കള്ളപ്പണക്കേസില്‍ റോബര്‍ട്ട് വദ്ര ഇന്ന് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്‍പാകെ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്കാണ് വാദ്രയുടെ ചോദ്യം ചെയ്യല്‍. ഇന്നലെ കേസ് പരിഗണിക്കവെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയോട് സി.ബി.ഐ ജഡ്ജ് അരവിന്ദ് കുമാര്‍ നിര്‍ദേശിച്ചിരുന്നു. വദ്രയുടെ ഓഫീസിലടക്കം നടത്തിയ റെയ്ഡിലൂടെ പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് 5 ദിവസത്തിനികം വദ്രക്ക് നല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടും കോടതി നിര്‍ദേശിച്ചു. വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ബണ്ഡാരി വഴി കള്ളപ്പണം ഉപയോഗിച്ച് ലണ്ടനില്‍ സ്വത്ത് വകകള്‍ […]
Author: Tomy Thondamkuzhy
പെരിയ ഇരട്ടക്കൊലപാതകം: സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
പെരിയ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം യോഗം അംഗീകരിക്കാത്തിനാലാണ് ബഹിഷ്കരണമെന്ന് നേതാക്കള്‍ അറിയിച്ചു. അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ച യു.ഡി.എഫ് നേതാക്കള്‍ ചര്‍ച്ചക്ക് പോലും നില്‍ക്കാതെ ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
നമ്മുടെ കുട്ടികള്‍ നന്നായി കളിച്ചു; മിന്നലാക്രമണത്തെ കുറിച്ച് സെവാഗ്
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നൽ ആക്രമണത്തെ ആവേശത്തോടെ ഏറ്റെടുത്ത് ക്രിക്കറ്റ് താരങ്ങള്‍. സാമൂഹിക മാധ്യമങ്ങളില്‍ നിറസാന്നിധ്യമായ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് തന്നെയാണ് ആദ്യ പ്രതികരണവുമായി രംഗത്തു വന്നത്. കളി ജയിച്ചു കഴിഞ്ഞ് സമ്മാനദാന ചടങ്ങിനിടെ മിക്കപ്പോഴും ടീം ക്യാപ്റ്റന്‍മാര്‍ പറയാറുള്ള boys have played really well (കുട്ടികള്‍ നന്നായി കളിച്ചു) എന്ന ശൈലിയിലായിരുന്നു സെവാഗിന്റെ പ്രതികരണം. മുന്‍ ഇന്ത്യന്‍ താരം ഗൌതം ഗംഭീറും വ്യോമാക്രമണത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്. ജയ് […]
ഭീകരകേന്ദ്രം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍
ഭീകരകേന്ദ്രം ആക്രമിച്ചെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള അവകാശവാദമാണിത്. ആക്രമണം നടന്നെന്ന് പറയുന്ന സ്ഥലം ആര്‍ക്കും പരിശോധിക്കാം. അന്താരാഷ്ട്ര മാധ്യമങ്ങളെ അങ്ങോട്ട് കൊണ്ടുപോകാന്‍ തയ്യാറാണ്. ഇന്ത്യയുടെ അവകാശവാദം മേഖലയിലെ സ്ഥിരതയും സമാധാനവും തകര്‍ക്കുമെന്നും പാക് പ്രധാനമന്ത്രി വിമര്‍ശിച്ചു. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യയുടെ അവകാശവാദം തള്ളി രംഗത്തെത്തിയത്. പാക് അധീന കശ്മീരിലെ ബലാകോട്ടില്‍ ജയ്ശെ ക്യാമ്പുകള്‍ തകര്‍ത്ത് വ്യോമസേന മിന്നലാക്രമണം നടത്തിയെന്ന ഇന്ത്യയുടെ അവകാശവാദമാണ് പാക് പ്രധാനമന്ത്രി […]
മലപ്പുറത്ത് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം: 3 മരണം
മലപ്പുറം എടവണ്ണ കുണ്ടുതോട് ബസ് ബൈക്കിലും മരത്തിലുമിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടു. ബൈക്ക് യാത്രികനും രണ്ട് സ്ത്രീകളുമാണ് മരണപ്പെട്ടത്. പരിക്കേറ്റവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളത്തോടു കൂടി അവധി
പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
‘അതിര്‍ത്തിയിലുള്ളവര്‍ ഉറങ്ങുകയാണോ’; പാക് ജനത
പുൽവാമ ഭീകരാക്രമണത്തിന് 11 ദിവസങ്ങൾക്ക് ശേഷം അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകിയപ്പോൾ, ഇരു രാജ്യങ്ങളിൽ നിന്നുമായി വിവിധങ്ങളായ പ്രതികരണങ്ങളാണ് ഉയർന്നിരിക്കുന്നത്. വ്യോമസേനയുടെ മിന്നലാക്രമണത്തെ പ്രശംസിച്ച് കൊണ്ട് ഇന്ത്യയിലെ രാഷ്ട്രിയ-സാമുഹ്യ രംഗത്തെ പ്രമുഖർ രംഗത്ത് വന്നപ്പോൾ, ഫ്രാൻസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ, ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി എത്തി. എന്നാൽ പാകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ സേന ആക്രമണം നടത്തിയത് വലിയ നടുക്കമാണ് പാകിസ്ഥാൻ വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്. അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് […]
‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’
പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ […]
തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി
ഈ തിരിച്ചടിയിൽ നിന്നും പാകിസ്താന്‍ പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പാകിസ്താന് ഒരിക്കലും ഇന്ത്യൻ സൈന്യവുമായി ഏറ്റുമുട്ടി ജയിക്കാനാകില്ലെന്നും ആന്റണി പറഞ്ഞു.
എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്? സുരേഷ് ഗോപി
പാക് ഭീകര കേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയ ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. ‘പുൽവാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു ശേഷം തിരിച്ചടിച്ച് ഇന്ത്യ. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങൾ..ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകർത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടു. […]












