മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴ കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്.മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി. തിലോത്തമന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വെള്ളാപ്പള്ളിയുടെ വസതിയിലെത്തി.
Author: Tomy Thondamkuzhy
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഹാജിദക്ക് ഇനി വേണ്ടത് ഒരു കുഞ്ഞുവീട്..
2014 മാർച്ചിൽ, ഹാജിദയും ഉമ്മ സെറീനയും സാധാരണ പോലെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെയാണ് അയൽക്കാരനായ സുഭാനിയുടെ ആസിഡ് ആക്രമണം നടന്നത്. ഒരു ബക്കറ്റ് നിറയെ ആസിഡുമായി വന്ന സുഭാനി അത് ഹാജിദയുടെ മേല്‍ ഒഴിക്കുകയായിരുന്നു. സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഹാജിദയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വിവാഹിതനും കുട്ടികളുമുള്ള സുഭാനി ഹാജിദയുടെ കുടുംബത്തെ സമീപിച്ചിരുന്നു. ഈ ആവശ്യം കുടുംബം നിരസിക്കുകയും ചെയ്തു. എന്നാല്‍ വിവാഹ അഭ്യര്‍ത്ഥനയുമായി സുഭാനി ഹാജിദയെ നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. ഒടുവില്‍ […]
എന്തെല്ലാമാവും 2019ല്‍? മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്ക് കണ്ണുനട്ട് ടെക് ലോകം
ഈ മാസം 25ന് ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ എന്തെല്ലാമാവും അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ടെക് ലോകം. സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ കണ്ണും കാതും കൂര്‍പ്പിക്കുന്നതും അവിടെ അവതരിപ്പിക്കുന്ന അത്ഭുതങ്ങളിലേക്കാണ്. 2019 5ജി തരംഗമായിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. 5ജി പിന്തുണയുള്ള സ്മാര്‍ട്ട്‌ഫോണുകളാവും പ്രമുഖരെല്ലാം പ്രഖ്യാപിക്കുക. ഇപ്പോള്‍ തന്നെ സാംസങ് തങ്ങളുടെ 5ജി മോഡലുകള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ക്യാമറയില്‍ കൊണ്ട് വരുന്ന മാറ്റങ്ങളാവും മറ്റൊന്ന്. രണ്ട് ക്യാമറയില്‍ കുറവുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോള്‍ ഇറങ്ങുന്നേയില്ല. മൂന്ന് മുതല്‍ ആറ് വരെ എത്തി […]
ബംഗളൂരുവില്‍ എയർ ഷോ നടക്കുന്ന ഗ്രൗണ്ടിന് സമീപം വൻ അഗ്നിബാധ
ബംഗളൂരു യെലഹങ്കയിൽ എയർ ഷോ നടക്കുന്ന ഇടത്തെ വാഹന പാർക്കിംഗിന് സമീപം വൻ അഗ്നിബാധ. പാർക്ക് ചെയ്ത ഒരു വാഹനത്തിൽ നിന്നാണ് തീ പടർന്നത്. എയർ ഷോ താത്കാലികമായി നിർത്തിവെച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.
കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍
സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി. ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് […]
വാഗമണ്ണില്‍ തൂക്കുപാലം പൊട്ടിവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്
വാഗമണ്‍ സൂയിസൈഡ് പോയിന്റില്‍ തൂക്കുപാലം പൊട്ടിവീണ് ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. അങ്കമാലി മഞ്ഞപ്ര ചുള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ വേദപാഠ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. വീഴ്ച്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ ഒരു കന്യാസ്ത്രീയുടെ നില ഗുരുതരമാണ്. ഡി.ടി.പി.സി വാടകക്ക് കൊടുത്ത പാലമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ കയറേണ്ടിടത്ത് 25 പേരോളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന.
ഇന്ത്യ-പാക് മത്സരം; കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത്
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങൾ ഉപേക്ഷിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മത്സങ്ങളുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കുന്നത് ക്രിക്കറ്റ് ബോർഡാണെന്ന് രവി ശാസ്ത്രി പറഞ്ഞു. പാകിസ്ഥാനുമായി കളിക്കണോ എന്ന കാര്യം ബി.സി.സി.ഐയും സർക്കാറുമാണ് തീരുമാനിക്കേണ്ടത്. നിലവിലെ പ്രത്യേകമായ രാഷ്ട്രീയ സാഹചര്യത്തിൽ മത്സരങ്ങൾ ഉപേക്ഷിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നതെങ്കിൽ, അത് അനുസരിക്കാതെ വേറെ വഴിയെല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പുൽവാമ ഭീകരാക്രമണത്തിൽ സി.ആർ.പി.എഫ് സെെനികർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കിടയിലെയും ബന്ധം വഷളായിരുന്നു. […]
ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് സര്‍ക്കാര്‍ ഏറ്റെടുത്തു
ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്താന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. പ്രധാനമന്ത്രി ഇംറാന്‍ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പാക് പഞ്ചാബിലെ ബഹാവൽപൂരിലെ ജെയ് ഷെ മുഹമ്മദിന്റെ ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സർക്കാർ ഏറ്റെടുത്തത്. മദ്റസത്തുല്‍ സാബിര്‍ എന്ന എന്ന സ്ഥാപനവും സുബ്ഹാനല്ലാ ജുമാ മസ്ജിദുമാണ് കാംപസിലുള്ളത്. ആസ്ഥാനത്തിന്റെ ഭരണ നിര്‍വഹണത്തിനായി അഡ്മിനിസ്ട്രേറ്ററെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. ഏറ്റെടുക്കുമ്പോള്‍ 600 വിദ്യാർഥികളും 70 അധ്യാപകരുമാണ് കാംപസിലുണ്ടായിരുന്നത്. പഞ്ചാബ് പൊലീസിനാണ് […]
സര്‍ക്കാരിന്റെ പരസ്യബോര്‍ഡുകള്‍ റെയില്‍വെ എടുത്ത് മാറ്റിയതില്‍ എം.പിയുടെ പ്രതിഷേധം
കരാര്‍ ഏറ്റെടുത്ത പരസ്യകമ്പനി റെയില്‍വെക്ക് നല്‍കാനുള്ള 55 ലക്ഷം രൂപ ഇതുവരെ നല്‍കാത്തതിനെ തുടര്‍ന്നാണ് ബോര്‍ഡുകള്‍ എടുത്ത് മാറ്റിയത്. പണം അടച്ചാല്‍ ഉടന് പരസ്യബോര്‍ഡ് പുനസ്ഥാപിക്കാമെന്ന് റെയില്‍വെ ഉറപ്പ് നല്‍കി. പി.ആര്‍.ഡി വഴി സ്വകാര്യ പരസ്യക്കമ്പനിക്കാണ് സര്‍ക്കാര്‍ പരസ്യങ്ങള്‍ തയ്യാറാക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. പരസ്യകമ്പനിയും റെയില്‍വെയും തമ്മിലുള്ള കരാറില്‍ 55 ലക്ഷം രൂപയുടെ കുടിശ്ശിക വന്നു. ഇതേ തുടര്ന്ന് ബോര്‍ഡുകള്‍ എടുത്ത് മാറ്റാന്‍ റെയില്‍വെ തന്നെ നിര്‍ദേശം നല്‍കുകായിരുന്നു. ചില ബോര്‍ഡുകള്‍ എടുത്തു മാറ്റിയപ്പോള്‍ ചിലത് മറച്ചുവെച്ചു. […]
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
പെരിയയില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട സി.പി.എം ഓഫീസ് സന്ദര്‍ശിക്കാനെത്തിയ പി.കരുണാകരന്‍ എം.പിക്കും ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനെതിരെയുമാണ് പ്രതിഷേധമുണ്ടായത്. സി.പി.എം നേതാക്കളുടെ വാഹനം തടയാനുള്ള ശ്രമമുണ്ടായി. ആക്രമിക്കപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകളും നേതാക്കള്‍ സന്ദര്‍ശിക്കുന്നുണ്ട്. പെരിയയില്‍ കോണ്‍ഗ്രസിന്റെ അക്രമവും കൊള്ളയുമെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞു.












