പള്ളി തര്‍ക്കത്തില്‍ പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് കോട്ടയം ദേവലോകത്തെ ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തേക്ക് യാക്കോബായ വിഭാഗം മാര്‍ച്ച് നടത്തുന്നു. കുരിശിന്റെ വഴി എന്ന പേരിലാണ് മാര്‍ച്ച് പുരോഗമിക്കുന്നത്. ലോഗോസ് ജംഗ്ഷനില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. പള്ളി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങള്‍ എത്രയും വേഗം ഉണ്ടാകണമെന്നാണ് യാക്കോബായ വിഭാഗം പറയുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അംഗീകരിച്ച് കൊണ്ടുള്ള പ്രശ്ന പരിഹാരത്തിന് ഇവര്‍ തയ്യാറുമല്ല. ഓര്‍ത്തഡോക്സ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സമാധാന നീക്കമെന്ന പേരില്‍ […]
Author: Tomy Thondamkuzhy
കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന്‍ കുറ്റം സമ്മതിച്ചു
നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ്. പിന്നാക്കം നിൽക്കുന്ന കുട്ടികളായതു കൊണ്ടാണ് പരീക്ഷ എഴുതി കൊടുത്തത്. പരീക്ഷ എഴുതി കൊടുത്തതിന് പിന്നില്‍ മറ്റ് സാമ്പത്തിക താത്പര്യങ്ങളില്ലെന്നും നിഷാദ് പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി പരീക്ഷയെഴുതിന് നിഷാദ് വി.മുഹമ്മദ് അടക്കമുള്ളവരെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു.
പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക
പി.ജെ ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴിയുടെ ലേഖനത്തിലാണ് വിമര്‍ശനം. മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ ജോസഫ് തയ്യാറായില്ല. ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. കേരള കോൺഗ്രസിന്റെ യോജിപ്പിന് വേണ്ടിയാണ് ഇടതുപക്ഷം വിട്ടതെന്ന് പി.ജെ ജോസഫ് പറഞ്ഞു. കെ.എം മാണിയുമായി വർഷങ്ങളോളം ഒന്നിച്ച് പ്രവർത്തിച്ചിട്ടും ഒരു വാക്ക് പോലും എതിരായി പറഞ്ഞിട്ടില്ല.കോട്ടയത്ത് […]
‘ഇത് 2019ലെ തെരഞ്ഞെടുപ്പാണ്, 1984 അല്ല’ മോദിക്ക് ഓര്‍മ്മപ്പെടുത്തലുമായി കോണ്‍ഗ്രസ്
രാജീവ് ഗാന്ധിക്ക് നേരെയുള്ള തുടര്‍ച്ചയായ വിമര്‍ശന പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. ഐ.എന്‍.എസ് വിരാട് യുദ്ധവിമാനം ഗാന്ധി കുടുംബത്തിന്‍റെ ‘പെഴ്സണല്‍ ടാക്സി’യായിരുന്നു എന്നായിരുന്നു മോദിയുടെ പുതിയ വിമര്‍ശനം. ഇതിന് പിറകെ സാമ്പത്തിക കാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും അതിനെ പിന്‍താങ്ങി രംഗത്തെത്തിയിരുന്നു.
റഹ്‍മാന്‍റെ സസ്പെന്‍സ് ത്രില്ലര്‍ സെവന്‍ തിയറ്ററുകളിലേക്ക്; ട്രയിലര്‍ കാണാം
തെന്നിന്ത്യന്‍ സൂപ്പര്‍ താരം റഹ്‍മാന്‍ നായകനാവുന്ന സസ്‍പെന്‍സ് ത്രില്ലറായ സെവന്‍ തിയറ്ററുകളിലേക്ക്. തെന്നിന്ത്യ മുഴുവന്‍ ആരാധകനുള്ള റഹ്‍മാന്‍ നായകനാകുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് റഹ്മാൻ എത്തുന്നത്. വിജയ് പ്രകാശ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ട്രയിലര്‍ ഈയിടെ പുറത്തുവിട്ടിരുന്നു. ചിത്രം തെലുങ്കിലും തമിഴിലിലും റിലീസിനെത്തും. നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ […]
ഏഴ് വയസുകാരന്റെ കൊലപാതകം; അമ്മ അറസ്റ്റില്‍
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. സുഹൃത്ത് കുട്ടിയെ മര്‍ദ്ദിച്ചത് മറച്ചു വച്ചതിനാണ് അറസ്റ്റ്. അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ക്രൂര മര്‍ദ്ദനമേറ്റ് ദിവസങ്ങളോളം ചികിത്സയിലായിരുന്ന കുഞ്ഞ് ഏപ്രില്‍ 6നാണ് ലോകത്തോട് വിട പറഞ്ഞത്. അബോധാവസ്ഥയിലായിരുന്ന കുഞ്ഞ് പത്ത് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സഹോദരന്‍ മൂന്നുവയസുകാരന്‍ കിടക്കയില്‍ മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന കാരണം പറഞ്ഞാണ് ഇയാള്‍ അതിക്രൂരമായി മര്‍ദിച്ചത്. കുട്ടിയെ നിലത്തെറിഞ്ഞപ്പോള്‍ കട്ടിലിനും അലമാരയ്ക്കും ഇടയില്‍ തല ശക്തിയായി […]
പന്തില്ലാത്ത ഇന്ത്യന്‍ ടീം വീണ്ടും പുകയുന്നു
ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയറിൽ ഋഷഭ് പന്തിന്റെ സമയോചിതമായ വെടിക്കെട്ട് ബാറ്റിങ്ങാണ് ഡൽഹിയെ രക്ഷിച്ചത്. ഒരുവേള കൈവിട്ട് പോയെന്ന് വിചാരിച്ച മത്സരം പന്താണ് തിരിച്ചുപിടിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റിന് വിജയിച്ചാണ് ചെന്നെ കേവലം 21 പന്തിൽ നിന്നും 49 റൺസ് അടിച്ചുകൂട്ടിയ പന്താണ് കളിയുടെ ഗതിമാറ്റിയത്. എന്തുകൊണ്ടാണ് പന്ത് ലോകകപ്പിലെ 15 അംഗ ടീമില്‍ ഉൾപ്പെടാതെ പോയെതെന്നാണ് ആരാധകർ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത് അവസാനിച്ചെന്ന് ഉറപ്പിച്ച മത്സരം തിരിച്ചുപിടിക്കാനുള്ള താരത്തിന്റെ കഴിവാണ് എല്ലാരും വാഴ്ത്തുന്നത്. അഞ്ച് തവണയാണ് ഋഷഭ് […]
കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ സന്നദ്ധ സംഘടനക്ക് നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 9 ആയി.കൌണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന എന്‍.ജി.ഒക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കൗണ്ടര്‍ പാര്‍ട്ട് ഇന്‍റര്‍നാഷണലിന്‍റെ പ്രവേശന കവാടത്തിന് സമീപമാണ് കാര്‍ ബോംബ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന് പിന്നാലെ താലിബാന്‍ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് അഫ്ഗന്‍ സേന വധിച്ചത്. ശക്തമായ സ്ഫോടനത്തില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. സംഘടന പാശ്ചാത്യ സംസ്കാരം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് […]
രാസായുധത്തിന്‍റെ ഉപയോഗം ഒമാൻ നിരോധിച്ചു
1993 നവംബർ രണ്ടിന് ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഒപ്പുവെച്ച രാസായുധങ്ങൾ വികസിപ്പിച്ച് എടുക്കുകയോ ഉൽപാദിപ്പിക്കുകയോ ശേഖരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ളതും നിലവിലുള്ളവ നശിപ്പിക്കുകയും ചെയ്യണമെന്ന കരാർ നടപ്പിൽ വരുത്തുന്നതായി ഉത്തരവില്‍ പറയുന്നു. ഉത്തരവ് നടപ്പിൽ വരുത്തുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വിദേശകാര്യ മന്ത്രിയായിരിക്കും കൈകൊള്ളുക. മൊത്തം അഞ്ച് ഉത്തരവുകളാണ് സുൽത്താൻ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി അഫിലിയേറ്റ് ചെയ്ത് ഒമാൻ ക്രെഡിറ്റ് ആൻറ് ഫൈനാൻഷ്യൽ ഇൻഫർമേഷൻ സെൻറർ രൂപവത്കരിക്കണണമെന്നതാണ് ഒരുത്തരവ്. ദാഖിലിയ ഗവർണറേറ്റിൽ അൽ […]
ബാബരി ഭൂമിതർക്ക കേസ്; മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി
ബാബരി ഭൂമിതർക്ക കേസില്‍ മധ്യസ്ഥതക്ക് സുപ്രീം കോടതി സമയം നീട്ടി നല്‍കി. മുദ്രവെച്ച കവറില്‍ മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും.അടുത്ത മധ്യസ്ഥ ചര്‍ച്ച ജൂണ്‍ രണ്ടിന് നടക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബരി മസ്ജിദ് ഭൂമി തർക്കം മാർച്ച് മാസം എട്ടാം തീയതിയാണ് സുപ്രീം കോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി എ.എം ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതി ദിവസങ്ങൾക്കകം തന്നെ ചർച്ച […]












