തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ല. ജില്ലാ കലക്ടർ ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെയെന്ന് കോടതി. അതാണ് അന്തിമ തീരുമാനമെന്നും ഹൈക്കോടതി. ആനയെ വിലക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജിയിലാണ് വിധി
Author: Tomy Thondamkuzhy
സന്ദേശം സിനിമ അരാഷ്ട്രീയമോ? ശ്യാം പുഷ്കരന് മറുപടിയുമായി ശ്രീനിവാസന്‍
ശ്രീനിവാസന്‍ തിരക്കഥ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമായിരുന്നു സന്ദേശം. 1991 ഒക്ടോബറിലാണ് ചിത്രം പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറവും ഏറെ ജനപ്രീതിയുള്ള ചിത്രം തന്നെയാണ് സന്ദേശം. സിനിമ അരാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ശ്യാം പുഷ്ക്കരന്‍റെ അഭിപ്രായം. ഇപ്പോഴിതാ അതിന് മറുപടിയുമായെത്തിയിരിക്കുകയാണ് ശ്രീനിവാസന്‍. ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ മറുപടി. സിനിമ മുന്നോട്ട് വെക്കുന്ന നല്ല രാഷ്ട്രീയം കാണാതെയാണ് വിമർശനമെന്ന് ശ്രീനിവാസന്‍ പറയുന്നു. സന്ദേശം എന്ന സിനിമയിൽ തിലകൻ ചേട്ടന്റെ ഡയലോഗുണ്ട്. ‘രാഷ്ട്രീയം […]
സിറിയന്‍ സൈന്യം വിമതരില്‍ നിന്ന് ഒരു നഗരം കൂടി പിടിച്ചെടുത്തു
വിമതരുടെ നിയന്ത്രണത്തിലായിരുന്ന ഖല്‍അതുല്‍ മദീഖ് എന്ന പട്ടണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. റഷ്യന്‍ സൈന്യത്തിന്‍റെ പിന്തുണയോടെയാണ് ബശ്ശാറുല്‍ അസദിന്‍റെ സൈന്യം ഖല്‍അതുല്‍ മദീഖ് പിടിച്ചെടുത്തത്. ഇദ്‍ലിബിലും അതിനടുത്തുമുള്ള വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി സിറിയന്‍ സൈന്യം ശക്തമായ ആക്രമണമാണ് നടത്തിയിരുന്നത്. റഷ്യ- തുര്‍ക്കി ധാരണയെ തുടര്‍ന്ന് വലിയ ഏറ്റുമുട്ടലുകള്‍ നേരത്തെ നടക്കാതിരുന്ന പ്രദേശമാണിത്. സിറിയയില്‍ റഷ്യയുടെ വ്യോമസേനയുടെ താവളം സ്ഥിതി ചെയ്യുന്ന ലതാകിയ പ്രദേശത്തിനോടടുത്താണ് ഖല്‍അതുല്‍ മദീഖ്ന്ന പ്രദേശം. വിമതര്‍ കയ്യടക്കി വെച്ചിട്ടുളള പ്രദേശങ്ങളിലേക്കുള്ള പ്രവേശന […]
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ
ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. ഒരാഴ്ചക്കിടയിലെ രണ്ടാം ഹ്രസ്വദൂരമിസൈല്‍ പരീക്ഷണം നടന്നതായി ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഉത്തര കൊറിയ ഒരാഴ്ചക്കിടെ ഷോര്‍ട്ട് റെയ്ഞ്ച് മിസൈല്‍ ഉപയോഗിച്ചുള്ള രണ്ടാം ആയുധ പരീക്ഷണവും നടത്തിയതായി ദക്ഷിണ കൊറിയന്‍ മിലിട്ടറിയാണ് അറിയിച്ചത്. വടക്ക് പടിഞ്ഞാറന്‍ നഗരമായ കുസോങില്‍ നിന്നും 260 മൈല്‍ കിഴക്ക് വെച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയതെന്നും ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കി. ആണവ പുനരുജ്ജീവനം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി യു.എസ് […]
ലിസി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി
പെരുന്തല്‍മണ്ണയില്‍ നിന്നും അടിയന്തര ചികിത്സക്കായി കൊച്ചിയിലെത്തിച്ച രണ്ടു ദിവസം പ്രായമായ കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ . ഗുരുതര ഹൃദ് രോഗവുമായി പിറന്ന കുഞ്ഞിന്റെ ചികിത്സയുടെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ചതായും ഇനിയുള്ള 48 മണിക്കൂര്‍ കുഞ്ഞിന് നിര്‍ണായകമാണന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ കുട്ടിയുടെ ചികിത്സ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് കൊച്ചിയിലേക്ക് മാറ്റിയത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര ഹൃദ് രോഗത്തോടെ ജനിച്ച കൂട്ടിക്ക് ആരോഗ്യ മന്ത്രിയുടെ ഇടപെലോടെയാണ് കൊച്ചിയിലെ ലിസി […]
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ജില്ല നേതൃത്വത്തെ അറിയിച്ചു
ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ല നേതൃത്വത്തെ അറിയിച്ചതിന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ സി.പി.എം നടപടിയെടുത്തെന്ന് ആരോപണം. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെ ആറ് മാസത്തേക്ക് സി.പി.എമ്മി ല്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് സി.പി.എം വിശദീകരണം. കുമ്പളയിലെ ഏരിയ കമ്മറ്റി നേതൃത്വത്തിന്‍റെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് ജില്ലാ നേതൃത്വത്തിന് ഒന്നിലധികം തവണ ജംഷാദ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ പ്രതികാര […]
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിവാദം അനാവശ്യമാണെന്ന് എന്‍.എച്ച് 17 സമരസമിതി
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കഴമ്പില്ലെന്ന് എന്‍.എച്ച് 17 സംയുക്ത സമരസമിതി. സമരസമിതി ജനപ്രതിനിധികള്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനം കേന്ദ്രമന്ത്രിക്ക് നല്‍കുകയാണ് ബി.ജെ.പി അധ്യക്ഷന്‍ ചെയ്തത്. ഏതുവിധേനയും ദേശീയ പാത വികസനം നടത്തണമെന്ന വാശിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സമരസമിതി അംഗം സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു. ദേശീയപാത വികസന്തതിന്റെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയത് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്റെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന വിവാദം അനാവശ്യമാണെന്നാണ് എന്‍.എച്ച് 17 സംയുക്തസമര സമിതിയുടെ നിലപാട്. ഏതുവിധേനയും പദ്ധതി നടപ്പിലാക്കുമെന്ന വാശിയാണ് […]
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനായില്ല; പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ്
കോഴിക്കോട് ജില്ലയിലെ നിരവധി പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടമായതായുള്ള പരാതിയില്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത്. ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് സമയത്ത് ലഭിക്കാതിരുന്നതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാക്കിയത്. കൊടുവള്ളി നിയോജകമണ്ഡലത്തില്‍ മാത്രം 50ലധികം പേര്‍ക്ക് ഇത്തരത്തില്‍ വോട്ട് നഷ്ടമായെന്നാണ് പരാതി. പലരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇ.ഡി.സി ലഭിച്ചിരുന്നില്ല. ഇതാണ് ഇവര്‍ക്ക് വോണ്ടു ചെയ്യാനുള്ള അവസരം നഷ്ടമാക്കിയത്.പലതവണ ഭരാണാധികാരിയടക്കമുള്ളവരോട് പരാതി പറഞ്ഞു.എങ്കിലും കാര്യമായി ഇടപെടലുണ്ടായില്ല. പിന്നീടാണ് കൊടുവള്ളിക്കാരായ ഉദ്യോഗസ്ഥരുടെ ഇ.ഡി.സി […]
കെ.ടി ജലീലിനൊപ്പമുള്ള പ്രതിയുടെ പുതിയ ഫോട്ടോ പുറത്ത് വിട്ട് ബല്‍റാം
വളാഞ്ചേരിയിൽ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ പ്രതിയായ നഗരസഭ കൗൺസിലർക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട് വി.ടി ബൽറാം എം.എൽ.എ. ഫേസ്ബുക്കിലാണ് പ്രതിക്കൊപ്പമുള്ള മന്ത്രിയുടെ മരുഭൂമിയില്‍ നിന്നുള്ള വിരുന്നിന്റെ ചിത്രം ബല്‍റാം പുറത്ത് വിട്ടത്. ‘ഇവിടത്തെ ടൂറിൽ മാത്രമല്ല, അങ്ങ് വിദേശത്തു പോകുമ്പോഴും ഏതോ ഒരു വളാഞ്ചേരിക്കാരൻ ചുമ്മാ ഇടയിൽ കയറിവന്ന് ഫോട്ടോ എടുക്കും’; എന്ന കുറിപ്പോടെയാണ് ബല്‍റാം ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇന്നലെയും വി.ടി […]
ഓട്ടോ ഡ്രൈവര്‍ക്ക് ലാലു ഒരുക്കിയ അത്താഴ വിരുന്ന്
എന്റെ രാഷ്ട്രീയ ജീവിതം – ഗോപാല്‍ഗഞ്ചില്‍ നിന്ന് റെയ്‌സീനാ കുന്നിലേക്ക് എന്ന ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍റെ ആത്മകഥയുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കി നില്‍ക്കുകയായിരുന്നു ഞാന്‍. ചില തിരുത്തലുകള്‍ക്ക് വേണ്ടി ലാലുവിനെ നേരില്‍ കാണാന്‍ ഞാന്‍ തീരുമാനിച്ചു. ലാലു അന്ന് മുംബൈയിലെ ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനില്‍ ചികിത്സയിലായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയ ഞാന്‍ അവിടെ നിന്ന് ഒരോട്ടോ പിടിച്ച് ഏഷ്യന്‍ ഹേര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂഷനിലേക്ക് തിരിച്ചു. അന്നൊരു ബലിപെരുന്നാള്‍ ദിവസമായിരുന്നു. ഓട്ടോ ഡ്രൈവറോട് ഞാന്‍ അശുപത്രിയുടെ പേര് പറഞ്ഞു. അശുപത്രിയുടെ പേര് […]












