India Kerala

സംസ്ഥാനത്താകെ രാഹുല്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്താകെ രാഹുല്‍ തരംഗം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും യു.ഡി.എഫും. രാഹുലിന്റെ റോഡ് ഷോ ഉള്‍പ്പെടെ സംഘടിപ്പിച്ച് എല്ലാ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയേക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും യു.ഡി.എഫ് നേതൃത്വവും ഏറെ കാത്തിരുന്ന രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം യാഥാര്‍ഥ്യമായതോടെ അത് സംസ്ഥാനത്താതെ പ്രതിഫലിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. ഈ മാസം മൂന്നിന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വയനാടില്‍ എത്താനാണ് […]

World

ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധിക കാലം തുടരില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്ന പ്രവണത അധികകാലം നീണ്ടുനിൽക്കില്ലെന്ന് സാമ്പത്തിക വിദഗ്ധർ. വർധിച്ച തോതിലുള്ള ഇന്ത്യൻ ധന കമ്മിയും ഡോളറിന്റെ ചാഞ്ചാട്ടവും രൂപക്ക്തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. സമീപകാലത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോൾ. രൂപയുടെ വലിയ തോതിലുള്ള തളർച്ച കാരണം, പോയ വർഷം ഗൾഫ്കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസികൾക്ക് മികച്ച നേട്ടം ലഭിച്ചിരുന്നു. കയറ്റുമതി മേഖലയില്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണപ്രവാഹം കൂടിയതും രൂപയുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതികൂല ഘടകങ്ങൾ […]

Cricket Sports

നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍: ഗൗതം ഗംഭീര്‍

ഐ.പി.എല്ലിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു വി സാംസണെ പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജുവാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഗംഭീർ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ബി.സി.സി.ഐ, ഐപിഎൽ, രാജസ്ഥാൻ റോയൽസ് എന്നിവരെ ടാഗ് ചെയ്തായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഗംഭീറിന്റെ ട്വീറ്റ് ഇങ്ങനെ; […]

India National

ബി.ജെ.പിയുടെ പ്രചരണ പരിപാടികള്‍ക്ക് കൊഴുപ്പേകി മോദിയും അമിത് ഷായും

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് അരുണാചല്‍പ്രദേശില്‍ നരേന്ദ്ര മോദി റാലിക്കും ഗുജറാത്തില്‍ അമിത് ഷാ റോഡ് ഷോക്കും നേതൃത്വം നല്‍കി. ബി.എസ്.പി – എസ്.പി സഖ്യം വിട്ട നിഷാദ്പാര്‍ട്ടി ബി.ജെ.പിക്കൊപ്പം ചേരുമെന്നാണ് സൂചന. പെരുമാറ്റച്ചട്ടലംഘന പരാതിയില്‍ റെയില്‍വേക്കും വ്യോമയാന അതോറിറ്റിക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വീണ്ടും നോട്ടീസ് നല്‍കി. ലോക്സഭക്കൊപ്പം നിയമസഭയിലേക്ക് കൂടി തെരഞ്ഞെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ അലാവോയിലാണ് നരേന്ദ്ര മോദിയുടെ പ്രചാരണറാലി. പ്രസംഗത്തില്‍ പതിവുപോലെ ബാലക്കോട്ട് വ്യോമാക്രണവും പ്രതിപക്ഷത്തിനെതിരെ ആരോപണവും മോദി വര്‍ഷിച്ചു. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ […]

India Kerala

‘ദേശീയ മതേതര ബദലിന് തടസം കേരളത്തിലെ സി.പി.എം’ ചെന്നിത്തല

ദേശീയ മതേതര ബദലിന് തടസം നില്‍ക്കുന്നത് കേരളത്തിലെ സി.പി.എം ആണെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടത് സി.പി.എം ആണ്. കേരളത്തില്‍ യു.ഡി.എഫ് 20 സീറ്റും തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുളള മതേതര ബദലിനാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളളവര്‍ ശ്രമിക്കുന്നത്. ഇതിന് സി.പി.എം കേരള നേതൃത്വം തുരങ്കം വെക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയുളള സി.പി.എം വിമര്‍ശനത്തെയും ചെന്നിത്തല തളളിക്കളഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന് […]

India Kerala

‘പ്ലാസ്റ്ററും പോസ്റ്ററും ….ഒരു മാറ്റവും ഇല്ലല്ലോ …… ! തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ…’

പാലക്കാട് : ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകള്‍ക്കു മുകളില്‍ സിപിഎം ചിഹ്നം പതിച്ച പോസ്റ്ററുകള്‍ ഒട്ടിച്ച സംഭവത്തില്‍ കോണ്‍​ഗ്രസിനെതിരെ ആരോപണവുമായി എം സ്വരാജ് എംഎല്‍എ. തിരഞ്ഞെടുപ്പു കാലത്തെ കോണ്‍ഗ്രസ്… എന്ന തലക്കെട്ടിലാണ് സ്വരാജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. UDF സ്ഥാനാര്‍ത്ഥിയുടെ ഒറ്റ പോസ്റ്ററും കീറാതെ അതിന് മുകളില്‍ LDF സ്ഥാനാര്‍ത്ഥിയുടെ ചെറിയ ചിഹ്നം മാത്രം ഒട്ടിച്ചിരിക്കുന്നു. !! എന്നു വെച്ചാല്‍ UDF സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററിന് മുകളിലാണ് ഒട്ടിച്ചതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ കണ്ണു കാണാത്തവര്‍ക്കു പോലും […]

Entertainment

സ്ഫടികം 2 ന്റെ ടീസറിന് ലാലേട്ടന്‍ ഫാന്‍സിന്റെ പൊങ്കാല

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഭദ്രന്റെ സ്ഫടികം. ഇപ്പോഴും ചാനലുകളില്‍ വരുമ്പോള്‍ സ്ഫടികം കാണാത്തവര്‍ ചുരുക്കമാണ്. അതിനിടയിലാണ് സ്ഫടികത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നത്. യുവേഴ്സ് ലവിംഗ്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബിജു.ജെ കട്ടക്കലാണ് രണ്ടാം ഭാഗമൊരുക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കും സ്ഫടികം 2 ന്റെ പ്രഖ്യാപനം വഴിവെച്ചിരുന്നു. ഇപ്പോഴിതാ ആടുതോമയുടെ മകന്‍ ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2 ന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാലയാണ് നടക്കുന്നത്. നേരത്തെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമൊരുക്കുന്നതിനെ […]

India Kerala

കിഫ്ബിയുടെ മസാല ബോണ്ടില്‍ നിക്ഷേപം 2150 കോടി രൂപ, വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദി പറഞ്ഞ് മുഖ്യമന്ത്രി

തി രുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍ 2150 കോടി രൂപ നിക്ഷേപിച്ച വിദേശ നിക്ഷേപകര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പേരില്‍ നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 മാര്‍ച്ച് 29-ാം തീയതിയാണ് മസാലബോണ്ടിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കിഫ്ബിയുടെ അക്കൗണ്ടില്‍ എത്തിയത്. കഴിഞ്ഞ പതിനഞ്ചു മാസമായി കിഫ്ബി ആഗോള ധനകാര്യ വിപണിയില്‍ നടത്തിവരികയായിരുന്ന അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിയുടെ പ്രവര്‍ത്തന മികവിനെയും വിശ്വാസ്യതയെയും അംഗീകരിച്ചിരിക്കുന്നുവെന്നത് കേരളത്തിന് ഏറെ അഭിമാനം നല്‍കുന്നുവെന്നും […]

India Kerala

മലപ്പുറത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ അപമാനിച്ച സംഭവം: അധ്യാപകന്‍ ക്ഷമചോദിച്ചു

മലപ്പുറം: മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.ടി രമയോട് മോശമായി പെരുമാറിയ സംഭവത്തില്‍ അധ്യാപകന്റ ക്ഷമാപണം. സ്ഥാനാര്‍ത്ഥിയോട് വൈകാരികമായി പ്രതികരിച്ചതില്‍ ഖേദമുണ്ടെന്നും എവിടെയും മാപ്പ് പറയാന്‍ തയ്യാറാണെന്നും അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി പറഞ്ഞു. ബുധനാഴ്ചയായിരുന്നു തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ വോട്ടഭ്യര്‍ത്ഥിച്ചെത്തിയ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ഇയാള്‍ അസഭ്യം പറഞ്ഞ് ഇറക്കി വിട്ടത്. മറ്റ് അധ്യാപകരെല്ലാം സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ മുഹമ്മദ് റാഫി ഇവരോട് അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ഥാനാര്‍ത്ഥിയോട് കോളേജില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ഇയാള്‍ […]

India Kerala

എം.കെ രാഘവനും ജയരാജനും പത്രിക സമര്‍പ്പിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. കോഴിക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറും പത്രിക സമര്‍പ്പിച്ചു. ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ അസാന്നിധ്യത്തിലായിരുന്നു രാഘവന്‍ പത്രിക സമര്‍പ്പിച്ചത്. കണ്ണൂരില്‍ പി. കെ ശ്രീമതിയും കാസര്‍കോട് സതീഷ് ചന്ദ്രനും തിരുവനന്തപുരത്ത് സി. ദീവാകരനും ഇന്ന് പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു കോഴിക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഘവന് പിന്നാലെ എല്‍.ഡി.എഫ് […]