കൈ നിറയെ ചിത്രങ്ങളുമായി കല്യാണി പ്രിയദര്‍ശന്‍. ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലിൻറെ നായികയായി എത്തുന്ന താരം തമിഴിൽ രണ്ടാമത്തെ ചിത്രത്തിനായി ഒരുങ്ങുകുകയാണ് . പി.എസ് മിത്രൻ സംവിധാനം ചെയ്യുന്ന ‘എസ്കെ15’ എന്ന ചിത്രത്തിൽ നായികയായാണ് കല്യാണി എത്തുന്നത്. ചിത്രത്തിൽ ശിവകാർത്തികേയനാണ് നായകൻ. ട്വിറ്ററിലൂടെ താരം തന്നെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്.
Author: Tomy Thondamkuzhy
എം പാനല്‍ സമരം ഒത്തുതീര്‍പ്പിലേക്ക്
കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല ചര്‍ച്ച ഉടന്‍ ഉണ്ടാകും. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതിന് പ്രധാന തടസം നിയമപ്രശ്‌നമാണ്. അതിനാല്‍ നിയമവശം പരിശോധിക്കും. അതിന് എല്‍.ഡി.എഫ് പിന്തുണയുണ്ടാകുമെന്നും സമരക്കാര്‍ക്ക് ഉറപ്പ് ലഭിച്ചു. സമരക്കാരുടെ പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു. സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് […]
സിസ്റ്റര്‍ ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് എഫ്.സി.സി
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ സിസ്റ്റര്‍ ലിസി കുര്യനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചെന്ന ആരോപണം നിഷേധിച്ച് സന്യാസി സഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍. ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച സിസ്റ്റര്‍ ലൂസിയെ അച്ചടക്ക നടപടി എന്ന നിലക്കാണ് സ്ഥലം മാറ്റിയതെന്നാണ് വിശദീകരണം. സിസ്റ്റര്‍ ലിസിയെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചില്ലെന്ന വിശദീകരണവുമായി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറാണ് പ്രസ്താവനയിറക്കിയത്. ബിഷപ്പിനെതിരെ സിസ്റ്റര്‍ മൊഴി നല്‍കിയത് സന്ന്യാസ സമൂഹത്തിന്റെ അറിവോടെയല്ലെന്ന് എഫ്.സി.സി അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. സന്ന്യാസ സമൂഹത്തിലെ അധികാരികളോട് സിസ്റ്ററും കുടുംബവും […]
പാരഗണ്‍ ഗോഡൗണിലെ തീപിടുത്തം; കെട്ടിട ഉടമക്കെതിരെ കേസെടുത്തു
എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. 2006 ല്‍ അഗ്‌നിശമന സുരക്ഷ ലൈസന്‍സ് ലഭിച്ചുവെങ്കിലും പിന്നീട് ഇതുവരെ പുതുക്കിയില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഫാല്‍ക്കണ്‍ കമ്പനി ഉടമക്കെതിരെ കേസ് […]
പെരിയ ഇരട്ടക്കൊല: പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം
പെരിയ ഇരട്ട കൊലപാതകത്തില്‍ റിമാന്‍ഡിലുള്ള മുഖ്യപ്രതി പീതാംബരന്റെ മൊഴിയില്‍ വൈരുദ്ധ്യം. പീതാംബരന്‍ നാല് തവണ മാറ്റി പറഞ്ഞതോടെ മൊഴി വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് പൊലീസ്. പുറത്ത് നിന്നുള്ള ആളുകളെ പ്രതി ഭയക്കുന്നതായാണ് പൊലീസ് നിഗമനം. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നാണ് സൂചന. അറസറ്റിലായതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ മുഖ്യപ്രതി പീതാംബരന്‍ ചോദ്യം ചെയ്യലില്‍ നാല് തവണ പീതാംബരന്‍ മൊഴി മാറ്റിയെന്നാണ് വിവരം. ഇരുവരെയും താന്‍ കല്ല് കൊണ്ടിടിച്ചെന്നായിരുന്നു ആദ്യ മൊഴി. പിന്നീട് ഇത് തിരുത്തി രണ്ട് പേരെയും താന്‍ വെട്ടിയെന്നാക്കി. […]
സെെനികര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വിലക്കി റഷ്യ
സൈനികരുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിരോധിക്കാനൊരുങ്ങി റഷ്യ. രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. പാര്‍ലെമന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ ഭൂരിഭാഗം പേരും തീരുമാനത്തെ അനുകൂലിച്ചു. ചിത്രങ്ങളും, വീഡിയോകളും എടുക്കാന്‍ കഴിയുന്നതും, ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്ന ഫോണുകളും ഡ്യൂട്ടി സമയം സൈനീകര്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴി വിവരങ്ങള്‍ കൈമാറുന്നതിനും വിലക്കുണ്ട്. രാജ്യ സുരക്ഷമുന്‍ നിര്‍ത്തിയുള്ളതാണ് തീരുമാനം. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ അധോസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 400 നിയമവിദഗ്ധര്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ബില്‍ പ്രകാരം, അത്യാധുനിക സൌകര്യങ്ങള്‍ ഇല്ലാത്ത […]
നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാന്‍ ഇഷ്ടമാണോ…? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
നിങ്ങളുടെ കുഞ്ഞിന് പല്ലുതേക്കാനിഷ്ടമില്ല എന്നതാണോ, അല്ലെങ്കില്‍ എപ്പോഴും പല്ലുതേക്കാനായി വാശി പിടിക്കുന്നുവെന്നും എന്നിട്ട് പേസ്റ്റ് അകത്താക്കുന്നുവെന്നതാണോ നിങ്ങളുടെ പരാതി… ചില കുട്ടികള്‍ക്ക് പല്ല് തേച്ച് കൊടുക്കുന്നതേ ഇഷ്ടമല്ല, സ്വയം ചെയ്തോളാമെന്ന് പറഞ്ഞ് ബ്രെഷ് വായിലിട്ട് വെറുതെ ഇരിക്കുക മാത്രം ചെയ്യും.. അതേ, അമ്മമാരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ പല്ലുതേപ്പ് ഒരു തലവേദന തന്നെയാണ്… കുഞ്ഞുവായില്‍ പല്ല് വന്നുതുടങ്ങിയാല്‍ മാത്രം മതിയോ വായ വൃത്തിയാക്കലും ഈ സംരക്ഷണവുമെല്ലാം.. പോര. കുഞ്ഞുമോണകളെ തന്നെ നല്ല വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഇളം ചൂടുവെള്ളത്തില്‍ […]
വീട് വിറ്റ് ചൊവ്വയിലേക്ക് കുടിയേറിയാലോ?
മനുഷ്യചരിത്രത്തില്‍ പലപ്പോഴും പലകാരണങ്ങള്‍കൊണ്ടും കുടിയേറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. എന്നാല്‍ മനുഷ്യന്റെ എല്ലാ കുടിയേറ്റങ്ങളും ഭൂമിയിലെ പ്രദേശങ്ങളിലേക്കായിരുന്നു. അധികം വൈകാതെ ഭൂമിയില്‍ നിന്നു പുറത്തേക്കുള്ള മനുഷ്യകുടിയേറ്റവും സാധ്യമാകുമെന്നാണ് എലോണ്‍ മസ്‌കിന്റെ തുറന്നുപറച്ചില്‍. ഭൂമിയിലെ വീട് വിറ്റ് ചൊവ്വയിലേക്ക് മനുഷ്യന്‍ കുടിയേറുന്ന കാലമാണ് എലോണ്‍ മസ്‌ക് സ്വപ്‌നം കാണുന്നത്. ബഹിരാകാശത്തേക്കുള്ള ചരക്കു ഗതാഗതം, ഭൂമിക്കടിയിലെ അതിവേഗതുരങ്ക പാത, വൈദ്യുതിയിലോടുന്ന ആഡംബര കാറുകള്‍ എന്നിങ്ങനെ ഒറ്റനോട്ടത്തില്‍ ഭ്രാന്തന്‍ ആശയങ്ങളെന്നു തോന്നുന്നവ യാഥാര്‍ഥ്യമാക്കിയിട്ടുള്ള ചരിത്രം എലോണ്‍ മസ്‌കിനും അദ്ദേഹത്തിന്റെ കമ്പനികള്‍ക്കുമുണ്ട്. അതുകൊണ്ടുതന്നെ […]
‘തെറ്റ് പറ്റിപ്പോയി’; ദിവ്യ ഗോപിനാഥിനോട് പരസ്യമായി മാപ്പ് പറഞ്ഞ് അലന്‍സിയര്‍
മലയാള സിനിമ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഉയർന്നു വന്ന ലെെംഗിക ആരോപണത്തിൽ നടിയോട് മാപ്പ് പറഞ്ഞ് അലൻസിയർ. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ മോശമായി പെരുമാറിയെന്ന് നടി ദിവ്യ ഗോപിനാഥ് രംഗത്തു വരികയും, വിഷയം വലിയ ചർച്ചക്ക് വഴിവെക്കുകയും ചെയ്തിരുന്നു. വെളിപ്പെചുത്തലിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവിധ ഇടങ്ങളില്‍ നിന്നായി അലന്‍സിയര്‍ക്കെതിരെ ഉയര്‍ന്നത്. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി കൊടുത്തിരുന്നു. […]
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം
സൗദി ജയിലില്‍ കഴിയുന്ന 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സൌദി കിരീടാവകാശിയും തമ്മില്‍ നടത്തിയ കൂഴിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. നിലവില്‍ 2884 ഇന്ത്യന്‍ തടവുകാര്‍ സൌദി അറേബ്യയിലെ വിവിധ ജയിലുകളിലായി ഉണ്ടെന്നാണ് കേന്ദ്ര മന്ത്രാലയം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്നും ലഭിച്ച വിവരം.











