ബിഹാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. മുസാഫര്‍പൂരിലെ ഹോട്ടല്‍മുറിയിലാണ് വോട്ടിങ് യന്ത്രങ്ങള്‍ കണ്ടെത്തിയത്. രണ്ട് ബാലറ്റിങ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും പരിശോധനയില്‍ കണ്ടെത്തി. രണ്ട് വിവിപാറ്റ് യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
Author: Tomy Thondamkuzhy
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം; പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീം കോടതി തള്ളി
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ തുറന്ന കോടതി ബെഞ്ച് തള്ളിയത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നായിരുന്നു ഹരജിയിലെ വാദം. ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്, സി.പി.എം, ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് […]
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം; പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേൾക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ഹരജിയിലെ വാദം. ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്,സി.പി.എം,ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. […]
അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു: 63 ശതമാനം പോളിങ്
ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 63 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ് എന്നിവരാണ് ഇന്ന് ജനവിധി തേടിയ പ്രമുഖര്‍. ഈ ഘട്ടം തെരഞ്ഞെടുപ്പോടെ രാജസ്ഥാനിലും ജമ്മു കശ്മീരിലും വോട്ടെടുപ്പ് അവസാനിച്ചു. മധ്യപ്രദേശിലും ബംഗാളിലും ഏഴ് സീറ്റിലും ജാര്‍ഘണ്ഡില്‍ നാലിടത്തും ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലുമാണ് അഞ്ചാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വോട്ടെടുപ്പ് […]
ഒറ്റക്ക് ഭൂരിപക്ഷം നേടാനാകില്ലെന്ന് പരസ്യമായി സമ്മതിച്ച് ബി.ജെ.പി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ്. സഖ്യകക്ഷിയുടെ സഹായത്തോടെയാകും ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കുകയെന്നും രാം മാധവ് അഭിമുഖത്തില്‍ പറഞ്ഞു. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു നേതാക്കന്മാരുടെ ഇതുവരെയുള്ള അവകാശവാദം. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലിയും നേരത്തെ ഇത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെ തള്ളുന്ന പരാമര്‍ശം കൂടിയാണ് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ രാം മാധവ് നടത്തിയത്. അമിത് ഷായും അരുണ്‍ ജെയ്റ്റിയും നടത്തിയിരുന്ന അവകാശ […]
100 ശതമാനം വിജയം കൊയ്ത് 31 സ്കൂളുകള്‍; മികച്ച വിദ്യാഭ്യാസ ജില്ലയായി കുട്ടനാട്
എസ് എസ് എൽ സി പരീക്ഷയിൽ 31 സ്കൂളുൾ നൂറു ശതമാനം വിജയം കൈവരിച്ചതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ ജില്ലയായി മാറിയിരിക്കുകയാണ് കുട്ടനാട് . 99.1 ശതമാനം വിദ്യാർത്ഥികളും വിജയിച്ചതോടെയാണ് ഈ അഭിമാന നേട്ടത്തിന് കേരളത്തിന്റെ നെല്ലറ അർഹരായത്. ഏറ്റവും നിർണായകമായ അദ്ധ്യയന ദിവസങ്ങളാണ് കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് മഹാ പ്രളത്തിൽ നഷ്ടമായത്. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ച അവർ മാസങ്ങളോളമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കേണ്ടി വന്നത്. പക്ഷെ ഒരു പരീക്ഷണങ്ങളിലും പരാജയപ്പെടാൻ ആ വിദ്യാർത്ഥികൾ ഒരുക്കമായിരുന്നില്ല . […]
പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്
പ്രളയകാലത്ത് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ മത്സ്യതൊഴിലാളി ജൈസലിന് ഇനി പുതിയ വീട്. എസ്.വൈ.എസിന്റെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ പുതിയ വീട്ടിലേക്ക് ജൈസലും കുടുംബവും താമസം മാറി. ജയ്സലിന് സഹായവുമായി നിരവധിപേർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പ്രളയത്തിൽ അകപ്പെട്ടവരെ ബോട്ടിലേക്ക് കയറ്റാൻ സ്വന്തം മുതുക് ചവിട്ടുപടിയായി നിന്ന ജൈസലിനെ കേരളം ഏറെ പ്രശംസിച്ചതാണ്. ഷീറ്റുകൊണ്ട് മറച്ച ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് ജൈസലും കുടുംബവും താമസിച്ചിരുന്നത്. ജൈസലിന്റെ ഈ ദുരിതം അറിഞ്ഞതോടെയാണ് എസ്.വൈ.എസ് പുതിയ വീട് നിർമിച്ചുനൽകിയത്. ജൈസലും കുടുംബവും പുതിയ […]
പ്രളയത്തെ അതിജീവിച്ച വിജയം ; എസ്.എസ്.എല്‍.സി വിജയ ശതമാനത്തിൽ പത്തനംതിട്ട മുന്നില്‍
പ്രളയം തകർത്ത പത്തനംതിട്ട ജില്ലയാണ് ഇത്തവണ എസ് എസ് എൽ സി വിജയ ശതമാനത്തിൽ മുന്നിൽ. 99.33 ശതമാനം വിദ്യാര്‍ത്ഥികള്‍ ജില്ലയില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജില്ല ഈ നേട്ടം നേടിയത്. നാടിനെ നടുക്കിയ പ്രളയത്തിൽ രണ്ടാഴ്ച്ച കാലത്തോളമാണ് പത്തനംതിട്ട ജില്ലയിലെ സ്കുളുകൾ അടഞ്ഞുകിടന്നത്. പല സ്കുളുകളും ദുരിതാശ്വാസ ക്യാമ്പുകളായി. ഇതിനെയെല്ലാം അതീജീവിച്ചാണ് കുട്ടികൾ അഭിമാന നേട്ടം കൊയ്തത്. 10852 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ നിന്നും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. ഇതില്‍ 10780 പേര്‍ […]
എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും
ഇന്നലെ അന്തരിച്ച പ്രമുഖ മാപ്പിളപ്പാട്ട് കലാകാരന്‍ എരഞ്ഞോളി മൂസയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ തലശേരി ടൌണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.തുടര്‍ന്ന് ഉച്ച കഴിഞ്ഞ് ഒരു മണിക്ക് മട്ടാമ്പ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്കരിക്കുക.സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. എരഞ്ഞോളി മൂസയോടുളള ആദരസൂചകമായി ഇന്ന് ഉച്ചവരെ തലശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
എരഞ്ഞോളി മൂസ അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാർച്ച് 18ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് […]











