Entertainment

സ്ഫടികം 2വിനെ പരിഹസിച്ച്‌ ആളൊരുക്കം സംവിധായകന്‍ വിസി അഭിലാഷ്

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഭദ്രന്‍ ഒരുക്കിയ സ്ഫടികം. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന നിലയില്‍ സ്ഫടികം 2 ഇരുമ്ബന്‍ എന്ന ചിത്രവുമായി സംവിധായകന്‍ ബിജു.ജെ.കട്ടക്കല്‍ രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. സ്ഫടികത്തിന്റെ തുടര്‍ച്ചയാണെന്ന് അവകാശപ്പെട്ട് ബിജു കെ കട്ടയ്ക്കല്‍ സ്ഫടികം 2 ഇറക്കാന്‍ ഒരുങ്ങുന്നത്. ഭദ്രന്റെ എതിര്‍പ്പ് മാനിക്കാതെയാണ് ഈ നീക്കം. സ്ഫടികം 2വിന്റെ ടീസറിനെതിരെ ആരാധകരുടെ രോഷം അണപൊട്ടുകയാണ്. ഇപ്പോഴിതാ ആളൊരുക്കത്തിന്റെ സംവിധായകന്‍ വി സി അഭിലാഷും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. ‘ഭദ്രന്‍ […]

India Kerala

ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസുകാരനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അതേസമയം കുട്ടിയെ കാണാന്‍ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.

Uncategorized

കേരളത്തില്‍ സ്വന്തം കുഴി തോണ്ടി സിപിഎം, രാഹുലിന് ദക്ഷിണേന്ത്യ നിര്‍ദേശിച്ചത് യെച്ചൂരി!

ദില്ലി: വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ കേരളത്തില്‍ സിപിഎം ആശങ്കയിലാണ്. രാഹുലിന്റെ വരവ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിക്കുക സിപിഎമ്മിനെ ആയിരിക്കും. വയനാട്ടിലേക്ക് രാഹുല്‍ വരുന്നത് തടയാന്‍ ഇടതുപക്ഷം നടത്തിയ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതോടെ കോണ്‍ഗ്രസിനോട് സിപിഎം ഇടഞ്ഞിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഇല്ലാത്ത ഒരു മതനിരപേക്ഷ ബദലിന് വേണ്ടി സിപിഎം ശ്രമം നടത്തുകയും ചെയ്യുന്നു. അതിനിടെ പുറത്ത് വന്ന കൗതുകമുണ്ടാക്കുന്ന വസ്തുത മറ്റൊന്നുണ്ട്. വയനാട്ടിലേക്ക് രാഹുലിനെ എത്തിച്ചതിന് സിപിഎമ്മിന് വലിയ പങ്കുണ്ട് […]

India Kerala

വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി; തീരുമാനം ഇന്നറിയാം

വയനാട്:വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. സിനിമാതാരം സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇത് സംബന്ധിച്ച തീരുമാനമെടുക്കും. അമിത് ഷായ്ക്ക് ഇന്ന് ചില തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കേണ്ടതായിട്ടുണ്ട്. വൈകീട്ടോടുകൂടി അദ്ദേഹം ഡെല്‍ഹിയില്‍ തിരിച്ചെത്തും. ഇതിന് ശേഷമാകും വയനാട് ബിജെപി സ്ഥാനാര്‍ത്ഥി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. അതേസമയം വയനാട്ടില്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയേക്കും. കല്പറ്റയിലേക്ക് റോഡ് ഷോ നടത്തിയ […]

India National

‘രാഹുല്‍ പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നും’ , മായാവതി സഖ്യത്തിലേക്ക് ചായ്‌വുമായി സിപിഎം

ന്യൂഡല്‍ഹി : ബിജെപി.യെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുമ്ബോഴും വയനാട്ടില്‍ സിപിഎമ്മിനെതിരെ മത്സരിക്കുന്നതില്‍ കടുത്ത അതൃപ്തിയിലാണ് സിപിഎം നേതൃത്വം.ബിജെപി.യെ എതിര്‍ക്കുകയാണ് എന്നുപറയുമ്ബോള്‍ വയനാട് സംബന്ധിച്ചകാര്യം വിശദമാക്കേണ്ടത് കോണ്‍ഗ്രസാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം എല്‍.ഡി.എഫിനെ ബാധിക്കില്ലെന്ന് യെച്ചൂരി പറയുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയെല്ലെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുല്‍ തരംഗത്തില്‍ മലബാറിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകള്‍ പോലും തകരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വലിയ പ്രതിസന്ധിയിലേക്ക് സിപിഎം പോകും. ഇങ്ങനെ സിപിഎമ്മിനെ തകര്‍ക്കാനായി രാഹുല്‍ എടുത്ത തീരുമാനം ദേശീയ […]

India National

വാരണാസിയില്‍ മോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മല്‍സരിക്കും

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വാരണാസിയില്‍ മല്‍സരിക്കും. വാരണാസിയില്‍ റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇന്നലെ മണ്ഡലത്തില്‍ തുടക്കമായി. പ്രധാനമന്ത്രി മോദിയുടെ പതനത്തിന് തുടക്കമായെന്ന് പ്രചരണത്തിന്റെ ഭാഗമായ റോഡ് ഷോയില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.ബിആര്‍ അംബേദ്ക്കറുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിന് ശേഷമാണ് ചന്ദ്രശേഖര്‍ ആസാദ് തന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. 2014ല്‍ അധികാരത്തിലെത്തിയ മോദി എല്ലാവര്‍ക്കും ജോലി എന്ന വലിയ വാഗ്ദാനമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് […]

India Kerala

രാഹുൽ തരംഗം കേരളത്തിൽ വന്‍ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍ കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം കേരളത്തിൽ കോൺഗ്രസിന് വലിയ നേട്ടമുണ്ടാക്കും. ഗ്രൂപ്പ് വിഭാഗീയതക്കും മറ്റു പ്രശ്നങ്ങൾക്കുമപ്പുറം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് കഴിയും. എല്ലാ മണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർഥിത്വം പ്രതിഫലനം ഉണ്ടാക്കും. സ്ഥാനാർഥി നിർണയത്തിൽ ഏറെ തലവേദനയുണ്ടാക്കിയ വയനാട് തന്നെയാണ് ഇപ്പോൾ കോൺഗ്രസിന്റെ തുറുപ്പു ചീട്ടും. ഐ ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റ് ടി സിദ്ധീഖിനായി എ ഗ്രൂപ്പ് നേടിയെടുത്തത് ഏറെ തർക്കങ്ങൾക്കൊടുവിൽ. രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച സൂചന സംസ്ഥാന നേതാക്കൾ നൽകിയതിന് ശേഷമുണ്ടായത് 8 ദിവസം നീണ്ട […]

India Kerala

രാഹുല്‍ വരുന്നു; തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തി ഇടത് മുന്നണി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മാത്രം നടത്തി വന്ന പ്രചരണം മാറ്റി കോണ്‍ഗ്രസിനെ കൂടി കടന്നാക്രമിച്ചുള്ള പ്രചരണ രീതിയിലേക്കായിരിക്കും ഇടത് നേതാക്കള്‍ ഇനി കടക്കുന്നത്.സി.പി.ഐയുടെ മണ്ഡലമാണെങ്കിലും സി.പി.എമ്മിന്റെ കൂടുതല്‍ ശ്രദ്ധ ഇനി വയനാട് മണ്ഡലത്തിലുണ്ടാകും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ഇടത് മുന്നണി പരമാവധി ശ്രമിച്ചെങ്കിലും അത് ഫലവത്താവാതെ വന്നതോടെ ഇതുവരെ നടത്തി വന്ന പ്രചരണ രീതിയില്‍ കാര്യമായ മാറ്റം വരുത്താനാണ് ഇടത് […]

India Kerala

ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ

ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ. വനംവകുപ്പിന്റെ 6 ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. 50 ഓളം പേരുടെ വീടുകളും ഇവര്‍ ഉപജീവനത്തിനായി വളര്‍ത്തിയിരുന്ന കോഴി, ആട് പശു എന്നിവയും നശിച്ചു. വട്ടവട, പഴത്തോട്ടം ഭാഗങ്ങളിലാന്ന് കാട്ടുതീ ആളിപ്പടര്‍ന്നത് സ്വകാര്യ തോട്ടങ്ങളില്‍ നിന്നും പടര്‍ന്ന തീ നാഷണല്‍ പാര്‍ക്കിലേക്ക് പടരുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തില്‍ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

India Kerala

രാഹുല്‍ വരുന്നു; തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തി ഇടത് മുന്നണി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഇടത് മുന്നണി തെരഞ്ഞെടുപ്പ് പ്രചരണ രീതിയില്‍ മാറ്റം വരുത്തുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ മാത്രം നടത്തി വന്ന പ്രചരണം മാറ്റി കോണ്‍ഗ്രസിനെ കൂടി കടന്നാക്രമിച്ചുള്ള പ്രചരണ രീതിയിലേക്കായിരിക്കും ഇടത് നേതാക്കള്‍ ഇനി കടക്കുന്നത്.സി.പി.ഐയുടെ മണ്ഡലമാണെങ്കിലും സി.പി.എമ്മിന്റെ കൂടുതല്‍ ശ്രദ്ധ ഇനി വയനാട് മണ്ഡലത്തിലുണ്ടാകും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം തടയാന്‍ ഇടത് മുന്നണി പരമാവധി ശ്രമിച്ചെങ്കിലും അത് ഫലവത്താവാതെ വന്നതോടെ ഇതുവരെ നടത്തി വന്ന പ്രചരണ രീതിയില്‍ കാര്യമായ മാറ്റം വരുത്താനാണ് ഇടത് […]