തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതായി ആരോപണം. ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെയാണ് പരാതി. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക നഗറില്‍ ഷിബു പ്രകാശിന്‍റെ മകന്‍ അനന്തകൃഷ്ണന്‍ സൈക്കിളില്‍ നിന്ന് വീണ് വയറിന് ഗുരുതരമായി പരിക്കേറ്റത്. ദേവി ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് ശേഷം കുട്ടി അവശനായി. ഇതേ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. […]
Author: Tomy Thondamkuzhy
വോട്ടെണ്ണല്‍ മറ്റന്നാള്‍; സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ
വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ. ഇതിനായി 22000 ത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. 2,640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം സംസ്ഥാനമൊട്ടാകെ നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും 395 ഇന്‍സ്പെക്ടര്‍മാരും 2632 എസ്.ഐ, എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ […]
‘ഇരന്നു തിന്നുന്നവനെ തുരന്ന് തിന്നുക’ സ്വിസ്സിലെ ഇന്ത്യൻ എംബസിയും ജോലി ഒഴിവുകളും …അനുഭവക്കുറിപ്പ്
സ്വിസ്സിലെ ഇന്ത്യൻ എംബസ്സിയിൽ ജോലിക്കപേക്ഷിച്ച അഭ്യസ്ഥവിദ്യരായ ചില ഉദ്യോഗാർത്ഥി മലയാളികളുടെ അനുഭവക്കുറിപ്പ് . ഏതാനും നാളുകൾക്കു മുൻപ് ചില ജോലികൾക്കായി സ്വിറ്റസർലണ്ടിലെ ഇന്ത്യൻ എംബസിയുടെ സൈറ്റിൽ ജോലി ഒഴിവിനുള്ള പരസ്യം കൊടുത്തിരുന്നു. ആയതിൻ പ്രകാരം സ്വിറ്റ്സർലൻഡിലുള്ള അനേകം ഇന്ത്യക്കാർ ജോലിക്കായി അപേക്ഷിച്ചു. ഈ കൂട്ടത്തിൽ അനേകം മലയാളികളും ഞാനും ഉണ്ടായിരുന്നു. താരതമ്യേന വളരെ കുറവ് ശമ്പളം ആണെങ്കിലും എംബസി ആണല്ലോ എന്നോർത്ത് പലരും ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ പോലും വേണ്ടന്ന് വെച്ച് എംബസിയിലെ ജോലിക്കായി അപേക്ഷിച്ചു. ഏകദേശം ആറ് ജോലികൾ ഒഴിവുണ്ടായിരുന്നു . ഇതിൽ ആറ് […]
പരേതനായ കനകമല വെളിയൻ പൗലോസിന്റെ ഭാര്യ അന്നം പൗലോസ് (91 )നിര്യാതയായി .സൂറിച് നിവാസി വെളിയൻ ജോണിന്റെ മാതാവാണ് പരേത.
സൂറിച്ചിൽ താമസിക്കുന്ന ജോൺ വെളിയന്റെ മാതാവും പരേതനായ കൊടകര ,കനകമല വെളിയൻ പൗലോസിന്റെ ഭാര്യയുമായ അന്നം ഇന്നലെ ഞായറാഴ്ച വൈകുന്നേരം അന്ത്യാകൂദാശകൾ സ്വീകരിച്ചു കര്ത്താവിൽ നിദ്ര പ്രാപിച്ചു ,പരേതക്ക് തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു . ശവസംസ്കാരകർമ്മങ്ങൾ ചൊവ്വാഴ്ച (21 .05 ) കനകമല സെന്റ് ആന്റണീസ് ദേവാലയ സിമിത്തേരിയിൽ വെച്ച് നടത്തപ്പെടുന്നു . Contact Nr. in India :9495133208
രാജ്യാന്തര ക്രിക്കറ്റ് മതിയാക്കാനൊരുങ്ങി യുവരാജ് സിങ്; ഇനി…
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഏകദിന ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ യുവരാജ് സിങ് രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു. ഐ.സി.സി അംഗീകൃത വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവരാജിന്റെ നീക്കം. ഇതിനായി താരം ബി.സി.സി.ഐയെ സമീപിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിലേക്ക് ഇനിയൊരു മടങ്ങിവരവുണ്ടാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് താരം അന്താരാഷ്ട്ര കരിയറിനോട് വിട പറയാനൊരുങ്ങുന്നത്. ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി അരങ്ങേറിയ താരത്തിന് ശ്രദ്ധേയ പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായിരുന്നില്ല. നാല് മത്സരങ്ങളിലെ അവസരം ലഭിച്ചുള്ളൂ. അതിലൊന്നില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയരുന്നെങ്കിലും പ്രതാഭ കാലത്തെ […]
തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു ഘടകമായെന്ന കടകംപള്ളിയുടെ നിലപാട് തള്ളി മുഖ്യമന്ത്രി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഘടകമായെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ്പോൾ പലതും പാളിപ്പോയിട്ടുണ്ട്. 23 വരെ കാത്തിരിക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശബരിമല വിവാദം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന സൂചന നല്‍കി മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. ശബരിമലയുടെ പേരില്‍ കുറേപ്പേരെ കബളിപ്പിക്കാന്‍ വര്‍ഗീയഭ്രാന്തന്‍മാര്‍ക്ക് കഴിഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിന് പിന്നാലെ തന്നെ ദേവസ്വം മന്ത്രിയുടെ […]
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ നിര്‍ണ്ണായക നീക്കവുമായി ബി.ജെ.പി
ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് നേരത്തെ തന്നെ ബി.ജെ.പി അവകാശപ്പെട്ടിരുന്നു. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ബി.ജെ.പി. എത്രയും വേഗം നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നാണ് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ ഗവര്‍ണര്‍ ആനന്ദിബന്‍ പട്ടേലിന് നല്‍കിയ കത്തിലെ ആവശ്യം. നിയമസഭയില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബി.ജെ.പി നീക്കം. കുതിരക്കച്ചവടമല്ല ഉദ്ദേശിക്കുന്നതെന്ന് പറയുമ്പോഴും ഭരണപക്ഷത്ത് നിന്ന് എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാരിനെ താഴെയിറക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. […]
ബംഗാളിലെ ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് ബി.ജെ.പി
പശ്ചിമ ബംഗാളില്‍ നിരവധി ബൂത്തുകളില്‍ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പശ്ചിമ ബംഗാള്‍, ഒഡിഷ, മധ്യപ്രദേശ്, കര്‍ണാടക, ചത്തിസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന് പ്രത്യേക നിരീക്ഷകരെ നിയോഗിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ബി.ജെ.പി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. വോട്ടെണ്ണല്‍ സമയത്ത് ക്രമക്കേടുണ്ടാവാതിരിക്കാന്‍ ഇ.വി.എം സ്ട്രോങ് റൂമുകളില്‍ കേന്ദ്രസേനയെ നിയോഗിക്കണമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.
പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താന്‍ ചന്ദ്രബാബു നായിഡുവിന്‍റെ നീക്കം
എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമവുമായി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. മമത ബാനര്‍ജിയുമായി നായിഡു ഇന്ന് കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തും. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാലുണ്ടാകുന്ന സാധ്യത മുന്നില്‍ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്നാണ് നായിഡു ആവശ്യപ്പെടുന്നത്. ഇതിനിടെ നിലവിലെ സാഹചര്യങ്ങള്‍ മായാവതിയും അഖിലേഷ് യാദവും ചര്‍ച്ച ചെയ്തു. പ്രതിപക്ഷ ഐക്യനിരക്കായി ഏതാനും മാസങ്ങളായി ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കുന്നത് ചന്ദ്രബാബു നായിഡുവാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാരത്തണ്‍ […]
ഇഷ്ക്കിനെതിരെ നെഗറ്റീവ് കമന്‍റിട്ടയാള്‍ക്ക് സംവിധായകന്‍റെ ഉശിരന്‍ മറുപടി
ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ തുടങ്ങി യുവ താരനിരയെ അണിനിരത്തി നവാഗതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഇഷ്ക്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പിന്തുണയാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇതിനിടയില്‍ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്‍റ് ഇട്ടയാള്‍ക്കതിരെ ശക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ഈ മറുപടിയാണിപ്പോള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു പ്രണയകഥയല്ല എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഇഷ്‌ക് മലയാളിയുടെ സദാചാരത്തെ കുറിച്ചാണ് പറയുന്നത്. ‘ചിത്രം […]












