HEAD LINES Kerala

കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി

മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.(kerala police threatening bharathiyamma palakkad) എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും […]

Entertainment Latest news

ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan) എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ […]

Kerala Latest news

നിങ്ങൾ തോറ്റുപോയാലോ? പാർട്ടിക്കുവേണ്ടി ഒന്നോ രണ്ടോ മൂന്നോ അല്ല പത്ത് തവണ തോൽക്കാനും റെഡിയാണെന്ന് ജെയ്ക്, അതാണ് സഖാവ്; സുബീഷ് സുധി

പുതുതലമുറയിലെ ഒരുപാട് ചെറുപ്പക്കാരെ നിലപാടുകൾ കൊണ്ടും ചിന്താശേഷി കൊണ്ടും ജീവിതം കൊണ്ടും രാഷ്ട്രീയത്തിലേക്കെത്തിച്ച മനുഷ്യനാണ് ജെയ്‌ക് സി തോമസെന്ന് നടൻ സുബീഷ് സുധി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ താൻ ജെയ്ക്കിനോട് തോറ്റുപോയാലോ എന്ന് ചോദിച്ചെന്നും, അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെ അത്ഭുതപെടുത്തിയെന്നും സുബീഷ് സുധി ഫേസ്ബുക്കിൽ കുറിച്ചു.(Subish Sudhi about Jaick c thomas) ‘കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കുന്ന ഒരാളെന്ന നിലയിൽ ഞാൻ പറഞ്ഞു, പുതുപ്പള്ളിയിൽ എന്തായാലും ഒരു ഉമ്മൻചാണ്ടി […]

Sports Uncategorized

യുഎസ് ഓപ്പൺ ടെന്നിസ്; നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ

യുഎസ് ഓപ്പൺ ടെന്നിസിൻ്റെ പുരുഷ സിംഗിൾസിൽ നൊവാക്ക് ജോക്കോവിച്ച് ഫൈനലിൽ. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, 7-6. ഇക്കൊല്ലം ഓസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയിൽ കിരീടം ചൂടിയ ജോക്കോവിച്ച് വിംബിൾഡണിൽ റണ്ണർ അപ്പായി.

Kerala

ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങിലെ ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും അവഹേളനത്തിന് ഉപയോഗിച്ചു; അച്ചു ഉമ്മനെതിരെയൂം അവഹേളനവർഷം; ധാര്‍ഷ്ട്യത്തിനെതിരായ ജനവിധിയെന്ന് കെ.കെ. രമ

ദൈനംദിന ജീവിതം ദുസ്സഹമാക്കിയ ജനവിരുദ്ധ ഭരണത്തിനെതിരായ വ്യക്തമായ വിധിയെഴുത്താണ് പുതുപ്പള്ളിയിൽ നടന്നതെന്ന് കെ.കെ. രമ എം.എല്‍.എ. മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ ആധികാരിക രേഖകളോടുകൂടിയ തെളിവുകൾ പുറത്തുവന്നിട്ടും അതിനോട് മൗനം പാലിക്കുകയാണ് മുഖ്യമന്ത്രി.(k k rema on puthuppally byelection) സൈബര്‍ കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ന്യായീകരണ സംഘങ്ങള്‍ അത് ഉന്നയിച്ചവരെ സംഘടിതമായി പരിഹസിക്കുകയും ചെയ്യുന്നതായി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ എം.എല്‍.എ പറയുന്നു.സ്വന്തം പിതാവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്ന ചാണ്ടി ഉമ്മന്റെ ദൃശ്യങ്ങൾ പോലും […]

National

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ

ജി-20യുടെ അടുത്ത അധ്യക്ഷരാജ്യമായി ബ്രസീൽ. നാളെ ഇന്ത്യ അധ്യക്ഷ പദവി ബ്രസിലിന് കൈമാറും. അധ്യക്ഷ പദവി എറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ഇന്ത്യ- ബ്രസീൽ ചർച്ച ഇന്ന് നടക്കും. ജി-20യിൽ സംയുക്ത പ്രസ്താവനയ്ക്ക് ധാരണയെന്നാണ് സൂചന. ഡൽഹി പ്രഖ്യാപനം എന്ന പേരിൽ സംയുക്ത പ്രസ്താവന നടത്തും. പരിസ്ഥിതി, വികസന വിഷയങ്ങളെ അധികരിച്ചാകും പ്രസ്താവന. അംഗരാജ്യങ്ങളുടെ എണ്ണം വർദ്ധിപ്പിയ്ക്കാനുള്ള തിരുമാനം ഉച്ചകോടി കൈകൊള്ളും. യുക്രൈൻ വിഷയം യൂറോപ്യൻ യൂണിയൻ പൊതു ചർച്ചയിൽ ഉന്നയിക്കും. യുദ്ധത്തെ പിന്തുണയ്ക്കുന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ചൈന. […]

HEAD LINES Sports

യുഎസ് ഓപ്പൺ ഫൈനലിൽ ജോക്കോവിച്ചിന് എതിരാളിയായി ഡാനി മെദ്‌വദേവ്

യു എസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനി മെദ്‍വദേവ് ഫൈനലിൽ. ലോക ഒന്നാം നമ്പർ താരം കർലോസ് അൽക്കാരസിനെ പരാജയപ്പെടുത്തിയാണ് മെദ്‌വദേവിൻ്റെ ഫൈനൽ പ്രവേശനം. തിങ്കളാഴ്ച നടക്കുന്ന ഫൈനലിൽ മെദ്‍വദേവ് നൊവാക്ക് ജോക്കോവിച്ചിനെ നേരിടും. സെമിയിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെ പരാജയപ്പെടുത്തിയാണ് ലോക ഒന്നാം നമ്പർ താരം കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ജോക്കോവിച്ചിൻ്റെ കരിയറിലെ 10ആം യുഎസ് ഓപ്പൺ ഫൈനലും ഈ വർഷത്തെ നാലാം ഗ്രാൻഡ് സ്ലാം ഫൈനലുമാണ് ഇത്. സ്കോർ 6-3, 6-2, […]

HEAD LINES Kerala

താനൂർ കസ്റ്റഡി മരണം; സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയെന്ന് താമിർ ജിഫ്രിയുടെ സഹോദരൻ

താനൂർ കസ്റ്റഡി മരണം സിബിഐ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. സിബിഐ അന്വേഷണത്തിൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞു. താനൂർ കസ്റ്റഡി മരണ കേസ് ഒരാഴ്ചക്കകം ഏറ്റെടുക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. (tanur tamir jifri brother) സിബിഐ അന്വേഷിച്ചാലെ കേസിൽ എന്തെങ്കിലും തുമ്പ് ഉണ്ടാകൂ. കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടാകുന്നത് കൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് […]

HEAD LINES Kerala

ഒരു ഗ്രൂപ്പിലുമില്ല, പുതുപ്പള്ളിയുടെ വളർച്ചയും വികസനവുമാണ് ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ

താൻ ഒരു ഗ്രൂപ്പിലുമില്ലെന്ന് പുതുപ്പള്ളി നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും അയർക്കുന്നത്ത് ഒരു പാലവുമാണ് ആഗ്രഹമെന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. മണ്ഡല പര്യടനത്തിനു മുന്നോടിയായായിരുന്നു ചാണ്ടി ഉമ്മൻ്റെ പ്രതികരണം. (chandy oommen puthuppally development) അപ്പയുടെ ഒരു പ്രൊജക്ടാണ് പ്രധാനപ്പെട്ട സ്വപ്നം. എന്നാൽ കഴിഞ്ഞ ഏഴ് വർഷമായി അത് മുന്നോട്ടുപോയിട്ടില്ല. അതുകൊണ്ട് അതെത്ര പ്രാക്ടിക്കലാണെന്നറിയില്ല. തലപ്പാടിയിൽ എസ്എംഇയുടെ കീഴിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കണം. അതിന് സർക്കാരിൻ്റെ പിന്തുണ […]

Kerala

ബിജെപി വോട്ടുകൾ വ്യാപകമായി ചോർന്നു,എൽ ഡി എഫ് വോട്ട് ചോർന്നിട്ടില്ല; ജെയ്ക്ക് സി തോമസ്

പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ജെയ്ക്ക് സി തോമസ്.ജനവിധി മാനിക്കുന്നു. എൽ ഡി എഫിന്റെ അടിസ്ഥാന വോട്ട് ചോർന്നിട്ടില്ല. 41, 9282 വോട്ട് ലഭിച്ചു. സ്ഥാനാർത്ഥിയെന്ന നിലയിൽ ഉത്തരവാദിത്തം നിർവ്വഹിച്ചു.(Ldfs core votes have not leaked jaick cthomas) ഉമ്മൻ ചാണ്ടി മരിച്ചിട്ട് ദിവസങ്ങൾക്ക് ശേഷമുള്ള തെരഞ്ഞെടുപ്പായിരുന്നു. ഇവിടെ രാഷ്ട്രീയം 2021 ലേതു പോലെ ചർച്ച ചെയ്യപ്പെട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കാമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് നടന്നിട്ടില്ല’. ജെയ്ക് പറഞ്ഞു.2021 ലെ ഭൂരിപക്ഷത്തിലേക്ക് എത്താൻ […]