Entertainment

40 വര്‍ഷത്തിന് ശേഷം ഷീല വീണ്ടും സംവിധായക കുപ്പായമണിയുന്നു

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണിയുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷ ത്തിലധികമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഷീല. മകന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷീല തിരക്കഥ എഴുതുന്നുവെന്ന വാര്‍ത്ത ഇടക്കാലത്തുണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് ഇപ്പോള്‍ ഉണ്ടാകില്ല എന്നാണറിയുന്നത്. 1962-ൽ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയരംഗത്തു എത്തുന്നത്. യക്ഷഗാനമാണ് ഷീല സംവിധാനം ചെയ്ത […]

Sports

കേദാര്‍ ജാദവിന്‍റെ പരിക്ക്; ലോകകപ്പ് പങ്കാളിത്തം ആശങ്കയില്‍

പരിക്കേറ്റ കേദാര്‍ ജാദവ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്കുണ്ടാവില്ല. അതേസമയം ജാദവിന്റെ പരിക്ക് ഇന്ത്യക്കാണ് ആശങ്ക നല്‍കുന്നത്. ലോകകപ്പിലിടം നേടിയ താരം അതിന് മുമ്പ് പരിക്കില്‍ നിന്ന് മോചിതനാവുമോ എന്നാണ് അറിയേണ്ടത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തിലാണ് കേദാര്‍ ജാദവിന് പരിക്കേറ്റത്. ഇൌ സീസണില്‍ ജാദവിന് തിളങ്ങാനായിരുന്നില്ല. അതിനാല്‍ ഐ.പി.എല്ലില്‍ ഫോമിലല്ലാത്ത താരത്തിന് പകരം മറ്റൊരാളെ ലോകകപ്പിന് തെരഞ്ഞെടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ മോശം സീസണായിരുന്നു ജാദവിന്.12 ഇന്നിങ്‌സില്‍ ബാറ്റേന്തിയ ജാദവിന് 162 റണ്‍സ് മാത്രമാണ് […]

India Kerala

തൃശൂര്‍ പൂരത്തിന് കൊടിയേറി

തൃശൂര്‍ പൂരത്തിന് കൊടിയേറി. ആദ്യം തിരുവമ്പാടിയിലും പിന്നാലെ പാറമേക്കാവിലും മറ്റ് ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു. ഈ മാസം പതിമൂന്നിനാണ് തൃശൂര്‍ പൂരം. ഇത്തവണ പൂരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൂരം കാണാനെത്തുന്നവര്‍ ക്യാരിബാഗ് ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കേണ്ടവര്‍ക്ക് പ്രത്യേക പാസ്സ് ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇവര്‍ക്ക് യൂണിഫോമുമുണ്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പൊലീസ് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി തുടങ്ങി. ഈ മാസം 11നാണ് സാമ്പിള്‍ വെടിക്കെട്ട്.

India Kerala

കൊച്ചി- ഡല്‍ഹി യാത്ര : വെറും 4,600 രൂപയ്ക്ക് പ്രഖ്യാപിച്ച്‌ ഗോ എയര്‍

തിരുവനന്തപുരം: നെടുമ്ബാശേരിയില്‍ നിന്ന് ല്‍ നിന്ന്ഡല്‍ഹിയിലേക്കുളള യാത്ര നിരക്കില്‍ സ്വകാര്യ വിമാനക്കമ്ബനിയായ ഗോ എയര്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂണ്‍ – ജൂലൈ മാസങ്ങളില്‍ ഒരാള്‍ക്ക് 4,600 രൂപ നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും അതേ നിരക്കില്‍ അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാം. ടിക്കറ്റ് ബുക്കിങ്ങിന് ഗോ എയറിന്‍റെ ഫ്ലൈ സ്മാര്‍ട്ട് ഓപ്ഷന്‍ വിന്‍ഡോ മെയ് ഏഴിന് ഓപ്പണാകും. മെയ് ഏഴ് മുതല്‍ ഒന്‍പത് വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാവും ടിക്കറ്റ് നിരക്കില്‍ ആനുകൂല്യം.

India Kerala

ദേശീയപാത വികസനം; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

ദേശീയപാത വികസന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത വികസനമെന്ന ചിരകാലാഭിലാഷത്തിന്റെ ചിറകരിയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയ പാതാവികസനം നടക്കാത്ത സാഹചര്യമാണുള്ളത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രിക്ക് അയച്ച കത്ത് ഞെട്ടലുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

India Kerala

എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് മകനെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് മകനെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി സാബുവാണ് അറസ്റ്റിലായത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി.

India Kerala

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി

തൃശൂര്‍ പൂരത്തിന് മാലപ്പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര ഏജന്‍സിയായ പെസോക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം.

Movies

വിനായകന്‍റെ ‘തൊട്ടപ്പന്‍’ ഈദിന്

വിനായകന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രം തൊട്ടപ്പന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന സിനിമയാണിത്. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന്‍ തൊട്ടപ്പന്‍ എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.

Cricket Sports

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഐ.പി.എല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബുധനാഴ്ച നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സണ്‍ റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. നാല് ടീമുകളിലേക്കും നാല് മത്സരങ്ങളിലേക്കും ചുരുങ്ങിയിരിക്കുന്നു ഐ.പി.എല്‍ പന്ത്രണ്ടാം സീസണ്‍. ആദ്യ ക്വാളിഫയറില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ മുംബൈയും ചെന്നൈയും ഏറ്റുമുട്ടും. അഞ്ചാം ഫൈനലാണ് മുംബൈയുടെ ലക്ഷ്യം. ചെന്നൈയാകട്ടെ എട്ടാം തവണ ഫൈനല്‍ ലക്ഷ്യം വെക്കുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ […]

India Kerala

പി.പി സുനീറിനെതിരെ ആരോപണമുന്നയിച്ച അന്‍വറിനെതിരെ നടപടി വേണമെന്ന് സി.പി.ഐ

പി.പി സുനീറിനെതിരെ ആരോപണം ഉന്നയിച്ച പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.ഐ,സി.പി.എം നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് കാനം രാജേന്ദ്രനാണ് പാര്‍ട്ടിയുടെ നിലപാട് അറിയിച്ചത്.പാര്‍ട്ടി പറഞ്ഞാല്‍ പി.വി അന്‍വറിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി.പി സുനീര്‍ മീഡിയവണിനോട് വ്യക്തമാക്കി.