Health

വായ്നാറ്റമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

ദിവസേന പല കാരണങ്ങൾക്കായി ചികിത്സ തേടിയെത്തുന്ന ദന്തരോഗികളിൽ മിക്കവരും പറയാറുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം. ഇത് പലപ്പോഴും പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സുഹൃദ്‌വലയത്തിലും കുടുംബത്തിലും സംസാരത്തിലേർപ്പെടുന്ന വേളയിൽ അപകർഷബോധം ഉളവാക്കാറുണ്ട്. വായ്നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം • യഥാർത്ഥത്തിലുള്ള വായ്‌നാറ്റം • യഥാർത്ഥത്തിൽ ഇല്ലാത്ത വായ്‌നാറ്റം. (ഉണ്ടെന്നുള്ള വികലമായ ധാരണ) • വായ്‌നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ യഥാർത്ഥത്തിലുള്ള വായ്‌നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്. നമുക്കെല്ലാവർക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന ഉടനെ […]

World

മതവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി

മതവും സംസ്കാരവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ചൈനയോട് ആഹ്വാനം ചെയ്ത് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലറ്റ് ഷവ്ഷോഗ്‌ളു. ചൈനയില്‍ ഉയിഗൂര്‍ വംശജർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തി. ഐക്യരാഷ്ട്ര സഭയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഉയിഗൂര്‍ വംശജര്‍ക്കെതിരെ ചൈന സ്വീകരിക്കുന്ന നിലപാടുകളില്‍ സൂക്ഷ്മ പരിശോധന നടത്തണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാര്യം ഉയിഗൂര്‍ വംശജര്‍ക്കെതിരായ വിവേചനം ചൈനയില്‍ വർധിച്ചുവരികയാണെന്നും ഷവ്ഷോഗ്‌ളു പറഞ്ഞു. ഉയിഗൂര്‍ വംശജരുടെ ഉയര്‍ച്ചക്കും പുനര്‍വിദ്യാഭ്യാസത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതിനും ചൈന സ്വീകരിക്കാന്‍ […]

Technology

കേട്ടത് സത്യം തന്നെ; അഞ്ച് ക്യാമറയുമായി നോക്കിയ, പക്ഷേ വില…….

നോക്കിയ ഈ വര്‍ഷം പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലിന്റെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 9 പ്യുര്‍വ്യൂ എന്ന മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ പെന്റാ ക്യാമറ സെറ്റ് അപ് ആണ്.അതായത് അഞ്ച് ക്യാമറകളാണ് ഈ മോഡലിലുള്ളത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് നോക്കിയ ഈ മോഡല്‍ അവതരിപ്പിച്ചത്. മൂന്ന് മോണോക്രോമും(12 മെഗാപിക്സല്‍) രണ്ട് ആര്‍.ജി.ബി ലെന്‍സുകളുമാണ്(12 മെഗാപിക്സല്‍) ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ക്യാമറയുടെയും അപേര്‍ച്ചര്‍ f/1.82 ആണ്. 20 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. ക്യാമറ ഓണാക്കുമ്പോള്‍ അഞ്ച് […]

India National

ബന്ദിപ്പൂരിലെ കാട്ടുതീ കവര്‍ന്നെടുത്തത് 2500 ഓളം ഹെക്ടര്‍ കാടിനെ

ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്. മുതുമലയില്‍ പലയിടങ്ങളിലും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല. സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീയാണ് ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായത്. രണ്ട് ദിവസത്തിനിപ്പുറം ബന്ദിപ്പൂരിലെ കാഴ്ചകളാണിത് ചാരം മൂടിയ കുറേ കുന്നുകള്‍ , മലമുകളില്‍ ഇപ്പോഴും പുക അടങ്ങിയിട്ടില്ല. പച്ചപ്പിനെ തുടച്ചെടുത്ത അഗ്നിബാധ പ്രദേശത്ത് ചൂട് കൂടാനും ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് […]

India National

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം

പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ മിന്നൽ ആക്രമണം. അതിര്‍ത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യ ഭീകര ക്യാമ്പുകളില്‍ 1000 കിലോ ബോംബ് വര്‍ഷിച്ചതായും പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം നൂറ് ശതമാനം വിജയമായിരുന്നുവെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

Entertainment

ഓസ്കര്‍ അവാര്‍ഡ് സദസ്സില്‍ യുവനടന്‍ ടോവിനോ തോമസ്!

91-ാമത് ഓസ്‌കര്‍ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഓസ്കര്‍ അവാര്‍ഡ് സദസ്സിലെ ടോവിനോ തോമസിന്റെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. ശരിക്കും ടോവിനോ ഓസ്കര്‍ അവാര്‍ഡ് നടക്കുന്ന ലോസ് ആഞ്ചലീസിലെ ഡോള്‍ബി തിയ്യറ്ററിൽ പോയിരുന്നോ എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നിലേക്ക് ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന സിനിമയുടെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ സിനിമയുടെ രണ്ടാമത്തെ പോസ്റ്ററാണ് ഓസ്കര്‍ പ്രഖ്യാപന ദിവസമായ ഇന്ന് തന്നെ […]

India Kerala

കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ വനം വകുപ്പ് കേസെടുത്തു

വയനാട്ടിലെ വടക്കനാട് വന്യജീവി സങ്കേതത്തിനകത്ത് കാട് കത്തിക്കാന്‍ ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ പ്രേരണക്കുറ്റം ചുമത്തി വനം വകുപ്പ് കേസെടുത്തു. വനത്തിന് തീയിട്ട് വന്യജീവി ആക്രമണം പ്രതിരോധിക്കുമെന്നായിരുന്നു നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തംഗവും ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ ബെന്നി കൈനിക്കലിന്റെ ആഹ്വാനം. വന്യജീവി പ്രശ്‌നം അവസാനിപ്പിച്ചില്ലെങ്കില്‍ കാട് കത്തിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ക്കെതിരെ കേസെടുത്താല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ രണ്ട് കാലില്‍ നടക്കില്ലെന്നുമായിരുന്നു ബെന്നി പറഞ്ഞത്.

India Kerala

പ്രളയ ശേഷം ഒറ്റപ്പട്ട് മാന്‍കുന്ന് കോളനി

പ്രളയത്തിൽ നടപ്പാലം തകർന്നതോടെ പുറം ലോകവുമായി ബന്ധപ്പെടാൻ നിവൃത്തിയില്ലാതെ കഴിയുകയാണ് വയനാട്ടിലെ മാൻകുന്ന് കോളനിവാസികൾ. പാലം നന്നാക്കണമെന്നാവശ്യപ്പെട്ട് 100ൽപ്പരം പേർ ഒപ്പിട്ട് നൽകിയ നിവേദനം നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. നിവേദനം കാണാനില്ലെന്ന വിചിത്രവാദമാണ് പഞ്ചായത്ത് അധികൃതര്‍ നിരത്തുന്നത് വയനാട് മൂപ്പൈനാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മാൻകുന്ന് പ്രദേശത്തെ 200ഓളം കുടുംബങ്ങൾക്ക് പുറം ലോകത്തെത്താനുള്ള ഏക മാർഗമായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകരുകയായിരുന്നു. മാൻകൊല്ലി തോടിന് കുറുകെ 15 വർഷം മുമ്പ് നിർമ്മിച്ച നടപ്പാലം തകർന്നിട്ട് ആറു മാസം കഴിഞ്ഞു. […]

India Kerala

രണ്ട് സീറ്റ് അംഗീകരിച്ചില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് തിരിച്ചടിയാകും

യു.ഡി.എഫുമായുള്ള ഉഭയകക്ഷി ചർച്ചയിൽ രണ്ടു സീറ്റ് എന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കേരള കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായേക്കുമെന്ന് സൂചന. ഏക സീറ്റിൽ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് മാണി വിഭാഗത്തിന് തിരിച്ചടിയാകും. ജോസഫിന് പകരംവെക്കാൻ സ്ഥാനാർത്ഥികൾ ഇല്ലാത്തതും യു.ഡി.എഫിന്റെ സമ്മർദ്ദവും ജോസഫിന്റെ നീക്കങ്ങൾക്ക് മുന്നിൽ മാണിയെ മുട്ടുകുത്തിച്ചേക്കാം. സീറ്റിന് വേണ്ടിയുള്ള അവകാശവാദം പി.ജെ ജോസഫ് പരസ്യമായി പറഞ്ഞതോടെയാണ് രണ്ട് സീറ്റെന്ന ആവശ്യം മാണി വിഭാഗം ശക്തമായി മുന്നോട്ടുവെക്കുന്നത്. എന്നാൽ യു.ഡി.എഫ് ഇത് അംഗീകരിക്കാൻ സാധ്യതയില്ല. പാർട്ടിക്കുള്ളിൽ […]

India Kerala

മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ നിന്ന് കെ സുരേന്ദ്രൻ പിന്‍മാറുന്നതോടെ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറുന്നു. ഇനി ഹരജി പരിഗണിക്കുന്ന ദിവസം കേസ് പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷനല്‍കാനാണ് അഭിഭാഷകന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത. മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 89 വോട്ടിന് മുസ്‍‍ലിം ലീഗിന്‍റെ പി.ബി അബ്ദുൽ റസാഖിനോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു. മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ കള്ളവോട്ട് ചെയ്തെന്ന് ചൂണ്ടികാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 265 കള്ളവോട്ടുകള്‍ നടന്നതിന്‍റെ കണക്കാണ് […]