Cricket Sports

ഐ.പി.എല്‍: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ, തോല്‍വികളില്‍ നിന്നും കരകയറാന്‍ ഹൈദരാബാദ്

ഐ.പി.എല്ലില്‍ ഇന്ന് വിധിയെഴുത്തിന്‍റെയും അതിജീവനത്തിന്‍റെയും പോരാട്ടം. പ്ലെ ഓഫ് ഉറപ്പിച്ച് തങ്ങളുടെ വിധിയെഴുതാന്‍ ചെന്നൈയും തോല്‍വികളില്‍ നിന്നും കരകയറി അതിജീവിക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ് പോയിന്‍റുള്ള ഹൈദരാബാദ് തുടര്‍ച്ചയായ മൂന്ന് തോൽവികള്‍ക്ക് ശേഷമാണ് കളത്തിലിറങ്ങുന്നത്. വാര്‍ണറും ബെയര്‍സ്റ്റോയും ഒഴികെയുള്ള ബാറ്റ്സ്മാന്മാരുടെ മോശം ഫോം ഹൈദരാബാദിന് തിരിച്ചടിയായേക്കും. അതേസമയം എട്ട് കളിയിൽ ഏഴിലും ജയിച്ച സൂപ്പര്‍ കിങ്സ് പ്ലേ ഓഫിലേക്കുള്ള വഴി എളുപ്പമാക്കാനാണ് ശ്രമിക്കുന്നത്. ഒരു ടീമെന്ന നിലയില്‍ […]

India Kerala

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് രാഹുല്‍

ആര്‍.എസ്.എസും ബി.ജെ.പിയും അവരുടെ ആശയം രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യയും ഇന്ത്യയുടെ ഭാഗമാണെന്ന സന്ദേശം നല്‍കാനാണ് വയനാട് മത്സരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലിന്‍റെ പരാമര്‍ശം. മന്‍കി ബാത് നടത്താനല്ല വന്നത്. നിങ്ങളുടെ ഹൃദയത്തിലുള്ളത് കേള്‍ക്കാനാണ് വന്നത്. നിങ്ങളുടെ സഹോദരനായി, മകനായി നിങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കും. ജനങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്ന പ്രദേശമാണ് വയനാടെന്ന് നരേന്ദ്ര മോദി മനസ്സിലാക്കണം. നിങ്ങളെ പ്രതിനിധീകരിക്കാന്‍ അവസരം തന്നതിന് നന്ദിയെന്നും രാഹുല്‍ പറഞ്ഞു. വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന […]

India National

മോദി ബ്രാന്‍ഡ് ഏശിയില്ല; പ്രചാരണ മുദ്രാവാക്യം മൂന്നാമതും മാറ്റി ബി.ജെ.പി

തെരഞ്ഞെടുപ്പ് മുദ്രാവാക്യം വീണ്ടും മാറ്റി ബി.ജെ.പി. ‘മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം’ എന്നതാണ് പുതിയ മുദ്രാവാക്യം. നേരത്തെയുള്ള രണ്ട് മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ മുദ്രാവാക്യവുമായി ബി.ജെ.പി രംഗത്തെത്തിയത്. മോദിയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം സാധ്യം എന്നര്‍ഥം വരുന്ന മോദി ഹെതോ നാ മുംകിന്‍ അബ് മുംകിന്‍ ഹെ എന്നതായിരുന്നു ബി.ജെ.പിയുടെ ആദ്യ മുദ്രാവാക്യം. ഇതിന് ശേഷം ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നര്‍ഥം വരുന്ന ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി […]

India National

രണ്ടു വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി; തൊഴിലില്ലായ്മ രൂക്ഷമായത് മോദിയുടെ ഒരു തീരുമാനത്തിന് ശേഷം

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബറില്‍ നോട്ട് നിരോധം പ്രഖ്യാപിച്ചതിന് ശേഷമാണ് തൊഴില്‍ നഷ്ടം രൂക്ഷമായത്. ബംഗളൂരു അസിം പ്രേംജി സര്‍വകലാശാലയിലെ ദ സെന്റര്‍ ഫോര്‍ സസ്‍റ്റെയിനബിള്‍ എംപ്ലോയ്‍മെന്റ് പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വര്‍ക്കിങ് ഇന്ത്യ 2019 എന്ന പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബര്‍ മുതലാണ് തൊഴില്‍ നഷ്ടം രൂക്ഷമായതെങ്കിലും ഇതിന് നോട്ട് നിരോധവുമായി നേരിട്ട് ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ […]

India National

ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണ് മോദി: ഖുശ്ബു

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് നരേന്ദ്ര മോദി തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നത്. ബി.ജെ.പിയ്ക്ക് ഇനി ഒരിക്കലും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു. ഹിന്ദുക്കളുടെ മാത്രം പ്രധാനമന്ത്രിയാണ് താനെന്നാണ് നരേന്ദ്ര മോദി പറഞ്ഞ് കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഒരിക്കല്‍ പോലും മറ്റ് വിഭാഗങ്ങളെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാത്തതെന്നും ഖുശ്ബു പറഞ്ഞു. രാജ്യത്തിന്‍റെ ഐക്യത്തിനായി, മതേതരത്വത്തിനായി നിലകൊള്ളുന്നത് കോണ്‍ഗ്രസാണ്. ഇത്തവണ കോണ്‍ഗ്രസും സഖ്യകക്ഷികളും […]

India Kerala

തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളൽ

കലാരൂപങ്ങള്‍ക്ക് എളുപ്പത്തില്‍ ജനങ്ങളുടെ മനസ്സിലേക്ക് ഇറങ്ങി ചെല്ലാന്‍ കഴിയും. ഈ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ഓട്ടന്‍തുള്ളലുമായി ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലാഭരണകൂടം. സ്വീപ്പ് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യം നിലനിര്‍ത്താന്‍ നമ്മുടെ കൈവശമുള്ള വോട്ടവകാശം ശരിയായ രീതിയില്‍ വിനിയോഗിക്കണമെന്ന് സരസമായി പറയുകയായിരുന്നു ഓട്ടന്‍തുള്ളല്‍. പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ആഹ്വാനം ചെയ്യുന്ന പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓട്ടന്‍തുള്ളലാണ് അവതരിപ്പിച്ചത്. ബാലുശ്ശേരി മഞ്ഞപ്പാലം സ്വദേശി സുരേഷ്ബാബുവാണ് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ പരമാവധി വോട്ടർമാരെ പോളിങ് […]

Pravasi Switzerland

സൂറിച് നിവാസി ബിജു പാറത്തലക്കലിന്റെ ജേഷ്ടസഹോദരൻ ശ്രീ ബേബി പാറത്തലക്കൽ നിര്യാതനായി

സൂറിച് നിവാസി ബിജു പാറത്തലക്കലിന്റെ ജേഷ്ടസഹോദരൻ ശ്രീ ബേബി പാറത്തലക്കൽ (68) ഇന്നലെ (16.4.19) രാത്രി 10.30 നു ആകസ്മികമായി നിര്യാതനായി . ശവ സംസ്കാരകർമ്മങ്ങൾ പിന്നീട് തൊടുപുഴ മുതലക്കോടം പള്ളിയിൽ വെച്ച് നടത്തുന്നതായിരിക്കും. ബിജുവിന്റെ ജേഷ്ഠന്റെ വേർപാടിൽ സ്വിറ്റസർലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും ,കാത്തലിക് കമ്മ്യൂണിറ്റിയും അനുശോചനങ്ങൾ രേഖപ്പെടുത്തുകയും സഹോദരന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകളും നേരുകയുണ്ടായി .

Entertainment

ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ ഗാനമെത്തി. ‘ഇനി വന്ദിപ്പിന്‍ മാളോരെ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം നല്‍കിയിരിക്കുന്നത്. സംഗീത സംവിധായകനായ വിദ്യാധരന്‍ മാസ്റ്ററാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. കുറെ കാലത്തെ ഇടവേളയ്ക്കു ശേഷമാണ് വിദ്യാധരന്‍ മാസ്റ്റര്‍ ഗായകനായി മലയാള സിനിമയിലെത്തുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പരിചമുട്ടുകളിയുടെ ചൊല്‍പ്പാട്ടിന്റെ ശൈലിയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബിപിന്‍ ജോര്‍ജും വിഷ്ണു […]

Football Sports

മിശിഹാക്ക് സ്തുതി പാടി സോഷ്യല്‍ മീഡിയയും

ക്യാമ്പ് നൌവില്‍ ബാഴ്സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടര്‍ രണ്ടാം പാദം ചൂടുപിടിക്കുകയായിരുന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങളാല്‍ യുണൈറ്റഡ് ബാഴ്സയുടെ തട്ടകത്തില്‍ കുതിച്ചു കയറുന്നു. കളിയുടെ തുടക്കത്തില്‍ തന്നെ പോഗ്ബയുടെ ഒരു ക്ലീന്! സ്ട്രൈക്ക് പോസ്റ്റിന് മുകളില്‍ തട്ടി പോയതുള്‍പ്പടെ നിരവധി മുന്നേറ്റങ്ങള്‍. മത്സരം പതിനാറാം മിനിറ്റിലേക്ക് കടന്നു. അവിടെ ഡിഫന്‍റര്‍മാരെ വെട്ടിച്ച് മാഞ്ചസ്റ്റര്‍ വലയിലേക്ക് മെസി പന്തുമായി ഇരച്ചുകയറി. ഇടതു ബോട്ടം കോര്‍ണ്ണറിലേക്ക് മനോഹരമായ ഗോള്‍. ബാഴ്സക്കായി വീണ്ടും മിശിഹാ അവതരിച്ചു. പിന്നീടങ്ങോട്ട് ഓരോ നീക്കങ്ങളും ബാഴ്സയുടെ വരുതിയില്‍ […]

India Kerala

മോദി രാജ്യത്തെ വിഭജിച്ചെന്ന് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും വലിയ ദേശവിരുദ്ധ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ പറഞ്ഞു. കണ്ണൂരിലാണ് രാഹുലിന്‍റെ പ്രതികരണം. സാമ്പത്തിക പിന്നാക്കാവസ്ഥയും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അഴിമതിയും പൊതുതെരഞ്ഞെടുപ്പില്‍ വിഷയമാകും. ഇതിനെതിരെയാണ് കോണ്‍ഗ്രസിന്റെ പോരാട്ടം. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ നേരിടാന്‍ മോദി തയ്യാറല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ വയനാട്ടിലെത്തി. വയനാട്ടിലെത്തിയ രാഹുല്‍ തിരുനെല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തിയത്. പാപനാശിനിയില്‍ രാജീവ് ഗാന്ധിക്ക് ബലിതര്‍പ്പണം നടത്തും.