Entertainment

നഷ്ട പ്രണയത്തിന്റെ ഓര്‍മ്മകളുമായി 99ലെ പുതിയ ഗാനം

നഷ്ട പ്രണയത്തിന്റെ ഓര്‍മകളുമായി 99 ലെ പുതിയ ഗാനം പുറത്തിറങ്ങി. അഗിഡെ..അഗിഡെ എന്നു തുടങ്ങുന്ന പാട്ട് പാടിയിരിക്കുന്നത് കീര്‍ത്തന്‍ ഹോല, മാനസ ഹോല എന്നിവരാണ്. കവിരാജിന്റെ വരികള്‍ക്ക് അര്‍ജ്ജുന്‍ ജന്യ സംഗീതം നല്‍കിയിരിക്കുന്നു. വിജയ് സേതുപതി, തൃഷ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കാണ് 99. ഭാവന, ഗണേഷ് എന്നിവരാണ് താരങ്ങള്‍. പ്രീതം ഗുബ്ബിയാണ് സംവിധാനം. പൃഥ്വിരാജ് നായകനായ ആദം ജോണ്‍ ആയിരുന്നു ഭാവനയുടെ അവസാന ചിത്രം. നവീനുമായുള്ള വിവാഹ ശേഷമുള്ള നീണ്ട […]

India Kerala

ഓപ്പറേഷന്‍ സ്വീപ്പ്: മദ്യവില്‍പനശാലകളിലെ റെയ്ഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ വിജിലൻസ് നടത്തിയ റെയഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ജീവനക്കാർ മദ്യം പുറത്തേക്ക് കടത്തുന്നതായും സർക്കാരിന്റെ ഫണ്ട് വെട്ടിക്കുന്നതായും വ്യക്തമായി. 70 പേർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്യും. വിജിലൻസ് മേധാവി എ.ഡി.ജി.പി അനിൽ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഓപ്പറേഷൻ സ്വീപ്പിന് തുടക്കം കുറിച്ചത്. രാത്രി 8 മണിയോടെ സംസ്ഥാനത്തെ 150ഓളം വിദേശ മദ്യഷോപ്പുകളിൽ ഒരേ സമയം റയിഡ് നടത്തി. ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്താനായത്. പല മദ്യഷോപ്പുകളിലും ജീവനക്കാർ മദ്യം പുറത്തു […]

India National

രാഹുല്‍ ഗാന്ധി ഇന്ത്യയിലാണ് ജനിച്ചു വളര്‍ന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിയാം: ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച്‌ പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ബി.ജെ.പിയുടെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച്‌ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. അമേഠിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനാണെന്ന് എല്ലാവക്കും അറിയാവുന്ന കാര്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘രാഹുല്‍ ഒരു ഹിന്ദുസ്ഥാനിയാണെന്നും ഇവിടെയാണ് ജനിച്ചു വളര്‍ന്നതെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത്തരമൊരു അസംബന്ധം കേട്ടിട്ടേയില്ല’ – പ്രിയങ്ക ഗാന്ധി പറഞ്ഞു. നാലാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് രാഹുലിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ […]

India Kerala

കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്

കള്ളവോട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്ത്. കോടതി നിര്‍ദേശിച്ചിട്ടും വടകരയിലെ പ്രശ്നബാധിത ബൂത്തുകളില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. കള്ള വോട്ടിന് സഹായം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വി.എം സുധീരനും ആവശ്യപ്പെട്ടു. പ്രിസൈഡിഗ് ഓഫീസർമാർക്ക് മതിയായ പരിശീലനം നൽകാത്തതാണോ അവരുടെ രാഷ്ട്രീയ ചായ്‍വാണോ സംഭവത്തിന് പിന്നിലെന്ന് അന്വഷിക്കണം. താൻ മത്സരിച്ച വടകരയിൽ അറുപത് ബൂത്തുകളിൽ കള്ള വോട്ട് നടന്നു. ബൂത്തുകളെ സംബന്ധിച്ച താൻ പരാതി നൽകിയിട്ടും പോലീസ് കേട്ടില്ലെന്നും പ്രശ്നത്തെ നിയമപരമായി […]

India National

റ​ഫാ​ലി​ല്‍ കേ​ന്ദ്ര​ത്തി​ന് തി​രി​ച്ച​ടി; സാ​വ​കാ​ശ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

റ​ഫാ​ലി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ളി​ല്‍ മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി.  ഹ​ര്‍​ജി തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ​നി​യാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കാ​നും സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. റ​ഫാ​ല്‍ ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നെ അ​റി​യി​ച്ച​ത്.

Entertainment

രാഷ്ട്രീയം പറയാന്‍ സൂര്യ; എന്‍ജികെ ട്രെയിലര്‍ പുറത്ത്

സമകാലീന പ്രസക്തിയുള്ള രാഷ്ട്രീയം വിഷയമാകുന്ന സിനിമകള്‍ക്ക് തമിഴ് സിനിമാ ലോകത്ത് ജനപ്രീതിയേറി വരികയാണ്. യമന്‍, സര്‍ക്കാര്‍, നോട്ട, ഉറിയടി 2, ഇങ്ങനെ തുടരുന്നു ഈ പട്ടിക. ഈ ഗണത്തില്‍ ഏറ്റവും പുതിയ ചിത്രമാണ് സൂര്യ നായകനായി എത്തുന്ന ‘എന്‍ജികെ’. ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. യൂട്യൂബില്‍ ഒമ്പത് മില്യണ്‍ വ്യൂസ് നേടിയ ടീസര്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സൂര്യക്ക് […]

Football Sports

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ ‘വലിയ വില’ നല്‍കേണ്ടി വരും

ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് കപ്പിലെ തോല്‍വി കൂടിയായപ്പോള്‍ അത് പി.എസ്.ജിക്ക് ഇരട്ടപ്രഹരമായി. ഇതിനെല്ലാം പുറമേ എതിര്‍ടീം ആരാധകന്റെ മുഖത്തടിച്ച സൂപ്പര്‍ താരം നെയ്മറാണ് ഇപ്പോള്‍ വാര്‍ത്തകളിലെ വിവാദ നായകനായിരിക്കുന്നത്. ഫ്രഞ്ച് കപ്പ് ‍ഫൈനലിലെ തോല്‍വിക്ക്ശേഷം പി.എസ്.ജി താരങ്ങള്‍ റണ്ണേഴ്സ് അപ്പ് മെഡല്‍ വാങ്ങാന്‍ പോകുമ്പോള്‍ നെയ്മര്‍ റെന്നെസ് ആരാധകന്റെ മുഖത്തിടിച്ചത്. താരങ്ങളെ പേരെടുത്ത് ആക്ഷേപിച്ചു എന്ന് പറഞ്ഞാണ് മുന്‍ ബാഴ്സ താരം കാണിയായ എഡ്വേഡ് എന്ന ആരാധകനെ ആക്രമിച്ചത്. ’നെയ്മര്‍ പോയി കളി […]

India Kerala

ഫോനി ചുഴലിക്കാറ്റ്; കേരളത്തിൽ ആശങ്ക അകലന്നു

ഫോനി ചുഴലിക്കാറ്റ് ഭീതി കേരളത്തിൽ നിന്ന് അകലന്നു. ചുഴലിക്കാറ്റ് നാളെയോടെ ഒഡീഷ തീരത്തെത്തും. ജാഗ്രത തുടരണമെന്ന് ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറില്‍ അതി തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ‘ഫോനി’ ബുധനാഴ്ചയോടെ വടക്ക് കിഴക്ക് ദിശയിൽ മാറി സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങും. നിലവില്‍ ശ്രീലങ്കയിലെയിലെ ട്രിങ്കോമലിയില്‍ നിന്ന് കിഴക്ക് വടക്ക് കിഴക്ക് 670 കിലോമീറ്റര്‍ മാറിയാണ് ഫോനിയുടെ […]

India Kerala

തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം

തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ സി.പി.എം രംഗത്ത്. യു.ഡി.എഫ് പ്രചാരണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പങ്കാളിയായതായി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മാധ്യമ വിചാരണക്കനുസരിച്ചല്ല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടത്, നിക്ഷ്പക്ഷമായി തീരുമാനമെടുക്കണം. യു.ഡി.എഫ് അജണ്ടയില്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ വീഴരുത്‌. തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികളെ നിയമപരമായി നേരിടുമെന്നും കോടിയേരി പറഞ്ഞു.

India National

പൗരത്വ വിവാദം; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്. രാഹുല്‍ ബ്രിട്ടീഷ് പൌരനാണെന്ന ബി.ജെ.പി എം.പി സുബ്രഹമണ്യന്‍ സ്വാമിയുടെ പരാതിയിലാണ് നോട്ടീസ് അയച്ചത്. പൌരത്വത്തിന്‍ മേലുള്ള ആരോപണത്തിലെ യാഥാര്‍ഥ്യം എന്താണെന്ന് രണ്ടാഴ്ചക്കുള്ളില്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട് ആവശ്യപ്പെട്ടു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സമാന പരാതി ഉയര്‍ന്നിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി തള്ളിയിരുന്നു.