സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാതായതോടെ സമരമുഖത്തേക്കിറങ്ങാനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ സമരസമിതി. തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ മാര്‍ച്ച് 19ന് കലക്ടറേറ്റ് മാര്‍ച്ചോടെ ആദ്യഘട്ട സമരം ആരംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 30 മുതല്‍ തിരുവനന്തപുരത്ത് നടത്തിയ അനിശ്ചിതകാല പട്ടിണി സമരത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്നത്തെ സമരം അവസാനിപ്പിച്ചത്. എന്നാല്‍ ചര്‍ച്ചയിലെ പ്രധാന ഒത്തുതീര്‍പ്പ് വ്യവസ്ഥ അട്ടിമറിച്ചാണ് ഈ മാസം രണ്ടാം തീയതി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതെന്നാണ് സമരക്കാര്‍ […]
Author: Tomy Thondamkuzhy
സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് താഴുന്നു; കുടിവെളളക്ഷാമം രൂക്ഷമാകും
പ്രളയാനന്തരം സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് കുത്തനെ താഴ്ന്നത് ഇത്തവണ കുടിവെളളക്ഷാമത്തിന് ആക്കം കൂട്ടി. വേനല്‍ മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ വരള്‍ച്ചയും കുടിവെളളക്ഷാമവും കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയാണ് ഉയരുന്നത്. പ്രളയം കാര്യമായി ബാധിച്ച പ്രദേശങ്ങളിലെല്ലാം ജനുവരി അവസാനത്തോട് കൂടി ഭൂഗര്‍ഭജലത്തിന്റെ അളവ് നന്നേ കുറഞ്ഞിരുന്നു. ഈവര്‍ഷം ഇതുവരെ ലഭിക്കേണ്ട മഴയുടെ അളവില്‍ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ ചെളിയടിഞ്ഞ് മണ്ണിന് മീതെയുണ്ടായ പാളികള്‍ തുലാവര്‍ഷക്കാലത്ത് മഴവെളളം മണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നത് തടയുകയും ഉപരിതലപ്രവാഹം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് എല്ലാതരം […]
ഏഷ്യവോയ്‌സ് “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” അവാർഡ് ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് .
2019 മാർച്ച് 7 ന് ബ്രിട്ടിഷ് ഹൌസ് ഓഫ് കോമൺസിൽ നടന്ന വാർഷിക അവാർഡ് ചടങ്ങിൽ അന്താരാഷ്ട്ര ടൂറിസം അവാർഡിന് അർഹമായ ഗോൾഡൻ റൂട്സ് ട്രാവൽ ഇന്റർനാഷണൽനെ “ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദ ഇയർ” പുരസ്‌കാരം നൽകി ആദരിച്ചു. ടൊയോട്ട UK യുടെ ചെയർമാനും സി.ഇ.ഒയുമായ മിസ്റ്റർ ഹിറോയിക്കി നിവാ ‘ഗോൾഡൻ റൂട്ടിസിന്റെ സി.ഇ.ഒ നിതിൻ കൊഴുപ്പകളത്തിന് അവാർഡ് സമ്മാനിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തിയ ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക്, മിസ്റ്റർ സാദിഖ് ഖാൻ […]
ജോജു ജോര്‍ജ്ജ്; കാട്ടാളന്‍ പൊറിഞ്ചുവായി വരുന്നത് ജോഷി ചിത്രത്തില്‍
ജോസഫ് എന്ന ഗംഭീര ഹിറ്റിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ നടന്‍ ജോജു ജോര്‍ജ്ജ്. ജോഷി സംവിധാനം ചെയ്യുന്ന കാട്ടാളന്‍ പൊറിഞ്ചു എന്ന ചിത്രത്തിലാണ് ശക്തമായ വേഷവുമായി ജോജു ജോര്‍ജ്ജ് വരുന്നത്. ജോജുവിന് പുറമെ നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ അജയ് ഡേവിഡ് നിർമ്മിക്കുന്ന ചിത്രം വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷത്തെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം പദ്മകുമാറന്റെ ജോസഫിലെയും സനല്‍ […]
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിലേക്ക്
കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ഡൽഹിയിലേക്ക്. സ്ഥാനാർത്ഥി പാനലുമായി നേതാക്കൾ നാളെ ഡൽഹിയിലേയ്ക്ക് പോകും. അന്തിമ ധാരണക്കായി കെ.പി.സി.സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും തിരുവനന്തപുരത്ത് യോഗം ചേർന്നു. രാവിലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി എന്നിവർ യോഗം ചേർന്ന് ഓരോ മണ്ഡലത്തെയും സാധ്യതകളും വിജയസാധ്യതയുള്ള സ്ഥാനാർഥികളെയും ചർച്ച ചെയ്തു. ഹൈക്കമാൻഡ് മുന്നിൽ ചർച്ചയ്ക്ക് വയ്ക്കാൻ കഴിയുന്ന അന്തിമ പാനലും […]
മോദി വീണ്ടും വാരണാസിയില്‍ നിന്ന് ജനവിധി തേടും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനന്ത്രി നരേന്ദ്ര മോദി വീണ്ടും ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്ന് മണിക്കൂര്‍ നീണ്ട ബി.ജെ.പി പാര്‍ലമെന്ററി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി. 2014ല്‍ വാരണാസിയിലും വഡോദരയിലും വിജയിച്ച മോദി വാരണാസിയില്‍ എ.എ.പിയുടെ അരവിന്ദ് കെജ്‍രിവാളിനെയും, വഡോദരയില്‍ കോണ്‍ഗ്രസിലെ മധുസൂധന്‍ മിശ്രയേയുമായിരുന്നു പരാജയപ്പെടുത്തിയത്. പിന്നീട് വഡോദരയിലെ സീറ്റ് മോദി രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് രഞ്ജന്‍ബെന്‍ ബട്ടാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച് വിജയിച്ചത്. 1991 മുതല്‍ ബി.ജെ.പിയെ പിന്തുണക്കുന്ന വാരണാസി, […]
റെഡ്മി നോട്ട് 7നായി പിടിവലി; ആദ്യ വില്‍പ്പനയില്‍ വിറ്റഴിഞ്ഞത് ..
ഷവോമിയുടെ നോട്ട് പരമ്പരയിലെ പുതിയ മോഡലായ റെഡ്മി നോട്ട് 7 ഇന്ത്യയില്‍ വില്‍പനക്കെത്തി. മാര്‍ച്ച് ആറിനായിരുന്നു നോട്ട് 7 ഇന്ത്യയില്‍ ആദ്യമായി വില്‍പനക്കെത്തിയത്. ആദ്യ വില്‍പനയില്‍ തന്നെ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നാണ് ഷവോമി അവകാശപ്പെടുന്നത്. അടുത്ത വില്‍പ്പന മാര്‍ച്ച് 13നാണ്. അന്ന് തന്നെയാണ് നോട്ട് 7 പ്രോയുടെ ആദ്യ വില്‍പ്പനയും. നോട്ട് 7ക്കാളും ആകാംക്ഷ നോട്ട് 7 പ്രോക്കാണ്. 48 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ ആകര്‍ഷണ ഘടകം. എം.കോം, എം.ഐ ഹോം ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ […]
മൂന്നാം സീറ്റ് അവകാശവാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചു
മൂന്നാമതൊരു സീറ്റ് എന്ന അവകാശവാദം ലീഗ് ഉപേക്ഷിച്ചു. ഇത് സംബസിച്ച ഉന്നതാധികാര സമിതി തീരുമാനത്തിന് പ്രവർത്തക സമിതി അംഗീകാരം നൽകി. രണ്ടാമതൊരു രാജ്യസഭാ സീറ്റ് കൂടി നൽകാമെന്ന കോൺഗ്രസ് ഉറപ്പ് അംഗീകരിച്ചാണ് തീരുമാനം. നേതാക്കൾക്ക് താൽപര്യം ഇല്ലാതിരുന്നിട്ടും അണികൾ ഉയർത്തിയ സമ്മർദ്ദത്തെ തുടർന്നായിരുന്നു മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം ലീഗ് ഉയർത്തിയത്. മൂന്നു വട്ടം കോൺഗ്രസുമായി ഉഭയകക്ഷി ചർച്ച നടത്തിയിട്ടും മൂന്നാം സീറ്റെന്ന ആവശ്യം ഫലം കണ്ടില്ല. ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ച് പിൻമാറുന്നുവെന്നായിരുന്നു ലീഗിന്റെ […]
യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ
ഇന്ത്യയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ വെടിവെച്ച് വീഴ്ത്തിയെന്ന പാക് വാദം നുണയാണെന്ന് ഇന്ത്യ. തെളിവുണ്ടെങ്കില്‍ പാകിസ്താന്‍ പുറത്ത് വിടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ എഫ് 16 യുദ്ധവിമാനം പാകിസ്താന്‍ ഉപയോഗിച്ചത് വില്‍പ്പന കരാറിന്റെ ലംഘനമാണോയെന്ന് അമേരിക്ക പരിശോധിക്കണം. ഇന്ത്യ -പാകിസ്താന്‍ ഹൈക്കമ്മീഷണര്‍മാര്‍ അവരവരുടെ ഓഫീസുകളില്‍ ഉടന്‍ തിരിച്ചെത്തുമെന്നും വിദേശകാര്യ മന്ത്രാലം അറിയിച്ചു. പുതിയ പാകിസ്താനാണെന്നുള്ള അവകാശവാദം ഉയര്‍ത്തുന്നതിനൊപ്പം പാകിസ്താന്‍ സ്വന്തം മണ്ണിലെ ഭീകരവാദത്തിനെതിരെ പുതിയ നടപടികള്‍ എടുക്കാന്‍ കൂടി തയ്യാറാകണമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പുല്‍വാമ […]
സര്‍ബത്ത് മാത്രമല്ല, നറുനീണ്ടി കൊണ്ട് പിന്നെയുമുണ്ട് ഗുണങ്ങള്‍
നറുനീണ്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ സര്‍ബത്തായിരിക്കും പലര്‍ക്കും ഓര്‍മ വരിക. എന്നാല്‍ സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിൽ ഉപരിയായി നിരവധി ആയുർവേദ മരുന്നുകളിലും നറുനീണ്ടി ഉപയോഗിച്ച് വരുന്നു. നറുനണ്ടി സര്‍ബത്ത് ശരീരതാപം കുറയ്ക്കുന്നതിനും രക്ത ശുദ്ധിയുണ്ടാക്കുന്നതുമാണ്. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം. നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3 […]












