India Kerala

കൊച്ചിയിലേത് ആള്‍ക്കൂട്ടക്കൊലയെന്ന് പൊലീസ്

കൊച്ചിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ടക്കൊലപാതകമെന്ന് പൊലീസ്. ചക്കരപറമ്പ് സ്വദേശി ജിബിൻ വർഗീസിനെ 14 പേർ ചേർന്ന് മർദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കേസില്‍ 7 പ്രതികള്‍ അറസ്റ്റിലായെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ പറഞ്ഞു. വൈറ്റില ചക്കരപ്പറമ്പ് സ്വദേശി ജിബിന്‍ വര്‍ഗീസിന്റെ മൃതദേഹമാണ് ശനിയാഴ്ച പുലര്‍ച്ചെ ദുരൂഹ സാഹചര്യത്തില്‍ പാലച്ചുവട് റോഡരുകില്‍ കാണപ്പെട്ടത്. ഇയാളുടെ സ്‌കൂട്ടറും സമീപത്തു കിടന്നിരുന്നു. ക്രൂരമായ മര്‍ദ്ദനം ഏറ്റതായും തലയ്ക്കകത്തു രക്തസ്രാവം ഉണ്ടായതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് […]

India Kerala

ശബരിമല പ്രചരണ വിഷയം ആക്കുന്നതിനെതിരെ കമ്മീഷന്‍

ലോകസഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചരണ വിഷയമാകുന്നതിയിൽ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ക്രിമിനൽ കേസിലെ പ്രതികളായ സ്ഥാനാർത്ഥികൾ മാധ്യമങ്ങൾ വഴി മൂന്നു തവണ പരസ്യപ്പെടുത്തണമെന്നും ടിക്ക റാം മീണ അറിയിച്ചു. ശബരിമല കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തുന്നുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക […]

Entertainment

‘നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്.. ….’- അവരുടെ ശബ്ദമായി രഞ്ജിത് ചിറ്റാടെ

അടിച്ചമര്‍ത്തപ്പെട്ടവരുടെ, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി ഇതാ ഒരു പാട്ട് കൂടി… ഉടയാളൻ!! “നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയിൽ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുൽനാമ്പുകളുടെ ഉടയാളന്മാരായ് ?? പക്ഷേ അവര്‍ക്ക് വേണ്ടി, അവരുടെ ശബ്ദമായി ഇത് നമ്മളോട് ചോദിക്കുന്നത് രഞ്ജിത് ചിറ്റാടെയെന്ന സംവിധായകനാണ്. വരികളും വരികള്‍ക്ക് സംഗീതം നല്‍കിയതും അതിന് ദൃശ്യവിരുന്നൊരുക്കിയതും എല്ലാം രഞ്ജിത് ചിറ്റാടെ തന്നെ… നേരത്തെ തന്നെ വൈറലായിരുന്നുവെങ്കിലും ‘’ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടേ’’ എന്ന ഗാനം മെക്സിക്കന്‍ അപാരതയെന്ന ചിത്രത്തിന്‍റെ ഭാഗമായപ്പോഴാണ് പിന്നില്‍ ര‍ഞ്ജിത് ആണെന്ന് പലരും തിരിച്ചറിഞ്ഞതു […]

Technology

വിവോയുടെ വൈ 91 ഐ; വില പതിനായിരത്തിലും താഴെ

പതിനായിരം രൂപ വിഭാഗത്തിലേക്കും സ്മാര്‍ട്ട്‌ഫോണുമായി വിവോയും. വിവോ വൈ 91ഐ(Y91i) എന്നാണ് മോഡലിന്റെ പേര്. ഇന്ത്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തിലേക്ക് ഫോണുമായി വിവോ എത്തുന്നത്. 7,990 രൂപയാണ് മോഡലിന്റെ വില. വില ഇത്രയേയുള്ളൂവെങ്കിലും അതിനനുസരിച്ചുള്ള ഫീച്ചറുകളെ ഈ ഫോണിലും ഉള്ളൂ. പ്രത്യേകിച്ച് ഫോണിന്റെ റാം ശേഷി. 2ജിബി റാം+16ജിബി ഇന്‍ബ്യുള്‍ട്ട് സ്റ്റോറേജിനാണ് 7,990 രൂപ. 32 ജിബി സ്റ്റോറേജിന് 8490 രൂപയാണ് വില. നീല, കറുപ്പ് നിറങ്ങളില്‍ ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാം. 8.1 ഒറിയോ ആണ് ഒ.എസ്. 6.22 […]

Travel

സിലിഗുരി – നോര്‍ത്ത് ഈസ്റ്റിലേക്കുള്ള പ്രവേശന കവാടം

ഡൽഹിയിൽ നിന്ന് സിലിഗുരിയിലേക്ക് വിമാനം കയറുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. യാത്രമധ്യേ ഇന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജങ്കയുടെ ആകാശകാഴ്ച്ച കാണാമെന്ന പ്രതീക്ഷ. പക്ഷെ പടർന്നൊഴുകിയ മേഘങ്ങൾ കാഞ്ചൻജങ്കയെ മറച്ചു. രണ്ടേക്കാൽ മണിക്കൂറോളം നീണ്ട വിമാനയാത്രയ്ക്കൊടുവിൽ ബാഗ്ദോഗ്രയിലെ വിമാനത്താവളത്തിലെത്തി. തീരെചെറിയ വിമാനത്താവളം. പക്ഷെ തിരക്കേറെയാണ് ബാഗ്ദോഗ്രയിൽ. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന വിമാനത്താവളം കൂടിയാണ് ഇത്. ആർമിയുടെ പറന്നുയരുന്ന ഡ്രോണർ വിമാനങ്ങളും ഹൈലിക്കോപ്റ്ററുകളുമെല്ലാം കാണാം. ഹിമാലയത്തിൻറെ താഴ്വരയിൽ, സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് സിലിഗുരി. ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വലിയ പ്രാധാന്യമുണ്ട് […]

Cricket Sports

ടി20യില്‍ നൂറ് കടക്കാനാവാതെ വിന്‍ഡീസ്; തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ 45റണ്‍സിന് ഓള്‍ഔട്ടായ വെസ്റ്റ്ഇന്‍ഡീസ് മൂന്നാം ടി20 യില്‍ പുറത്തായത് 71 റണ്‍സിന്. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ജയം എട്ട് വിക്കറ്റിനായിരുന്നു. അതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. നാല് വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മാര്‍ക്ക് വുഡ് മൂന്നും ആദില്‍ റാഷിദ് രണ്ട് വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് വില്ലി നാല് വിക്കറ്റ് വീഴ്ത്തിയത്. ഏഴ് പേരാണ് വിന്‍ഡീസ് നിരയില്‍ രണ്ടക്കം […]

India National

മസൂദിനെ വിട്ടു നല്‍കാന്‍ ഇടനിലക്കാരനായത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് അജിത്ത് ഡോവല്‍ അടങ്ങുന്ന സംഘം മസൂദ് അസ്ഹറിനെ കൈമാറുന്ന ചിത്രങ്ങള്‍ പുറത്തുവിട്ടത്. 40 സി.ആര്‍.പി.എഫ് ജവാന്‍മാരുടെ ജീവനെടുത്ത മസൂദ് അസറിനെ ആരാണ് വിട്ടയച്ചതെന്ന് ജവാന്‍മാരുടെ കുടുംബത്തോട് മോദി ദയവുചെയ്ത് പറയണം. കാണ്ഡഹാറില്‍ വെച്ച് മസൂദ് അസറിനെ കൈമാറിയപ്പോള്‍ ഇടനിലക്കാരനായി നിന്നത് നിങ്ങളുടെ ഇപ്പോഴത്തെ […]

India National

എല്ലാ വോട്ടിങ് മെഷീനിലും വിവിപാറ്റ്; സോഷ്യല്‍ മീഡിയ പ്രചാരണത്തിന് നിയന്ത്രണം

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. നൂറ് ശതമാനം വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് ഏര്‍പ്പെടുത്തും. നാമനിര്‍ദേശ പത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടിന്റെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വിദ്യാഭ്യാസം സംബന്ധിച്ചും സാമ്പത്തികസ്ഥിതി സംബന്ധിച്ചും വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളുടെ പത്രിക തള്ളും. പ്രചാരണം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ മൊബൈല്‍ […]

India Kerala

തെരഞ്ഞെടുപ്പിനെ നേരിടാന്‍ സന്നദ്ധമെന്ന് മൂന്ന് മുന്നണികളും

പ്രചാരണത്തിന് ഒന്നര മാസമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഒരുക്കത്തിലാണ് കേരളത്തിലെ മുന്നണികളെല്ലാം. ഇടത് മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ തന്നെ തങ്ങളുടെ മത്സരാര്‍ഥികളെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസും ബി.ജെ.പിയും. തെരഞ്ഞടുപ്പ് നേരിടാന്‍ സന്നദ്ധമാണെന്ന് സംസ്ഥാനത്തെ മൂന്ന് പ്രധാനപ്പെട്ട മുന്നണി നേതാക്കളും പ്രതികരിച്ചു. ഒരു മാസം മുന്‍പ് തന്നെ കേരളത്തിലെ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായിരുന്നു. എല്‍.ഡി.എഫും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ജാഥകള്‍ പൂര്‍ത്തീകരിച്ചു. ബി.ജെ.പിയുടെ മേഖല ജാഥകള്‍ നടക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഒരു മുഴം നീട്ടി എറിഞ്ഞപ്പോള്‍ […]

India Kerala

ഒമ്പതര കോടിയുടെ ആദിവാസി ക്ഷേമ പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം

വയനാട്ടില്‍ ആദിവാസി ക്ഷേമ പദ്ധതിയുടെ മറവില്‍ വന്‍ ക്രമക്കേട്. തിരുനെല്ലി കരിമം കോളനിയിലെ എ.ടി.എസ് പദ്ധതി ട്രൈബല്‍ വകുപ്പ് അട്ടിമറിച്ചെന്ന് കോളനി വാസികള്‍ ആരോപിച്ചു. ഒമ്പതര കോടി രൂപയുടെ സമഗ്രവികസന പദ്ധതിപ്രകാരം കരിമം കോളനിയില്‍ ഒരു വീടു പോലും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. തിരുനെല്ലിയിലെ കരിമം ഗോത്ര കോളനിയില്‍ 25 ആദിവാസി കുടുംബങ്ങളുണ്ട്. ഇവര്‍ക്കായി 2016ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ നിന്ന് വീടുകള്‍ റോഡ് പാലം ഉള്‍പെടെ ഒമ്പതര കോടിയുടെ വികസന പദ്ധതിക്കാണ് മുന്‍ സര്‍ക്കാറിന്റെ പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് […]