Entertainment

‘ടിക് ടോക് നിരോധിച്ചതില്‍ ദുഖിക്കുന്നവര്‍ എന്റെ പാട്ടുകളും വീഡിയോകളും കാണട്ടേ’

ഇന്ത്യയിൽ ടിക് ടോക് നിരോധിച്ച വാർത്തക്ക് സമ്മിശ്ര പ്രതികരണമാണ് വിവിധയിടങ്ങളിൽ നിന്നും വന്നത്. എന്നിരുന്നാലും ഗൂഗിൾ പ്ലെ സ്റ്റോറിൽ നിന്നും ജനപ്രിയ ആപ് നീക്കം ചെയ്തതിൽ ദുഖിച്ചിരിക്കുന്നവരോട് തന്റെ പാട്ടുകളും വീഡിയോകളും കാണാൻ ആവശ്യപ്പെട്ട് എത്തിയിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്. ചില ആളുകൾ അപകടരമാം വിധം ടിക് ടോക് ഉപയോഗിച്ചത് കൊണ്ടാണ് ആപ് നിരോധിച്ചതെന്ന് പറഞ്ഞ പണ്ഡിറ്റ്, എന്ത് കാര്യവും നല്ല രീതിയിൽ ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കാറില്ലെന്നും പറഞ്ഞു. ടിക് ടോക് നിരോധിച്ചതിൽ സങ്കടപ്പെട്ടിരിക്കന്നവർ ഇനി […]

India National

ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്

ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവിന് നേരെ ചെരുപ്പേറ്. ഡല്‍ഹിയിലെ ബി.ജെ.പി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം. ശക്തി ഭാര്‍ഗവ് എന്നയാളാണ് ചെരുപ്പെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ചെരുപ്പെറിയാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. ബി.ജെ.പി ഓഫീസിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കോണ്‍ഗ്രസ് ഹിന്ദുത്വ പ്രവര്‍ത്തകരെ കള്ളക്കേസുകളുടെ പേരില്‍ കരിവാരിത്തേക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പ്രഗ്യ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്. ജി.വി.എല്‍ റാവുവിനൊപ്പം ഭൂപേന്ദ്ര […]

Uncategorized

ഇടിമിന്നൽ- ജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ടുതുടങ്ങുന്ന ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണി വരെയുള്ള […]

India Kerala

മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലം; വധശ്രമത്തിന് കേസെടുത്തു

കൊച്ചിയില്‍ പശ്ചിമ ബംഗാൾ സ്വദേശിയായ മൂന്ന് വയസുകാരന് പരിക്കേറ്റത് അമ്മയുടെ മര്‍ദ്ദനം മൂലമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ദമ്പതികളുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ഏലൂർ സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇന്ന് രാവിലെ പ്രതി കുറ്റം സമ്മതിച്ചത്. അനുസരണക്കേട് കാണിച്ചതിനെ തുടർന്നാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ മൊഴി നല്‍കിയതായി […]

Entertainment

ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവിനെ വിമർശിച്ച് പാ രഞ്ജിത്

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയർത്തിയ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവ് കെ. രാജനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് സംവിധായകൻ പാ രഞ്ജിത്. നിന്നെ തകർത്തു കളയാൻ കഴിവുള്ള ആളുകൾ എന്നോടുണ്ട് എന്നായിരുന്നു ചിന്മയിക്കെതിരെ രാജന്റെ പരാമർശം, ഇതൊക്കെ ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരോപിച്ചിരുന്നു. തുടർന്നാണ് പാ രഞ്ജിത് രാജനെതിരെ രംഗത്ത് വന്നത്. പാ രഞ്ജിത് രാജന്റെ ഈ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ചു. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കാലങ്ങളായി നടക്കാറുണ്ടെന്നും ആ വസ്തുത […]

Cricket Sports

അമ്പാട്ടി റായിഡുവിനെ വെട്ടിയ ആ തീരുമാനം ന്യായീകരിക്കാവുന്നതോ ?

ഈ ലോകകപ്പിൽ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനം ഏറെ ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത്. ആറ്റികുറുക്കിയെടുത്ത പേരുകൾക്കൊടുവിൽ സെലക്ടർമാർ ടീം പ്രഖ്യാപിച്ചപ്പോൾ, മികച്ചതെങ്കിലും ചില പ്രധാനപ്പെട്ട പേരുകൾ വിട്ടു കളഞ്ഞതിനെ ചൊല്ലി ആരാധകരിലും കളി നിരീക്ഷകർക്കിടയിലും വാദപ്രതിവാദങ്ങൾ നടന്ന് കൊണ്ടിരിക്കുകയാണ്. മിന്നുന്ന ഫോമിലുള്ള വിരാട് കോഹ്‍ലി നയിക്കുന്ന ടീം എന്നുള്ളത് തന്നെയാണ് ടീമിന്റെ ഹെെലേറ്റ്. എന്നാൽ ടീമിൽ നിന്നും റിഷഭ് പന്തിനേയും അമ്പാട്ടി റായിഡുവിനേയും മാറ്റി നിർത്തിയത് ചിലരിൽ മുറമുറുപ്പുളവാക്കിയിരിക്കുകയാണ്. […]

India Kerala

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണം; ജി സുധാകരന്‍

രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ ഇടതുപക്ഷത്തിന്റെയും പിന്തുണ വേണമെന്ന് മന്ത്രി ജി. സുധാകരന്‍. 18 പേരെങ്കിലും കേരളത്തില്‍ നിന്ന് ജയിക്കണം. ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളവരെ വിശ്വസിക്കാൻ കഴിയില്ല’. അവര്‍ ബി.ജെ.പിയിലേക്ക് പോകും. ബലി തർപ്പണം നടത്തിയതുകൊണ്ട് വോട്ട് കിട്ടില്ലെന്നും സുധാകരന്‍ ആലപ്പുഴയില്‍ പറഞ്ഞു.

India National

വോട്ടിങ് മെഷീന്‍ തകരാര്‍: തമിഴ്നാട്ടില്‍ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി

ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് ദക്ഷിണേന്ത്യയില്‍ പുരോഗമിക്കുന്നു. തമിഴ്നാട്, കര്‍ണാടക, പുതുച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 63 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. ക്രമസമാധാന പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സുരക്ഷയും പരിശോധനയും എല്ലായിടത്തും കര്‍ശനമാക്കി. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരു മണിക്കൂറോളം പോളിങ് വൈകി. വോട്ടിങ് മെഷിനിലെ സാങ്കേതിക തകരാറും വൈദ്യുതിയില്ലാത്തതുമായിരുന്നു പ്രശ്നം‍. ഇവിടങ്ങളിലെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അധിക സമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. തെര‍ഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുണ്ടായിട്ടും നിരവധി പേര്‍ക്ക് ഇത്തവണ വോട്ടുചെയ്യാന്‍ സാധിച്ചില്ല. ഇത് പലയിടത്തും പ്രതിഷേധത്തിന് […]

India National

മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചതിന് സസ്പെന്‍ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ച ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി വിവാദമാവുന്നു. പെരുമാറ്റച്ചട്ട ലംഘന ആരോപണങ്ങളില്‍ കമ്മിഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപമാണ് ഇതോടെ ശക്തമാവുന്നത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ചൊവ്വാഴ്ച ഒഡിഷയിലെ സംബല്‍പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പരിശോധിച്ചത്. പരിശോധനക്ക് നേതൃത്വം നല്‍കിയ ഫ്ലൈയിങ് സ്ക്വാഡിന്റെ ചുമതലയുള്ള മുഹമ്മദ് മുഹ്സിനെ ഇന്നലെ രാത്രി വൈകി പുറത്തിറക്കിയ ഉത്തരവിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലയില്‍ നിന്ന് നീക്കി. […]

India Kerala

ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷമേ ശസ്ത്രക്രിയയുടെ കാര്യം തീരുമാനിക്കൂ. ഇന്നലെ 5 മണിക്കൂർ കൊണ്ടാണ് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ശ്രീ ചിത്രയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ എത്തിച്ച കുഞ്ഞിന്റെ നിലയിൽ ഇപ്പോൾ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഹൃദയത്തിന്റെ ഇടത് ഭാഗത്ത് വളർച്ച കുറവുണ്ട്. കാർഡിയോളജി ഐ.സി.യു.വിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ കാർഡിയോളജി, കാർഡിയോളജി സർജറി വിഭാഗം ഡോക്ടർമാർ സംയുക്തമായാണ് […]