നിപയുടെ പേടിപ്പെടുത്തുന്ന ഓര്‍മകളെ സ്ക്രീനിലാക്കി വൈറസ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നിപയുടെ ഭീകരദിനങ്ങളെ അത്രമേല്‍ ആ ചിത്രം ഒപ്പിയെടുത്തിട്ടുണ്ടെന്നാണ് ട്രയിലര്‍ തെളിയിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റിമാ കല്ലിങ്കല്‍ വന്‍താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി പൂര്‍ണിമ ഇന്ദ്രജിത്തും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വൈറസിനുണ്ട്. ജില്ലാ ഹെല്‍ത്ത് സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ വേഷമിടുന്നത്. […]
Author: Tomy Thondamkuzhy
ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് സന്ദീപ് വാര്യര്‍
ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് കേരള താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ സന്ദീപ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഐ.പി.എല്‍ മത്സരം കളിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആറാമത്തെ കേരള താരമായി സന്ദീപ് വാര്യര്‍ മാറി. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രേ റസലിന്റെയും(40 പന്തില്‍ 80) ശുഭ്മാന്‍ ഗില്ലിന്റേയും(45 പന്തില്‍ 76) ബാറ്റിംങ് മികവില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയുടെ ബൗളിംങ് ഓപ്പണ്‍ ചെയ്യാനും സന്ദീപ് വാര്യര്‍ക്ക് അനസരം ലഭിച്ചു. വിക്കറ്റ് […]
പടം തീർന്നപ്പോൾ തിയറ്ററിലുയർന്ന കയ്യടി എന്നെ ഏറെ സന്തോഷിപ്പിച്ചു; ഉയരെയെ പുകഴ്ത്തി സത്യന്‍ അന്തിക്കാട്
ചുരിങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ഉയരെയെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ തിയ്യേറ്ററിലുയർന്ന കയ്യടി തന്നെ ഏറെ സന്തോഷിപ്പിച്ചതായും സത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ‘ഉയരെ’ കണ്ടു. കണ്ടു ശീലിച്ച രീതിയിലുള്ള സിനിമയല്ല. ഒരു ഹിറ്റ് സിനിമക്ക് നിർബ്ബന്ധമായും ഉണ്ടാകണമെന്ന് വിചാരിക്കുന്ന സ്ഥിരം ചേരുവകളൊന്നുമില്ല. എന്നിട്ടും പടം തീർന്നപ്പോൾ […]
ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യത
നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യതകൾ തീരുമാനിക്കും. 2014 ൽ 195 ൽ 177 സീറ്റും നേടിയ ബി.ജെ.പി. ആ പ്രകടനം ആവർത്തിക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഒഡീഷയിലെ 21 ഉം പശ്ചിമബംഗാളിലെ 42 ഉം ചേർത്ത് 63 സീറ്റുകളിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് മോദി ഷാ അച്ചുതണ്ട് ശ്രമിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞു. ഇവയിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ പ്രാവശ്യം ആകെ നേടാനായാത് രണ്ട് സീറ്റുകൾ മാത്രമാണ്. […]
കണ്ണൂരിലെ സദാചാര ഗുണ്ടായിസം; രണ്ട് പേര്‍ അറസ്റ്റില്‍
കണ്ണൂരിലെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരിവേരി സ്വദേശികളായ അബ്ദുള്‍ സലാം, മുഹമ്മദ് ഷക്കീല്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളിലുള്ളവരാണ് ഇവര്‍. വീട്ടമ്മയെ ഫോണ്‍ ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്. ചക്കരക്കല്ല് ഇരിവേരി സ്വദേശി സാജിദിനെ കഴിഞ്ഞ 20നാണ് ഒരു സംഘം ആളുകള്‍ വീട്ടിലാക്രമിച്ച് കയറി തട്ടിക്കൊണ്ടു പോയത്. കാറില്‍ കയറ്റി കൊണ്ടുപോയി ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടമ്മയായ യുവതിയുടെ ഫോണ്‍ നമ്പര്‍ എവിടെ നിന്ന് […]
കാസര്‍കോട് 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്
കാസര്‍കോട് മണ്ഡലത്തില്‍ 90 % പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ വരണാധികാരിക്ക് നിവേദനം നല്‍കും. റീ പോളിങ് നടത്തുകയാണെങ്കില്‍ കേന്ദ്ര സേനയെ വിന്യസിക്കണം. പല ബൂത്തുകളിലും റിട്ടേണിങ് ഓഫീസര്‍മാര്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട് വിവാദത്തില്‍ ജില്ലാ കലക്ടര്‍മാരുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയേക്കും.
വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തം
വയനാട്ടിൽ ആദിവാസികളുടെ വീട് നിർമാണം തടഞ്ഞ വനംവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനാവകാശ രേഖ കൈവശമുണ്ടായിട്ടും കാട്ടിക്കുളത്ത് അരണപ്പാറ മധ്യപ്പാടിയിലെ പട്ടികവർഗ്ഗ കുടുംബത്തിന്റെ വീടു പണി വനംവകുപ്പ് തടസ്സപ്പെടുത്തിയതായാണ് ആരോപണം. ഇതിൽ പ്രതിഷേധിച്ച് വനംവകുപ്പ് ഓഫീസ് കയ്യേറാനൊരുങ്ങുകയാണ് ആദിവാസി കുടുംബങ്ങൾ. അരണപ്പാറ മധ്യ പാടിയിൽ 21 വീടുകളുണ്ട്. മിക്ക വീടുകളുടെയും പണി പൂർത്തിയായിട്ടുമുണ്ട്. കൂട്ടത്തിൽ വനാവകാശ രേഖ കൈവശമുണ്ടായിട്ടും മധ്യപാടിയിലെ ബാലൻറെ വീട് പണിയാണ് വനംവകുപ്പ് തടസ്സപ്പെടുത്തിയത്. നേരത്തെ മല്ലികപാറ കുന്നിൽ താമസിച്ചിരുന്ന ബാലനെയും കുടുംബത്തെയും കാട്ടാന […]
ഗോവയില്‍ പരീക്കറുടെ മകന് സീറ്റില്ല; ബി.ജെ.പിയില്‍ തര്‍ക്കം
ഗോവ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എ സിദ്ധാർഥ് കുൻകാലിൻകറിനെ ബി.ജെ.പി പനാജി സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചു. മരണപ്പെട്ട ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ഉദ്പല്‍ പരീക്കറിനെ അവഗണിച്ചാണ് ഈ തീരുമാനം. ഞായറാഴ്ച നടന്ന ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ സെക്രട്ടറി ജി.പി നദ്ദയാണ് കുൻകാലിൻകറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പരീക്കറുടെ മകന്‍ ഉദ്പൽ പരീക്കർ മത്സരിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടു തവണ പനാജി എം.എൽ.എ ആയി തെരഞ്ഞെടുത്തിട്ടുള്ള കുൻകാലിൻകറിനാണ് ബി.ജെ.പി അവസരം നല്‍കിയത്. അതേസമയം പരീക്കറുടെ […]
സൂറിച് നിവാസി ആൻസി ടെർളി കണ്ടങ്കേരിയുടെ മാതാവ് ഏലിക്കുട്ടി ജോസഫ് (84 )നിര്യാതയായി .
പരേതനായ മുട്ടാർ ഔസെഫ് ജോസഫ് കൊല്ലംതറയുടെ ഭാര്യയും സൂറിച് നിവാസി ശ്രീ ടെർളി കണ്ടൻകേരിയുടെ ഭാര്യാ മാതാവുമായ ശ്രീമതി ഏലിക്കുട്ടി ജോസഫ് 84 ഇന്നലെ രാത്രി(28.04) 10.45 ന് നിര്യാതയായി പരേത കുറച്ചു കാലമായി ബാഗ്ലൂരിൽ ചികിൽസയിൽ ആയിരുന്നു.. സംസ്‌കാരകർമ്മങ്ങൾ മുപ്പതാം തിയതി ചൊവ്വാഴ്ച്ച മൂന്നു മണിക്ക് ആലപ്പുഴ ,മുട്ടാർ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൊണാസ്റ്ററിയിൽ . പരേതയുടെ വിയോഗത്തിൽ സ്വിറ്റസർലണ്ടിലെ വിവിധ കലാ സംസ്കാരിക ,സ്‌പോർട് സംഘടനകൾ അനുശോചനം രേഖപ്പെടുത്തി
കുട്ടിയെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ച് ; അബദ്ധത്തില്‍ സംഭവിച്ചതെന്ന് അമ്മ ആതിര
ആലപ്പുഴ പട്ടണക്കാട് ഒന്നേകാല്‍ വയസ്സുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും, അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ, കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍ […]












