Entertainment

പ്രിയനന്ദനനെ വിടാതെ സംഘപരിവാര്‍; ഡല്‍ഹിയിലെ പരിപാടി തടസ്സപ്പെടുത്തി

ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ അഭിപ്രായ പ്രകടനത്തെ വിടാതെ വേട്ടയാടി സംഘപരിവാര്‍. ഡല്‍ഹിയില്‍ പ്രിയനന്ദന്‍ പങ്കെടുത്ത പരിപാടിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത്. ഡല്‍ഹിയിലെ കേരളാ ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രിയനന്ദനനുമായുള്ള സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നത്. ‘സൈലന്‍സര്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു സംവിധായകന്‍. പ്രിയനന്ദനന്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേദിക്ക് പുറത്ത് തടിച്ചു കൂടുകയും നാമജപവും അധിക്ഷേപ മുദ്രാവാക്യങ്ങളും മുഴക്കുകയായിരുന്നു. എതിരഭിപ്രായങ്ങളെയും പരിപാടിയില്‍ ഉള്‍പ്പെടുത്താമെന്ന സംഘാടകരുടെ ആവശ്യം പരിഗണിക്കാതിരുന്ന സംഘപരിവാര്‍ […]

India Kerala

സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

സാലറി ചലഞ്ചിനോട് വിമുഖത കാണിച്ച കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളേജ് അധ്യാപകര്‍ വരുമാനം ‌വര്‍ധിപ്പിക്കേണ്ട കാര്യം മാത്രം ആലോചിച്ചാല്‍ പോരെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരില്‍ എണ്‍പത് ശതമാനവും സാലറി ചാലഞ്ചിനോട് സഹകരിച്ചിരുന്നില്ല. ഇടത് ആഭിമുഖ്യമുള്ള എയ്ഡഡ് കോളേജ് അധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ കോഴിക്കോട്ടെ സംസ്ഥാന സമ്മേളനത്തില്‍ ഉദ്ഘാടകനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി‍. രാജ്യത്തെ സര്‍വകലാശാലകളെ വര്‍ഗീയവത്കരിക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളെ വിമര്‍ശിച്ച് തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകളെ കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്. […]

India Kerala

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ്റായി. സി.പി.എം സ്ഥാനാര്‍ഥികളെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പ്രഖ്യാപിച്ചു. ആറ് സിറ്റിങ് എം.പിമാരും നാല് എം.എല്‍.എമാരുമാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത് . പി.കെ ശ്രീമതിയും വീണാ ജോര്‍ജുമാണ് വനിത സ്ഥാനാര്‍ഥികള്‍. വിജയ സാധ്യത പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചതെന്നും പാര്‍ലമെന്റില്‍ ഇടത്പക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എം.എല്‍.എമാരും ജില്ലാ സെക്രട്ടറി സ്ഥാനത്തുള്ളവരും ഇതിന് മുന്‍പും മത്സരിച്ചിട്ടുണ്ട്. പി.വി അന്‍വറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. സംഘടനാ രംഗത്ത് […]

Travel

അന്റാർട്ടിക കീഴടക്കിയ സാഹസികന്‍റെ യാത്രയെ പ്രണയിക്കുന്നവരോടുള്ള രണ്ട് മന്ത്രങ്ങൾ

അന്റാർട്ടിക കീഴടക്കി സാഹസിക യാത്ര ചെയ്ത ആദ്യ വ്യക്തി അദ്ദേഹത്തിന്റെ യാത്രയിലെ പ്രയാസങ്ങളെ അതിജീവിച്ച രണ്ട് മന്ത്രങ്ങൾ പറയുന്നു. ഒരു കൂട്ട് ഹിമപാദുകം ഉപയോഗിച്ച് രണ്ട് മാസത്തെ സാഹസിക യാത്രക്കൊടുവിലാണ് കോലിൻ ഒബ്റാഡേ അന്റാർട്ടിക കീഴടക്കുന്നത്. തണുത്ത മഞ്ഞിൽ കാലുറക്കാൻ പതറാത്ത ശക്തിയുണ്ടാവണമെന്ന് അദ്ദേഹം പറയുന്നു. മാനസികവും ശാരീരികവുമായ ശക്തി അത്യാവശ്യമാണ്. ഒരിക്കലും പിന്തിരിയാത്ത ദ്യഢനിശ്ചയമുണ്ടാവണം. പ്രക്യതി അതിന്റെ രൂക്ഷത മുഴുവൻ പുറത്തെടുക്കുമ്പോൾ അതിനെ അതിജീവിക്കാൻ അദ്ദേഹം സ്വന്തത്തോട് തന്നെ ഉറപ്പിച്ചുകൊണ്ടിരുന്നത് രണ്ട് മന്ത്രങ്ങളായിരുന്നു. കോലിൻ ഒബ്റാഡേ […]

World

നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്ക്; പ്രതീക്ഷയോടെ രാജ്യത്തെ സ്ത്രീ വോട്ടർമാർ

നൈജീരിയ ഇന്ന് പോളിങ് ബൂത്തിലേക്കെത്തുമ്പോൾ പ്രതീക്ഷയിലാണ് രാജ്യത്തെ സ്ത്രീ വോട്ടർമാർ. തദ്ദേശ തെരഞ്ഞെടുപ്പോടെ രാജ്യത്തെ സംഘർഷാവസ്ഥക്ക് അയവു വരുമെന്നാണ് ഇവർ കണക്കുകൂട്ടുന്നത്. വനിതാ സ്ഥാനാർഥികൾക്കായി വോട്ടുപിടിക്കാന്‍ വനിതാ സംഘങ്ങളും സജീവമായി രംഗത്തുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൂടുതലായി മനസ്സിലാക്കാൻ സ്ത്രീകൾക്കേ കഴിയൂ എന്ന് പറഞ്ഞാണ് വനിതാ സ്ഥാനാർഥികൾ വോട്ട് തേടുന്നത്. സ്ത്രീ സ്ഥാനാർഥികളെ വിജയിപ്പിച്ച് സ്ത്രീ ശക്തി കാണിക്കണമെന്നാണ് വനിതാ വോട്ടർമാരോട് ഇവർക്ക് അഭ്യർഥിക്കാനുള്ളത്. 29 സ്റ്റേറ്റുകളിൽ നിന്നായി 80 വനിതാ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 987 പുരുഷ സ്ഥാനാർഥികളെയാണ് […]

Cricket Sports

കോഹ്‍ലിയുടെ വണ്‍മാന്‍ ഷോയും ഫലം കണ്ടില്ല; മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം

റാഞ്ചി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആസ്ട്രേലിയ ഉയര്‍ത്തിയ 314 റണ്‍സ് വിജയലക്ഷ്യം മറികടക്കാനാവാതെ റാഞ്ചിയില്‍ ഇന്ത്യന്‍ ബാറ്റിങ് തകര്‍ന്നടിഞ്ഞു. 48.2 ഓവറില്‍ 281 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു. മത്സരത്തിന്‍റെ പല ഇടവേളകളിലും വിജയ പ്രതീക്ഷകള്‍ ഉണര്‍ന്നിരുന്നെങ്കിലും അതിനൊന്നും അധിക നേരം ആയുസ്സുണ്ടായിരുന്നില്ല. കോഹ്‍ലിയുടെ ഒറ്റയാള്‍ പോരാട്ടവും വെറുതെയായി. തുടക്കം മുതലേ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴക്കുകയായിരുന്നു. ആദ്യം ഇന്ത്യക്ക് നഷ്ടമായത് ഒരു റണ്ണെടുത്ത ശിഖര്‍ ദവാനെയായിരുന്നു. പിന്നീട് 14 റണ്ണെടുത്ത് രോഹിത് ശര്‍മ്മയും പവലിയണിലേക്ക് മടങ്ങി. രണ്ട് […]

India National

സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം

കശ്മിരില്‍ നിന്ന് ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രതിരോധ മന്ത്രാലയം. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണ്. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അവധിയിലെത്തിയ സൈനികനെ ഖാസിപോരയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാര്‍ത്ത.

Entertainment

‘കേരളത്തിലുള്ള എല്ലാവരും ഷാജിയെന്ന് പേരിടണം’; ചിരിയുണര്‍ത്തി മേരാ നാം ഷാജി ട്രെയിലര്‍

കട്ടപ്പനയിലെ ഹൃതിക്ക് റോഷന്‍ എന്ന സിനിമക്ക് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാ നാം ഷാജി’യുടെ ട്രെയിലര്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടി 8 പുറത്തിറക്കി. ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മേരാ നാം ഷാജി നാദിര്‍ഷായുടെ പതിവ് ഹാസ്യശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ചലച്ചിത്ര താരം ജയന്റെ ‘നീയാണോ ഈ അലവലാതി ഷാജി’, എന്ന ഹിറ്റ് ഡയലോഗിലൂടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്. അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ […]

India Kerala

സി.പി.എം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. പൊന്നാനി മണ്ഡലത്തിലേക്ക് പി.വി അന്‍വറിന്റെ പേര് സംസ്ഥാന നേതൃത്വം അംഗീകരിച്ചേക്കും. ആറ് സിറ്റിംങ് എം.പിമാരേയും നാല് എം.എല്‍.എമാരെയും ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രണ്ട് വനിതകളാണ് പട്ടികയിൽ ഇടം നേടിയത്. പൊന്നാനി മണ്ഡലത്തേക്ക് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പേര് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന നേതൃയോഗം ചര്‍ച്ച ചെയ്തെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിക്ക് തീരുമാനം വിട്ടത്. ഇന്നലെ ചേര്‍ന്ന മണ്ഡലം […]

India Kerala

എംപാനല്‍ സമരം ഒത്തു തീര്‍ന്നു

കെ.എസ്.ആര്‍.ടി.സി എംപാനല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം ഒത്തുതീര്‍പ്പായി. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും കണ്ടക്ടര്‍ ലൈസന്‍സുമുള്ളവര്‍ക്ക് ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 3861 എംപാനല്‍ ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടത്. ഇതേ തുടര്‍ന്ന് 47 ദിവസമായി എംപാനല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ മാസം അഞ്ച് മുതല്‍ അനിശ്ചിതകാല നിരാഹരസമരം ആരംഭിച്ചത്. വി.എസ് ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളുടെ പിന്തുണയും ഈ സമരത്തിന് ലഭിച്ചു. […]