കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെ കറുത്ത എരുമ എന്ന് വിളിച്ചാക്ഷേപിച്ച് ബി.ജെ.പി എം.എല്‍.എ രാജ് കേജ്. മോദിയുടെ മേക്കപ്പ് ഭ്രമത്തെക്കുറിച്ചുള്ള കുമാരസ്വാമിയുടെ വാക്കുകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. “പ്രധാനമന്ത്രി വീണ്ടും വീണ്ടും വസ്ത്രങ്ങള്‍ മാറ്റുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അദ്ദേഹം വൃത്തിയുള്ളവനും സുന്ദരനും ആണ് അതുകൊണ്ടാണ് നിരന്തരം വസ്ത്രം മാറ്റുന്നത്. എന്നാല്‍ ദിവസത്തില്‍ 100 തവണ കുളിക്കുകയാണെങ്കില്‍ പോലും നിങ്ങള്‍ ഒരു കറുത്ത എരുമയായിരിക്കുമെന്ന് രാജ് കേജ് പറഞ്ഞു. മോദിയെപ്പോലെ മുഖത്ത് താന്‍ എല്ലാ ദിവസവും വാക്സിംഗ് […]
Author: Tomy Thondamkuzhy
അന്ന് എതിരാളികള്‍ ഇന്ന് അനുയായികള്‍
മുന്‍പ് എതിര്‍ സ്ഥാനാര്‍ഥികളായി മത്സരിച്ചവരാണ് പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനേയും പി.വി അന്‍വറിനേയും വിജയിപ്പിക്കാന്‍ ഇത്തവണ മുന്‍ പന്തിയില്‍ നില്‍ക്കുന്നത്. തിരൂരില്‍ നിന്ന് നിയമസഭയിലേക്ക് ഇ.ടിക്കെതിരെ മത്സരിച്ച യു.എ നസീര്‍ യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതിയുടെ വൈസ് ചെയര്‍മാനാണിന്ന്. പി.വി അന്‍വറിനോട് ഏറനാട്ടില്‍ ഏറ്റുമുട്ടിയ അഷ്റഫ് കാളിയത്താണങ്കില്‍ കോട്ടക്കലിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും. 2011 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.ഐ നേതാവായ അഷ്റഫ് കാളിയത്തായിരുന്നു. അന്ന് സി.പി.എമ്മിന്റെ രഹസ്യ പിന്തുണയയോടെ പി.വി […]
ഐ.പി.എല്ലിൽ ബ്രെറ്റ് ലീയെ വിസ്മയിപ്പിച്ച രണ്ട് ഇന്ത്യൻ യുവ പേസർമാർ
പതിവ് പോലെ ഒരു പിടി പുത്തൻ താരോദയങ്ങൾക്കാണ് ഇത്തവണയും ഐ.പി.എൽ വഴിവെച്ചത്. നിരവധി ബാറ്റിംഗ്, ബൗളിംഗ് വിസ്മയങ്ങൾ ഈ സീസണിൽ സംഭവിക്കുകയുണ്ടായി. അതിനിടെ, സീസണിലെ മികച്ച രണ്ട് ഇന്ത്യൻ പേസർമാരെ കുറിച്ചാണ് ആസ്ത്രേലിയൻ സൂപ്പർ താരം ബ്രെറ്റ് ലീ പറഞ്ഞ് വരുന്നത്. കൊൽക്കത്ത നെെറ്റ്റെെഡേഴ്സിന്റെ പ്രസിദ് കൃഷ്ണയും റോയൽ ചലഞ്ചേസിന്റെ നവദീപ് സെെനിയുമാണ് ഇത്തവണത്തെ ബ്രെറ്റ് ലീയുടെ ഫേവറിറ്റുകൾ. പ്രസിദ് കൃഷ്ണക്ക് ടൂർണമെന്റിലുടനീളം 145 പെർ അവർ വേഗത്തിൽ പന്തെറിയാൻ സാധിച്ചതായി ലീ പറഞ്ഞു. നവദീപും ഇന്ത്യയുടെ […]
ആലത്തൂരില്‍ ഇരുമുന്നണികളും തികഞ്ഞ പ്രതീക്ഷയില്‍
പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആലത്തൂരില്‍ യു.ഡി.എഫും എല്‍.ഡി.എഫും തികഞ്ഞ പ്രതീക്ഷയിലാണ്. ആദ്യ ഘട്ടംമുതല്‍ വിവാദങ്ങളായിരുന്നു പ്രചാരണത്തിലും പ്രതിഫലിച്ചിരുന്നതെങ്കില്‍ അവസാന ഘട്ടത്തില്‍ വികസനവും ദേശീയ സംസ്ഥാന രാഷ്ട്രീയവുമൊക്കെ ചര്‍ച്ചാ വിഷയമാകുന്നു. മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണത്തില്‍ എല്‍.ഡി.എഫിനൊപ്പമെത്താനായത് യു.ഡി.എഫിന് ആത്മവിശ്വസം പകരുന്നു. സംഘടനാ സംവിധാനത്തില്‍ മുന്നിലായിരുന്ന എല്‍.ഡി.എഫ് നേരത്തേ തുടങ്ങിയിരുന്നു. അല്പം വൈകിയാണ് ഇറങ്ങിയതെങ്കിലും പാട്ടും വിവാദങ്ങളുമൊക്കെയായി യു.ഡി.എഫും കളം പിടിച്ചു. അഞ്ച് റൌണ്ട് പര്യടനം പൂര്‍ത്തിയാക്കിയ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജു ഇപ്പോള്‍ പരമാവധി വോട്ടര്‍മാരെ […]
കോടികള്‍ തന്നാലും മേക്കപ്പ് ഇടില്ല; ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി
ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് […]
തിരുവത്താഴ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം
ഇന്ന് പെസഹാവ്യാഴം. വിനയത്തിന്റെ പ്രതീകമായി ക്രിസ്തുദേവന്‍ 12 ശിഷ്യന്‍മാരുടെ കാല് കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ്മയ്ക്കായി ഇന്ന് പള്ളികളില്‍ കാല് കഴുകല്‍ ശ്രുശ്രൂഷ നടക്കും. അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും മുറിച്ചു ശിഷ്യന്‍മാര്‍ക്ക് നല്‍കിയതിന്‍റെ ഓര്‍മ്മയ്ക്കായി പള്ളികളിലും വീടുകളിലും ഇന്ന് പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയുടെയും അപ്പം മുറിക്കല്‍ ശ്രുശൂഷയും നടക്കും.
കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും
ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച നവജാതശിശുവിന്റെ ശസ്ത്രക്രിയ ഇന്ന് നടന്നേക്കും. ഇന്ന് രക്ത പരിശോധനയുടെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് ശസ്ത്രക്രിയ നടപടികള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം കുട്ടിയുടെ ആരോഗ്യനിലയിലെ സങ്കീര്‍ണ്ണത കാരണം ശസ്ത്രക്രിയക്ക് അപകടസാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായി തുടരുകയാണെങ്കിലും അതില്‍ സ്ഥിരത കൈവന്നതോടെയാണ് ശസ്ത്രക്രിയ നടപടികളിലേക്ക് കടക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. രക്തപരിശോധന സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് […]
വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. അടിയന്തിര അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുന്നതെന്നും കെ.എസ്.ഇ.ബി അറിയിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ വൈദ്യുതി നില അവലോകനം ചെയ്യാനാണ് ചെയർമാന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബിയിലെ ഉന്ന ഉദ്യോഗസ്ഥർ യോഗം ചേർന്നത്. ഡയറക്ടർ ഡിസ്ട്രിബൂഷൻ, ഡയറക്ടർ ജനറേഷൻ, നാലു മേഖല ചീഫ് എഞ്ചിനീർമാർ തുടങ്ങിയവർ പങ്കെടുത്തു. ആശങ്കയുളവാക്കുന്ന വിധം യാതൊരു സ്ഥിതി വിശേഷവും ഇപ്പോൾ നിലവിലില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ. കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാണ്. […]
കഴിഞ്ഞ 2 വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്ക്;
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് തൊഴില്‍ നഷ്ടപ്പെട്ടത് 50 ലക്ഷം പേര്‍ക്കെന്ന് സര്‍വെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിന് ശേഷമാണ് തൊഴിലില്ലായ്മ രൂക്ഷമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസിം പ്രേംജി സർവകലാശാലയുടെ സെന്‍റർ ഫോർ സസ്റ്റൈയ്നബിൾ ഡെവലപ്മെന്റാണ് സര്‍വെ നടത്തിയത്. രാജ്യം രൂക്ഷമായ തൊഴിലില്ലായ്മ യിലൂടെ കടന്നു പോകുന്നു എന്ന എന്‍.ഡി.എ സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടയിലാണ് അസിം പ്രേംജി സർവകലാശാലയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. നവംബർ 2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ചതിനുശേഷം 50 ലക്ഷം […]
വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി
കൊല്ലത്ത് വോട്ടുറപ്പിക്കാൻ എൽ.ഡി.എഫ് പണം നൽകുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് യു.ഡി.എഫിന്റെ പരാതി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് പണം നൽകുന്നത്. മന്ത്രിമാരുടെ വാഹനങ്ങളിലാണ് പണം കൊണ്ടുപോകുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും തെറ്റായ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചു. ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ പണം നൽകി ഉറപ്പിക്കുന്നുവെന്നാണ് യു.ഡി.എഫിന്റെ പരാതി. വോട്ടുകച്ചവടത്തിന് സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കി മണ്ഡലത്തിലെ അയ്യായിരത്തോളം വീടുകളിൽ പണമെത്തിക്കാനാണ് നീക്കം. വാഹന പരിശോധന നടത്തതാതിരിക്കാൻ മന്ത്രിമാരുടെ വാഹനങ്ങളിലാണ് […]












