ജി-20യില്‍ സ്ഥിരാംഗത്വം നേടി ആഫ്രിക്കന്‍ യൂണിയന്‍. സംഘടനയിലെ സ്ഥിരാംഗത്വം സ്വീകരിക്കാന്‍ ആഫ്രിക്കന്‍ യൂണിയന്റെ തലവനും യൂണിയന്‍ ഓഫ് കോമറോസിന്റെ പ്രസിഡന്റുമായ അസലി അസൗമാനിയെ ഡൽഹിയിൽ എത്തിയിരുന്നു. ആഫിക്കൻ ഭൂഖണ്ഡത്തിലെ 55 രാഷ്ട്രങ്ങൾ ഉൾപ്പെട്ടതാണ് ആഫ്രിക്കൻ യൂണിയൻ. ജി 20-യിലെ ഇരുപത്തിയൊന്നാമത്തെ അംഗമായി ആഫിക്കൻ യൂണിയനെ ഉൾപ്പെടുത്താൻ തീരുമാനിച്ചതോടെ ആഫിക്കൻ രാജ്യങ്ങൾക്ക് വലിയ വളർച്ചാ സാധ്യതകളാണ് ഒരുക്കുന്നത്. 55 ആഫിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫിക്കൻ യൂണിയൻ. കൊമറൂസിന്റെ പ്രസിഡന്റും ആഫിക്കൻ യൂണിയന്റെ ചെയർപേഴ്‌സനുമായ അസലി അസൗമാനിയാണ് ഇതിന്റെ ചെയർപേഴ്‌സൺ. […]
Author: Tomy Thondamkuzhy
ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ല; കെ എൻ ബാലഗോപാൽ
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിയുടെ സംസ്ഥാന വിഹിതം കേരളം നൽകി. സാങ്കേതികത്വം പറഞ്ഞ് ഈ പണം മുടക്കുന്നു. പല മേഖലകളിലും കേന്ദ്രം പണം നൽകാതെ ശ്വാസം മുട്ടിക്കുന്നു. ഏറ്റവും കൂടുതൽ കേന്ദ്ര പണം കിട്ടാനുള്ള ഒരു സംസ്ഥാനം കേരളമാണ്. സംസ്ഥാനം ഒരു പദ്ധതിയുടെ പണവും വെട്ടികുറച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് എംപിമാർ ആർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം.യുഡിഎഫ് എംപിമാർ കേരളത്തിന് വേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം […]
ജി20 ഉച്ചകോടിയിൽ ‘ഇന്ത്യ’യില്ല പകരം ‘ഭാരത്’
‘ഇന്ത്യ’ ഒഴിവാക്കി രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ, ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിന് മുന്നിലെ ഡെസ്ക് പ്ലേറ്റ് ചർച്ചയാകുന്നു. പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ ലോകനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിൽ ജി20 ലോഗോയുള്ള ബോർഡിൽ ‘ഭാരത്’ എന്നെഴുതിയത് സ്ഥാപിച്ചത്. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കൾക്ക് രാഷ്ട്രപതി നൽകുന്ന വിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചത് വലിയ വിവാദത്തിന് തുടക്കമിട്ടിരുന്നു. മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി […]
‘താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍, ലോയല്‍റ്റി, റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു’; ജോൺ സീനയെ കണ്ട് കാർത്തി
പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് നടൻ കാർത്തി.ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു കൂടികാഴ്ച.(Actor Karthi Meet John Cena) ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്. താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു – കാര്‍ത്തി ഇന്‍സ്റ്റഗ്രാം […]
ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു
പാക് അധീന കശ്മീരിൽ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതർ വെടിവച്ചു കൊന്നു. നിരോധിത ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളിൽ കയറി അജ്ഞാതരായ തോക്കുധാരികൾ വെടിവച്ചു കൊല്ലുകയായിരുന്നു. പാക് അധീന കശ്മീരിലെ റാവൽകോട്ടിൽ വച്ച് അൽ-ഖുദൂസ് മസ്ജിദിനുള്ളിൽ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്ലിയിൽ നിന്ന് പ്രാർത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്കർ-ഇ-തൊയ്ബയുടെ പ്രധാന കമാൻഡറിൽ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്. […]
ഛത്രപതി ശിവജിയുടെ ‘വാഗ നഖം’ യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തുന്നു
ഛത്രപതി ശിവജിയുടെ പ്രസിദ്ധമായ വാഗ നഖം ഇന്ത്യയിലേക്ക് എത്തുന്നു. ബ്രിട്ടണ്‍ സര്‍ക്കാരിന്റെ പക്കലായിരുന്നു വാഗ നഖം. 1659 ബീജാപൂര്‍ സുല്‍ത്താന്റെ ജനറലായിരുന്ന അഫ്‌സല്‍ ഖാനെ വധിക്കുന്നതിനായി ഛത്രപതി ശിവജി ഉപയോഗിച്ച ആയുധമാണ് വാഗ നഖം. പുലിയുടെ നഖത്തോട് സാമ്യമുള്ള ഉരുക്കില്‍ തീര്‍ത്ത കൈയില്‍ ധരിക്കാൻ സാധിക്കുന്ന വിധത്തിലുള്ളതാണ് ആയുധം.(chhatrapati shivaji maharaj wagh nakh) ശിവാജി അഫ്‌സല്‍ ഖാനെ വധിച്ച ദിവസത്തിന്റെ വാര്‍ഷികത്തിനാകും വാഗ ഇന്ത്യയിലെത്തുക. ഇത് തിരികെ നല്‍കാൻ യുകെ അധികൃതരില്‍ സമ്മതിച്ചതായി മഹാരാഷ്ട്ര സാംസ്കാരിക […]
പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ്; സിപിഐഎമ്മിന്റെ തകർച്ചയുടെ തുടക്കം; വി ഡി സതീശൻ
പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണ്.സിപിഐഎമ്മിന്‍റെ തകര്‍ച്ചയുടെ തുടക്കമാണിത്.സര്‍ക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.(V D Satheeshan about Puthuppally Byelection) ഈ മാതൃക വരും തെരഞ്ഞെടുപ്പുകളിലും തുടരും.എം വി ഗോവിന്ദൻ പിണറായിയുടെ കുഴലൂത്ത്കാരനായി മാറി.മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു.കേരളത്തിന്‍റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി.പ്രചരണ സമയത്ത് […]
250 കോടിയുടെ അഴിമതി; ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ടിഡിപി അധ്യക്ഷനും ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. അറസ്റ്റ് ചെയ്‌തത് ഇന്ന് പുലർച്ചെ. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. അറസ്റ്റ് 250 കോടിയുടെ അഴിമതി കേസിലാണ്.അറസ്റ്റിനെ പറ്റി അറിയില്ലെന്നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.(tdp leaader n chandrababu naidu arrested) ആന്ധ്രയിലെ നന്ത്യാലിൽ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. മാനവ വിഭവ ശേഷി വികസനവുമായി […]
കേസ് പിൻവലിക്കണം; മോഷണക്കേസിൽ ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മക്ക് പൊലീസ് ഭീഷണി
മോഷണക്കേസിൽ പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത ഭാരതിയമ്മയ്ക്ക് പൊലീസിന്റെ ഭീഷണി. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്ന് സഹോദരൻ വ്യക്തമാക്കി. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരാതിയില്ലെന്ന് എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെന്ന് സഹോദരന്‍ പറയുന്നു. ഡിജിപിക്ക് പരാതി നൽകി സഹോദരൻ.(kerala police threatening bharathiyamma palakkad) എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ആരോപണം തള്ളി. കേസ് പിൻവലിക്കാനുള്ള നടപടി തുടങ്ങിയത് ഭാരതിയമ്മയുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം. തന്നെ അകാരണമായി അറസ്റ്റ് ചെയ്ത് കോടതി കയറ്റിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാരതിയമ്മ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും […]
ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര
എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan) എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ […]












