India Kerala

എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു; 98.11 വിജയശതമാനം

തിരുവനന്തപുരം: ഈ കൊല്ലത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്‌.എല്‍.സി. ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം പേര്‍ പരീക്ഷ എഴുതിയവരില്‍ നിന്ന് ഉപരിപഠനത്തിന് അര്‍ഹരായി .എല്ലാ വിഷയത്തിലും 37,334 വിദ്യാര്‍ഥികള്‍ക്ക് എ പ്ലസ് ലഭ്യമായി .എസ്.എസ്.എല്‍.സി. പരീക്ഷ 434729 വിദ്യാര്‍ഥികള്‍ ആണ് കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി എഴുതിയത് . 14 പ്രവൃത്തിദിവസം കൊണ്ട് പരീക്ഷ മൂല്യനിര്‍ണയം പൂര്‍ത്തീകരിക്കുകയും ചെയ്തു .ഈ വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും തന്നെ മോഡറേഷന്‍ നല്‍കിയില്ല . . ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ കൈറ്റിന്റെ […]

Football Sports

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങി എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍

ഫുട്ബോള്‍ സ്വപ്നങ്ങളുമായി സ്പെയിനിലേക്ക് പറക്കാനൊരുങ്ങുകയാണ് എറണാകുളം സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍. മഞ്ഞുമ്മല്‍ സ്വദേശി അരുണും‍, എലൂര്‍ സ്വദേശി അലനുമാണ് സ്പെയിനിലെ എ.ഡി അല്‍കോര്‍ കോണ്‍ ക്ലബില്‍ പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഒരു മാസത്തെ പരിശീലനത്തിനായി നാളെ ഇവര്‍ സ്പെയിനിലേക്ക് പുറപ്പെടും. എറണാകുളം ഉദ്യോഗമണ്ഡല്‍ എഫ്.എഫ് അക്കാഡമിയില്‍ നിന്നാണ് അരുണും അലനും കാല്‍പന്ത് കളിയില്‍ ചുവട് വെച്ച് തുടങ്ങിയത്. സ്പെയിനില്‍ പരിശീലനത്തിന് അവസരം ലഭിച്ചതോടെ തങ്ങളുടെ ഫുട്ബോള്‍ കരിയര്‍ കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കുമെന്ന സന്തോഷത്തിലാണ് അരുണും അലനും. ഹയര്‍സെക്കണ്ടറി […]

Entertainment

ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു; സംവിധാനം റോഷ്നി ദിനകര്‍

ഹാപ്പി വെഡ്ഡിങ്, ഒരു അഡാറ് ലവ്, ചങ്ക്സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഒമര്‍ ലുലു നിര്‍മ്മാതാവാകുന്നു. ഒമര്‍ ലുലു എന്റര്‍ടൈന്‍മെന്റ് എന്ന ബാനറിലാണ് ആദ്യമായി സിനിമ നിര്‍മ്മാണത്തിലേക്കൊരുങ്ങുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് പൃഥിരാജ്-പാര്‍വതി കൂട്ടുക്കെട്ടിലെത്തിയ മൈ സ്റ്റോറിയുടെ സംവിധായിക റോഷ്‌നി ദിനകറാണ്. റോഷ്നിയുടെ രണ്ടാമത്തെ ചിത്രമാണ് വരാനിരിക്കുന്ന പുതുമുഖ ചിത്രം. മുഴുവനായും പുതുമുഖങ്ങളെ അണിനിരത്തികൊണ്ടുള്ള ചിത്രത്തിന്റെ പേര് പ്രേക്ഷകരില്‍ നിന്നും സ്വീകരിക്കാനാണ് തീരുമാനമെന്നും ഒമര്‍ ലുലു പുതിയ സിനിമയുടെ പ്രഖ്യാപനത്തോടനുബന്ധിച്ച് അറിയിച്ചു. […]

India National

വിവാഹ ചടങ്ങില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചതിന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ഒരേ പന്തലിലുരുന്ന് ആഹാരം കഴിച്ചതിന് താഴ്ന്ന ജാതിക്കാരനെന്നാരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ തേരി ഗര്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 26 ന് രാത്രിയിലാണ് സംഭവം. തേരി ഗര്‍വാളിലെ ബാസന്‍ സ്വദേശിയായ ജിതേന്ദ്ര ദാസ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംഭവ ദിവസം കൊല്ലപ്പെട്ട യുവാവും കുടുംബവും ശ്രീകോട്ടിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ വിവാഹത്തിന് പോയതായിരുന്നു. തുടര്‍ന്ന് ജിതേന്ദ്ര ദാസ് തനിക്കുള്ള ഭക്ഷണവുമെടുത്ത് അടുത്ത് കണ്ട ഒരു […]

India National

12 വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിഗ്രാമില്‍ സി.പി.എം റാലിയും സമ്മേളനവും നടന്നു. താലൂക്ക് മണ്ഡലത്തിന്റെ ഭാഗമായ നന്ദിഗ്രാമില്‍ 2007 മാര്‍ച്ച് 14ലെ കുപ്രസിദ്ധമായ ആക്രമണത്തിന് ശേഷം സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് പോലും നന്ദിഗ്രാമില്‍ ഇല്ലായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നന്ദിഗ്രാമിന് 25 കീലോമീറ്ററോളം അകലെ നന്ദകുമാറില്‍ സി.പി.എം പ്രകടനം നടത്തിയിരുന്നു. ചരിത്രം എന്ന് പറയുന്നത് വെറുതെയല്ല, അഞ്ച് വര്‍ഷം മുമ്പ് ഇതേ നന്ദിഗ്രാമില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുമ്പോള്‍ പാര്‍ട്ടി ഓഫീസോ ചുവന്ന കൊടിയോ ഈ പ്രദേശത്തിന്റെ വ്യാപ്തിയിലൊരിടത്തും ഇല്ലായിരുന്നു. മൂന്ന് […]

India Kerala Uncategorized

ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പോളയത്തോട്ടിൽ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മി ആണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

India Kerala

മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു

മുഖ്യമന്ത്രിയുടെ പരിപാടിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടനത്തിനാണ് അനുമതി നിഷേധിച്ചത്. മാതൃകാ പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍‌ അനുമതി നല്‍കാനാകില്ലെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാ റാം മീണയുടെ നിലപാട്.

India Kerala

റമദാൻ വ്രതത്തിന് തുടക്കമായി

മാസപ്പിറ കണ്ടതോടെ സംസ്ഥാനത്ത് റമദാൻ വ്രതത്തിന് തുടക്കമായി. മനസും ശരീരവും ശുദ്ധീകരിച്ച് പ്രപഞ്ചനാഥനിലേക്കു മടങ്ങാനുള്ള രാപ്പകലുകളുടെ ഒരു മാസക്കാലമാണ് ഇനി വിശ്വാസികള്‍ക്ക്. മനസും പ്രവര്‍ത്തിയും ദൈവത്തിലര്‍പ്പിച്ച് വിശ്വാസികള്‍ പുണ്യമാസമായ റമദാനിലേക്ക് കടന്നു. ഇനിയുള്ള മുപ്പതു ദിനങ്ങള്‍ ഖുര്‍ആന്‍ പാരായണം, രാത്രി നമസ്കാരം, പ്രാര്‍ത്ഥനകള്‍ എന്നിവയിലൂടെ വിശ്വാസികള്‍ ആത്മ വിശുദ്ധി തേടും. പകല്‍ സമയങ്ങളില്‍ അന്നപാനിയങ്ങള്‍ വെടിഞ്ഞും ദുഷ്ചിന്തകളെ അകറ്റി നിര്‍ത്തിയും വിശ്വാസി സമൂഹം സ്വയംനിയന്ത്രണം ശീലിക്കും. ദാനധര്‍മങ്ങളുടേയും ക്ഷമയുടെയും പാത സ്വീകരിച്ച് വിശ്വാസികള്‍ നാഥനിലേക്ക് കൂടുതൽ അടുക്കും. […]

Movies

‘ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ’; പ്രശംസയുമായി മന്ത്രി ശൈലജ ടീച്ചര്‍

പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരയാണ് ‘ഉയരെ’ വിരല്‍ ചൂണ്ടുന്നതെന്നും സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്നും ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മനു അശോകന്‍ സംവിധാനം ചെയ്ത പാര്‍വതി നായികയായ ‘ഉയരെ’ എന്ന ചിത്രത്തെ കുറിച്ച് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയായിരുന്നു അവര്‍. സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനമേകിയതോടൊപ്പം കുട്ടികളും രക്ഷിതാക്കളും നിര്‍ബന്ധമായും സിനിമയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമ മനു അശോകന്‍ സംവിധാനം ചെയ്ത […]

Entertainment

അമുദവന്‍ അവാര്‍ഡിലേക്ക്? മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാര നാമനിര്‍ദേശം

പേരൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മമ്മൂട്ടിക്ക് വീണ്ടും ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം. ഇതോടെ ഇരുപത്തിയൊമ്പതാം നാമനിർദ്ദേശമാണ് മമ്മൂട്ടിക്ക് ലഭിച്ചിരിക്കുന്നത്. ദേശീയ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏറ്റവുമധികം ലഭിച്ചിട്ടുള്ള നടനാണ് മമ്മൂട്ടി. മുമ്പ് 28 നാമനിർദ്ദേശങ്ങളിൽ നിന്നായി പതിനഞ്ചു വട്ടം മമ്മൂട്ടി അവസാന റൗണ്ടിൽ എത്തിയിട്ടുണ്ട്. ഇതും റെക്കോർഡാണ്. അതിൽ തന്നെ മൂന്നു വട്ടം ദേശീയ പുരസ്കാരം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള മോഹൻലാൽ 12 തവണ അവസാന റൗണ്ടിലെത്തുകയും രണ്ട് വട്ടം പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. ഇത് മലയാളത്തിന് […]