കെ.എം മാണിയുടെ മരണത്തോടെ പാലാ നിയോജക മണ്ഡലത്തിൽ നിര്‍ത്തിവെച്ച യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടികൾ പുനരാരംഭിച്ചു. പാലായിൽ കെ.എം മാണി അനുസ്മരണത്തോടെ ആയിരുന്നു പ്രചാരണ പരിപാടികൾ വീണ്ടും തുടങ്ങിയത്. പാലായിലെ എല്ലാ പഞ്ചായത്തുകളിലും കെ.എം മാണി സ്മൃതിസംഗമം നടത്താനും യു.ഡി.എഫ് തീരുമാനിച്ചു. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ചയോളം പാലാ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴിക്കാടൻ പ്രചാരണം നടത്തിയിരുന്നില്ല. ദുഃഖാചരണം ഒരാഴ്ച പിന്നിട്ടതോടെയാണ് വീണ്ടും പ്രചാരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. പാലാ ടൗണിൽ […]
Author: Tomy Thondamkuzhy
പരാജയപ്പെട്ടാല്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കും; പി.വി അൻവർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പരാജയപ്പെട്ടാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. പൊന്നാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു പി.വി അന്‍വര്‍ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ‘ഈ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തിവെക്കും, അത്ര മാത്രം ആളുകള്‍ ഇടതുപക്ഷത്തോടൊപ്പം ഈ പാര്‍ലമെന്റ് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പിന്തുണക്കുകയാണ്. ഒരു ദിവസം ആയിരക്കണക്കിന് വാട്ടസ്ആപ്പ് മെസ്സേജുകള്‍ വരുന്നത് ഇടത്പക്ഷത്തിനെതിരെ മാത്രമല്ല. വലത് പക്ഷത്ത് നിന്നും നമ്മളെ […]
പുരിയില്‍ ഇത്തവണ ബി.ജെ.പി പരീക്ഷണങ്ങള്‍ വില പോകുമോ?
ഒഡീഷയിൽ ബി.ജെ.പിയുടെ പരീക്ഷണശാലയാണ് പുരി ലോക്സഭാ മണ്ഡലം. ഏറ്റവും കൂടുതൽ സവർണ്ണ വോട്ടുകളുള്ള ഇടം. ഒഡീഷയുടെ നാഥനായ ശ്രീ ജഗന്നാഥന്റെ പുരി 93% ഹൈന്ദവരുള്ള ഒഡീഷയിലാണ് ബി.ജെ.പി പുതിയ തന്ത്രങ്ങൾ പയറ്റുന്നത്. ദേശീയ വക്താവ് സംപീത് പാത്രയാണ് ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.ഡിയുടെ സിറ്റിങ്ങ് സീറ്റിൽ പിനാകി മിശ്ര തന്നെ മത്സരിക്കുന്നു. ടി.വി അവതാരകനായ സത്യനായക് ആണ് കോൺഗ്രസ് സ്ഥാനാർഥി എന്നാൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് ബി.ജെ.പിക്ക് കൃത്യമായ മറുപടി ഉണ്ട്. ബി.ജെ.പിയുടെ തീവ്ര ദേശിയവാദത്തെ ഒഡീഷ ഗൗരവ് എന്ന […]
വടകരയില്‍ രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം
അക്രമ രാഷ്ട്രീയം സജീവ ചര്‍ച്ചയാകുന്ന വടകരയില്‍ എല്‍.ഡി.എഫ് രക്തസാക്ഷി കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നു. വടകര മണ്ഡലത്തില്‍ കൊല ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയാണ് സംഗമത്തില്‍ പങ്കെടുപ്പിക്കുന്നത്. കോണ്‍ഗ്രസും ആര്‍.എം.പിയും മണ്ഡലത്തിലുടനീളം രക്തസാക്ഷി കുടുംബങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന സംഗമങ്ങള്‍ക്ക് മറുപടിയായാണ് എല്‍.ഡി.എഫിന്‍റെ പരിപാടി. യു.ഡിഎഫും ആര്‍.എം.പിയും അക്രമ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിയാണ് വടകര മണ്ഡലത്തില്‍ പ്രചാരണം നയിക്കുന്നത്. മണ്ഡലത്തിലുടനീളം സി.പി.എം പ്രതിസ്ഥാനത്തു വന്ന കൊലപാതകക്കേസുകളിലെ ഇരകളുടെ കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് യു.ഡി.എഫും സംഗമങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രക്തസാക്ഷി കുടുംബങ്ങളുടെ […]
പ്രചാരണ രംഗത്ത് വീണ്ടും സജീവമായി ബെന്നി ബെഹനാന്‍
രണ്ടാഴ്ചത്തെ വിശ്രമത്തിന് ശേഷം പ്രചാരണ രംഗത്ത് സജീവമായി ചാലക്കുടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന്‍. അങ്കമാലി നിയോജക മണ്ഡലത്തിലായിരുന്നു കഴിഞ്ഞ ദിവസം ബെന്നി ബെഹനാന്റെ പ്രചാരണം. രാവിലെ അങ്കമാലി റയിൽവേ സ്റ്റേഷനിൽ നിന്നാണ് ബെന്നി ബെഹനാൻ പ്രചാരണം തുടങ്ങിയത്. തുടര്‍ന്ന് മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം. വൈകീട്ട് അങ്കമാലി നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ്ഷോ അരങ്ങേറി. റോജി ജോൺ എം.എൽ.എയോടൊപ്പം തുറന്ന വാഹനത്തിലാണ് ബെന്നി ബെഹനാൻ റോഡ് ഷോയില്‍ പങ്കെടുത്തത്. വാഹനത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിലിരുന്നാണ് സ്ഥാനാര്‍ഥി […]
‘ആ പുഞ്ചിരിക്കുന്ന മുഖം ചില ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്’
തെരഞ്ഞെടുപ്പ് ചൂടിനിടയിലും എല്ലാം മറന്ന് ഒരിക്കൽ കൂടി കേരളം പരസ്പരം കെെകോർത്തപ്പോൾ, ഒരു മഹായാത്ര കൂടി അതിന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു. ‘KL-60 – J 7739’ എന്ന നമ്പറിലുള്ള ആംബുലൻസ് ആ കുഞ്ഞിനേയും വഹിച്ച് കൊണ്ട് കേരളത്തിന്റെ നിരത്തിലൂടെ ചീറപ്പാഞ്ഞപ്പോൾ, അത് രാജ്യത്തിനാകെ മാതൃകയാവുകയായിരുന്നു. അതിനിടെ കുരുന്നിന്റെ ജീവനും കൊണ്ട് ചീറി പാഞ്ഞ ആംബുലൻസ് ‘പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയലി’ന്റേത് ആണെന്നത് യാദൃശ്ചികമാണെങ്കിലും, അത് ഞങ്ങളുടെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്നാണ് മുഹമ്മദ് അലി ശിഹാബ് […]
ശബരിമല കർമ്മ സമിതിയുടെ ഫ്ളക്സുകൾ നീക്കം ചെയ്തു
ശബരിമല കർമ്മസമിതി തിരുവനന്തപുരത്ത് സ്‌ഥാപിച്ച ഫ്ളക്സുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. അമ്പലമുക്കിലെ ഫ്ളക്സ് നീക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ശബരിമല കർമസമിതി പ്രവർത്തകർ തടഞ്ഞത് നേരിയ തോതിൽ വാക്ക് തർക്കത്തിന് ഇടയാക്കി. തുടർന്ന് പൊലീസ് എത്തി പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. നേരത്തെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കർമസമിതി പരസ്യ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു .
കനിമൊഴിയുടെ വീട്ടിലെ റെയ്ഡില്‍ ഒന്നും കണ്ടെത്തിയില്ല
തൂത്തുക്കുടിയിലെ ഡി.എം കെ സ്ഥാനാര്‍ഥി കനിമൊഴിയുടെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പ് പരിശോധന. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പത്ത് പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം കുറിഞ്ഞി നഗറിലെ വീട്ടിലും ഓഫിസിലും പരിശോധന ആരംഭിച്ചത്. പത്തരയോടെ റെയ്ഡ് അവസാനിപ്പിച്ചു മടങ്ങി. തദ്ദേശ ഭരണാധികാരികളില്‍ നിന്നു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ […]
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഇന്ന് വയനാട്ടിലെത്തും
രണ്ടാംഘട്ട പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും. തിരുനെല്ലി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് സുൽത്താൻ ബത്തേരിയിൽ പൊതുസമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് ദേശീയ നേതാക്കളും വരുംദിവസങ്ങളിൽ പ്രചാരണത്തിനായി വയനാട്ടിൽ എത്തുന്നുണ്ട്. രണ്ട് ദിവസത്തെ കേരള പര്യടനത്തിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ പ്രചാരണത്തിന് എത്തുന്നത്. കണ്ണൂരിൽ നിന്ന് രാവിലെ 9.50ന് അദ്ദേഹം തിരുനെല്ലിയിലെത്തും. 10 മുതൽ 10.30 വരെയാണ് ക്ഷേത്രദർശനം. 11 മണി മുതൽ 11.45 വരെയാണ് […]
കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ചു; ചിലവുകള്‍ ഇനി സര്‍ക്കാര്‍ വഹിക്കും
മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹൃദയ ശസ്‌ത്രക്രിയക്കായി കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനമാവുകയായിരുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം […]












