India Kerala

തൃശൂര്‍ പൂരം; ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും, സാമ്പിള്‍ വെടിക്കെട്ട് രാത്രി 7ന്

തൃശൂര്‍ പൂര ലഹരിയില്‍ ചമയ പ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ട് ഇന്ന് രാത്രി ഏഴിന് നടക്കും. തൃശൂരില്‍ പൂരാവേശം. പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയപ്രദര്‍ശനം ഇന്ന് തുടങ്ങും. സാമ്പിള്‍ വെടിക്കെട്ടിന് ഇന്ന് രാത്രി ഏഴിന് തിരി കൊളുത്തും. തൃശൂരിന് ഇനി പൂരക്കാലം. പൂരം പ്രേമികളുടെ കണ്ണും കാതും ഇനി നാലു നാള്‍ പൂരനഗരിയിലേക്ക്. പാറമേക്കാവ് ദേവസ്വത്തിന്റെ ചമയ പ്രദര്‍ശം ഇന്ന് വൈകിട്ട് മുന്നിന് ആരംഭിക്കും. പാറമേക്കാവ് അഗ്രശാലയിലാണ് പ്രദര്‍ശനം. നാളെ വൈകീട്ട് […]

International

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 70 മരണം

ലിബിയന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന് കടലില്‍ ടുണിഷ്യന്‍ തീരത്തിന് സമീപം മുങ്ങി 70 പേര്‍ മരിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. 16 പേരെ ടുണിഷ്യന്‍ നേവിയും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ലിബിയയിലെ സുവാരയില്‍ നിന്നും യൂറോപ്പിലേക്ക് കടക്കുന്നതിനായി വ്യഴാഴ്ചയാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നെന്ന് ഇനിയും വ്യക്തമല്ല. അതിനാല്‍ തന്നെ മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്. അഭയാര്‍ഥികള്‍ ഇരകളാകുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തമാണിത്. കൂറ്റന്‍ തിരമാലകളില്‍പെട്ട് ബോട്ട് […]

Football Sports

ചാമ്പ്യന്‍സ് ലീഗിലെ അമ്പരപ്പിക്കുന്ന തിരിച്ചുവ‌ര‌വുക‌ള്‍

ലിവ‌ര്‍പൂള്‍ – ബാഴ്സ‌ലോണ‌ | 2019 ഇത്ത‌വണ‌ യുവേഫ ചാമ്പ്യ‌ന്‍സ് ലീഗ് ഫൈന‌ലിന് ചില‌ പ്ര‌ത്യേക‌ത‌ക‌ളുണ്ട്. ആദ്യ‌പാദ സെമിഫൈന‌ലില്‍ തോറ്റുനിന്ന‌ ശേഷം അവിശ്വസനീയമായ തിരിച്ചുവ‌ര‌വ് ന‌ട‌ത്തിയ‌ ര‌ണ്ട് ഇംഗ്ലീഷ് ടീമുക‌ളാണ് ഇത്ത‌വ‌ണ‌ ഫൈന‌ലില്‍ ഏറ്റുമുട്ടുക‌. ബാഴ്സ‌ലോണ‌യെ മ‌ല‌ര്‍ത്തിയ‌ടിച്ച ലിവ‌ര്‍പൂളും അയാക്സിനെ വീഴ്ത്തിയ‌ ടോട്ട‌ന‌വും ത‌മ്മിലായിരിക്കും മ‌ത്സ‌രം. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റമ്പിയ ശേഷം സ്വ‌ന്തം ത‌ട്ട‌ക‌മായ‌ ആന്‍ഫീല്‍ഡില്‍ വെച്ച് മടക്കമില്ലാത്ത നാല് ഗോളുകൾ അടിച്ചുകയറ്റിയാണ് തുടർച്ചയായ രണ്ടാം വർഷവും ലിവ‌ര്‍പൂള്‍ ഫൈനലിൽ […]

India Kerala

ചെന്നിത്തല ഹൈക്കോടതിയിലേക്ക്

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിതരണം ചെയ്ത മുഴുവന്‍ പോസ്റ്റല്‍ ബാലറ്റുകളും പിന്‍വലിക്കണമെന്നാണ് ആവശ്യം. പൊലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അടിയന്തര സംവിധാനം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

India National

‘മോദി ഭിന്നിപ്പിന്റെ തലവന്‍’; കടുത്ത വിമര്‍ശനവുമായി ടൈം മാഗസിന്‍ കവര്‍ സ്റ്റോറി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭിന്നിപ്പിൻെറ തലവനായി വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കൻ ന്യൂസ് മാഗസിനായ ‘ടൈം’ മാഗസിൻറെ കവർ സ്റ്റോറി. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അടുത്ത അഞ്ചു വർഷം കൂടി മോദിയെ സഹിക്കുമോ..?’ എന്നും മാഗസിൻ ചോദിക്കുന്നുണ്ട്. ലോകത്തിലെ ശ്രദ്ധിക്കപ്പെട്ട നേതാവ് എന്ന നിലയിൽ മോദിയുടെ ചിത്രം കവറിൽ നൽകിയ അതേ ടൈം മാഗസിൻ തന്നെ, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്നതിൽ മുമ്പനായി മോദിയെ വിശേഷിപ്പിച്ചുകൊണ്ട്തിരിഞ്ഞു കൊത്തിയിരിക്കുകയാണ് പുതിയ കവര്‍ സ്റ്റോറിയിലൂടെ. കവറിൽ മോദിയുടെ കാരിക്കേച്ചർ അടക്കമാണ് […]

Entertainment

വിജയ് നല്ല നടനല്ലെന്ന് സിദ്ദിഖ്; പൊങ്കാലയുമായി ആരാധകര്‍

തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ലെന്ന് പറഞ്ഞ നടന്‍ സിദ്ദിഖിന് ആരാധകരുടെ പൊങ്കാല. സിദ്ദിഖിന്‍റെ ഫേസ് ബുക്ക് പേജിലാണ് വിജയ് ആരാധകര്‍ രോഷപ്രകടനവുമായി എത്തിയത്. സിദ്ദിഖ് അഭിനയിക്കുന്ന ഒരു സിനിമയും ഇനി കാണില്ല എന്ന തരത്തിലാണ് ആരാധകര്‍ കമന്‍റ് ചെയ്തത്. താരത്തിന്‍റെ ഫേസ്ബുക്ക് പേജിലാണ് വിജയ് ആരാധകര്‍‌ പൊങ്കാലയിട്ടത്. ‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല.’ എന്നായിരുന്നു അടുത്തിടെ സിദ്ദിഖ് […]

India Kerala

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു; ‘റൂം ഫോർ റിവർ’ പദ്ധതി സന്ദർശിച്ചു

മുഖ്യന്ത്രിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. പ്രളയത്തെ മറികടക്കാനുളള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി. യു.എൻ പുനർനിർമ്മാണ സമ്മേളനത്തിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പങ്കെടുക്കും. വെളളപ്പൊക്കത്തെ മറികടക്കാനായി ഡച്ച് സർക്കാർ ആവിഷ്കരിച്ച റൂം ഫോർ റിവർ പദ്ധതിയാണ് യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സന്ദർശിച്ചത്. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്. കുട്ടനാട് ഉൾപ്പടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ […]

India National

റഫാൽ: നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ്

റഫാൽ കേസ് സുപ്രീംകോടതി പരിഗണിക്കുന്നു. പുനപ്പരിശോധന ഹര്‍ജിയിൽ ഇന്ന് നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിക്കാർക്കും കേന്ദ്രത്തിനും ഓരോ മണിക്കൂർ വീതം വാദത്തിന് അനുവദിച്ചു. നാല് മണിക്കുള്ളിൽ വാദം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സർക്കാർ നൽകിയ തെറ്റായ വിവരത്തെ മുഖവിലക്കെടുത്തതിനാല്‍ വിധിയില്‍ പിഴവുണ്ടായെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. സർക്കാരിന് തന്നെ തെറ്റുതിരുത്തൽ അപേക്ഷ നൽകേണ്ടി വന്നു. കരാർ റദ്ദാക്കണമെന്നല്ല, ക്രിമിനൽ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. ‌മറച്ചുവെച്ച വിവരങ്ങൾ സുപ്രധാനമാണ്. 2019 ഫെബ്രുവരിയിലാണ് സി.എ.ജി […]

India Kerala

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാം

തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കിൽ പൂര വിളംബരത്തിനു മാത്രം എഴുന്നെള്ളിക്കാമെന്ന് സർക്കാരിന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. പൊതുതാല്പര്യം എന്ന് പറഞ്ഞു ഭാവിയിൽ ഇത് അംഗീകരിക്കരുത്, അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം, ജനങ്ങളെ നിശ്ചിത അകലത്തിൽ മാറ്റി നിർത്തണം, ആനയ്ക്ക് പ്രകോപനം ഉണ്ടാകുന്നില്ലെന്നും ഉറപ്പാക്കണം, അപകടം ഉണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന ഉറപ്പ്‌ ആന ഉടമകൾ നിന്നും രേഖാമൂലം വാങ്ങണം എന്നും നിയമോപദേശത്തില്‍ പറയുന്നു. നാട്ടാന പരിപാലന നിയമം പാലിക്കണമെന്നും ആനയ്ക്ക് ഇൻഷുറൻസ് ഉണ്ടെന്നു ഉറപ്പാക്കണമെന്നും നിയമോപദേശം നല്‍കിയിട്ടുണ്ട്.

Cricket Sports

ഐ.പി.എല്‍; ചെന്നൈ ഇന്ന് ഡല്‍ഹിക്കെതിരെ

ഐ.പി.എല്ലില്‍ ഇന്ന് മൂന്നാം ക്വാളിഫയര്‍. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട ശേഷമാണ് സണ്‍റൈസേഴ്സിനെ തറപറ്റിച്ച് വരുന്ന ഡല്‍ഹിയെ നേരിടാന്‍ ചെന്നൈ ഒരുങ്ങുന്നത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈയെ നേരിടും.