India Kerala

തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍

തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനയുടമകള്‍ വിമര്‍ശിച്ചു. വനം വകുപ്പ് ആനയുടമകളെ ദ്രോഹിക്കുകയാണെന്നാണ് ആരോപണം. ആനകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് കൂച്ചുവിലങ്ങ് ഇടുകയാണെന്നും ആനയുടമകള്‍ ആരോപിച്ചു. 2007 മുതല്‍ ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നു. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ […]

India Kerala

ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. റവന്യു രേഖകള്‍ ഉള്‍പ്പെടെ അബുവിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പൊലീസ് രേഖകള്‍ പിടിച്ചെടുത്തു. അതേസമയം, ഒളിവില്‍ കഴിയുന്ന അബുവിനായുളള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി ചൂര്‍ണിക്കര വ്യാജരേഖ കേസ് ഇടനിലക്കാരന്‍ അബുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തി റവന്യു രേഖകള്‍ പിടിച്ചെടുത്തു. ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി […]

Movies

ടൊവിനോ ചിത്രം തീവണ്ടി ഇനി ‘പുകബണ്ടി’

ടൊവിനോയെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ‘തീവണ്ടി’ തെലുങ്കിലേക്ക് റീമേക് ചെയ്യുന്നു. പുകബണ്ടി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത് തീവണ്ടിയിലൂടെ ബമ്ബര്‍ ഹിറ്റ് ഗാനം ജീവാംശമായി സമ്മാനിച്ച കൈലാസ് മേനോന്‍ തന്നെയാണ്. അതേസമയം സൂര്യ തേജായിരിക്കും തെലുങ്കില്‍ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുക. നായികയെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത്. തീവണ്ടിയില്‍ സംയുക്ത മേനോനായിരുന്നു നായിക. ആക്ഷേപഹാസ്യ ചിത്രത്തില്‍ ടോവിനോ പുകവലിക്ക് അടിമയായ […]

Football Sports

ആൻഫീൽഡിൽ ബാഴ്സയെ ഗോളില്‍ മുക്കി ലിവര്‍പൂള്‍ ഫൈനലില്‍

മെസി ഉൾപ്പെടെ കാഴ്ച്ചക്കാരായ മത്സരത്തിൽ ആൻഫീൽഡിൽ എതിരില്ലാത്ത നാല് ഗോളിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ക്ലോപ്പിന്റെ ‌‍ചെമ്പട. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റിയാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. കളിയിലുടനീളം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ലിവർപൂൾ താരങ്ങൾ കാഴ്ച്ചവെച്ചത്. അവരുടെ സൂപ്പർ താരങ്ങളായ സലാഹും ഫിർമീനോയും ഇല്ലാതെയാണ് ലിവർപൂൾ ഇറങ്ങിയതെങ്കിലും മത്സരം തുടങ്ങിയത് മുതൽ […]

India Kerala

ഒ​ന്നാ​യാ​ല്‍ ഒ​ന്നി​ച്ച്‌..! ഒ​ന്നു​മു​ത​ല്‍ 12 വ​രെ ക്ലാസുകളില്‍ ജൂ​ണ്‍ മൂ​ന്നി​ന് അ​ധ്യ​യ​നം ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ ക്ലാ​സ് ജൂ​ണ്‍ മൂ​ന്നി​ന് ആ​രം​ഭി​ക്കും. ഇ​തോ​ടെ ഒ​ന്നു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ ഒ​രു​മി​ച്ച്‌ ഇ​ത്ത​വ​ണ അ​ധ്യ​യ​നം ആ​രം​ഭി​ക്കും. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​ന്നു​മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളി​ല്‍ ഒ​രു​മി​ച്ച്‌ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​ത്.  പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ അ​പേ​ക്ഷ ന​ല്‍​കാം. ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് 20 ന് ​ആ​രം​ഭി​ക്കും. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 24 ന് ​ന​ട​ക്കും. ജൂ​ണ്‍ മൂ​ന്നാം തീ​യ​തി ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

India National

മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. മുംബൈയില്‍നിന്ന് കര്‍ണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എന്‍ 32 വിമാനമാണ് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. റണ്‍വേ 27ല്‍ ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറിയതിനാല്‍ ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചു.

India National

രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി; ത്രിലോക്പൂരില്‍ സംഘര്‍ഷാവസ്ഥ

ന്യൂഡല്‍ഹി: കിഴക്കന്‍ ഡെല്‍ഹിയിലെ ത്രിലോക്പൂരില്‍ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് പശുക്കള്‍ ചത്തുകിടക്കുന്നതായി പോലീസിന് അറിയിപ്പ് ലഭിച്ചു. സ്ഥലത്ത് എത്തിയ പോലീസ് അവയെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ പങ്കുള്ളവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രണ്ടുപേരെ പ്രദേശത്ത്നിന്ന് കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

India National

അവസാന നിമിഷം ബി.ജെ.പിക്ക് ആത്മവിശ്വാസക്കുറവോ? ചരിത്രം ആവര്‍ത്തിക്കില്ലെന്ന സൂചനയുമായി നേതാക്കള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്ബോള്‍ പഴയ ആത്മവിശ്വസമില്ലെന്ന് വിലയിരുത്തല്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ സഹകരണമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ് വിവിധ നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്‌താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബി.ജെ.പിയിലെ ആര്‍.എസ്.എസ് നോമിനിയായി അറിയപ്പെടുന്ന റാം മാധവ് നടത്തിയ പ്രസ്‌താവന […]

India National

പ്ളസ്‌ടു ഫലം പ്രഖ്യാപിച്ചു, വിജയശതമാനം 84.33 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ളസ്‌ടു ഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 84.33 ആണ്. 3,11,375 പേര്‍ ഉപരി പഠനത്തിന് അര്‍ഹരായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോടാണ്. പത്തനംതിട്ടയാണ് പിന്നില്‍.

India National

ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അതേസമയം, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടു​ഘ​ട്ടം ബാ​ക്കി​നി​ല്‍​ക്കെ അ​സാ​ധാ​ര​ണ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ള്‍​ക്കു പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടുണ്ട്.  ഒ​രു പാ​ര്‍​ട്ടി​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത അ​വ​സ്ഥ വ​ന്നാ​ല്‍ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ക്ഷ​ണി​ക്ക​രു​തെ​ന്ന് പാ​ര്‍​ട്ടി​ക​ള്‍ രാ​ഷ്ട്ര​പ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണു സൂ​ച​ന. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി​യെ എ​തി​ര്‍​ക്കു​ന്ന 21 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ക​ത്തു ന​ല്‍​കി​യേ​ക്കും.