നേരത്തെ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പൂരം പരമ്പരാഗത ആചാരങ്ങളോട് കൂടി തന്നെ നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. പടക്കങ്ങളുടെ തീവ്രതയിലും പൊട്ടിക്കുന്ന സമയത്തിലും ഇളവനുവദിച്ച കോടതി ഏതൊക്കെ പടക്കങ്ങള്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതിക്കായി ഇരു ദേവസ്വങ്ങളും ശിവകാശിയിലെ എക്‌സ്പ്‌ളോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറെ സമീപിച്ചപ്പോള്‍ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് ചീഫ് കണ്‍ട്രോളറെ സമീപിച്ചെങ്കിലും ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് ചീഫ് കണ്‍ട്രോളര്‍ ശരിവെക്കുകയായിരുന്നു. […]
Author: Tomy Thondamkuzhy
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണവേട്ട; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. കരാര്‍ ജീവനക്കാരനായ അനീഷ് കുമാറിൽ നിന്നാണ് സി.ഐ.എസ്.എഫ് സ്വര്‍ണം പിടികൂടിയത്. ഇയാള്‍ക്കെതിരെ കൊഫേപോസ(Conservation of Foreign Exchange and Prevention of Smuggling Activities Act) ചുമുത്തും.
5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി
ഫീറ്റസ് ഇൻ ഫീറ്റു എന്ന അത്യപൂർവ്വ രോഗാവസ്ഥ മലപ്പുറത്തെ 5 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തി. ഒരു കുട്ടിയുടെ വയറ്റിൽ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വഴി ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. നവജാത ശിശുവിന്റെ വയറിനകത്തുള്ളള്ള തടിപ്പ് എന്താണെന്നറിനായാണ് മലപ്പുറത്തെ ദമ്പതിമാര്‍ 5 ദിവസം പ്രായമുള്ള കുഞ്ഞുമായി കോട്ടക്കൽ മിംസ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് കൺസൽട്ടന്റ് റേഡിയോളജിസ്റ്റ് ഡോ. ഹരി പി.എസ് നടത്തിയ 3D സ്‌കാനിങ്ങിലാണ് അത്യപൂർവ്വമായ ഫീറ്റസ് ഇന്‍ […]
കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇനി കേസെടുക്കാം. ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ് കള്ളവോട്ടു ചെയ്യല്‍. കളളവോട്ട് തെളിഞ്ഞാല്‍ ജാമൃമില്ലാ വകുപ്പ് പ്രകാരം കേസ്. കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ വോട്ട് കള്ളമായി ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും വരിക. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 171 […]
കെവിന്‍ വധക്കേസ്: 28ആം സാക്ഷി അബിൻ കൂറുമാറി
കെവിന്‍ കേസില്‍ നിര്‍ണായക സാക്ഷി കൂറുമാറി. 28ആം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ അബിനാണ് മൊഴിമാറ്റിയത്. നേരത്തെ പ്രതികള്‍ക്കെതിരെ ഇയാള്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൊലീസ് ഭീഷണിപ്പെടുത്തി പറയിച്ചതാണെന്നാണ് വിചാരണക്കിടയില്‍ അബിന്‍ പറഞ്ഞത്. പൊലീസിനെ പേടിച്ച് ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അബിന്‍ കോടതിയില്‍ പറഞ്ഞു. പ്രതിയായ വിഷ്ണുവിന്റെ സുഹൃത്താണ് അബിന്‍. ഷാനു, ഷിനു, മനു, റിറ്റു എന്നിവരെയും അറിയാം. കൃത്യം നടത്തുന്നതിന് വേണ്ടി പ്രതികള്‍ കോട്ടയത്തേക്ക് തിരിച്ചപ്പോള്‍ അബിനെയും കൂട്ടാന്‍ ശ്രമിച്ചിരുന്നു. കെവിനെ തട്ടിക്കൊണ്ട് വരുന്ന […]
മീനിന് കടുത്ത ക്ഷാമം; വില ഇരട്ടിയും
കേരളത്തില്‍ മത്സ്യത്തിന് കടുത്ത ക്ഷാമം. ക്ഷാമം ആകുമ്ബോള്‍ സ്വാഭാവികമായും വിലയും കുതിക്കുമല്ലോ. ഇതുതന്നെയാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയും. ഫാനി ചുഴലിക്കാറ്റിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മീന്‍പിടുത്തത്തിനായി കടലില്‍ പോകുന്നത് മത്സ്യതൊഴിലാളികള്‍ നിര്‍ത്തിയതാണ് വിപണിയില്‍ മീന്‍ കുറയാന്‍ പ്രധാന കാരണം. കടലിലേയ്ക്ക് മത്സ്യത്തോഴിലാളികള്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് കൂടുതല്‍ ആയതിനാല്‍ കഴിഞ്ഞ ഒരുമാസമായി കടല്‍മത്സ്യങ്ങള്‍ കിട്ടുന്നതില്‍ വന്‍ കുറവ് അനുഭവപ്പെട്ടിരുന്നു. അതിന്‍റെ കൂടെ ഈ ഫാനി ചുഴലിക്കാറ്റ് മുന്നറിയിപ്പും വന്നപ്പോള്‍ മീന്‍പിടിക്കാന്‍ ബോട്ടുകളും തോണികളും കടലില്‍ […]
‘മോദിക്ക് എവിടെ നിന്നാണ് ഇത്രയധികം പണം?’ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മമത
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലികളുടെയും മറ്റും ചെലവിന്‍റെ കണക്കുകളെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജി. മിട്നാപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്. വരാണസിയിൽ നിന്നും പ്രധാനമന്ത്രി മോദിയുടെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും മമത ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ ചെലവിന്‍റെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന് ശേഖരിക്കാമെങ്കില്‍ എന്തുകൊണ്ട് നരേന്ദ്ര മോദിയുടെ പൊതു പരിപാടികളുടെ കണക്കുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നോക്കുന്നില്ല എന്നും മമത ചോദിച്ചു. മോദി തന്‍റെ അമ്മയെയോ […]
ഫോണി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
ഫോണി ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഫോണിയുടെ സ്വാധീനം കാരണം കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോണി ചുഴലിക്കാറ്റ് അടുത്ത ആറ് മണിക്കൂറിനുളില്‍ തീവ്ര ചുഴലിക്കാറ്റാകും. തുടര്‍ന്ന് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇത് അതി തീവ്രചുഴലിക്കാറ്റാകും. അടുത്തമാസം ഒന്നിന് വൈകുന്നേരത്തോടെ ഫോണി ബംഗ്ലാദേശ് തീരത്തെത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. […]
അന്‍വറിന്റെ പരാമര്‍ശത്തെ തള്ളി സി.പി.ഐ
മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ പ്രിയം മുസ്‍ലിം ലീഗിനോടാണെന്ന പി.വി അന്‍വറിന്‍റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ. അന്‍വറിന്‍റെ ആരോപണം അവജ്ഞതയോടെ തള്ളുകയാണ്. അന്‍വര്‍ എന്തെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് സി.പി.ഐ ഉത്തരവാദിയല്ലെന്നും ജില്ലാ സെക്രട്ടറി കൃഷ്ണദാസന്‍ പറഞ്ഞു.
അമ്പയറോട് കയര്‍ത്ത് വിക്കറ്റ് തട്ടിത്തെറിപ്പിച്ച രോഹിത് ശര്‍മ്മക്ക് പിഴ ശിക്ഷ
പൊതുവെ ശാന്തനായ ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് രോഹിത് ശര്‍മ്മ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ രോഹിത് ശര്‍മ്മയും പരിധി വിട്ടു. 233 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ 12 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ പുറത്തായതോടെ ഹിറ്റ്മാന്‍ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഈ സംഭവത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി […]












