ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള താല്‍പര്യം തുറന്ന് പറഞ്ഞ് പി.ജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റെന്ന ആവശ്യം നാളെ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കും. കോട്ടയത്ത് മല്‍സരിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു. അതേസമയം മല്‍സരരംഗത്ത് ഉണ്ടാകില്ലെന്ന് നിഷ ജോസ് കെ.മാണി വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റെന്ന ആവശ്യം മുന്നോട്ടുവച്ചതെന്തിനെന്ന വ്യക്തമായ ഉത്തരമാണ് പി.ജെ ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. ലോക്സഭയില്‍ മല്‍സരിക്കാന്‍ താല്‍പര്യമുണ്ട്. 1991 രാജീവ് ഗാന്ധിയുടെ […]
Author: Tomy Thondamkuzhy
വീണ്ടും 200 കടത്തി അഫ്ഗാന്‍; മാജിക്കല്‍ പ്രകടനവുമായി റാഷിദ് ഖാന്‍
അയര്‍ലാന്‍ഡിനെതിരായ മൂന്നാം ടി20യിലും തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്താന്‍. ഇക്കുറിയും സ്‌കോര്‍ബോര്‍ഡ് 200 കടത്തിയ അഫ്ഗാന്‍, 32 റണ്‍സിന്റെ കിടിലന്‍ ജയവും സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്താന്‍ 3-0 തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ കുറിച്ചത് ഏഴിന് 210 റണ്‍സ്. അര്‍ദ്ധ സെഞ്ച്വറി നേടിയ മുഹമ്മദ് നബിയുടെ ബാറ്റിങ് മികവിലാണ് അഫ്ഗാന്‍ കൂറ്റന്‍ സ്‌കോര്‍ നേിടയത്. വെറും 36 പന്തില്‍ നിന്ന് ഏഴ് സിക്‌സറുകളും ആറ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു നബിയുടെ ഇന്നിങ്‌സ്. കഴിഞ്ഞ മത്സരത്തിലെ […]
‘അതിലെ ഓരോരുത്തരും വല്ലാത്തൊരു അനുഭവമായിരുന്നു’; കുമ്പളങ്ങിയിലെ കാമുകി
മികച്ച പ്രതികരണവുമായി കുമ്പളങ്ങി നെെറ്റ്സ് തീയറ്ററുകള്‍ നിറച്ചു കൊണ്ടിരിക്കെ, ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കുമ്പളങ്ങി താരം ജാസ്മിൻ മെറ്റീവിയർ. ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘മെെ കുമ്പളങ്ങി നെെറ്റ്സി’ൽ തന്റെ ചിത്രീകരണ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു കുമ്പളങ്ങിയുടെ ഈ ‘കാമുകി’ താരം. മോഡലിംഗും മ്യൂസിക്കുമാണ് താൻ പ്രധാനമായും ചെയ്തിരുന്നതെങ്കിലും, ഷോർട്ട് മൂവികളിലും അഭിനയിച്ചിരുന്നു. എന്നാൽ കുമ്പളങ്ങി നെെറ്റ്സിന്റെ സെറ്റിൽ വെച്ചാണ് ഒരു യഥാർത്ഥ കൊമേഴ്സ്യൽ ചിത്രത്തിന്റെ കാര്യങ്ങൾ മനസ്സിലാക്കുന്നതെന്ന് ന്യൂയോർക്ക് ബ്രൂക്കലിൻ സ്വദേശിയായ മെറ്റീവിയർ പറയുന്നു. ചിത്രത്തിൽ അഭിനയിച്ച ഓരോരുത്തരെ […]
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു
പൊലീസ് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അരുണാചല്‍ പ്രദേശില്‍ സംഘര്‍ഷം ആളിപടരുന്നു. പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു. തലസ്ഥാനമായ ഇത്താനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കലാപ സമാനമായ സാഹചര്യമാണ് സംസ്ഥാനത്തിപ്പോള്‍. 50ലധികം കാറുകള്‍ക്ക് തീയിട്ടു. കല്ലേറിലും സംഘര്‍ഷത്തിലുമായി പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 35 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമേ അഞ്ചോളം തിയേറ്ററുകളും അഗ്നിക്കിരയാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ തുരത്തി. […]
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ്
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ച് ജി.എസ്.ടി കൌണ്‍സില്‍. സാധാരണക്കാരന്‍റെ ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനമാക്കിയും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനമാക്കിയും ജി.എസ്.ടി നിരക്ക് കുറച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ചു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇടത്തരക്കാരെ കാര്യമായി സ്വാധീനിക്കുന്ന നികുതി ഇളവുകള്‍ക്കാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൌണ്‍സില്‍ തീരുമാനമെടുത്തിരിക്കുന്നത്. ചെലവ് കുറഞ്ഞ […]
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു
ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ജെയ്ശെ മുഹമ്മദ് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ജമ്മു കശ്മീര്‍ പൊലീസ് വ്യക്തമാക്കി. ഏറ്റുമുട്ടലില്‍ ഒരു ഡി.വൈ.എസ്.പി അടക്കം രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ശ്രീനഗറില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍. സായുധരായ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസും സി.ആര്‍.പി.എഫും സൈന്യവും സംയുക്തമായി തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ത്തു. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ മൂന്ന് ജെയ്ശെ […]
അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ
അവയവദാനത്തിന് സമ്മതപത്രം ഒപ്പിട്ട് കോഴിക്കോട് ജില്ലാ കലക്ടർ. മരണാനന്തരം അവയവദാനം നടത്തിയവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ വെച്ചാണ് ജില്ലാ കലക്ടർ ശ്രീറാം സാംബശിവറാവുവും അവയവദാനത്തിന് സമ്മതം നൽകിയത്. അവയവദാനം മഹത്തായ കാര്യമാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ വെച്ച് തന്നെ താനും അങ്ങനെ ഒരു തീരുമാനമെടുക്കുകയാണെന്നും കലക്ടർ പറഞ്ഞു. ഐ.എം.എ കോഴിക്കോട്, ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പർശം പദ്ധതി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ജില്ലാ കലക്ടർക്ക് പുറമെ വിവിധ ആരോഗ്യ സംഘടനകൾ അവയവദാന സമ്മതപത്രം ഐ.എം.എക്ക് കൈമാറി.
ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെ; അരുണ്‍ ഗാദ്രെ
ചികിത്സാ ചെലവ് മൂലം ഓരോ വര്‍ഷവും അഞ്ചരക്കോടി പേര്‍ ദാരിദ്ര രേഖക്ക് താഴെപോകുന്നതായി ആരോഗ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. അരുണ്‍ ഗാദ്രെ. ആരോഗ്യമേഖലയുടെ വാണിജ്യവത്കരണം തടയാന്‍ സര്‍ക്കാരുകള്‍ നയങ്ങളിലൂടെ ഇടപെടണമെന്നും ഗാദ്രെ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയിലെ അഴിമതിയെക്കുറിച്ച് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗാദ്രെ. അലയന്‍സ് ഓഫ് ഡോക്ടേഴ്സ് ഫോര്‍ എത്തിക്കല്‍ ഹെല്‍ത്ത് കെയറിന്റെ ആഭിമുഖ്യത്തിലാണ് ആരോഗ്യമേഖലയെ വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച നടന്നത്. ആരോഗ്യരംഗം പുരോഗമിക്കുമ്പോഴും ചികിത്സാഭാരം മൂലം ജനങ്ങള്‍ ദാരിദ്ര്യത്തിലേക്ക് പോകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നാ അരുണ്‍ […]
കൊച്ചിയിൽ നാലാം ദിവസവും പുക ശല്യത്തിന് മാറ്റമില്ല
കൊച്ചിയിൽ നാലാം ദിവസവും പുക ശല്യം മാറ്റമില്ലാതെ തുടരുന്നു. രാജഗിരി എൻജിനിയറിംഗ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ വിഷപ്പുകയെ തുടർന്ന് ചികിത്സ തേടി. പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാർച്ച്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാൻ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ കലക്ടർ വ്യക്തമാക്കിയിരുന്നു. എന്നാൽ കലക്ടറുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്ക് ശേഷം വീണ്ടും പുക ശല്യം രൂക്ഷമാവുകയായിരുന്നു. പ്ലാന്റിന്റെ സമീപ പ്രദേശമായ ചിറ്റയത്ത്കര നിവാസികൾക്കും രാജഗിരി എൻജിനീയറിംഗ് […]
സപ്ലൈകോ സാമ്പത്തിക പ്രതിസന്ധിയില്‍
സിവില്‍ സപ്ലൈസിനു കീഴിലുള്ള സംസ്ഥാനത്തെ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലെ ചെറുകിട വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത് കോടികള്‍. കഴിഞ്ഞ ആഗസ്ത് മുതലുള്ള പണമാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ കുടിശ്ശികയാക്കിയിരിക്കുന്നത്. ഏപ്രില്‍ മുതല്‍ സപ്ലൈകോ ഔട്ട്‍ലെറ്റുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം നിര്‍ത്തിവയ്ക്കാനാണ് വിതരണക്കാരുടെ തീരുമാനം. ഇത് സപ്ലൈകോയുടെ വിഷു വിപണിയേയും പ്രതികൂലമായി ബാധിക്കും. സപ്ലൈകോയുടെ സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലേക്ക് പ്രധാനമായും ചെറുകിട വിതരണക്കാരാണ് സാധനങ്ങള്‍ വിതരണം ചെയ്യുന്നത്.1300ലധികം ചെറുകിട വിതരണക്കാരാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മുതലുള്ള പണം വിതരണക്കാര്ക്ക് നല്‍കിയിട്ടില്ല. 200 കോടി രൂപയോളമാണ് ഇങ്ങനെ […]












