ചെറുപ്പം മുതലേ ഈശ്വര വിശ്വാസത്തിൽ അടിയുറച്ച് വളർന്ന ലില്ലി മാടശേരി യൂറോപ്പിൽ എത്തിയിട്ടും വർദ്ധിച്ച വിശ്വാസത്തോടെ ഈശോയെ നെഞ്ചോടു ചേർത്തു നിർത്തി . തന്റെ പ്രാർത്ഥനകളിൽ ഈശോയെ സ്തുതിച്ചുകൊണ്ട് നന്ദിപൂർവ്വം പ്രാർത്ഥിക്കുവാൻ ലില്ലി എഴുതി വച്ചിരുന്ന പ്രാർത്ഥനകൾ കണ്ട കാലാകാരനായ ലില്ലിയുടെ ഭർത്താവ് ബാബു മാടശ്ശേരി നാട്ടിലെ തന്റെ സുഹൃത്തും പാട്ടുകാരനും സംഗീത സംവിധായകനുമായ ബിജുവിനോട് ഇതിൽ ഒരെണ്ണം നീ സംഗീതം കൊടുക്കണമെന്നും ഈ വരുന്ന പിറന്നാളിന് എന്നും ഓർമ്മിക്കുന്ന ഒരു സമ്മാനമായി എനിക്കത് ലില്ലിക്ക് സമ്മാനിക്കണം […]
Author: Tomy Thondamkuzhy
പാക് വാദം തള്ളി ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് കമ്പനി
പാക്കിസ്താന്റെ വാദം തള്ളി എഫ് 16 നിര്‍മ്മാതാക്കള്‍. ഇന്ത്യക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്ന് എഫ്16 നിര്‍മാതാക്കള്‍ അറിയിച്ചു. പാകിസ്താന്‍ വ്യോമാക്രണത്തിന് എഫ് 16 ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ വാദം തെറ്റാണെന്നും എഫ് 16 നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചെന്നുമായിരുന്നു പാക് ആരോപണം.
കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളത്തിലെ മത്സ്യ തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പിന്റെ ജാഗ്രതാ നിർദേശം. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലിൽ കണ്ടാൽ അറിയിക്കണം. കടൽ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം.
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട ഹരജി: ചെന്നിത്തലക്ക് കോടതിയുടെ വിമര്‍ശനം
ബ്രൂവറി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയില്‍ പ്രതിപക്ഷ നേതാവിന് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. ഹൈകോടതിയും ഗവര്‍ണറും തള്ളിയ ആവശ്യവുമായി വന്നത് എന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതി വിജിലന്‍സ് കേസുകളെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. കേസ് ഈ മാസം 22 ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് പുതുതായി മൂന്ന് ബ്രുവറിയും 1ഡിസ്റ്റലറിയും അനുവദിക്കാന്‍ തീരുമാനിച്ചതില്‍ അഴിമതിയുണ്ടായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല വിജിലന്‍സ് കോടതിയെ സമീപിച്ചത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി […]
അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി
പാക് സേനയുടെ തടവില്‍ നിന്ന് മൂന്നാം നാള്‍ മോചിതനായ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്നലെ രാത്രിയാണ് ഡല്‍ഹിയിലെത്തിച്ചത്. ഇതിന് ശേഷമാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ആരോഗ്യ പരിശോധനക്കെത്തിച്ചത്. മണിക്കൂറുകളോളം നീണ്ട പരിശോധനക്ക് ശേഷമാണ് ഇന്ന് അഭിനന്ദന്‍ വര്‍ധമാന്‍ വ്യോമസേന മേധാവി ഡി.എസ് ധനോവയുമായി കൂടിക്കാഴ്ച നടത്തിയത്. പാക് കസ്റ്റഡിയുടെ വിവരങ്ങള്‍ വ്യോമസേന മേധാവിയെ ധരിപ്പിച്ചെന്നാണ് സൂചന. കൂടിക്കാഴ്ച്ചയുടെ വിവരങ്ങള്‍ വ്യോമസേന തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നു
സമാധാന ശ്രമങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഉച്ചയോടെ രജൌരിയിലെ നൌഷേര സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നേരത്തെ പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു. വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിയിലാണ് ജനം. ഇതിനിടയില്‍ കഴിഞ്ഞ രാത്രി വെടിനിര്‍ത്തല്‍ […]
അരുംകൊലയുടെ രാഷ്ട്രീയം
പണ്ട് നാട്ടുപ്രമാണിമാര്‍ക്കിടയിലുള്ള പരസ്പരവൈര്യത്തിന് അറുതി വരുത്തുന്നതിനായി വാളെടുത്ത് വെട്ടിയും കുത്തിയും സ്വയം ഇല്ലാതായ ചേകവന്മാരുടെ നാടാണ് കണ്ണൂര്‍. പ്രമാണിമാര്‍ക്ക് വേണ്ടി കിഴി വെച്ച് അവര്‍ അങ്കം കുറിച്ചു. കൊല്ലും കൊലയും ജീവിത ധര്‍മ്മമാണെന്നും,അങ്കത്തട്ടില്‍ ചോരയൊലിപ്പിച്ച് മരണത്തെ പുല്‍കുന്നത് ജന്മാന്തരങ്ങളുടെ സുകൃതമണെന്നും അവര്‍ വിശ്വസിച്ചിരുന്നു. കാലമേറെ കഴിഞ്ഞു, നാനൂറ് വര്‍ഷം നീണ്ട കോളനി ഭരണത്തിനൊടുവില്‍ വിദേശികളും ഇന്ത്യ വിട്ടു. പിന്നീട് ജനാധിപത്യത്തിനൊപ്പം നീണ്ട 71 വര്‍ഷങ്ങള്‍ രാജ്യം പിന്നിടുന്നു. കാലമിത്രയേറെ കഴിഞ്ഞിട്ടും നാടിത്രയേറെ പുരോഗമിച്ചിട്ടും കണ്ണൂരിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ […]
ഇനി ചുട്ടു പൊള്ളും; സംസ്ഥാനം കനത്ത ചൂടിലേക്ക്
സംസ്ഥാനം കനത്ത വേനല്‍ച്ചൂടിലേക്ക്. വരും ദിവസങ്ങളില്‍ ശരാശരിയില്‍ നിന്നും നാല് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കേരളം ഇനി ചുട്ടുപൊള്ളുമെന്നാണ് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊതുവില്‍ 2 മുതല്‍ 4 ഡിഗ്രീ വരെ ചൂട് കൂടുതല്‍ ആയേക്കും. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് മേഖലകളില്‍ ഈ മാസം അഞ്ചിന് എട്ട് ശരാശരിയില്‍ നിന്ന് എട്ട് ഡിഗ്രിയിലധികം […]
തരിശുകിടന്ന പാടത്ത് നൂറുമേനി കൊയ്ത് കര്‍ഷകര്‍
തരിശുകിടന്ന 250 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പഞ്ചായത്ത്. അടുത്ത വര്‍ഷത്തോടെ പഞ്ചായത്തിലെ മുഴുവന്‍ പാടശേഖരങ്ങളിലും നെല്‍കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. രാസവസ്തുക്കള്‍ ചേര്‍ക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന നെല്ല് കൊടുമണ്‍ റൈസ് എന്ന പേരില്‍ ചിങ്ങം ഒന്നിന് വിപണിയിലെത്തും. കൊടുമണ്‍ പഞ്ചായത്തില്‍ ഓരോ വര്‍ഷവും നെല്‍കൃഷിയിലേക്ക് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആറു പാടശേഖരങ്ങളിലായി 226 കര്‍ഷകരാണ് നെല്‍കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ തരിശായി കിടന്ന 250 ഏക്കര്‍ പാടത്താണ് ഈ വര്‍ഷം പുതിയതായി […]
രഞ്ജിത്തിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക നിഗമനം
കൊല്ലത്തെ രഞ്ജിത്തിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. തലച്ചോറില്‍ രക്തസ്രാവമുണ്ടായി. ദേഹത്ത് 13 ചതവുകളുണ്ടെന്നും രഞ്ജിത്തിന്റെ ജനനേന്ദ്രിയം ചവിട്ടിച്ചതച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന രഞ്ജിത്തിനെ ഫെബ്രുവരി 14ന് രാത്രിയാണ് ഒരു സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പറഞ്ഞാണ് ജയിൽ വാർഡനായ വിനീത് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞാണ് രഞ്ജിത്തിനെ മർദ്ദിച്ചതെന്നും സംഘത്തില്‍ […]












