മലയാളത്തിന്‍റെ താര രാജാവിന് ഇന്ന് 59-ാം പിറന്നാള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹന്‍ലാല്‍ ജനിക്കുന്നത്. താര രാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി. മെഗാതാരം മമ്മൂട്ടി തന്റെ പ്രിയസഹതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. മഞ്ജു വാര്യരും പൃഥ്വിരാജുമടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസകളുമായെത്തിയിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്. എല്ലാത്തിനും നന്ദി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ […]
Author: Tomy Thondamkuzhy
വിശ്വാസികൾക്കായി സമൂഹ നോമ്പ് തുറ നടത്തി അയോധ്യ സീതാറാം ക്ഷേത്രം
മതമെെത്രിയുടെയും പരസ്പര ബഹുമാനത്തിന്റെയും സന്ദേശവുമായി റമദാനിൽ വിശ്വസികൾക്ക് ഇഫ്താറൊരുക്കി അയോധ്യ സീതാറാം ക്ഷേത്രം. കേത്ര മുറ്റത്ത് ഒരുക്കിയ പ്രത്യേക ഇഫ്താറിൽ മുസ്‍ലിം വിശ്വാസികളും ഇത് മൂന്നാം തവണയാണ് ക്ഷേത്രത്തിൽ ഇഫ്താർ വിരുന്നൊരുന്നക്കുന്നതെന്ന് മുഖ്യ പുരോഹിതനായ യുഗൽ കിഷോർ പറഞ്ഞു. എല്ലാ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുന്ന തങ്ങൾ ഭാവിയിലും ഇഫ്താർ ഒരുക്കുമെന്നും പറഞ്ഞു. തന്റെ ഹിന്ദു സുഹൃത്തുക്കൾക്കൊപ്പം വർഷവും നവരാത്രി ആഘോഷിക്കാറുണ്ടെന്ന് ഇഫ്താറിന് എത്തിയ മുസ്സമ്മിൽ ഫിസ പറഞ്ഞു. മോശം അജണ്ടയുമായി വരുന്നവർക്ക് ഇവിടുള്ളവർ ഒന്നിച്ച് നിൽക്കുന്നതിൽ താത്പര്യമില്ലെന്ന് […]
ഇത്തവണ എന്‍.ഡി.എ വരില്ല, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചനം തെറ്റിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി
തിരുവനന്തപുരം: ഇത്തവണ ഇന്ത്യയില്‍ എന്‍.ഡി.എ അധികാരത്തില്‍ വരില്ലെന്നും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച് സി.പി.എം അനുഭാവിയും ജോത്സ്യനുമായ സജീവന്‍ സ്വാമി. തിങ്കളാഴ്ച രാവിലെ സ്റ്റാച്യുവിലെ ‘പങ്കജ്’ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജീവന്‍ സ്വാമി ഈ പ്രവചനം നടത്തുന്നത്. തന്റെ പ്രവചനം തെറ്റുകയാണെങ്കില്‍ മേയ് 31ന് മുന്‍പ് ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവന്‍ സ്വാമി ശപഥം ചെയ്തു. എന്‍.ഡി.എയെ തളളി യു.പി എയാണ് ഇത്തവണ അധികാരത്തില്‍ വരികയെന്ന് പറഞ്ഞ സജീവന്‍ സഖ്യകക്ഷികളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് […]
“ആ സമയത്ത് കാല് മാറരുത്”: പൃഥ്വിയെ ട്രോളി ഒമര്‍ ലുലു
നടനും നിര്‍മ്മാതാവും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒരു അഡാര്‍ ലവ് സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഐറ്റം ഡാന്‍സ് വിഷയത്തിലെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമര്‍ പൃഥ്വിരാജിനെ ട്രോളിയത്. മോഹന്‍ലാല്‍ നായകനായ ചിത്രം ലൂസിഫറിലെ ഐറ്റം ഡാന്‍സ് നേരത്തെ വിവാദമായിരുന്നു. സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോള്‍ സ്വന്തം സിനിമയില്‍ ഐറ്റം ഡാന്‍സ് ചിത്രീകരിച്ചതാണ് വിവാദമായത്. ഡാന്‍സ് ബാറില്‍ ഐറ്റം ഡാന്‍സ് അല്ലാതെ ഓട്ടന്‍ തുള്ളല്‍ കാണിക്കാന്‍ പറ്റുമോ […]
പെയിന്റിങുമായി ധോണി; വീഡിയോ വൈറല്‍
ലോകകപ്പോട് കൂടി എം.എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുമെന്നാണ് ഇപ്പോഴത്തെ ‘ധോണി വിരമിക്കല്‍ മാര്‍ക്കറ്റിലെ’ പ്രധാന വാര്‍ത്ത. അവിടെയും ഇവിടെയുമായി ധോണി നല്‍കുന്ന ചില സൂചനകളില്‍ നിന്നാണ് ഇക്കണ്ട വാര്‍ത്തകളൊക്കെ വരുന്നത്. ഇപ്പോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വൈറലായിരിക്കുന്നത് കുട്ടിക്കാലത്ത് ചിത്രകാരനാവാന്‍ ആഗ്രഹിച്ചിരുന്ന കാര്യം പറയുന്ന വീഡിയോ ആണ്. ധോണി തന്നെയാണ് ഇക്കാര്യം പറയുന്നത്. വളരെ രഹസ്യമായൊരു കാര്യം പങ്കിടാമെന്ന ആമുഖത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിക്കാലം മുതല്‍ക്കേ തന്റെ ആഗ്രഹമായിരുന്നു ഒരു ചിത്രകാരനാവുക എന്നത്. ക്രിക്കറ്റ് ധാരാളം കളിച്ചു. […]
ഒരു നൊമ്പരപ്പൂവായി ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഒരു വര്‍ഷം
നമ്മുടെയെല്ലാം മനസ്സില്‍ നൊമ്പരമവശേഷിപ്പിച്ച് ലിനി എന്ന മാലാഖ കടന്നുപോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യനാളുകളിലാണ് സേവനത്തിന്റെ വേറിട്ട മുഖവുമായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സായിരുന്ന ലിനി വിടവാങ്ങിയത്. അർപ്പണബോധത്തിന്റെ മുഖമാണ് ഇന്ന് ലിനി നമുക്ക് മുന്നിൽ. 2018 മെയ് 21 കണ്‍തുറന്നത് സിസ്റ്റര്‍ ലിനിയുടെ മരണ വാര്‍ത്തയുമായിട്ടായിരുന്നു. നിപ വൈറസ് കോഴിക്കോടിനെ പിടികൂടിയതിന് ശേഷമുള്ള മൂന്നാമത്തെ മരണം. ഞെട്ടലോടെയാണ് ലിനിയുടെ മരണവാര്‍ത്ത കേരളം കേട്ടത്. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കിടന്നിരുന്ന സാബിത്തില്‍ നിന്നാണ് […]
രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് മോദി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജീവ് ഗാന്ധിയുടെ 28ാം ചരമ വാർഷികത്തിൽ സമാധിയിടമായ വീർഭൂമിയിൽ മകനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഓർമ്മ പുതുക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മറ്റു മുതിർന്ന രാഷ്ട്രീയ നേതാക്കൾ എന്നിവരും വീർഭൂമിയിൽ സനന്ദർശനം നടത്തി. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ വഴിയാണ് രാജീവ് ഗാന്ധിക്ക് ആദരമർപ്പിച്ചത്.
തിരുവനന്തപുരത്ത് വന്‍ തീപിടുത്തം
തിരുവനന്തപുരത്ത് തീപിടിത്തം. തിരുവനന്തപുരം തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമിക്കുന്നു. ചെല്ലം അംബര്‍ല എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തെരഞ്ഞെടുപ്പ് കഴിഞ്ഞു; നമോ ടിവി അപ്രത്യക്ഷമായി
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിച്ചിരുന്ന നമോ ടിവി പ്രേക്ഷകരുടെ സെറ്റ് അപ്പ് ബോക്‌സുകളില്‍ നിന്ന് അപ്രത്യക്ഷമായി. 2019 ലോക്സഭാ ഇലക്ഷന് മുമ്പ് മാര്‍ച്ച് 26നാണ് നമോ ടിവി പ്രവര്‍ത്തനം ആരംഭിച്ചത്. മോദിയുടെ അഭിമുഖങ്ങളും റാലികളും സിനിമകളും പ്രദര്‍ശിപ്പിച്ചിരുന്ന നമോ ടിവിയുടെ പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പ്രമുഖ ഡി.റ്റി.എച്ച് സേവനദാതാക്കള്‍ സൗജന്യമായി നമോ ടിവി ലഭ്യമാക്കിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഫോര്‍മേഷന്‍ ബ്രോഡ്കാസ്റ്റ് മന്ത്രാലയത്തിന് പരാതി […]
തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ പ്രഗ്യാസിങ് ഠാക്കൂര്‍ മൗനവ്രതത്തില്‍
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് വരെ മൗനവ്രതത്തിലെന്ന് പ്രഗ്യാസിങ് ഠാക്കൂര്‍. ട്വീറ്റിലൂടെയാണ് പ്രഗ്യാസിങ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയെ ദേശസ്‌നേഹിയെന്ന് പ്രഗ്യാസിങ് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ പ്രഗ്യാസിങ് ആ സന്ദേശത്തില്‍ തന്നെയാണ് മൗനവ്രതത്തിലാണെന്ന കാര്യം പറഞ്ഞിരിക്കുന്നത്. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി കൂടിയായ പ്രഗ്യാസിങ് ഗോഡ്‌സെയെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങളില്‍ പിന്നീട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരെയെങ്കിലും തന്റെ വാക്കുകള്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഇനി മൂന്ന് ദിവസം ഞാന്‍ […]












