India National

തെരഞ്ഞടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി. പെരുമാറ്റ ചട്ട ലംഘനത്തില്‍ യോഗി ആദിത്യനാഥ്‌, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ച പശ്ചാതലത്തിലാണ് കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. പ്രചാരണ വിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല. മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. കടുത്ത നടപടിക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ ഇന്നലെ ഈ വിമര്‍ശനത്തിന് മറുപടി നല്‍കി. […]

India Kerala

തുലാഭാരം പൊട്ടി വീണ് പരിക്കേറ്റ സംഭവം ; അന്വേഷണം വേണമെന്ന് തരൂര്‍

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂര്‍ ആശുപത്രി വിട്ടു. ത്രാസ് പൊട്ടി തലയില്‍ വീണ് എട്ട് സ്റ്റിച്ചുകളോടെയാണ് തരൂര്‍ ആശുപത്രി വിടുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് അറിയില്ല. അതിനാല്‍ അന്വേഷണം വേണം. ഡിസിസി പ്രസിഡന്റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട് ,തരൂര്‍ വ്യക്തമാക്കി. ‘പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. എണ്‍പത്തി മൂന്ന് വയസ്സുള്ള എന്റെ അമ്മ പറഞ്ഞത്, ജീവിതത്തില്‍ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച്‌ കേട്ടിട്ടില്ലെന്നാണ്. ഇതെങ്ങനെ സംഭവിച്ചു […]

India National

തമിഴ്നാട്ടില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന പാര്‍ട്ടികളെല്ലാം മതനിരപേക്ഷ മുന്നണിക്ക് കീഴില്‍ ഒറ്റക്കെട്ടായാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. കേരളത്തിലെ പ്രശ്നങ്ങള്‍ ആ സംസ്ഥാനത്തേതു മാത്രമാണെന്നാണ് തമിഴ്നാട്ടിലെ നേതാക്കള്‍ പറയുന്നത്. തിരുപ്പൂരിലെ മതനിരപേക്ഷ മുന്നണി സ്ഥാനാര്‍ഥി സി.പി.ഐയിലെ ടി. സുബ്ബരായ്യന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒപ്പം തന്നെ അതേ ആവേശത്തിലുണ്ട് കോണ്‍ഗ്രസും ലീഗും. യു.പി.എയ്ക്കു വേണ്ടി, മതനിരപേക്ഷ മുന്നണിയ്ക്കു വേണ്ടി പരമാവധി വോട്ടുകള്‍ സ്വരൂപിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് എല്ലാ പാര്‍ട്ടികളും. […]

India Kerala

ഈ ആംബുലന്‍സിന് വഴി കൊടുക്കണേ…. തത്സമയ ദൃശ്യങ്ങള്‍

ട്രാഫിക് സിനിമാ മാതൃകയില്‍ ആംബുലന്‍സ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കിലോമീറ്ററുകള്‍ താണ്ടിക്കഴിഞ്ഞു. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. ഇന്ന് രാവിലെയാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. KL-60 – J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. ഇതിനിടെ കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിലേക്ക് […]

India National

മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരം മറച്ചുവെച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശ പത്രികയില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചെന്ന് കോൺഗ്രസ്. 2007ലെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗാന്ധിനഗറില്‍ സ്വന്തം ഭൂമിയുണ്ടെന്ന് മോദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം മറച്ചുവെച്ചു. പകരം മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് മോദി നല്‍കിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 2006ല്‍ അരുണ്‍ ജെയ്റ്റിലിയുടെ നാമനിര്‍ദേശ പത്രികയിലും മോദിയുടെ ഇതേ ഭൂമി പരാമർശിച്ചിരുന്നു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

India Kerala

തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ക്ഷേത്രത്തിലെ മൈക്ക് സി.പി.എം നേതാക്കള്‍ ഓഫ് ചെയ്തോ ?

ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസവിരുദ്ധരാണെന്ന വലിയ പ്രചാരണം നാടാകെ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് മറ്റ് രണ്ട് മുന്നണികളും പ്രത്യേകിച്ച് ബിജെപി. അതെങ്ങനെ സമൂഹത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടുതന്നെ അറിയേണ്ടുന്ന കാര്യവുമാണ്. പക്ഷെ വിശ്വാസി സമൂഹത്തിന്റെ മൊത്തക്കുത്തക ഏറ്റെടുക്കാനും അവര്‍ക്കിടയില്‍ തീവ്രവികാരം ആളിക്കത്തിക്കാനുമായി നുണകളും പ്രകോപനങ്ങളും സൃഷ്ടിക്കുന്നത് അപകടകരമാണെന്ന് പറയാതെ വയ്യ. ഏറ്റവും അവസാനമായി ചില മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നൊരു വാര്‍ത്ത ശ്രദ്ധിക്കുക, ‘തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നാമജപം കേട്ട മുഖ്യമന്ത്രി […]

India National

ടിക് ടോക്ക് വിലക്ക്; ഗൂഗിള്‍ ആപ്പിള്‍ കമ്പനികളോട് ആപ്പ് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം

ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കാൻ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി വിധി പിന്‍വലിക്കാന്‍ സുപ്രീം കോടതി വിസ്സമതിച്ച സാഹചര്യത്തില്‍ ആപ്പ് പിന്‍വലിക്കാന്‍ ഗൂഗിളിനോടും ആപ്പിളിനോടും പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയമാണ് കമ്പനികളോട് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് കേസ് വരുന്ന ഏപ്രിൽ 22ന് തുടര്‍ന്ന് പരിഗണിക്കും. ഇലക്ട്രോണിക്സ് ആന്‍ഡ് എ‍െ.ടി മന്ത്രാലയത്തിന്‍റെ ഉത്തരവ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ സഹായിക്കും. എന്നാല്‍ ആപ്പ് നേരത്തെ […]

India Kerala

രാഹുലിന്റെ തീപ്പൊരി പ്രസംഗത്തിന് ശക്തമായ മലയാള ശബ്ദം നല്‍കിയ ആ പരിഭാഷ ആരുടെതാണ്?

രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ തീപ്പൊരി പ്രസംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച. രാഹുലിന്റെ ശക്തമായ പ്രസംഗത്തിന് മലയാള ശബ്ദപരിഭാഷ നല്‍കിയ വനിത ആരെന്നാണ് എല്ലാവരും ചോദിക്കുന്നത്. മനോഹരം എന്ന് പരിഭാഷയെ ഒരേ സ്വരത്തില്‍ പ്രശംസിക്കുന്ന ആ വനിതാ പരിഭാഷക വേറെയാരുമല്ല, ചെങ്ങന്നൂരില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയകുമാറിന്‍റെ മകള്‍ ജ്യോതി വിജയകുമാറാണ് രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് ശബ്ദത്തിന് ശക്തമായ മലയാള സ്വരം പകര്‍ന്നത്. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കല്‍റ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോണ്‍ഗ്രസ് […]

India Kerala

കുമ്മനത്തിന് വോട്ട് തേടി നിര്‍മല സീതാരാമന്‍റെ റോഡ് ഷോ

തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്റെ റോഡ് ഷോ. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ നിര്‍മലാ സീതാരാമന്‍ ആറ്റിങ്ങലിലെ പൊതുയോഗത്തിനു ശേഷമാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. തീരദേശ മേഖലയായ പൂന്തുറയില്‍ നിന്നാരംഭിച്ച് പോഴിയൂരു വരെ നടത്തിയ റോഡ് ഷോയില്‍ കുമ്മനം രാജശേഖരനൊപ്പമാണ് നിര്‍മല റോഡ് ഷോ നടത്തിയത്. വൈകിയെത്തിയതിനാല്‍ നിശ്ചയിച്ച പ്രദേശങ്ങളിലെല്ലാം പ്രതിരോധമന്ത്രിക്ക് റോഡ് ഷോ നടത്താനായില്ല. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുത്ത ശേഷമേ നിര്‍മലാ […]

Entertainment

എന്‍.എഫ് വര്‍ഗീസിനെ ഇനിയും മലയാള സിനിമയില്‍ കാണാം;

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ എന്‍.എഫ് വര്‍ഗീസ് മരണത്തിന് ശേഷവും ഇനിയും മലയാള സിനിമകളില്‍ കാണാം. എന്‍.എഫ് വര്‍ഗീസിന്റെ പേരില്‍ നിര്‍മ്മാണ സംരംഭം ആരംഭിച്ചാണ് കുടുംബം മലയാള സിനിമാ വ്യവസായത്തിലേക്ക് എന്‍.എഫ് വര്‍ഗീസ് എന്ന പ്രതിഭയെ വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. ആകാശദൂത് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ എന്‍.എഫ് വര്‍ഗീസ് പിന്നീട് അഭിനയിച്ച എല്ലാ സിനിമകളിലും തന്റെ സ്വതസിദ്ധമായ അഭിനയശൈലി കൊണ്ട് ശ്രദ്ധനേടിയതാണ്. ജോഷി- രണ്‍ജി പണിക്കര്‍ കൂട്ടുക്കെട്ടിലിറങ്ങിയ പത്രം എന്ന ചിത്രത്തിലെ വിശ്വനാഥന്‍ എന്ന […]