India National

‘സത്യം കേള്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ അസ്വസ്ഥരാകുന്നത്?’; നരേന്ദ്ര മോദി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധി അഴിമതിക്കാരനായിരുന്നെന്ന തന്റെ പരാമര്‍ശത്തില്‍ ഉറച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം കേള്‍ക്കുമ്ബോള്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ അസ്വസ്ഥരാകുന്നത്. രാജീവ്‌ ഗാന്ധിയെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന സത്യമല്ലെന്ന്‌ കോണ്‍ഗ്രസിലെ ഒരാള്‍ പോലും പറഞ്ഞിട്ടില്ലെന്ന് മോദി അഭിപ്രായപ്പെട്ടു. ‘രാജീവ്‌ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ എന്തിനാണ്‌ ഇങ്ങനെ അസ്വസ്ഥരാകുന്നതെന്ന്‌ മനസ്സിലാകുന്നില്ല. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ദാരിദ്ര്യത്തെക്കുറിച്ച്‌ കളിയാക്കുകയോ ആക്ഷേപിക്കുകയോ ചെയ്‌താല്‍ ഈ കോണ്‍ഗ്രസ്‌ ‘എക്കോസിസ്‌റ്റം’ ഒന്നിച്ച്‌ കയ്യടിക്കും. പക്ഷേ, അതേ രാഹുലിന്റെ പിതാവിനെക്കുറിച്ച്‌ സത്യം പറഞ്ഞുകേട്ടപ്പോള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ നിയന്ത്രണം […]

India National

ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി; റീ പോളിങ് മെയ് 12-ന്

അഗര്‍ത്തല: പടിഞ്ഞാറന്‍ ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കി. ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്തും. ലോക്സഭാ തെരെഞ്ഞെടുപ്പിനിടെ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മണ്ഡലത്തിന്‍റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ […]

India National

നി​ങ്ങ​ള്‍ എ​ല്ലാ അ​തി​രു​ക​ളും ലം​ഘി​ച്ചി​രി​ക്കു​ന്നു, മമതയ്ക്കെതിരെ വി​മ​ര്‍​ശ​ന​വു​മാ​യി സു​ഷ​മ സ്വ​രാ​ജ്

ന്യൂ​ഡ​ല്‍​ഹി: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കേ​ന്ദ്ര​ വിദേശകാര്യമ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രാ​യ മ​മ​ത​യു​ടെ നി​ര​ന്ത​ര വി​മ​ര്‍​ശ​ന​ങ്ങ​ളി​ലാ​ണ് സു​ഷ​​മ​യു​ടെ പ്ര​തി​ക​ര​ണം. മ​മ​ത​യു​ടെ പ്ര​സ്താ​വ​ന​ക​ള്‍ എ​ല്ലാം അ​തി​രുകളും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് സു​ഷ​മ ട്വി​റ്റ​റി​ല്‍ വി​മ​ര്‍​ശി​ച്ചു. മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യും നി​ങ്ങ​ള്‍ ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യു​മാ​ണ്. ഇത്തരം വിലകുറഞ്ഞ രീതിയില്‍ സംസാരിക്കുമ്ബോള്‍ നാ​ളെ​യൊ​രി​ക്ക​ല്‍ മോ​ദി​യു​മാ​യി നി​ങ്ങ​ള്‍​ക്ക് വീ​ണ്ടും സം​സാ​രി​ക്കേ​ണ്ടി​വ​രും. അ​പ്പോ​ള്‍ ല​ജ്ജ തോ​ന്ന​രു​തെ​ന്നും സു​ഷമ​ സ്വരാജ് ഓര്‍മ്മിപ്പിച്ചു.

India National

ത്രിപുരയില്‍ 168 പോളിങ് ബൂത്തുകളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പ് റദ്ദാക്കി; റീ പോളിങ് നടക്കും

അഗര്‍ത്തല: ത്രിപുര മണ്ഡലത്തിലെ 168 പോളിങ് ബൂത്തുകളില്‍ ഏപ്രില്‍ 11-ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 12-ന് ഈ ബൂത്തുകളില്‍ റീ പോളിങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭാ തെരെഞ്ഞെടുപ്പിനിടയില്‍ മണ്ഡലത്തില്‍ ബിജെപി വ്യാപകമായി ബൂത്ത് പിടിത്തവും ക്രമക്കേടുകളും നടത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മണ്ഡലത്തിന്റെ ചുമതലയുള്ള മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍, വരണാധികാരി, പ്രത്യേക നിരീക്ഷകന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ കമ്മീഷന്‍ റീ പോളിങ്ങിന് നിര്‍ദേശിച്ചത്.

Entertainment

’അഭിനയ മോഹം കൊണ്ടാണ് സാര്‍ ഞാനും കൂടി നിന്നോട്ടെ’’; താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയ രംഗത്തെന്നുന്നത് കെ.എസ് മാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ്. വളരെ അവിചാരിതമായിരുന്നു തന്‍റെ സിനിമാ പ്രവേശനമെന്ന് മമ്മൂട്ടി മുൻപ് തന്നെ പറഞ്ഞിരുന്നു. താന്‍ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം പറയുകയാണ് മലയാളത്തിന്‍റെ മമ്മൂക്ക. ”അന്ന് ഞാന്‍ ഷൂട്ടിംഗ് കാണാന്‍ പോയതാണ്. കെ എസ് സേതുമാധവന്‍ സാറിനോട് അഭിനയ മോഹം കൊണ്ട് സര്‍.. ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു. നിന്നോളാന്‍ പറഞ്ഞു. അതൊക്കെ അവിചാരിതമായി സംഭവിച്ച് പോയതാണ്. ഞാനന്ന് പഠിച്ച് […]

Cricket Sports

ചെന്നെയെ പിടിച്ചുകെട്ടി മുംബൈ

ഐ.പി.എല്ലില്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ പിടിച്ചുകെട്ടി മുംബൈ ഇന്ത്യൻസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയെ കേവലം 131 റൺസിനാണ് മുബൈ പിടിച്ചുകെട്ടിയത്. ചെന്നൈയുടെ തുടക്കം തന്നെ മോശമായിരുന്നു. ആറ് റൺസ് സ്കോർ ബോഡിൽ‌ ചേർക്കുന്നതിനുള്ളിൽ ഡൂപ്ലസിസ് പുറത്തായി. തുടര്‍ന്ന് സുരേഷ് റൈന അഞ്ച് റൺസ് എടുത്ത് കൂടാരം കയറി. വാഡ്സൺ പത്ത് റൺസും എടുത്ത് ഔട്ടാകുമ്പോൾ ചെന്നൈയുടെ റൺസ് 3-32 എന്ന നിലയിലായിരുന്നു. മുരളി വിജയിയും അമ്പാട്ടി റായിഡുവും ചേർന്ന് സ്കോർബോർഡ് മെല്ലെ ഉയർത്താൻ […]

India National

‘നമ്മുടെ മക്കളെ അയോധ്യയിലേക്ക് പറഞ്ഞയക്കുന്നവരേയല്ല തെരഞ്ഞെടുക്കേണ്ടത്’

തെരഞ്ഞെടുപ്പിൽ രാജ്യത്തിനും ജനങ്ങൾക്കും പ്രയോജനം ലഭിക്കുന്നവരെ വേണം പാർലമെന്റിലയക്കാനെന്ന് ആക്ടിവിസ്റ്റുംഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി. നമ്മുടെ മക്കളെ അയോധ്യയിലേക്കും കുംഭിലേക്കും പറഞ്ഞയക്കാൻ ആഹ്വാനം ചെയ്യുന്നവരേയല്ല, മറിച്ച് ഓക്സഫോഡിലേക്കും കേംബ്രിഡ്ജിലേക്കും അയക്കാൻ കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടതെന്നാണ് മേവാനി ഡൽഹിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത്. കിഴക്കൻ ഡൽഹിൽ നിന്നുള്ള ആം ആദ്മി സ്ഥാനാർഥി അതിഷിക്ക് വേണ്ടിയാണ് ജിഗ്നേഷ് മേവാനി പ്രചാരണം നടത്തിയത്. ഹിന്ദു-മുസ്‍ലിം രാഷ്ട്രീയം കളിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, പിന്നോക്കക്കാരായ കുട്ടികളെ അയോധ്യയിലേക്ക് പറഞ്ഞയക്കേണ്ട ആവശ്യമുണ്ട്. എന്നാൽ പുതു തലമുറയെ […]

India National

മോദി ദുര്യോധനനെ പോലെ അഹങ്കാരിയെന്ന് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി മോദി ദുര്യോധനനെപ്പോലെ അഹങ്കാരിയാണെന്ന് പ്രിയങ്ക ഗാന്ധി. മുൻ പ്രധാനമന്ത്രിയും പിതാവുമായ രാജീവ് ഗാന്ധി അധിക്ഷേപിച്ച മോദിക്ക് മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രിയുടെ ഈ അഹങ്കാരത്തിന് രാജ്യം മാപ്പ് നൽകില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ അമ്പാലിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി അഴിമതിക്കാരനായാണ് കൊല്ലപ്പെട്ടതെന്ന മോദിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിമർശിക്കാനൊന്നും ഇല്ലാത്തത് കൊണ്ടാണ് അവർ തന്റെ കുടുംബത്തെ അപമാനിക്കുന്നത്. ഇത്തരം അഹങ്കാരികൾക്ക് രാജ്യം മാപ്പ് നൽകിയിട്ടില്ലെന്ന് ചരിത്രം […]

India Kerala

വളാഞ്ചേരി പീഡനം; പ്രതി ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ്

വളാഞ്ചേരി പീഡനക്കേസിലെ പ്രതി ഷംസുദ്ദീനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലാണ് എല്‍.ഡി.എഫ് കൌണ്‍സിലറായ ഷംസുദ്ദീന്‍. ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.

India Kerala

പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു

പ്രൊഫ. എന്‍.ആര്‍ മാധവ മേനോന്‍ അന്തരിച്ചു. നാഷണല്‍ ലോ സ്കൂളിന്റെയും നാഷണല്‍ ലോ അക്കാദമിയുടേയും സ്ഥാപക ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.