തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. 48 മണിക്കൂറായി വെൻറിലേറ്ററിൽ തുടരുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിൽ നിന്നും കുട്ടിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെഡിക്കൽ ബോർഡ് രൂപീകരിച്ച ശേഷം തീരുമാനിക്കും. കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ച കുട്ടിയെ 48 മണിക്കൂർ നിരീക്ഷിച്ചെങ്കിലും പുരോഗതി ഉണ്ടായില്ലന്നാണ് വിദഗ്ദ സംഘം വിലയിരുത്തിയത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ സ്കാനിംഗ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഡോക്ടർമാർ മസ്തിഷ്ക മരണം സംഭവിച്ചുവെന്ന നിഗമനത്തിൽ എത്തിയത്. […]
Author: Tomy Thondamkuzhy
സിപിഎമ്മിനാപ്പമെന്ന് പറയുമ്പോഴും മകന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി;വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വിഎം സുധീരന്‍
തിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് വി.എം സുധീരന്‍. ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി ആരിഫിനോടൊപ്പമെന്ന് പറയുകയും തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മകനെ നിയോഗിച്ചുവെന്നും സുധീരന്‍ പറഞ്ഞു. ഇത് വെള്ളാപ്പള്ളി നടത്തിവരുന്ന കച്ചവട രാഷ്ട്രീയത്തിന്റെ ഭാഗമായ നാടകമാണെന്നും അഭിപ്രായ സ്ഥിരതയില്ലായ്മയുടെയും തികഞ്ഞ അവസരവാദത്തിന്റെയും സാമൂഹ്യ ജീര്‍ണ്ണതയുടെയും പ്രതീകമായ വെള്ളാപ്പള്ളി ഓന്തിനെ പോലും നാണിപ്പിക്കുന്ന നിലയില്‍ നിറവും നിലപാടും മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു. ഒരു ഭാഗത്ത് സിപിഎമ്മിന്റെ പ്രചാരകനായി നില്‍ക്കുകയും മറുഭാഗത്ത് ബിജെപി മുന്നണിയുടെ സ്ഥാനാര്‍ഥിയെ […]
തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രചാരണം തുടങ്ങി
ആരാണ് സ്ഥാനാര്‍ത്ഥി എന്ന ചോദ്യം കേട്ട് മടുത്ത തൃശൂരിലെ എന്‍.ഡി.എ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമായി… അവസാനം തുഷാര്‍ വെളളാപ്പള്ളി പ്രചാരണം തുടങ്ങി
മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ജവാന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കുമെന്ന് പുറത്താക്കപ്പെട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവ്. സൈനികര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നുവെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് തേജ് ബഹദൂര്‍ പുറത്താക്കപ്പെട്ടത്. സൈനികരുടെ പേരില്‍ വോട്ട് ചോദിക്കുന്ന മോദി അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ബഹദൂര്‍ കുറ്റപ്പെടുത്തി. പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ഇതുവരെ രക്തസാക്ഷി പദവി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സൈന്യത്തെ, പ്രത്യേകിച്ച് അര്‍ധസൈനിക വിഭാഗങ്ങളെ സര്‍ക്കാര്‍ എങ്ങനെ തകര്‍ത്തുവെന്ന് തുറന്നു കാണിക്കാനാണ് […]
ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി : രാജ്യത്ത് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. അടിയന്തിരമായി സുരക്ഷാ മേഖലകള്‍ രേഖപ്പെടുത്തി വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയ കത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാ മേഖലയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെടുന്ന ഡ്രോണുകള്‍ വെടിവെച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ കേരളത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 250 ഗ്രാമിന് മുകളിലുള്ള ഡ്രോണുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ […]
പാക്ക് സൈനിക യൂണിഫോമിട്ടിട്ടും പേടിച്ച് വിറച്ച് തീവ്രവാദികള്‍, ഇനിയും ആക്രമണം
ബാലകോട്ട് മോഡല്‍ ഇന്ത്യന്‍ പ്രത്യാക്രമണം ഭയന്ന് തീവ്രവാദികളെ പട്ടാള യൂണിഫോം അണിയിച്ച് പാക് സൈന്യം. അതിര്‍ത്തിയില്‍ പാക്ക് വെടിവെപ്പുകാരണം അടുത്തിടെ രണ്ട് ഇന്ത്യന്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ നീക്കം. ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ കണ്ണുവെട്ടിക്കാന്‍ തീവ്രവാദികള്‍ പാക് സൈനിക യൂണിഫോം ധരിക്കണമെന്ന കര്‍ക്കശ നിര്‍ദ്ദേശമാണ് പാക് ചാരസംഘടനയായ ഐ.എസ്.ഐ നല്‍കിയിരിക്കുന്നത്. പാക് അധീനകാശ്മീരിലെ നകായലില്‍ നടന്ന രഹസ്യയോഗത്തില്‍ പാക് സേനയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഐ.എസ്.ഐയിലെ രണ്ട് ഉദ്യോഗസ്ഥരും ലഷ്‌കര്‍ ഇ ത്വെയ്ബ, ജെയ്ഷെ മുഹമ്മദ് പ്രതിനിധികളും […]
രാഹുല്‍ വയനാടും പ്രിയങ്ക വരാണസിയിലും മത്സരിച്ചേക്കും?
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാടും സഹോദരിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വരാണസിയിലും മത്സരിച്ചേക്കുമെന്ന് സൂചന. സ്ഥാനാര്‍ഥിത്വത്തില്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകും. മോദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ പ്രിയങ്കക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതിയെ പട്ടിണിക്കിട്ട് കൊന്നു
കൊല്ലം ഓയൂരിൽ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. ഓയൂർ സ്വദേശിനി തുഷാരയാണ് മരിച്ചത്. ഭർത്താവ് ചന്തു ലാൽ , ഭർതൃമാതാവ് ഗീത ലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യമായ പോഷകാഹാരം ലഭിക്കാതെ ന്യൂമോണിയ ബാധിച്ചാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരിക്കുമ്പോള്‍ യുവതിക്ക് 20 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2013ലായിരുന്നു […]
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി
കോഴിക്കോട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന്റെ അറസ്റ്റ് മുന്‍നിര്‍ത്തി ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാന്‍ ശബരിമല കര്‍മസമിതി. അറസ്റ്റില്‍ പ്രതിഷേധിച്ച് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് നാമജപ യാത്ര സംഘടിപ്പിച്ചു. ഈ വിഷയം ഉയര്‍ത്തിക്കാട്ടി കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ ഉടനീളം ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ സ്ത്രീയെ അക്രമിച്ചെന്ന കേസിലാണ് കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബു അറസ്റ്റിലായത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് നഗരത്തില്‍ ശബരിമല […]
ഫ്രാങ്കോ മുളക്കലിന്റെ സഹായി ഫാ.ആന്റണി മാടശ്ശേരി അറസ്റ്റില്‍; 10 കോടി രൂപ പിടിച്ചെടുത്തു
ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ വിശ്വസ്തന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് 10 കോടി രൂ പ പിടിച്ചെടുത്തെന്ന് പൊലീസ്.പണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ വൈദികന് കഴിഞ്ഞില്ല. ജലന്ധറില്‍ നിന്നാണ് ഇന്നലെ വൈദികനെ അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീയടക്കം നാല് പേര്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ജലന്ധറിലെ പ്രതാപ് പുരയിലെ വസതിയിൽ നിന്നാണ് വൈദികനായ ആന്റണി മാടശ്ശേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തത്. വസതിയിൽ നടത്തിയ തിരച്ചിലിനൊടുവിൽ അധികൃതർ രേഖകളില്ലാത്ത പണം കണ്ടെത്തുകയായിരുന്നു. ഫാദർ ആന്റണി മാടശ്ശേരിയോടൊപ്പം മറ്റ് മൂന്നുപേരെ കൂടി […]












