India National

എന്‍ഐഎ കസ്റ്റഡിയിലെടുത്ത മലയാളികള്‍ക്ക് ശ്രീലങ്ക സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ലെന്ന്‌

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്ബരയുമായി ബന്ധപ്പെട്ട് കേരളത്തില്‍നിന്ന് എന്‍ ഐ എ കസ്റ്റഡിയിലെടുത്തവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമില്ലെന്ന് വിവരം. ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സംഘടനയുമായി ആശയപരമായി യോജിപ്പുള്ളവരെയാണ് ചോദ്യം ചെയ്തത്. ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് മലയാളികളെ ഞായറാഴ്ച ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട് സ്വദേശികളും ഒരാള്‍ പാലക്കാട് സ്വദേശിയുമാണ്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, കൂഡ്‌ലു കാളംകാവിലെ അഹമ്മദ് അറാഫത്ത്, പാലക്കാട് മുതലമടല ചുള്ളിയാര്‍മേട് ചപ്പക്കാട് സ്വദേശി […]

India Kerala

കടലില്‍ മത്സ്യത്തിന്റെ എണ്ണത്തില്‍ കുറവ് തൊഴിലാളികളുടെ മടക്കം വെറും കയ്യോടെ

തീരത്ത് വീണ്ടും വറുതിയുടെ കാലമാണ്. ചെറുമീനുകളുമായാണ് കടലില്‍ ഇറങ്ങുന്ന ഒട്ടുമിക്ക തൊഴിലാളികളുടെയും മടക്കം. ഇന്ധന ചെലവിനുള്ള തുക പോലും കിട്ടാതായതോടെ ഹാര്‍ബറുകളില്‍ വള്ളങ്ങളും ബോട്ടുകളും കെട്ടിയിട്ടിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ മത്സ്യങ്ങളെ അരിച്ച് പെറുക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കടലില്‍ മത്സ്യങ്ങള്‍ ഇല്ലാത്തതിന് പലതുണ്ട് കാരണം. കാലാവസ്ഥാ വ്യതിയാനമാണ് ഒന്ന്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുന്നുകൂടി കിടക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍ പിടിക്കാന്‍ തടസമാകുന്നുണ്ട്. ചൈന എഞ്ചിന്‍ പിടിപ്പിച്ച ബോട്ടുകള്‍ കടല്‍ത്തീരം വരെയുള്ള മത്സ്യങ്ങളെ […]

Football Sports

പ്രീമിയര്‍ ലീഗ്; യുണൈറ്റഡിന്റെ പ്രതീക്ഷ അസ്തമിക്കുന്നു

പ്രീമിയർ ലീഗിലെ ആവേശപോരാട്ടമായിരുന്ന ചെൽസി യുണൈറ്റഡ് മത്സരം സമനിലയിൽ കലാശിച്ചു. സമനിലയോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഏകദേശം അസ്തമിച്ചിരിക്കുകയാണ്. മത്സരം ഇരുടീമിനും അതിനിർണായകമായിരുന്നു. ജയത്തിൽ കുറഞ്ഞതൊന്നും യുണൈറ്റഡിന് പ്രതീക്ഷ നൽകുന്നതായിരുന്നില്ല. തുടക്കം മുതൽ തന്നെ യുണൈറ്റഡ് ആക്രമണ കളിയാണ് പുറത്തെടുത്തിരുന്നത്. മത്സരത്തിന്റെ 11ാം മിനിറ്റിൽ അത് ഫലം കണ്ടു. ജോൺ മാട്ടയിലൂടെ യുണൈറ്റഡ് ഗോള്‍നേടി. 527 മിനിറ്റിന് ശേഷമാണ് യുണൈറ്റഡ് ഒരു ഗോള്‍ കണ്ടെത്തുന്നത്. ലുകാക്കുവും ഷോയും നടത്തിയ മനോഹര നീക്കം മാട്ട സുന്ദരമായി ഗോളാക്കി […]

Entertainment

നീ മുകിലോ…. ഒരേ താളത്തില്‍ പാടി അമ്മയും മകളും

ആസിഫ് അലി, പാര്‍വതി, ടൊവിനോ എന്നിവരഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഉയരെ പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണം നേടികൊണ്ടിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണിത്. വിജയ് യേശുദാസും സിത്താരയും ഒരുമിച്ചാലപിച്ച ചിത്രത്തിലെ ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റാണ്. ഇപ്പോള്‍ സിത്താരയും മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് ഈ ഗാനം അതിമനോഹരമായി പാടിയിരിക്കുകയാണ്. സിത്താര തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളും അമ്മയും ഒന്നിച്ചു ഒരുമിച്ച് ഒരേ താളത്തില്‍ പാടുന്ന […]

India Kerala

ദീര്‍ഘദൂര ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി

ബസുകളുടെ സമയം ക്രമീകരിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ സമയത്തിലാണ് ഏകീകരണം നടപ്പിലാക്കുന്നത്. അതേ സമയം പുതിയ ക്രമീകരണം പല ഷെഡ്യൂളുകളും റദ്ദാക്കുന്നതിന് കാരണമാകുമെന്നാണ് സൂചന. ഒരു സ്ഥലത്തേക്ക് തന്നെ ഒന്നിന് പിറകെ ഒന്നായി ബസുകള്‍ ഓടുന്ന രീതി അവസാനിപ്പിക്കാനാണ് കെ.എസ്.ആര്‍.ടി.സി ലക്ഷ്യമിടുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്ന സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസിഞ്ചര്‍ തുടങ്ങിയ ബസുകളെയാണ് സമയം ക്രമീകരണം ബാധിക്കുക. ഏകീകരണം നടപ്പിലാകുന്നതോടെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും 15 മിനിറ്റ് ഇടവിട്ടാകും സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ സര്‍വ്വീസ് നടത്തുക. 10 മിനിറ്റില്‍ […]

India National

അമേഠിയില്‍ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധി

അമേഠിയില്‍ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ പ്രസംഗം നിര്‍ത്തിവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ പ്രസംഗിക്കുന്നതിനിടെയാണ് തൊട്ടടുത്ത പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്. ബാങ്ക് വിളി തീര്‍ന്ന ശേഷമാണ് രാഹുല്‍‌ പ്രസംഗം പുനരാരംഭിച്ചത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. കോണ്‍ഗ്രസിന്‍റെ പരമ്പരാഗത മണ്ഡലങ്ങളായ റായ്ബറേലിയിലും അമേഠിയിലും രാഹുല്‍ ഇന്നലെ പ്രചാരണത്തിനെത്തിയിരുന്നു. റായ്ബറേലിയില്‍ മാതാവ് സോണിയ ഗാന്ധിയും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുമാണ് സ്ഥാനാര്‍ഥികള്‍.

India Kerala

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും

ആലപ്പുഴ പട്ടണക്കാട്ട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുക്കും. അതിരയുടെ അറസ്റ്റു ഇന്നലെ രാത്രി പൊലീസ് രേഖപ്പെടുത്തിയിരുന്നു. സംഭവം നടന്ന വീട്ടിലും പരിസരത്തും ഇന്ന് ഫോറൻസിക് വിദഗ്ധരും പരിശോധന നടത്തും. കൊല്ലംവെള്ളി കോളനിയിലെ വീട്ടിലും പരിസര പ്രദേശങ്ങളിലും ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തും. കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സമയത്ത് ഭർതൃപിതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുളളു എന്നാണ് പ്രാഥമിക വിവരം. കുഞ്ഞിന്റെ കരച്ചിൽ ഒരു തവണ കേട്ടു എന്നാണ് ഇയാളുടെ മൊഴി. […]

India Kerala

കിഴക്കേ കടുങ്ങല്ലൂരില്‍ നാളെ റീപോളിങ്

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂര്‍ 83 ആം ബൂത്തിലെ റീപോളിങ് നാളെ . ബൂത്തില്‍ പോള്‍ ചെയ്തതില്‍ അധികം വോട്ട് ഇവിഎമ്മില്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചത് പ്രധാന മുന്നണികളുടെ സ്ഥാനാര്‍ഥികളെല്ലാം ഇന്നലെ സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. വോട്ട് ചെയ്തവരുടെ എണ്ണത്തിലും ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടിന്റെ എണ്ണത്തിലും വ്യത്യാസമുണ്ടായതിനെ തുടര്‍ന്നാണ് കിഴക്കേ കെടുങ്ങല്ലൂരിലെ എന്‍പത്തിമൂന്നാം ബൂത്തില്‍ റീപോളിങ് നടത്താന്‍ തീരുമാനിച്ചത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പ്രകാരം 715 പേരാണ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വോട്ടിങ് […]

India National

രാജസ്ഥാനില്‍ ഹിന്ദുത്വ-തീവ്രദേശീയ പ്രചാരണം ഫലിച്ചോ?

തീവ്ര ഹിന്ദുത്വവും തീവ്ര ദേശീയതയും മാത്രം ആയുധമാക്കിയ ബി.ജെ.പി പ്രചാരണ തന്ത്രത്തിന്‍റെ ഇത്തവണത്തെ പരീക്ഷണ ശാലയാണ് രാജസ്ഥാന്‍. പ്രധാനമന്ത്രി മുതല്‍ താഴെ തട്ടിലെ നേതാക്കള്‍ വരെ ഇത്തരം പ്രചാരണം നടത്തിയ രാജസ്ഥാനിലെ 13 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും. ഇത്തരം പ്രചാരണങ്ങളോട് സമ്മിശ്ര പ്രതികരണമാണ് വോട്ടര്‍മാര്‍ക്കുള്ളത്. നാളെ വോട്ടെടുപ്പ് നടക്കുന്ന ജോധ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗജേന്ദ്ര ശെഖാവത്തിന് വേണ്ടി രണ്ട് ദിവസം മുമ്പ് രാവണ രാജ്പുത്ത് മഹാസഭ നടത്തിയ പ്രചാരണ പരിപാടിയില്‍ രാജകുടുംബാംഗവും സന്യാസിയുമായ അഭയ് […]

India National

താരത്തിളക്കത്തില്‍ 2019-ലെ തെരഞ്ഞെടുപ്പ്

2019 ലോക്സഭ തെരഞ്ഞെടുപ്പ് എന്തുകൊണ്ടും ഒട്ടനവധി രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി ഒരുക്കുന്ന ഒന്നാവും. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിലെ പോരായ്മകള്‍ ചൂണ്ടികാട്ടി കോണ്‍ഗ്രസ് അടക്കമുള്ള മുന്‍നിര പാര്‍ട്ടികള്‍ തങ്ങളുടെ പ്രചാരണം തുടരുമ്പോള്‍ പുതിയ വാഗ്ദാനങ്ങളുമായി ബി.ജെ.പിയും തങ്ങളുടെ ഭരണം ഉറപ്പിക്കാനായി രംഗത്തുണ്ട്. പ്രചാരണം കൊഴുപ്പികാന്‍ പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമാ താരങ്ങളെ കൊണ്ടുവരുന്നത് നാം കണ്ടിട്ടുണ്ടെങ്കിലും ഇക്കുറി താരങ്ങളെ പ്രചാരണത്തെക്കാള്‍ കൂടുതൽ മത്സര രംഗത്താണ് കാണാന്‍ കഴിയുന്നത്. സിനിമാ സ്‌പോര്‍ട്സ്‍ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടല്ല അമിതാഭ് […]