കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ സ്വരൂപത്തിന്റെ നാല്‍പ്പതാമത് കിരീടാവകാശിയായി ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റു. ബീവിയുടെ വസതിയില്‍ നടന്ന പാരമ്പര്യ പ്രകാരമുളള ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെ തുടര്‍ന്നാണ് സ്വരൂപത്തില്‍ പുതിയ അധികാരി സ്ഥാനമേറ്റത്. ദീപം സാക്ഷിയായി അംശവടിയും വാളും പരിചയും തട്ട് കുടയും ഏറ്റുവാങ്ങിയാണ് അറക്കല്‍ രാജവംശത്തിന്റെ പുതിയ കിരീടാവകാശിയായി ചെറിയ ബീകുഞ്ഞി ബീവി അധികാരമേറ്റെടുത്തത്. അറക്കല്‍സ്വരൂപത്തിലെ നാല്‍പ്പതാമത്തെയും പെണ്‍താഴ്‌വഴിയുടെ പതിമൂന്നാമത്തെയും കിരീടാവകാശിയാണ് ചെറിയ ബീകുഞ്ഞി ബീവി. […]
Author: Tomy Thondamkuzhy
ദേശീയപാത വികസനം; പഠന റിപ്പോർട്ടിലെ അപാകതകൾ 2 മാസത്തിനകം പരിഹരിക്കണമെന്ന് ഹൈകോടതി
തിരുവനന്തപുരം ദേശീയ പാത വികസനത്തിന്റെ ഭാഗമായി തയാറാക്കിയ സാധ്യത പഠന റിപ്പോർട്ടിലെ അപാകതകള്‍ രണ്ട് മാസത്തിനകം പരിഹരിക്കണമെന്ന് സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശം. നിലവിലെ പഠന റിപ്പോർട്ടിൽ ശരിയായ വസ്തുതകളും കണക്കുകളുമല്ല വ്യക്തമാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി നിർദിഷ്ട ദേശീയപാത വികസന മേഖലയിലെ ഒരു കൂട്ടം ഭൂവുടമകൾ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്. പരാതിക്കാർക്ക് നോട്ടീസ് നൽകിയ ശേഷം പരാതി പരിശോധിച്ച് തീർപ്പാക്കാനാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിെൻറ ഉത്തരവ്. 142 വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലെ റൂട്ടിൽ ഉണ്ടെങ്കിലും എട്ട് മാത്രമെന്നാണ് […]
തൃശൂര്‍ പൂരത്തിലെ ആനവിലക്ക്; ആന ഉടമകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ആനവിലക്ക് സംബന്ധിച്ച് ആന ഉടമകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. മന്ത്രി വി.എസ് സുനില്‍കുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും. വൈകുന്നേരം നാലരക്കാണ് യോഗം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പുരത്തില്‍ നിന്ന് വിലക്കിയതാണ് ആന ഉടമകളെ പ്രകോപിപ്പിച്ചത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഉത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ ആനകളെ നല്‍കില്ലെന്ന നിലപാടിലാണ് ഉടമകള്‍. ഇക്കാര്യത്തില്‍ അനുനയ ചര്‍ച്ചക്കാണ് സര്‍ക്കാര്‍ ശ്രമം. തൃശൂര്‍ പൂരം നല്ല രീതിയില്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി […]
വയനാട്ടിൽ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു
വയനാട്ടിൽ കോളറ സ്ഥിരീകരിച്ചു. അസം സ്വദേശികളായ രണ്ട് പേർക്കാണ് കോളറ ബാധിച്ചത്. മൂപ്പെയ്നാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ജോലിക്കാരാണ് ഇവര്‍. 12 പേരെ അതിസാരം ബാധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ആന ഉടമകളെ അനുനയിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് ഒരുങ്ങി സര്‍ക്കാര്‍; നാളെ തന്നെ ചര്‍ച്ച നടത്തുമെന്ന് കടകംപള്ളി
തിരുവനന്തപുരം: പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഒരു ആനകളെയും ഉത്സവങ്ങള്‍ക്ക് അയക്കില്ലെന്നു അറിയിച്ച ആന ഉടമകളുടെ സംഘടനയുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മനോഹരമായി പൂരം നടത്തുന്നതിനുവേണ്ടി ആന ഉടമകളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഉടമകള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണകളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അത് തീര്‍ക്കുന്നതിന് സഹായകരമായ തരത്തില്‍ ഒരു കൂടിയാലോചന നടത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. സര്‍ക്കാറിനെ സംബന്ധിച്ച് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ […]
ആറ് വര്‍ഷത്തിനിടയില്‍ റെക്കോര്‍ഡിട്ട് പൈനാപ്പിള്‍ വില
മൂവാറ്റുപുഴ: പൈനാപ്പിള്‍ വില റെക്കോര്‍ഡിട്ടു മുന്നോട്ട് . ആറ് വര്‍ഷത്തിനിടെയുള്ള മികച്ച വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത് . വാഴക്കുളം മാര്‍ക്കറ്റില്‍ 50 രൂപയാണ് പൈനാപ്പിളിന് വിലയിട്ടത് . പ്രളയശേഷം കിലോയ്ക്ക് 7 രൂപ വരെയായി ഇടിഞ്ഞതില്‍ നിന്നാണ് ഇപ്പോള്‍ വില 50ല്‍ എത്തി നില്‍ക്കുന്നത്. കടുത്ത വേനലും ഉല്‍പാദനത്തിലുണ്ടായ കുറവും റംസാന്‍ മാസവുമെല്ലാമാണ് വില വര്‍ധനവിന് കാരണമായത് .
ചെന്നൈ – മുംബൈ ഫൈനല്‍ വരുമോ? വന്നാല്‍ ആര് ജയിക്കും?
നടുങ്ങിവിറച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ചെന്നൈയെ തകര്‍ത്തെ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ ഫൈനലില്‍ കടന്നു. ഈ സീസണില്‍ തന്നെ ഇത് മൂന്നാം തവണയാണ് മുംബൈ ചെന്നൈയെ തോല്‍പ്പിക്കുന്നത്. ചെന്നൈയുടെ ഹോം ഗ്രൌണ്ടില്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാതിരുന്ന പിച്ചില്‍ വിവേകത്തോടെ ബാറ്റ് ചെയ്തതാണ് മുംബൈക്ക് നേട്ടമായത്. ചെന്നൈ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 132 റണ്‍സ് മുംബൈ 18.3 ഓവറില്‍ നേടി. സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 71 റണ്‍സാണ് മുംബൈക്ക് കരുത്തായത്. പരാജയപ്പെട്ടെങ്കിലും […]
ഗായിക റിമി ടോമി വിവാഹ മോചിതയായി
കൊച്ചി ഗായികയും നടിയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു. ഏപ്രില്‍ 16 നാണ് ഒന്നിച്ചുള്ള ജീവിതം സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിമിയും ഭര്‍ത്താവ് റോയ്‌സും സംയുക്ത വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008 ലാണ് റിമിയും റോയ്‌സ് കിഴക്കൂടനുമൊത്തുള്ള വിവാഹം നടന്നത്. 2008 ഏപ്രില്‍ 27 ന് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
കോണ്‍ഗ്രസ് കൊണ്ടുവന്ന വികസനങ്ങള്‍ ആം ആദ്മി പാര്‍ട്ടി നശിപ്പിച്ചു ; ഷീലാ ദീക്ഷിത്
വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അരവിന്ദ് കേജ്‍രിവാള്‍ പരാജയമാണെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പി സര്‍ക്കാറും ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന പല വികസനങ്ങളും നശിപ്പിച്ചെന്നും ദീക്ഷിത് കൂട്ടിചേര്‍ത്തു. ആം ആദ്മി പാര്‍ട്ടിയുടെ കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് സമര്‍പ്പിക്കുകയായിരുന്നു ഷീല. നാലു കൊല്ലത്തിനിടയില്‍ സ്വന്തം പ്രസിദ്ധിക്ക് വേണ്ടി 611 കോടി രൂപ ആം ആദ്മി പാര്‍ട്ടി ചെലവഴിച്ചതായും ദീക്ഷിത് ആരോപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വെള്ളം, വൈദ്യുതി എന്നീ മേഖലയില്‍ […]
മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തില്‍ ഇടനാഴി നിര്‍മിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും നിരുപം ആരോപിച്ചു. ’വരാണാസിയില്‍ വന്നതിനുശേഷം നൂറുകണക്കിന് അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടു. ഭഗവാന്‍ വിശ്വനാഥനെ ദര്‍ശിക്കുന്നതിന് 550 രൂപ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ‘പുതിയ തലമുറയുടെ ഔറംഗസേബാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകള്‍ സംരക്ഷിച്ച ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞു. […]












