India Kerala

മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല; കോടിയേരി

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടത് പക്ഷത്തെ തോല്‍പ്പിക്കാനാകില്ല. ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ല കേരളം വിധിയെഴുന്നത്. ജി.സുകുമാരന്‍ നായരുടെ നിലപാട് എന്‍.എസ്.എസിന്റെ പൊതുനിലപാടാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു. കൊലക്ക് പകരം കൊല സി.പി.എം നയമല്ലെന്ന് കോടിയേരി പറഞ്ഞു. സി.പി.എം അക്രമത്തിന് എതിരാണ്. അക്രമങ്ങളില്‍ പങ്കാളിയായ കോണ്‍ഗ്രസ് ഇപ്പോള്‍ ഗാന്ധി വേഷം […]

Technology

പെണ്‍കുട്ടിയുടെ ആത്മഹത്യ; ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ഭീകര ചിത്രങ്ങള്‍ കണ്ട് ബ്രിട്ടിനില്‍ കൌമാരക്കാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് പുതിയ നടപടികളുമായി ഇന്‍സ്റ്റഗ്രാം. മോളി റസല്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെയും പിന്‍ററെസ്റ്റിലെയും സ്വയം പരിക്കേല്‍പ്പിക്കുന്നതിന്റെയും ആത്മഹത്യയുടെയും ഭയാനകമായ ചിത്രങ്ങള്‍ കണ്ടാണ് തങ്ങളുടെ മകള്‍ മരിക്കാന്‍ തീരുമാനിച്ചതെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഇതോടെ ചില മുന്‍കരുതലുകള്‍ എടുക്കാനാണ് ഫേസ്ബുക്കിന്റെ അധീനതിയിലുള്ള ഇസ്റ്റഗ്രാമിന്റെ തീരുമാനം. സെന്‍സിറ്റിവിറ്റി സ്‌ക്രീനാണ് ഇതില്‍ പ്രധാനം. ആത്മഹത്യ, സ്വയം പരിക്കേല്‍പ്പിക്കല്‍ […]

Entertainment

ലൂസിഫറിന് ചെക്ക് വിളിച്ച് രാജയുടെ കുട്ടിപ്പട

ലൂസിഫറിന്റെ പുതിയ പോസ്റ്ററിന് ചെക്ക് വിളിച്ച് രാജയുടെ ‘മധുര’ പ്രതികാരം. ഇരുപത് ദിവസത്തോളം നീണ്ട് നില്‍ക്കുന്ന ലൂസിഫറിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍ ഇന്നലെ മുതലാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ആദ്യം പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ അമ്പരിപ്പിക്കുന്ന കാരക്ടര്‍ പോസ്റ്ററിന് ശേഷം ഇന്ന് പുതിയ മാസ്സ് പോസ്റ്റര്‍ കൂടി ഇറക്കി ലൂസിഫര്‍ ടീം ഞെട്ടിച്ചിരുന്നു. വെളുത്ത മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിക്ക് പിന്നില്‍ അണിനിരക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് തന്നെ താരത്തിന്റെ ആരാധകര്‍ […]

Sports

പാക് താരങ്ങളെ വിലക്കിയ സംഭവം; ഇന്ത്യക്കെതിരെ നടപടിയുമായി ഒളിംമ്പിക് കമ്മറ്റി

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പാക് താരങ്ങൾക്കും പരിശീലകനും വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയെ തുടർന്ന് കടുത്ത നടപിടിയുമായാണ് ഒളിമ്പിക് കമ്മറ്റി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയിൽ ഒളിമ്പിക്സ് ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്തുന്നതിന് ഐ.ഒ.സി വിലക്കേർപ്പെടുത്തി. ഒളിംപിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയുമായി നടത്തി വരുന്ന എല്ലാ ചര്‍ച്ചകളും നിർത്തിവെക്കുന്നതായും ഒളിംമ്പിക് കമ്മറ്റി അറിയിച്ചു. 2026ൽ […]

India National

സ്വാമി ഹന്‍സ്ദേവാചാര്യ റോഡപകടത്തില്‍ മരിച്ചു

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണമെന്ന ആവശ്യമുയര്‍ത്തി ഉയര്‍ന്നുവന്ന രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാനികളിലൊരാളായ സ്വാമി ഹന്‍സ്ദേവാചാര്യ, റോഡപകടത്തില്‍ കൊല്ലപ്പെട്ടു. യു.പിയിലെ ഉന്നാവോ ജില്ലയിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്നു മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ബന്‍മറൌ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ആഗ്ര- ലക്നൌ അതിവേഗ പാതയില്‍ ദേവ്ഖരി ഗ്രാമത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രയാഗ്‍രാജില്‍ നിന്ന് ഹരിദ്വാരിലേക്ക് പോകുകയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന […]

India National

കുടി ഒഴിപ്പിക്കൽ ഭീഷണി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കൽ ഭീഷണി നേരിടുന്ന ആദിവാസികളുടെ കണക്ക് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടതായി സൂചന. വനാവകാശ നിയമപ്രകാരം വനത്തില്‍ കഴിയാന്‍ അയോഗ്യരെന്ന് കണ്ടത്തിയവരുടെ കണക്കാണ് ആവശ്യപ്പെട്ടത്. എണ്ണം വളരെ കൂടുതലാണെങ്കില്‍ ഉചിതമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിര്‍ണായക ഉത്തരവിട്ടത്. വനാവകാശ നിയമപ്രകാരം വനഭൂമിക്ക് […]

India National

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റുമെന്ന് രാഹുല്‍

ദേശസ്നേഹി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമെന്ന് രാഹുല്‍ ഗാന്ധി. ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം ചിരിച്ചുകൊണ്ട് പ്രചാരണദൃശ്യം ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പറഞ്ഞു. ആന്ധ്രാപ്രദേശില്‍ പി.സി.സി 25 മണ്ഡലങ്ങളിലൂടെ നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം. ദേശസ്നേഹി അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇക്കാര്യം […]

Health

വേനല്‍ കടുത്തു; അസുഖങ്ങള്‍ വ്യാപിക്കുന്നു

വേനല്‍ കടുത്തതോടെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്സ് ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ വ്യാപിക്കുന്നു. രണ്ട് മാസത്തിനിടെ കേരളത്തില്‍ എഴുപതിനായിരം പേരാണ് വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടിയത്. ശുദ്ധജല ലഭ്യത കുറഞ്ഞതാണ് അസുഖം വ്യാപിക്കാന്‍ കാരണം. ചൂട് കൂടുന്നു. എവിടെ നിന്നും എന്ത് വെള്ളം കിട്ടിയാലും കുടിക്കേണ്ട സ്ഥിതി. കേരളത്തില്‍ 60 ശതമാനം പേരാണ് ശുദ്ധജലം കിട്ടാതെ വലയുന്നത്. അതിനിടയില്‍ വെള്ളത്തിലൂടെ പകരുന്ന അസുഖങ്ങളും. ആരോഗ്യവകുപ്പ് നല്‍കുന്ന കണക്കുകള്‍ നോക്കാം. രണ്ട് മാസത്തിനിടെ 69723 പേരാണ് വയറിളക്ക അസുഖങ്ങളുമായി സര്‍ക്കാര്‍ ആശുപത്രികളില്‍ […]

India Kerala

തിരുവനന്തപുരത്ത് കുമ്മനത്തെ മല്‍സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ്

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍.എസ്.എസ്. കുമ്മനം രാജശേഖരനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ട് വരണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പാലക്കാട് എത്തിയ അമിത് ഷാ ബി.ജെ.പി നേതാക്കളെ ഒഴിവാക്കിയാണ് ആര്‍.എസ്.എസ് നേതാക്കളുമായി കൂടികാഴ്ച നടത്തിയത്. ആര്‍.എസ്.എസ് നേതാക്കളായ ഹരി കൃഷ്ണന്‍, എം.രാധാകൃഷ്ണന്‍, പി.എന്‍ ഈശ്വരന്‍ എന്നിവരാണ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്. കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. ബി.ജെ.പിക്ക് […]

India Kerala

എയ്ഡഡ് കോളേജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്

സംസ്ഥാനത്തെ എയ്ഡഡ് കോളേജുകള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം മലപ്പുറത്തുണ്ട്. അര നൂറ്റാണ്ട് മുന്‍പ് തുടങ്ങിയ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജാണ് ഈ സ്ഥാപനം. യോഗ്യത മാത്രം മാനദണ്ഡമാക്കിയും കോഴ വാങ്ങാതെയുമാണ് ഇവിടെ അധ്യാപക നിയമനം നടത്തുന്നത്. 1943ല്‍ മലബാറിലുണ്ടായ കോളറ മരണങ്ങള്‍ അനാഥമാക്കിയ ബാല്യങ്ങളെ സംരക്ഷിക്കാനായി തുടങ്ങിയതാണ് തിരൂരങ്ങാടി യതീംഖാന. മുജാഹിദ് നേതാക്കളായ കെഎം മൌലവിയും എം കെ ഹാജിയും ചേര്ന്ന് ആരംഭിച്ച യതീംഖാന പിന്നീട് സ്കൂളും കോളജും ആശുപത്രിയുമെല്ലാം ആയി വളര്‍ന്നു. 1700 വിദ്യാര്‍ത്ഥികളുള്ള […]