കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
Author: Tomy Thondamkuzhy
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]
അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി
പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള്‍ മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷമാണ് ഇന്ന് അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നു
സമാധാന ശ്രമങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഉച്ചയോടെ രജൌരിയിലെ നൌഷേര സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നേരത്തെ പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിയിലാണ് ജനം. ഇതിനിടയില്‍ കഴിഞ്ഞ രാത്രി വെടിനിര്‍ത്തല്‍ […]
അരുംകൊലയുടെ രാഷ്ട്രീയം
പണ്ട് നാട്ടുപ്രമാണിമാര്‍ക്കിടയിലുള്ള പരസ്പരവൈര്യത്തിന് അറുതി വരുത്തുന്നതിനായി വാളെടുത്ത് വെട്ടിയും കുത്തിയും സ്വയം ഇല്ലാതായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍. പ്രമാണിമാര്‍ക്ക് വേണ്ടി കിഴി വെച്ച് അവര്‍ അങ്കം കുറിച്ചു. കൊല്ലും കൊലയും ജീവിത ധര്‍മ്മമാണെന്നും,അങ്കത്തട്ടില്‍ ചോരയൊലിപ്പിച്ച് മരണത്തെ പുല്‍കുന്നത് ജന്മാന്തരങ്ങളുടെ സുകൃതമണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കാലമേറെ കഴിഞ്ഞു, നാനൂറ് വര്‍ഷം നീണ്ട കോളനി ഭരണത്തിനൊടുവില്‍ വിദേശികളും ഇന്ത്യ വിട്ടു. പിന്നീട് ജനാധിപത്യത്തിനൊപ്പം നീണ്ട 71 വര്‍ഷങ്ങള്‍ രാജ്യം പിന്നിടുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും നാടിത്രയേറെ പുരോഗമിച്ചിട്ടും കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ […]
ഇനി ചുട്ടു പൊള്ളും; സംസ്ഥാനം കനത്ത ചൂടിലേക്ക്
സംസ്ഥാനം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരളം ഇനി ചുട്ടുപൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ ഈ മാസം അഞ്ചിന് എട്ട് ശരാശരിയില്‍ നിന്ന് എട്ട് ഡിഗ്രിയിലധികം […]
തരിശുകിടന്ന പാടത്ത് നൂറുമേനി കൊയ്ത് കര്‍ഷകര്‍
തരിശുകിടന്ന 250 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്ത്. അടുത്ത വര്‍ഷത്തോടെ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കൊടുമണ്‍ റൈസ് എന്ന പേരില്‍ ചിങ്ങം ഒന്നിന് വിപണിയിലെത്തും. കൊടുമണ്‍ പഞ്ചായത്തില്‍ ഓരോ വര്‍ഷവും നെല്‍കൃഷിയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറു പാടശേഖരങ്ങളിലായി 226 കര്‍ഷകരാണ് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തരിശായി കിടന്ന 250 ഏക്കര്‍ പാടത്താണ് ഈ വര്‍ഷം പുതിയതായി […]
രഞ്ജിത്തിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം
കൊല്ലത്തെ രഞ്ജിത്തിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നും സംഘത്തില്‍ […]
അവസാന മത്സരത്തിലും സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് ഴ്സ്
ഐ.എസ്.എല്‍ അവസാന മത്സരത്തിലും വിജയം കാണാനാകാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. 10 പേരായി ചുരുങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ഒരു ഗോള്‍ പോലും നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനായില്ല. മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് താരം ഗുര്‍വീന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബോക്‌സിന് തൊട്ടുവെളിയില്‍ മത്തേയ് പോപ്ലാറ്റ്‌നിക്കിനെ വീഴ്ത്തിയതിന് റഫറി ഗുര്‍വീന്ദറിന് നേരിട്ട് ചുവപ്പ് കാര്‍ഡ് കാണിക്കുകയായിരുന്നു. അതോടെ ഗിരിക് കോസ്ലയെ പിന്‍വലിച്ച് ലാല്‍റെംപുവിയ ഫനായെ നോര്‍ത്ത് ഈസ്റ്റ് കളത്തിലിറക്കി. […]
ഇനിയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാനാവില്ലെന്ന് ബംഗ്ലാദേശ്
മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനിയും ഉൾക്കൊള്ളാനാകില്ലെന്ന് ബംഗ്ലാദേശ്. തീരുമാനം യു.എൻ സുരക്ഷാ കൌണ്‍സിലിനെ അറിയിച്ചു. 18 മാസത്തിനിടെ 7 ലക്ഷത്തില്‍ അധികം വരുന്ന റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു. പട്ടാള അടിച്ചമർത്തലിന്റെ ഇരയായ റോഹിങ്ക്യൻ അഭയാര്‍ഥികളാണ് അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്ക് എത്തിയത്. ഇനിയും മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കാന്‍ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടെന്നും വളരെ ദുഃഖത്തോട് കൂടിയാണ് ഈകാര്യത്തെ കാണുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഷഹിദുല്‍ ഹക്ക് സുരക്ഷാ കൌണ്‍സിലിനു മുന്‍പാകെ പറഞ്ഞു. രാജ്യത്ത് ഇതുവരെ എത്തിച്ചേര്‍ന്ന […]












