ഫലസ്തീന്‍ തടവുകാരുടെ ജീവിതം അത്യന്തം ദുരിതത്തിലാക്കി ഇസ്രായേല്‍. കുടിവെള്ളത്തിനും ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. പൊതു സുരക്ഷാ മന്ത്രി ഗിലാഡ് എര്‍ഡന്‍ പ്രഖ്യാപിച്ച പുതിയ നിയമത്തിലാണ് ഈ മാറ്റങ്ങള്‍. നീക്കത്തിനെതിരെ ഫലസ്തീന്‍ രംഗത്തെത്തി. തടവുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കാനായി ഏഴ് മാസം മുമ്പ് രൂപീകരിച്ച കമ്മിറ്റി നിശ്ചയിച്ച നിയമമാണ് ഗിലാര്‍ഡ് എര്‍ഡന്‍ പ്രഖ്യാപിച്ചത്. ഭീകരത ആരോപിച്ച് ഇസ്രായേല്‍ തടവിലിട്ടവരുടെ ജീവിതം നരകതുല്യമാക്കുന്നതാണ് പുതിയ നിയമം. ഫലസ്തീന്‍ അതോറിറ്റിക്കുള്ള ഫണ്ട് നിര്‍ത്തലാക്കുക, വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം കൊണ്ടു വരിക, […]
Author: Tomy Thondamkuzhy
ഭാരതീയ കലാലയം കലോത്സവവേദിയിൽ കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ
ഭാരതീയ കലാലയം കലോത്സവവേദിയിൽ സംഗീത,നൃത്ത വിരുന്നൊരുക്കുവാൻ എത്തിച്ചേർന്ന കലാകാരന്മാർക്ക് സ്വീകരണമൊരുക്കി സംഘാടകർ . സ്വിറ്റസർലണ്ടിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ഭാരതീയ കലാലയം ഇരുപതിന്റെ നിറവിൽ ആഘോഷിക്കുന്ന കലോത്സവത്തിന് നിറമേകുവാൻ സൂറിച് എയർപോർട്ടിൽ എത്തിച്ചേർന്ന ഗായിക സിത്താരക്കും ,ഗായകൻ ജോബിനും ,ഗായകൻ അഭിജിതിനും , കൊറിയോഗ്രാഫർ ബിജുവിനും ,ഓർക്കസ്‌ട്രാ ടീമിനും സൂറിക് എയർപോർട്ടിൽ സംഘാടകർ സ്‌നേഹോഷ്മളമായ സ്വീകരണമൊരുക്കി .ചെയർ പേഴ്‌സൺ മേഴ്‌സി പാറശേരി ,വൈസ് ചെയർ പേഴ്‌സൺ റോസി ചെറുപള്ളികാട്ട് ,സെക്രട്ടറി സിജി ,ട്രഷറർ സാബു പുല്ലേലി ,പ്രോഗ്രാം […]
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാമാന്‍മാര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ മീഡിയവണ്‍ ക്യാമറമാന്‍ എം.എ ഇര്‍ഷാദിന് പരിക്കേറ്റു. അക്രമികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറിയത്. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. ഇന്നലെ മീഡിയവണ്‍ ക്യാമറാമാനും പരിക്കേറ്റിരുന്നു.
വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമലിന്റെ ക്യാമറാക്കണ്ണുകളിലൂടെ .
വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ […]
കലാമേളകളിലെ സത്യങ്ങളും അപ്രിയസത്യങ്ങളും
മത്സരബുദ്ധിയില്ലാതെ ഐക്യത്തിന്റെ കാഹളമായി മാറട്ടെ ഇനിയുള്ള കലാമേളകൾ . കലാസങ്കല്‍പ്പങ്ങളില്‍ അടിപടലേ പരിണാമങ്ങള്‍ നടന്നിട്ടും ഒരു പ്രകാശവും ഏറ്റുവാങ്ങാതെ, സംസ്കാരത്തിന്റെ പുതിയ കലാഭാവുകത്വത്തെ ഏറ്റെടുക്കാതെ നില്‍ക്കുന്ന നമ്മുടെ പ്രവാസി കലാമേളകൾ ഇന്ന് മലയാളിമേനികളുടെ എടുപ്പുകുതിരയാണ്. ഈ കുതിര ഓടുകയില്ല. കാഴ്ച്ചപ്പണ്ടമായി എല്ലാ വര്‍ഷവും നിലനില്‍ക്കുകയേ ഉള്ളൂ .മത്സരബുദ്ധി കുത്തിനിറക്കുന്നതിനുപകരം ,മത്സരത്തിന്റെ ഏകകേന്ദ്രത്തില്‍നിന്ന് ബഹുകേന്ദ്രിതമായ ഉത്സവാന്തരീക്ഷത്തിലേക്ക് കുട്ടികളെയും ,മാതാപിതാക്കളെയും മാറ്റിയെടുക്കുവാൻ സംഘാടകർക്ക് കഴിയണം . ഞാൻ വിനു ജോസഫ് ,യൂറോപ്പിൽ വർഷങ്ങളായി കുടുംബവുമായി താമസിക്കുന്നു .പ്രവാസലോകത്തു നടക്കുന്ന എല്ലാ […]







