വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
Author: Tomy Thondamkuzhy
വിമാനത്തിലെത്തി കേരളത്തില്‍ എ.ടി.എം തട്ടിപ്പ് നടത്തിയിരുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
രാജ്യത്തെ ദേശസാല്‍കൃത ബാങ്കുകളിലെ എ.ടി.എം വഴി പണം കവരുന്ന സംഘത്തിലെ ഒരാളെ കൂടി കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വാജിദ് ഖാനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. വ്യത്യസ്തമായ രീതിയില്‍ എ.ടി.എം കാര്‍ഡുപയോഗിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമാണ് ഹരിയാന സ്വദേശി വാജിദ് ഖാന്‍. വിമാനത്തില്‍ കേരളത്തിലെത്തുകയും സി.ഡി.എം മെഷീന്‍ വഴി സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിക്കും. പിന്നെ ഈ പണം എ.ടി.എം കാര്‍ഡുപയോഗിച്ച് പിന്‍വലിക്കും. […]
അമിത് ഷാ ഇന്ന് കേരളത്തില്‍
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് പാലക്കാട് എത്തും. തെരഞ്ഞെടുത്ത ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും. പ്രാദേശിക തലത്തിലുള്ള പ്രവര്‍ത്തകര്‍ക്ക് പരിശീലനം നില്‍ക്കെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.വോട്ടര്‍ പട്ടികയിലെ ഒരോ പേജിനായും ഓരോ പ്രവര്‍ത്തകരെ ബി.ജെ.പി ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് ,ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെ പേജ് പ്രമുഖരുടെ […]
സി.പി.എമ്മിന് തലവേദനയായി വിഭാഗീയത; വിലക്ക് ലംഘിച്ച് സാംസ്ക്കാരിക കൂട്ടായ്മ
സി.പി.എം സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്.തുറയൂര്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പക്ഷത്തിലെ എം.പി ഷിബുവിനെ തോല്‍പ്പിച്ച് പി.പി ശശി സെക്രട്ടറിയായി. എന്നാല്‍ ലോക്കല്‍ സെക്രട്ടറി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എം.പി ഷിബുവിനെ പയ്യോളി ഏരിയാ സെക്രട്ടറിയാക്കിയാണ് ഔദ്യോഗിക പക്ഷം മറുപടി നല്‍കിയത്. ഇതോടെ ലോക്കല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും തമ്മില്‍ സ്ഥിരം അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നു. തുടര്‍ന്ന് ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ വെക്കുകയും തുറയൂര്‍ ലോക്കല്‍ കമ്മിറ്റിയെ പിരിച്ചുവിടുകയും ചെയ്തു. പാര്‍ട്ടി […]
മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്ട്; കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ചേക്കും
കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് എത്തും. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും. ഇതിനായി സി.പി.എം ജില്ലാ നേതൃത്വം കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കുമെന്നറിയില്ലെന്ന് കാസര്‍കോട് ഡി.സി.സി അറിയിച്ചു. സന്ദര്‍ശിക്കുന്നതില്‍ വിരോധമില്ലെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. സി.പി.എം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനമടക്കം വിവിധ […]
തമിഴ്നാട്ടിലും കൂടുതല്‍ സീറ്റെന്ന ആവശ്യമുയര്‍ത്തി മുസ്‍ലിം ലീഗ്
കേരളത്തിനും തമിഴ്നാടിനും പുറമേ കൂടുതല്‍ സംസ്ഥാനങ്ങളില്‍ മത്സരിക്കുന്നതിനുള്ള സാധ്യതകള്‍ തേടി മുസ്‍ലീം ലീഗ് നേതൃത്വം നീക്കം തുടങ്ങി. യു.പി.എയിലെ സഖ്യകക്ഷികളുമായി പ്രാദേശികമായി ധാരണ ഉണ്ടാക്കാനാണ് നീക്കം. കേരളത്തില്‍ മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ അണികള്‍ക്ക് ഉണ്ടാകാവുന്ന നിരാശയെ ഇതിലൂടെ മറികടക്കാനാവും എന്ന കണക്ക് കൂട്ടലും ഇതിന് പിന്നിലുണ്ട്. കേരളത്തില്‍ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്നാണ് ലീഗ് അണികളുടെ ആവശ്യം. യു.ഡി.എഫിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ മധ്യസ്ഥ റോളിലിറങ്ങിയ ലീഗ് നേതാക്കളാവട്ടെ മൂന്നാം സീറ്റിന് വേണ്ടി വലിയ വാശിയൊന്നും പിടിക്കാനും ഇടയില്ലെന്ന […]
പാകിസ്താനിലേക്ക് ഒഴുകുന്ന നദികളെ യമുനയിലേക്ക് വഴിതിരിച്ച് വിടുമെന്ന് കേന്ദ്രമന്ത്രി
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാകിസ്താന്റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്. ജമ്മു കശ്‍മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാകിസ്താനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന. ഉത്തര്‍പ്രദേശിലെ ബാഗ്പട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു […]
നിരോധിത കീടനാശിനികള്‍ കേരളത്തിലേക്ക് ഒഴുകുന്നു
തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ വിഷം ശ്വസിച്ച് രണ്ട് പേര്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായിരിക്കുന്നു. ഇപ്പോഴും കേരളത്തിലേക്ക് വന്‍ തോതില്‍ നിരോധിത കീടനാശിനി അതിര്‍ത്തി കടന്നു വരുന്നുണ്ട്. നിരോധിത കീടനാശിനികള്‍ സംസ്ഥാനത്തെത്തിക്കാന്‍ ഇടനിലക്കാരുടെ ശൃംഖലയും സജീവമാണ്. ഇത് തടയാന്‍ യാതൊരുവിധ പരിശോധനയും അതിര്‍ത്തികളില്‍ ഇല്ല. കേരളത്തില്‍ നിരോധിച്ച മോണോഫോട്ടോ കോസാണിത്. പാലക്കാട് ചിറ്റൂരിലാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിലേക്ക് കീടനാശിനികളെത്തുന്ന വഴിതേടിയാണ് ഞങ്ങളുടെ യാത്ര. ഇത് അതിര്‍ത്തിക്കപ്പുറത്തെ പൊള്ളാച്ചി ടൗണ്‍. എന്‍ഡോസള്‍ഫാന്‍ വേണമെന്ന് പറഞ്ഞ ഞങ്ങളോട് കീടനാശിനി വില്‍പ്പന […]
കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതില്‍ ബി.ജെ.പിയിൽ തർക്കം
കുമ്മനം രാജശേഖരനെ മത്സരത്തിനിറക്കുന്നതിനെ ചൊല്ലി ബി.ജെ.പിയിൽ തർക്കം. കുമ്മനത്തിന് വേണ്ടി സംസാരിക്കുന്നവരെ സംസ്ഥാന പ്രസിഡന്റ് താക്കീത് ചെയ്യുന്നതായാണ് ആരോപണം. കുമ്മനം മത്സരിക്കാനെത്തിയാൽ സംസ്ഥാന പ്രസിഡന്റിന് തിരുവനന്തപുരത്ത് മത്സരിക്കാനാകില്ലെന്ന കാരണത്താലാണ് തർക്കമുയർന്നിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കണ്ണ് വച്ചിരിക്കുന്ന തലസ്ഥാനത്ത് കുമ്മനം എത്തണമെന്ന് പറയുന്നത് ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രസിഡന്റ് പക്ഷം. കുമ്മനം വരുമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞതോടെ ശ്രീധരൻ പിള്ള പലരേയും ശാസിച്ചെന്നാണ് പാർട്ടിയിലെ അടക്കം പറച്ചിൽ. തിരുവനന്തപുരത്ത് ജയസാധ്യത മുന്നിൽ കണ്ട് പ്രസിഡന്റിന്റെ പേര് കൂടി […]
കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ
കൊലവിളി പ്രസംഗം നടത്തിയിട്ടില്ലെന്ന് വി.പി.പി മുസ്തഫ. പീതാംബരനെയും സുരേന്ദ്രനെയും ആക്രമിച്ചത് വരെയുള്ള സംഭവങ്ങളില്‍ പാര്‍ട്ടി ക്ഷമിച്ചെന്നാണ് പറഞ്ഞത്. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പറഞ്ഞതെന്നും മുസ്തഫ. സി.പി.എം ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നടത്തുന്നത്. കൊല്ലാന്‍ ഉദ്ദേശിച്ചാണ് പീതാംബരന്‍ ആക്രമണം നടത്തിയതെന്ന് കരുതുന്നില്ലെന്നും വി.പി.പി മുസ്തഫ മീഡിയാവണിനോട് പറഞ്ഞു. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുമ്പ് സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം നേരത്തെ പുറത്തുവന്നിരുന്നു. പീതാംബരനെ ആക്രമിച്ചവര്‍ക്ക് […]











