പ്രതിരോധ ആവശ്യത്തിനുള്ള എമിസാറ്റ് ഉപഗ്രഹം ഉള്‍പ്പടെ 29 ഉപഗ്രഹങ്ങള്‍ വിജയകരമായി ഇന്ത്യ വിക്ഷേപിച്ചു. ഉപഗ്രഹങ്ങളെ ആദ്യമായി ഒരേ സമയം മൂന്ന് വ്യത്യസ്ത ഭ്രമണപഥത്തിലെത്തിച്ചെന്നതാണ് ദൗത്യത്തിന്റെ പ്രധാന പ്രത്യേകത. പി.എസ്.എല്‍.വി സി-45 റോക്കറ്റില്‍ തിങ്കളാഴ്ച രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ നിരീക്ഷണ ഉപഗ്രഹമാണ് എമിസാറ്റ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് കൃത്യം 9.30 ക്ക് യാത്ര തുടങ്ങിയ പി.എസ്.എല്‍.വി വാഹനം ഇരുപത് മിനിറ്റിനുള്ളില്‍ എമിസാറ്റിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചു. പ്രതിരോധരംഗത്തെ നിരീക്ഷണം […]
Author: Tomy Thondamkuzhy
ഹിന്ദുക്കളും അഹിന്ദുക്കളുമെന്ന് വേര്‍തിരിച്ച് കാണുന്നതാണ് മോദിയുടെ നിലപാടെന്ന് യെച്ചൂരി
തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേര്‍തിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ നിലപാടെന്നാണ് യെച്ചൂരി വിമര്‍ശിച്ചത്. ഹിന്ദുക്കളെ പേടിച്ച് രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്നും കേരളത്തില്‍ യുഡിഎഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി വ്യക്തമാക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പ്രചാരണം : ബി.ജെ.പി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
തിരുവനന്തപുരം•തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപിയുടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും കേരളത്തിലെത്തും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും ആര്‍.കെ. സിംഗും ഒന്‍പതിനും സുഷമാ സ്വരാജ് 11നും രാജ്‌നാഥ് സിംഗ് 13നും നിതിന്‍ ഗഡ്കരി 15നും നിര്‍മ്മലാ സീതാരാമന്‍ 16നും പീയൂഷ് ഗോയല്‍ 19നും മുഖ്താര്‍ അബ്ബാസ് നഖ്‌വി 20നും കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 21ന് പ്രചാരണത്തിനെത്തും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പ എട്ടിനും ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് വിനയ് സഹസ്രബുദ്ധെ നാലിനും […]
അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹം- അഡ്വ.പി. എസ്. ശ്രീധരൻ പിള്ള
തിരുവനന്തപുരം•മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകർത്ത സി പി എം പ്രവർത്തകരുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള. ത്രിപ്പുണിത്തുറയ്ക്ക് സമീപം പൂത്തോട്ടയിൽ എർണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അയ്യങ്കാളി പ്രതിമ സി പി എം പ്രവർത്തകർ തകർത്തത്. കേരളത്തിലെ ഒരു വലിയ ജന വിഭാഗത്തെ വ്രണപ്പെടുത്തുന്നതും അവർക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തു ന്നതുമായ നടപടിയാണിത്, ശ്രീധരൻ പിള്ള പ്രസ്താവനിൽ പറഞ്ഞു. […]
‘പപ്പു’ പ്രയോഗം, ജാഗ്രത കുറവ് കൊണ്ട് ഉണ്ടായ പിശക്;വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍
തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗത്തിലെ പപ്പു പരാമര്‍ശത്തില്‍ വിശദീകരണവുമായി ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ്. ജാഗ്രതക്കുറവ് കൊണ്ടുണ്ടായ പിശകാണ് തലക്കെട്ടിന് പിന്നിലെന്ന് മനോജ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി അവഹേളിക്കുന്നതും അധിക്ഷേപ്പിക്കുന്നതും ഞങ്ങളുടെ രീതിയല്ല എന്ന് വിശദീകരിച്ച പി എം മനോജ് അങ്ങനെ ഒരു വാക്ക് വന്നത് അനുചിതമാണെന്നും പറഞ്ഞു. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്നായിരുന്നു ഇന്ന് ദേശാഭിമാനിയുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഇത് വിവാദമായ സാഹചര്യത്തിലാണ് പി എം […]
രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച ദേശാഭിമാനി പത്രത്തിനെതിരെ വി.ടി ബല്‍റാം
കല്‍പ്പറ്റ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിച്ച് മുഖപ്രസംഗമെഴുതിയ ദേശാഭിമാനി പ്രത്രത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പപ്പു സട്രൈക്ക് എന്ന തലക്കെട്ടിലാണ് ദേശാഭിമാനി എഡിറ്റോറിയലെഴുതിയത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം; സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് […]
സൊണി മൊബൈല്‍ വിഭാഗത്തില്‍ 2000 തൊഴിലുകള്‍ വെട്ടിക്കുറച്ചു
ജാപ്പനീസ് കമ്പനിയായ സോണിയുടെ സ്മാര്‍ട്ട് ഫോണ്‍ മേഖലയിലെ തിരിച്ചടി തുടരുന്നു. അടുത്ത വര്‍ഷത്തിനുള്ളില്‍ സോണിയുടെ മൊബൈല്‍ വിഭാഗത്തിലെ 2000 തൊഴിലുകള്‍ വെട്ടിക്കുറക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ തൊഴിലാളികള്‍ മറ്റ് വിഭാഗങ്ങളിലേക്ക് മാറേണ്ടി വരികയോ ജോലി നഷ്ടപ്പെടുകയോ ആയിരിക്കും സംഭവിക്കുക. ഇതുവഴി 2000ത്തിലേറെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണരംഗത്ത് ചൈനീസ് കമ്പനികള്‍ക്ക് പുറമേ സാംസങില്‍ നിന്നും ആപ്പിളില്‍ നിന്നുമുള്ള കനത്ത മത്സരമാണ് സോണിക്ക് വലിയ തിരിച്ചടി നല്‍കുന്നത്. സോണിയുടെ എക്‌സ്പീരിയ ഫോണുകള്‍ക്ക് ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒരു […]
വിവിപാറ്റ്; ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഏപ്രില്‍ എട്ടിലേക്ക് മാറ്റി. 50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്കാന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. ഏപ്രില്‍ എട്ടിനകം മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്
ജേക്കബ് തോമസ് ലോക്‌സഭയില്‍ മത്സരിക്കില്ല
രുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസ് മത്സരിക്കില്ല. അദ്ദേഹം നല്‍കിയ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലണ് തീരുമാനം. അതേസമയം ജേക്കബ് തോമസിനെ അല്ലാതെ മറ്റാരേയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്ന് കിഴക്കമ്പലം ട്വന്റി ട്വന്റി അറിയിച്ചു. ചാലക്കുടിയില്‍ മത്സരിക്കാന്‍ വേണ്ട്ിയാണ് ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ ജേക്കബ് ഉദ്യാഗസ്ഥന്‍ ആയതിനാല്‍ കേന്ദ്ര തലത്തിലാണ് സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത ് കേന്ദ്ര തലത്തിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട […]
രാഹുല്‍ ബുധനാഴ്ച വയനാട്ടിലെത്തും;വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച കോഴിക്കോടെത്തുന്ന രാഹുലിനെ പ്രിയങ്കാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ അനുഗമിക്കും. അതിനിടെ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പേര് വയനാട്ടിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കോൺഗ്രസിന്റെ ദേശീയ-സംസ്ഥാന നേതാക്കൾ വയനാട്ടിലെ പ്രചരണ കാര്യങ്ങളുടെ മേൽനോട്ടങ്ങൾക്കായി മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് കെ.സി വേണുഗോപാൽ തുടങ്ങിയവർ വൈകിട്ട് […]












