India Kerala

വ്യവസായ പാര്‍ക്കുകള്‍ക്കുമുണ്ട് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ പങ്ക്

ആറ് വര്‍ഷം മുമ്പ് മാത്രം തുടങ്ങിയതാണെങ്കിലും കാക്കഞ്ചേരിയിലെ കിന്‍ഫ്ര വ്യവസായ പാര്‍ക്കിന് മലപ്പുറം ജില്ലയുടെ വളര്‍ച്ചയില്‍ അതിന്റേതായ പങ്കുണ്ട്. പിന്നീട് കുറ്റിപ്പുറത്തും വന്നു മറ്റൊരു വ്യവസായ പാര്‍ക്ക്. ഐടിയും, ആഭരണനിര്‍മ്മാണ ശാലയും മുതല്‍ ഐസ്ക്രീം യൂണിറ്റ് വരെയുണ്ട് ഇവിടങ്ങളില്‍. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ഉന്നത നിലവാരം കൈവരിച്ചതോടെ ‍ വ്യവസായങ്ങളും ആകാശംമുട്ടേ വളര്‍ന്നു. വലിയ സ്വപ്നങ്ങളും പേറിയാണ് 2003 സെപ്റ്റംബര്‍ 23ന് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുല്‍ കലാം കാക്കഞ്ചേരിയിലെ വ്യവസായ പാര്‍ക്ക് തുറന്ന് കൊടുത്തത്. ഇന്നിവിടെ […]

India Kerala

കർഷക ആത്മഹത്യ: നാളെ പ്രത്യേക മന്ത്രിസഭാ യോഗം

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകൾ ചർച്ച ചെയ്യാൻ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ജപ്തി നോട്ടീസ് കണ്ട് കർഷകർ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്സ് സമിതി യോഗം ബുധനാഴ്ച ചേരും. ജപ്തി നടപടികൾ നിർത്തിവയ്ക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കടക്കെണിയും ജപ്തി ഭീഷണിയും കാരണം 2 മാസത്തിനിടെ സംസ്ഥാനത്ത് 9 കർഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ തുടർന്ന് ഭൂരിഭാഗം കർഷകരുടെയും വിളകൾ […]

India Kerala

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രണ്ടിടങ്ങളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊല്ലത്തും കാസര്‍കോടുമാണ് റെയ്ഡ് നടക്കുന്നത്. പ്രതികള്‍ക്ക് പ്രാദേശിക സഹായമൊരുക്കിയത് കൊല്ലത്തുള്ള ഡോക്ടറാണെന്നാണ് നിഗമനം. ഡോക്ടര്‍ക്കായി ലുക്കൌട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.

India Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.

India Kerala

ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി. സി ദിവാകരന്‍ തിരുവനന്തപുരത്തും, ചിറ്റയം ഗോപകുമാര്‍ മാവേലിക്കരയിലും രാജാജി മാത്യു തോമസ് തൃശൂരിലും, പി.പി സുനീര്‍ വയനാട്ടിലും സ്ഥാനാര്‍ഥികളാകും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലാണ് തീരുമാനം. 7, 8 തീയ്യതികളില്‍ ചേരുന്ന ദേശീയ എക്സിക്യൂട്ടീവിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

India Kerala

എല്‍.പി സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്; പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

കൊല്ലം ആര്യങ്കാവിൽ ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്‍.പി സ്കൂൾ പ്രഥമാധ്യാപകനെതിരെ പോക്സോ കേസ്. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്ക്കെതിരെയാണ് കേസെടുത്തത്. ഒളിവിലായിരുന്ന പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രതിയെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

India Kerala

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍

പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം സി.പി.ഐ എക്സിക്യൂട്ടീവിനെ അറിയിച്ചു. മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍ സ്ഥാനാര്‍‌ഥിയായേക്കും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള യോഗങ്ങള്‍ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

Cricket Sports

‘ലോകകപ്പിന് പാകിസ്താന്‍ വേണ്ട’; ബി.സി.സി.ഐയെ തള്ളി ഐ.സി.സി

പാകിസ്താനെ ലോക കപ്പില്‍ നിന്നും ഒഴിവാക്കണം എന്ന ബി.സി.സി.ഐയുടെ ആവശ്യം തള്ളി ഐ.സി.സി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെ ലോക കപ്പില്‍ കളിപ്പിക്കരുതെന്ന ആവശ്യം ബി.സി.സി.ഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്‍പാകെ വെച്ചത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ അകറ്റി നിര്‍ത്തണം എന്നായിരുന്നു ബി.സി.സി.ഐ വാദം. എന്നാല്‍ ക്രിക്കറ്റ് മാത്രം ചര്‍ച്ച ചെയ്താല്‍ മതി, അതിനപ്പുറത്തേ കാര്യങ്ങളിലേക്ക് കടക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കുകയാണ് ഐ.സി.സി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍. ഇത്തരം കാര്യങ്ങള്‍ ബി.സി.സി.ഐ മറ്റ് വേദികളിലാണ് അവതരിപ്പിക്കേണ്ടതെന്നും ബോര്‍ഡ് യോഗത്തില്‍ […]

Entertainment

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ജഗതി സിനിമ ലൊക്കേഷനില്‍; ചിത്രങ്ങള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ശ്രീ ജഗതി ശ്രീകുമാർ ഏഴുവർഷത്തിനു ശേഷം സിനിമാ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. മികച്ച രണ്ടാമത്തെ സിനിമക്കുള്ള കേരള സര്‍ക്കാര്‍ പുരസ്കാരം, ശ്യാമപ്രസാദിന് മികച്ച സംവിധായനുള്ള പുരസ്കാരം എന്നിവ നേടിയ ഒരു ഞായറാഴ്ചയുടെ നിര്‍മ്മാതാവ് ജെ.ശരത്ചന്ദ്രന്‍ നായര്‍ സംവിധാനം നിര്‍വഹിക്കുന്ന കബീറിന്‍റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ സിനിമ അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ ഇന്നു പുറത്തുവിട്ടു. ചിത്രത്തിന്‍റെ നിർമാണം ശരത്തും ശൈലജയും ചേര്‍ന്നാണ് നിര്‍മ്മക്കുന്ന സിനിമയുടെ […]

India National

മൗലാന ജലാലുദ്ദീന്‍ ഉമരിക്കെതിരെ വ്യാജവാര്‍ത്ത, റിപ്പബ്ലിക്ക് ടി.വി മാപ്പ് പറഞ്ഞു

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യ പ്രസിഡന്റ് മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. റിപ്പബ്ലിക് ടി.വിയുടെ വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീന്‍ ഉമരി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 60 വര്‍ഷമായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങള്‍ക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡല്‍ഹിയില്‍ […]