India National

32 ഇഞ്ച് നീളം, 15 ഇഞ്ച് വീതി; യതിയുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മഞ്ഞുമനുഷ്യന്‍ അഥവാ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സേന പുറത്ത് വിട്ടു. ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി […]

India Kerala

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതില്‍ സാവകാശം തേടി കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

എംപാനൽ ഡ്രൈവർമാരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി സാവകാശ ഹരജി നൽകി. ഉത്തരവ് നടപ്പാക്കാനുള്ള കാലപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മൂന്നാഴ്ചത്തെ സാവകാശം തേടി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി നല്‍കിയ ഹരജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 1565 എംപാനല്‍ ഡ്രൈവര്‍മാരെ ഏപ്രില്‍ 30നകം പിരിച്ചുവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ചത്. ഡ്രൈവർമാരെ കൂട്ടത്തോടെ പരിച്ചുവിട്ടാല്‍ അത് സർവ്വീസിനെയും കെ.എസ്.ആർ.ടിസിയുടെ നിലനിൽപ്പിനെയും […]

Football Sports

മെസിയെ തളക്കാന്‍ വാന്‍ ഡെയ്ക്കിനാവുമോ?

തന്‍റെ കരിയറിലെ പത്താം ലീഗ് കിരീടം സ്വന്തമാക്കിയ മെസിയുടെ കണ്ണ് ഇപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്കാണ്. കിരീട പോരാട്ടത്തില്‍ മെസിപ്പടക്ക് സെമിയില്‍ നേരിടേണ്ടത് ക്ലോപ്പിന്‍റെ ലിവര്‍പൂളിനെയാണ്. 34 കിരീടങ്ങള്‍ തന്‍റെ പേരിലേക്ക് തുന്നിച്ചേര്‍ത്ത മിശിഹ ഈ സീസണിലും മാസ്മരിക പ്രകടനമാണ് കാഴ്ചവെക്കുന്നത്. 34 ഗോളുകളും 13 ഗോളുകള്‍ക്ക് വഴിയൊരുക്കിയും ഈ സീസണും തന്‍റെ പേരിലാക്കി കഴിഞ്ഞിരിക്കുകയാണ് മെസി. ചാമ്പ്യന്‍സ് ലീഗിലും ഇതുവരെ 10 ഗോളുകള്‍ സ്വന്തമാക്കി ഗോള്‍ വേട്ടയിലും ഈ മുപ്പൊത്തൊന്നുകാരന്‍ ബഹുദൂരം മുന്നിലാണ്. മെസിയുടെ ഇടംകാലിലാണ് […]

Entertainment

‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ’; പ്രശംസയുമായി മന്ത്രി ശൈലജ ടീച്ചര്‍

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നതെന്നും സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മനു അശോകന്‍ സംവിധാനം ചെയ്ത പാര്‍വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തെ കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു അവര്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമേകിയതോടൊപ്പം കുട്ടികളും രക്ഷിതാക്കളും നിര്‍ബന്ധമായും സിനിമയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ മനു അശോകന്‍ സംവിധാനം ചെയ്ത […]

India Kerala

കിഴക്കേ കടുങ്ങല്ലൂര്‍ 83ാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങലൂര്‍ എണ്‍പത്തിമൂന്നാം നമ്പര്‍ ബൂത്തില്‍ റീ പോളിങ് പുരോഗമിക്കുന്നു. പോള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ബൂത്തില്‍ റീ പോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്. രാവിലെ 7 മണിക്കാരംഭിക്കുന്ന പോളിങ് വൈകിട്ട് 6 മണി വരെ നീളും. ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് സഹകരണബാങ്ക് ആ‍ഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുന്നത്. പോൾ ചെയ്തതിനെക്കാൾ കൂടുതൽ വോട്ട് വോട്ടിങ് യന്ത്രത്തിൽ കാണിച്ചതിനെ തുടർന്നാണ് ഏപ്രിൽ 23ന് ഈ ബൂത്തിൽ […]

India Kerala

വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിലെ മാലിന്യം തള്ളല്‍ ഒഴിവാക്കാന്‍ കമ്പിവേലി സ്ഥാപിക്കുന്നു

കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും ഒഴിവാക്കാന്‍ റോഡിന്റെ വശങ്ങളില്‍ കമ്പിവല സ്ഥാപിക്കുന്നു. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. വല്ലാര്‍പാടം റോഡ് ആരംഭിക്കുന്ന കളമശേരി മുതല്‍ 2000 മീറ്റര്‍ നീളത്തില്‍ വരെയാണ് ഇപ്പോള്‍ കമ്പിവേലി സ്ഥാപിക്കുക. കമ്പിവേലി കെട്ടുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി അധികൃതര്‍ ഇരുമ്പികമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു. അനധികൃത വാഹനപാര്‍ക്കിങ്ങിനും മാലിന്യം വലിച്ചെറിയുന്നതിനും ഒരുപരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡില്‍ അനധികൃത വാഹനപാര്‍ക്കിങ്ങും മാലിന്യം തളളലും […]

India Kerala

റിയാസ് അബൂബക്കറിന്‍റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്‍റെ അറസ്റ്റ് എന്‍.ഐ.എ രേഖപ്പെടുത്തി. കാസര്‍കാേട് നിന്ന് ആളുകളെ കാണാതയതടക്കമുള്ള കേസുകളില്‍ റിയാസിന് പങ്കുണ്ടെന്നാണ് എന്‍.ഐ.എ കണ്ടെത്തല്‍. ശ്രീലങ്കയില്‍ സ്ഫോടനം നടത്തിയ സെഹ്റാന്‍ ഹാഷിമിന്റെ പ്രസംഗങ്ങളും വീഡിയോകളും റിയാസ് പിന്തുടര്‍ന്നിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞു. കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിന്റെ അറസ്റ്റ് ഇന്നലെ ഒരു പകൽ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് എൻ.ഐ.എ രേഖപ്പെടുത്തിയത്. അറസ്റ്റിലായ റിയാസ് അബൂബക്കറിന് ഒളിവിൽ കഴിയുന്ന അബ്ദുൾ […]

India National

പരീക്ഷയില്‍ കൂട്ടതോല്‍പ്പിക്കല്‍; 21 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

എപ്രില്‍ 18, 2019ന് ഇന്‍റർമീഡയേറ്റ് പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 21 വിദ്യാര്‍ത്ഥികള്‍, തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്‍റർമീഡയേറ്റ് എഡുക്കേഷന്‍റെ അശ്രദ്ധ മൂലം 9.74 ലക്ഷം വിദ്യര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 3.28 ലക്ഷം വിദ്യാര്‍ത്ഥികളാണ് പാരാജയപ്പെട്ടത്. ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ നാലു വർഷത്തിനുള്ളില്‍ ഇത്രയും കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നത് ആദ്യമായിട്ടാണ്. ഇതേ തുടർന്ന് കുട്ടികളും മാതാപിതാക്കളും തെരുവിലിറങ്ങി പ്രതിഷേധിച്ചു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ദേശീയ മനുഷ്യവാകാശ കമ്മീഷന്‍ തെലങ്കാന […]

India National

റഫാല്‍: കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് രാഹുല്‍

റഫാല്‍ കേസിലെ ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയില്‍ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചൌകിദാര്‍ ചോര്‍ ഹെ പരാമര്‍ശം കോടതി വിധിയോട് ചേര്‍ത്തുവെച്ചതില്‍ ഖേദമുണ്ടെന്ന് രാഹുല്‍ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചു. റഫാല്‍ ഇടപാട് അഴിമതിയാണെന്നും അന്വേഷിക്കേണ്ടതാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതിനിടെ റഫാല്‍ പുനപരിശോധന ഹരജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാവകാശം തേടി. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജിയും രാഹുല്‍ ഗാന്ധിക്കെതിരായ ബി.ജെ.പിയുടെ കോടതിയക്ഷ്യ ഹരജിയും സുപ്രീംകോടി […]

India Kerala

കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക്

കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നതുമൂലം കശുവണ്ടി വ്യവസായം വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമെ ചെറുകിട ഫാക്ടറികളുടെ നിലനില്‍പും ഇതുമൂലം ഭീഷണിയിലാണ്. ഇറക്കുമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങുകയാണ് കശുവണ്ടി വ്യവസായികളും തൊഴിലാളികളും. നിലവാരം കുറഞ്ഞ കശുവണ്ടി പരിപ്പുകൾക്കിടയിൽ മുറിഞ്ഞതും തൊലി ചേർന്നതുമായ പരിപ്പുകൾ കൂട്ടിക്കലർത്തി കാലിത്തീറ്റയെന്ന പേരിലാണ് പരിപ്പ് ഇറക്കുമതി ചെയ്യന്നത്. കാഷ്യൂ വേസ്റ്റ്, ബ്രോക്കൺ കാഷ്യൂ, എന്നീ പേരുകളിലും ഇത്തരം കാലിത്തീറ്റപ്പരിപ്പ് പ്രമുഖ കമ്പനികള്‍ ഇറക്കുമതി […]