Cricket Sports

പാവം തമ്പി, ഒരു മയവുമില്ലാതെ അടിച്ചോടിച്ച് പന്ത്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത്. പന്തിനെ വീഴ്ത്തിയാല്‍ ജയം കൂടെപ്പോരുമെന്ന ഘട്ടം. ഡല്‍ഹിയുടെ ആവശ്യമായ റണ്‍റേറ്റും ആ സമയത്ത് കൂടുതലായിരുന്നു. എന്നാല്‍ ഹൈദരാബാദിന്റെ പ്രതീക്ഷകളത്രയും പന്ത് തല്ലിക്കെടുത്തി. അതിന് ഇരയായത് മലയാളിയായ ബേസില്‍ തമ്പിയും. ആദ്യ മൂന്ന് ഓവറുകള്‍ മനോഹരമായി പന്തെറിഞ്ഞ തമ്പി, നായകന്‍ കെയിന്‍ വില്യംസണിന്റെ ബൗളേഴ്‌സ് ലിസ്റ്റില്‍ ഇടം നേടിയതാണ്. അതുകൊണ്ടാവണം അവസാന ഓവറുകളിലേക്ക് തമ്പിയെ കരുതിയതും. പക്ഷേ തമ്പിയുടെ നാലാം ഓവര്‍ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു. ഇന്നിങ്‌സിന്റെ […]

Movies

റൂഹ് അഫ്സ‌: നോമ്പുതുറ‌ പാനീയം മുത‌ല്‍ ബോളിവുഡ് സിനിമ‌ വ‌രെ…

ഈ നോമ്പുകാല‌ത്ത് റൂഹ് അഫ്സ‌യെക്കുറിച്ച് പ‌റ‌യാന്‍ വിശേഷ‌ങ്ങ‌ള്‍ ചില‌തുണ്ട്. ഉത്ത‌രേന്ത്യ‌ക്കാരുടെ തീന്‍മേശ‌യിലെ സ്ഥിരം സാന്നിധ്യ‌മാണ് റോസ് നിറ‌ത്തിലുള്ള‌ റൂഹ് അഫ്സ‌ എന്ന‌ ദാഹ‌ശ‌മ‌നി. ഒട്ടേറെ ഔഷ‌ധ‌ഗുണ‌ങ്ങ‌ളുള്ള‌ ഈ പാനീയം പ‌ക്ഷെ ഇന്ന് ഇന്ത്യ‌യില്‍ സുല‌ഭ‌മ‌ല്ല‌. ഇന്ത്യ‌യില്‍ ഇതിന്‍റെ ഉല്‍പാദ‌ക‌രായ‌ ഹംദ‌ര്‍ദ് ഇന്ത്യ‌യുടെ ഓഹ‌രിക്കാര്‍ക്കിട‌യിലെ കുടുംബ‌ വ‌ഴ‌ക്കാണ് പുതിയ‌ പ്ര‌തിസ‌ന്ധിക്ക് കാര‌ണം. റൂഹ് അഫ്സ‌യുടെ ദൗര്‍ല‌ഭ്യം തുട‌ങ്ങിയിട്ട് അഞ്ച് മാസ‌മായെങ്കിലും പ്ര‌തിസ‌ന്ധി രൂക്ഷമായത് റ‌മ‌ദാന്‍ മാസ‌മായ‌തോടെയാണ്. ഉത്ത‌രേന്ത്യ‌ക്കാര്‍ കൂടാതെ പാകിസ്താന്‍, ബംഗ്ലാദേശ് തുട‌ങ്ങിയ‌ രാജ്യ‌ങ്ങ‌ളിലും നോമ്പുതുറ‌ പാനീയ‌മായി ഉപ‌യോഗിക്കാറുണ്ട്. […]

India National

മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബോഫോഴ്സ് കേസിനെക്കുറിച്ച് പറയുന്ന നരേന്ദ്രമോദിയും ബി.ജെ.പി നേതാക്കളും റഫാല്‍ കേസിനെക്കുറിച്ച് കൂടി സംസാരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. റഫാല്‍ ഇടപാടില്‍ സര്‍ക്കാറിനുള്ള പങ്കെന്താണെന്ന് മോദി വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന രണ്ട് കോടി തൊഴിലിനെക്കുറിച്ചും ജനങ്ങളോട് പറയാന്‍ നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ പറഞ്ഞു. ഹരിയാനയിലെ സിർസയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

India Kerala

ചെങ്ങോട്ടുമല സമരം; കയ്യിൽ മണ്ണെണ്ണയുമേന്തി സമരക്കാരുടെ ആത്മഹത്യാശ്രമം

ചെങ്ങോട്ടുമല സമരത്തിനിടെ ആത്മഹത്യാ ഭീഷണി മുഴക്കി സമരക്കാർ. കോട്ടൂര്‍ പഞ്‍ചായത്ത് ഓഫീസിന് മുകളില്‍ കയറിയാണ് സമരക്കാർ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുന്നത്. മണ്ണെണ്ണയുമായി നാല് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന് മുകളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ […]

India National

മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ്

മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാർഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങി രാജ്യത്ത് നടന്ന സ്ഫോടനക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന അഭിനവ് ഭാരത് സംഘടനയിലെ നാല് പേര്‍ക്ക് സനാതന്‍ സൻസ്തയിലെ […]

Cricket Sports

ഐ.പി.എല്‍: സണ്‍റൈസേഴ്സ് പുറത്ത്, ചെന്നൈയെ നേരിടാനൊരുങ്ങി ഡല്‍ഹി

ഐ.പി.എല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. അര്‍ദ്ധസെഞ്ച്വറി നേടിയ പൃഥ്വി ഷായും 49 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ജയമൊരുക്കിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തിരുന്നു. 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടോപ് സ്കോറര്‍. ഡല്‍ഹിക്ക് വേണ്ടി കീമോ പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ചെന്നൈയെ നേരിടും. ഇതില്‍ ജയിക്കുന്നവര്‍ ഞാറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ […]

Entertainment

മധു വാര്യര്‍ സംവിധായകനാകുന്നു, നായിക മഞ്ജു

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ സംവിധാന രംഗത്തേക്ക്. ചിത്രത്തില്‍ സ്വന്തം സഹോദരി തന്നെയാണ് നായിക. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മോഹന്‍ദാസ് ദാമോദരന്റെ നിര്‍മാണത്തില്‍ പ്രമോദ് മോഹനാണ് തിരക്കഥയൊരുക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മധു വാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഒരു സിനിമ സംവിധാനം ചെയ്യുക എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം സഫലമാകുന്നു. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മ്മിച്ച് പ്രമോദ് മോഹന്റെ രചനയില്‍ മഞ്ജുവും ബിജുവേട്ടനും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും […]

India Kerala

കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് നിതിന്‍ ഗഡ്കരി

കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ വിജ്‍ഞാപനം റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു.

India National

യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ മിന്നലാക്രമണങ്ങള്‍ക്ക് തെളിവുകള്‍ ചോദിച്ച് നരേന്ദ്ര മോദി

രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ സമയത്ത് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തിന് തെളിവുകള്‍ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വാദങ്ങളെല്ലാം തെറ്റാണെന്നും പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സമയത്ത് ഒരു മിന്നല്‍ ആക്രമണവും നടന്നിട്ടില്ലെന്നാണ് പട്ടാള മേധാവിയില്‍ നിന്നും ലഭിച്ച വിവരമെന്നും മോദി പറഞ്ഞു. രണ്ടാം യു.പി.എ കാലത്ത് നടത്തിയ മിന്നല്‍ ആക്രമണങ്ങളുടെ കണക്കുകള്‍ പറഞ്ഞ് കോണ്‍ഗ്രസ് വോട്ടു ചോദിച്ചിട്ടില്ല എന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ പ്രസ്താവനക്ക് മറുപടിയായാണ് മോദി ഇങ്ങനെ […]

India Kerala

ചെങ്ങോട്ടുമല ക്വാറിക്കെതിരെ കോട്ടൂര്‍ പഞ്ചായത്തിലെ സി.പി.എം അംഗങ്ങള്‍

ചെങ്ങോട്ടുമലയില്‍ ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ സി.പി.എം ഭരിക്കുന്ന കോട്ടൂര്‍ പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങള്‍ രാജിക്ക്. ഡെല്‍റ്റാ ഗ്രൂപ്പിന് ലൈസന്‍സ് നല്‍കുകയാണങ്കില്‍ രാജി വയ്ക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുഴുവന്‍ സി.പി.എം മെമ്പര്‍മാരും പാര്‍ട്ടിയെ അറിയിച്ചു. ലൈസന്‍സ് നല്‍കാനുള്ള നീക്കത്തിന് എതിരെ സമരസമിതിയും ഡി.വൈ.എഫ്.ഐയും പ്രത്യക്ഷ സമരം തുടങ്ങി. ചെങ്ങോട്ടുമലയില്‍ ഖനനത്തിന് ലൈസന്‍സ് നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തിന്റെ പേരില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് തന്നെ സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. 19 അംഗ കോട്ടൂര്‍ […]