നിലപാടുകള്‍ കൊണ്ട് വീണ്ടും വ്യത്യസ്തയാവുകയാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. നിപ വൈറസ് ഭീതി പരത്തിയ നാളുകളില്‍ ആ ധൈര്യവും കാരുണ്യത്തോടെയുള്ള പെരുമാറ്റവും മലയാളികള്‍ കണ്ടറിഞ്ഞതാണ്. ഈ അടുത്ത് നടന്ന പല സംഭവങ്ങളിലും ശൈലജ ടീച്ചറുടെ സമീപനം പ്രശംസാവഹമായിരുന്നു. അനിയത്തിക്കു ജനിച്ച കുഞ്ഞിന് ഹൃദയവാൽവിനു തകരാറുണ്ടെന്നും കുഞ്ഞിന്റെ ജീവൻ അപകടത്തിലാണെന്നു പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ ചികിത്സാ സഹായം ഉറപ്പു വരുത്തി വീണ്ടും കയ്യടി നേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി. സോഷ്യല്‍ മീഡിയ ഒന്നാകെ മന്ത്രിയുടെ ഉത്തരവാദിത്തപരമായ […]
Author: Tomy Thondamkuzhy
അനിരുദ്ധ ബോസിനെയും എ.എസ് ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് കൊളീജിയം
ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിനെയും ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയെയും സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കണമെന്ന ശിപാർശയിൽ ഉറച്ച് സുപ്രീം കോടതി കൊളീജിയം. സീനിയോറിറ്റിക്ക് അല്ല മികവിനാണ് മുൻതൂക്കം നല്‍കേണ്ടതെന്നും കൊളിജിയം വ്യക്തമാക്കി. ഇരുവരുടെയും നിയമന ശിപാർശ ഫയൽ കേന്ദ്രസർക്കാരിന് വീണ്ടുമയച്ചു. നിയമന ശിപാർശ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ഫയൽ നേരത്തെ മടക്കിയിരുന്നു.
അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു
ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. ഇന്ന് മുതൽ രണ്ടു ട്രെയിനുകൾ ആയാകും യാത്ര. അമൃത എക്സ്പ്രസ് മധുര മുതൽ തിരുവനന്തപുരം വരെയും രാജ്യ റാണി കൊച്ചുവേളിയില്‍നിന്ന് നിലമ്പൂർ വരെയുമാണ് യാത്ര നടത്തുക. 2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. നിലമ്പൂരിൽ നിന്ന് ഷൊർണൂർ എത്തി രാജ്യറാണി അമൃതക്കൊപ്പം ചേരുകയായിരുന്നു. ഇതാണ് ഇന്ന് മുതൽ രണ്ട് ട്രെയിനുകള്‍ ആകുന്നത്. രാത്രി 8.50ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന രാജ്യറാണി […]
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ചുളള ഹരജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഇതിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി ലഭിച്ചിരുന്നു. ഹിന്ദു ഗ്രൂപ്പ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയാണ് ഹരജിയുമായി സുപ്രിം കോടതിയിലെത്തിയത്. ഈ പൊതു താല്‍പര്യ ഹരജി ഇപ്പോള്‍ പരിഗണനയിലെടുക്കേണ്ട ആവശ്യകതയെക്കുറിച്ച് ചീഫ് ജസ്റ്റിസ് അടങ്ങിയിട്ടുള്ള ബെഞ്ച് ചോദ്യം ഉന്നയിച്ചിരുന്നു. അതിന് വ്യക്തമായ ഉത്തരം ഹരജിക്കാരുടെ അഭിഭാഷകന് ഉണ്ടായിരുന്നില്ല. ഒന്നോ രണ്ടോ കമ്പനികള്‍ രാഹുല്‍ ഗാന്ധി […]
നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. മെയ് 30ന് കേസ് വീണ്ടും വാദം കേള്‍ക്കുന്നത് വരെ നീരവ് മോദി ജയിലില്‍ കഴിയണം. ജാമ്യം ലഭിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഒളിവില്‍ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. മുമ്പ് രണ്ടു തവണ സമര്‍പ്പിച്ച ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു. കേസ് വീണ്ടും […]
പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം
പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ഇന്ന് തന്നെ നടപടി ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ. തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള നടപടിയായിരിക്കും ഉണ്ടാകുക. പൊലീസ് അസോസിയേഷന്റെ പങ്ക് കണ്ടെത്തുന്ന തരത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീണ പറഞ്ഞു. പൊലീസിലെ കള്ള ബാലറ്റില്‍ ഉള്‍പ്പെട്ട കമാന്‍ഡോ വൈശാഖിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റി നിര്‍ത്തുകയും ഇയാള്‍ക്കെതിരെ ജനപ്രാധിനിത്യ നിയമ പ്രകാരും മററ് വകുപ്പുകള്‍ ചേര്‍ത്തും കേസെടുക്കുകയും ചെയ്യും. പോസ്റ്റല്‍ ബാലറ്റുകളഅ സമാഹരിച്ച […]
സച്ചിന്‍റെ ആ സെഞ്ച്വറി മറക്കാന്‍ ക്രിക്കറ്റ് ലോകത്തിന് അത്ര എളുപ്പത്തില്‍ സാധിക്കില്ല
സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ അവിസ്മരണീയ ഇന്നിങ്സുകളിലൊന്നായിരുന്നു 1999 ലോകകപ്പില്‍ കെനിയക്കെതിരെ പിറന്നത്. അച്ഛന്‍ രമേശ് തെണ്ടുല്‍ക്കര്‍ മരിച്ച് മൂന്ന് ദിവസം പിന്നിടും മുമ്പാണ് ക്രീസിലിറങ്ങിയ സച്ചില്‍ സെഞ്ച്വറി തികച്ചത്. ദുഖം തളം കെട്ടിയ മുഖവുമായാണ് സച്ചിന്‍ ബ്രിസ്റ്റോളിലെ കൌണ്ടി ഗ്രൌണ്ടിലിറങ്ങിയത്. ഇന്ത്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുന്ന അവസ്ഥ. അച്ഛന് വേണ്ടിയായിരുന്നു ലിറ്റില്‍ മാസ്റ്ററുടെ ആ ഇന്നിങ്സ്. 101 പന്തില്‍ 16 ബൌണ്ടറിയും 3 സിക്സറും സഹിതം 140 റണ്‍സ്. സെഞ്ച്വറി നേടിയ ശേഷം ആകാശത്തേക്ക് മുഖമുയര്‍ത്തി അത് […]
‘ഉയരെ’യെ ഉയരങ്ങളിലെത്തിച്ച മേക്കോവറിന് പിന്നില്‍ ഇവരാണ്..
തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് പാര്‍വ്വതി തിരുവോത്ത് നായികയായ ഉയരെ. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും പല്ലവി എന്ന കഥാപാത്രത്തെ മറക്കാനാവില്ല . പാര്‍വ്വതി അത്ര ഭംഗിയായിട്ടാണ് പല്ലവിയായി പകര്‍ന്നാടിയത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെയില്‍ മേക്കപ്പും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. പല്ലവിക്കൊപ്പം ചിത്രത്തിലെ മേക്കപ്പും സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. പല്ലവിയുടെ മേക്കപ്പിന് പിന്നില്‍ സുബി ജോഹലും രാജീവ് സുബ്ബയുമാണ് . യാഥാര്‍ത്ഥ്യമെന്ന് തോന്നും വിധം ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ […]
പൂനെയില്‍ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു
പൂനെയിലെ ഉരുളി ദേവാച്ചി ഗ്രാമത്തിലെ വസ്ത്ര സംഭരണശാലക്ക് തീ പിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് തീ പിടുത്തം ഉണ്ടായത്. നാല് അഗ്നിശമനസേനാ വ്യൂഹങ്ങള്‍ സ്ഥലതെത്തി തീ അണക്കാനുള്ള നടപടികള്‍ തുടങ്ങി. മരണ സംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വോട്ടിങ് യന്ത്രങ്ങള്‍ക്ക് കണക്കില്ല; മറുപടി നല്‍കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒളിച്ചുകളി
തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ അപേക്ഷക്കോ കോടതിയുടെ നോട്ടീസിനോ തൃപ്തികരമായ മറുപടി നല്‍കാതെ ഒളിച്ചുകളിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ മനോരഞ്ജന്‍ റോയി മീഡിയവണിനോട് പറഞ്ഞു. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന്‍ കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം യന്ത്രങ്ങളുടെ കുറവുണ്ടെന്നാണ് വിവരാവകാശ മറുപടി പ്രകാരം വ്യക്തമായത്. 89ല്‍ വാങ്ങിയ ആദ്യ സെറ്റ് യന്ത്രങ്ങള്‍ വിതരണക്കാര്‍ക്ക് തന്നെ മടക്കി […]












