India Kerala

ഓച്ചിറ സംഭവം; പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് റിപ്പോര്‍ട്ട്

കൊല്ലം ഓച്ചിറയില്‍ നിന്ന് കാണാതായ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുഹമ്മദ് റോഷനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. ഇന്നലെ ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ കൌണ്‍സിലിങ്ങിനു ശേഷം വൈദ്യ പരിശോധനക്ക് വിധേയയാക്കിയിരുന്നു. ഈ വൈദ്യപരിശോധന ഫലത്തിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ പ്രകാരം കേസെടുത്തിട്ടുള്ള റോഷനെതിരെ പൊലീസ് ബലാത്സംഗക്കുറ്റവും ചുമത്തി. മുംബൈയില്‍ വെച്ചാണ് […]

India National

ഏറെ വേദനയോടെയാണ് പ്രതികളെ വെറുതെ വിട്ടതെന്ന് എക്സ്പ്രസ് സ്ഫോടന കേസിന്‍റെ വിധി പറഞ്ഞ ജഡ്ജി

‘‘ഞാൻ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തിൽ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്’’ -സംഝോത എക്സ്പ്രസ് സ്ഫോടന കേസിൽ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തിൽ എൻ.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്‍റെ വാക്കുകളാണിത്. കേസിൽ മതിയായ തെളിവുകൾ സൂക്ഷ്മതയോടെ സമർപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്‍റെ നേർക്കാഴ്ചയാണ് വിധിന്യായത്തിൽ മുഴച്ചുനിൽക്കുന്നത്. മാർച്ച് 20നാണ് പ്രമാദമായ കേസിൽ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശർമ, കമർ […]

India National

ടി.വി പരിപാടിയില്‍ വിമര്‍ശിച്ചയാളെ ചെരിപ്പൂരി അടിക്കാനൊരുങ്ങി ബി.ജെ.പി നേതാവ്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെ ബി.ജെ.പിക്ക് നാണക്കേടുണ്ടാക്കി യു.പി സഹരാന്‍പൂര്‍ ജില്ലാ ബി.ജെ.പി വക്താവ് വിജയേന്ദ്ര കശ്യപ്. സഹരാന്‍പൂരില്‍ ടി.വി ഷോക്കിടെ വിമര്‍ശകനെ ചെരിപ്പൂരി അടിക്കാനൊരുങ്ങുകയായിരുന്നു ബി.ജെ.പി നേതാവ്. ഒരു സ്വകാര്യ ടി.വി ചാനല്‍ സംഘടിപ്പിച്ച സംവാദ പരിപാടിക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. പരിപാടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് അരുണ്‍ റാണ രംഗത്തെത്തി. കരിമ്പ് കര്‍ഷകര്‍ക്ക് ഇനിയും കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികയെക്കുറിച്ചായിരുന്നു റാണയുടെ ചോദ്യം. ഇതോടെ കോപാകുലനായ കശ്യപ് ഇരുന്നിരുന്ന സീറ്റില്‍ നിന്നും […]

India Kerala

എസ്.എഫ്.ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.ഐക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം പൂന്തുറയില്‍ എസ്എഫ്ഐ നേതാവ് വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച എസ് ഐക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ് ഐ ഷൈലേന്ദ്ര കുമാറിനെയാണ് സസ്പെന്റ് ചെയ്തത്. രാത്രി പെട്രോളിങ്ങിനിടെ ഇരുചക്ര വാഹനത്തിന് കൈ കാണിച്ചപ്പോഴാണ് എസ്.ഐയെ ഇടിച്ചു വീഴ്ത്തിയത്. അനാവശ്യമായി ലീവില്‍ കഴിയുന്നെന്ന് കാണിച്ചാണ് നടപടി.

India Kerala

വെന്തുരുകി കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി

സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനം വരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ […]

India Kerala

തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ അരുണ്‍ ആനന്ദ് സ്ഥിരം കുറ്റവാളി

ഇടുക്കി: തൊടുപുഴയില്‍ 7 വയസുകാരനായ കുഞ്ഞിനെ മൃതപ്രായനാക്കിയ അരുണ്‍ ആനന്ദ് സ്ഥിരം ക്രിമിനല്‍. ഇയാള്‍ക്കെതിരെ കൊലക്കേസും ഉണ്ടായിരുന്നു. 2008ല്‍ വിജയരാഘവന്‍ എന്നയാളെ കൊന്ന കേസിലെ ആറാം പ്രതിയായിരുന്നു അരുണ്‍്. ഈ കേസില്‍ ഇയാളെ കുറ്റ വിമുക്തനാക്കിയിരുന്നു. മ്യൂസിയം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ട് കേസുകളും ഉണ്ട്. പിതാവ് ആനന്ദ് ഫെഡറല്‍ ബാങ്കില്‍ ജീവനക്കാരനായിരുന്നു. അനന്ദ് മരിച്ചപ്പോള്‍ ആശ്രിത നിയമനം പ്രകാരം അരുണിന് ബാങ്ക് ജോലി നല്‍കി. പിന്നീട് ജോലി രാജിവച്ച്‌ താന്‍ ബിസ്സനസ്സിലേയ്ക്ക് തിരിയുകയായിരുന്നെന്നാണ് ഇയാള്‍ പൊലീസിനെ […]

India Kerala

കുമ്മനവും ചാഴികാടനും വീണയും പത്രിക സമര്‍പ്പിച്ചു

കോട്ടയം: കോട്ടയം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനും പത്തനംതിട്ട മണ്ഡലത്തില ഇടത് മുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്ക്കും കോട്ടയത്തെ യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തിയാണ് ചാഴികാടന്‍ വരണാധികാരി മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ബിജെപി-ബിഡിജഐസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എത്തി കളക്ടര്‍ കെ.വാസുകിക്ക് കുമ്മനം പത്രിക സമര്‍പ്പിച്ചു. പത്തനംതിട്ടയിലെ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒപ്പം എത്തിയാണ് വീണാ […]

India Kerala

കുഞ്ഞാലിക്കുട്ടിയും ചാഴികാടനും പത്രിക സമര്‍പ്പിച്ചു

സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നും തുടരുന്നു. ലീഗ് സ്ഥാനാര്‍ഥികളായ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും പത്രിക സമര്‍പ്പിച്ചു. കുമ്മനം രാജശേഖരനാണ് എന്‍.ഡി.എയില്‍ നിന്ന് ആദ്യമായി പത്രിക സമര്‍പ്പിച്ചത്. പാണക്കാട് മുഹമ്മദ് ശിഹാബ് തങ്ങളുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് ഡി.സി.സി ഓഫീസിലേക്ക് പോയി കോണ്‍ഗ്രസ് നേതാക്കളേയും കൂട്ടിയാണ് മലപ്പറം കലക്ട്രേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.ലീഗ് എം.എല്‍.എമാരും കൂടെയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ […]

Cricket Sports

ഐ.പി.എല്‍: ബംഗളൂരുവിന് രണ്ടാം തോല്‍വി

ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തി. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 70 റണ്‍സുമായി എ ബി ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നെങ്കിലും ടീമിന്റെ ജയം ഉറപ്പിക്കാനായില്ല. നായകന്‍ വിരാട് കോഹ്‍ലി 46 റണ്‍സെടുത്തു. മുംബൈക്കായി 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് […]

World

ഇഡായ് ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു

തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മൊസംബിക്കിലുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇഡായ് ചുഴലിക്കാറ്റെന്ന് മൊസംബിക് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറഞ്ഞു. ഈ മാസം 14-നാണ് തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊസംബിക്, സിംബാവെ, മലാവി എന്നീ രാജ്യങ്ങളില്‍ ഇഡായ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മൊസംബിക്കിനെ ബാധിച്ച ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണെന്നാണ് പ്രസിഡന്റ് ഫിലിപ്പ് ന്യൂസി പറയുന്നത്. വിവിധ രാഷ്ട്രങ്ങളില്‍ നിന്നും സഹായം എത്തിച്ചേര്‍ന്ന് കൊണ്ടിരുക്കുകയാണ്. എന്നാല്‍ മൊസംബിക്കില്‍ ചിലയിടങ്ങളില്‍ […]