തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തുന്ന മോദി വൈകുന്നേരം 6.30ന് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.ഡി.എ റാലിയെ അഭിവാദ്യം ചെയ്തു പ്രസംഗിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രവർത്തകരെ പങ്കെടുപ്പിച്ചാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്.
Author: Tomy Thondamkuzhy
രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 94 മണ്ഡലങ്ങളും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്
17 ആം ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 11 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് ഇന്ന് വിധിയെഴുതുന്നത്. ഒഡീഷയിലെ 35 ഉം തമിഴ്നാട്ടിലെ 18 ഉം നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും. ഇഞ്ചോടിഞ്ചുള്ള പരസ്യപ്രചരണം കണ്ട മേഖലകളാണ് രണ്ടാംഘട്ടത്തില്‍ വോട്ടടുപ്പ് നടക്കുന്നവയില്‍ മിക്കതും. ഉത്തര-ദക്ഷിണ-കിഴക്കന്‍ ഇന്ത്യകള്‍ക്ക് ഒരു പോലെ നിര്‍ണ്ണായകമാണ് ഈ ഘട്ടം. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും […]
പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് സമരസമിതികൾ
ഐക്യവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ പത്തനംതിട്ട ജില്ലയിലെ ജനകീയ സമരസമിതികളുടെ തീരുമാനം. ഏഴായിരത്തോളം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക. ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനെതിരെയാണ് പ്രതിഷേധം. പൊന്തന്‍പുഴ, കോയിപ്പ്രം, കുമ്പനാട്, ഏനാദിമംഗലം, ചെങ്ങറ സമരസമിതികളാണ് പൊതുവേദിയുണ്ടാക്കി തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വര്‍ഷങ്ങളായി ജനങ്ങളുടെ വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈ സമിതികള്‍ പ്രക്ഷോഭത്തിലാണ്. 1200 ഓളം കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷമായി സമരത്തിലാണ് പൊന്തന്‍പുഴ സമര സമിതി. ജനവാസ സ്ഥലത്ത് പുതിയ ക്വാറി അനുവദിച്ചതിനെതിരെയാണ് ഏനാദിമംഗലത്ത് സമരം നടക്കുന്നത്. കുടിവെള്ളം ലഭ്യമാക്കണമെന്ന ആവശ്യവുമായി […]
വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യയെന്ന് രാഹുൽ ഗാന്ധി
ഐ.എ.എസ് നേടിയ വയനാട്ടിൽ നിന്നുള്ള ശ്രീധന്യ സുരേഷിനെ പ്രസംഗത്തിലുടനീളം പരാമർശിച്ച് രാഹുൽ ഗാന്ധി. വയനാടിന്റെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ശ്രീധന്യ. തൊഴിലുറപ്പ് പദ്ധതിയെ പരിഹസിച്ച മോദിക്കുള്ള മറുപടിയാണ് ശ്രീധന്യയുടെ വിജയമെന്നും രാഹുൽ തിരുവമ്പാടിയിൽ പറഞ്ഞു. ഐ.എ.എസ് ലഭിച്ച ശ്രീധന്യ സുരേഷിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി തിരുവമ്പാടിയിലേക്ക് എത്തിയത്. ഉമ്മൻ ചാണ്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഒപ്പമുണ്ടായിരുന്നു. തിരുവമ്പാടിയിൽ നടന്ന പ്രസംഗത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ വിജയമായി ശ്രീധന്യയെ ഉയർത്തിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിയെ വിമർശിച്ച മോദി ശ്രീധന്യയുടെ […]
കനത്ത കാറ്റും മഴയും: ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു
കനത്ത കാറ്റിലും മഴയിലും ഉത്തരേന്ത്യയില്‍ 31 പേര്‍ മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. ഗുജറാത്തില്‍ മഴക്കെടുതിയില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചത് വിവാദമായി. കോണ്‍ഗ്രസ് വിമര്‍ശനമുയര്‍ത്തിയതോടെ മറ്റ് സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൂടി സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജസ്ഥാനിലെ അജ്മേര്‍, കോട്ട അടക്കമുള്ളിടങ്ങളിലാണ് കനത്ത മഴയും പിന്നാലെ കൊടുങ്കാറ്റുമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും അറബിക്കടലില്‍ നിന്നും ഉടലെടുത്ത കാറ്റാണ് […]
മോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് നിര്‍മല സീതാരാമന്‍
നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്‍ ആരോപിച്ചു. മുസ്ലിം ലീഗിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെയും മറ്റ് ബി.ജെ.പി നേതാക്കളുടെയും ട്വീറ്റുകള്‍ നീക്കം ചെയ്തു. അസംഖാനെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വിക്കെതിരെ കേസെടുത്തു. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെതിരെ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഗുരുതര ആരോപണമുന്നയിച്ചത്. മോദിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയിട്ടുണ്ട്. മോദിയെക്കുറിച്ചുള്ള പാക് പ്രധാനമന്ത്രി ഇംറാന്‍ […]
പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ചിത്രം പി.എം നരേന്ദ്ര മോദിയുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായി. ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുകയോ പ്രൈവറ്റ് ആക്കുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രെയിലര്‍ അപ്രത്യക്ഷമായത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ നിര്‍മ്മാതാക്കളിലൊരാളായ സന്ദീപ് സിങ് അറിയിച്ചിരുന്നത്. വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ മോദിയായെത്തുന്നത്. മോദിയെക്കുറിച്ചുള്ള ചിത്രം […]
റൊണോയുടെ യുവന്‍റസ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്ത്
അവിസ്മരണീയ മുഹൂർത്തങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ പാരമ്പര്യം വേണ്ടോളമുള്ള ക്ലബാണ് അയാക്സ്. പക്ഷേ സാമ്പത്തികമായി മറ്റു പല ക്ലബുകൾക്കും മുന്നിൽ അയാക്സ് ഒന്നുമല്ല. എന്നാൽ കേവലം ആറ് ആഴ്ചകൾക്കിടയില്‍ രണ്ട് യൂറോപ്യൻ വമ്പന്മാരെ തകർത്തിരിക്കുകയാണ് അയാക്സ്. തുടരെ മൂന്ന് പ്രാവശ്യം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയ റയലിനെ കഴിഞ്ഞ മാസം 4-1ന് അയാക്സ് തകർത്തിരുന്നു. സാമ്പത്തികമായി വളരെ ചെറിയ ക്ലബ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്ലബിനെ തകർത്തത് അന്നേ ചര്‍ച്ചയായിരുന്നു. എന്നാൽ ഇന്ന് രാത്രി […]
അഴിമതിയും സാമ്പത്തിക തകര്‍ച്ചയും കാര്‍ഷിക പ്രതിസന്ധിയുമാണ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന മൂന്ന് ഘടകങ്ങളെന്ന് രാഹുല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയും അംബാനിക്ക് കോടികളുടെ വഴിവിട്ട സഹായം നല്‍കിയും മോദി നടത്തിയത് വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകുമെന്നും രാഹുല്‍ കണ്ണൂരില്‍ പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുളള സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയായിരുന്നു നേതൃയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നേതൃയോഗത്തിന് മുന്‍പ് കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് […]
റാമും ജാനുവും ഇനി കന്നഡയില്‍; 99 ട്രെയിലര്‍ കാണാം
വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ വിസ്മയമായിരുന്നു ‘96’ ഇനി കന്നഡയില്‍ സംസാരിക്കും. 99 എന്ന പേരില്‍ കന്നഡയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മലയാളി താരം ഭാവനയാണ് തൃഷ അഭിനയിച്ച നായികാ വേഷത്തിലെത്തിന്നത്. ചിത്രത്തിന്റെ മനോഹര ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുഗ് റീമേക്കും അണിയറയില്‍ […]












