ലോകകപ്പ് ഇന്ത്യ നേടിയാലും അത്ഭുതപ്പെടാനില്ലെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയന്‍ ലാറ. ഇക്കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയുടെ പ്രകടനം മുന്‍നിര്‍ത്തിയാണ് ലാറയുടെ നിരീക്ഷണം. 2017ല്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ എങ്ങനെയെന്ന ചോദ്യത്തിനായിരുന്നു ലാറയുടെ മറുപടി. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എല്ലാം ഒത്തൊരു ടീമാണ് ഇന്ത്യയുടെത്, അതിനാല്‍ തന്നെ അടുത്ത ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനൊന്നുമില്ലെന്നും ലാറ പറഞ്ഞു. അതേസമയം നാട്ടുകാരായ ഇംഗ്ലണ്ടിനെ കുറച്ചുകാണുന്നില്ല ലാറ. എല്ലാ കളികളിലും നാട്ടുകാര്‍ക്ക് മേല്‍ക്കോയ്മയുണ്ടാവും ആ സാധ്യത […]
Author: Tomy Thondamkuzhy
വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
പെരുമാറ്റ ചട്ടലംഘനപരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോള്‍ അന്തിമ ഉത്തരവുകളില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പരാതിയില്‍ കമ്മീഷണറായ അശോക് ലവാസ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇത് അന്തിമ ഉത്തരവിലുണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കമ്മീഷനിലുണ്ടായ ഭിന്നത തീര്‍ക്കാന്‍ വിളിച്ച യോഗത്തിലാണ് അന്തിമ ഉത്തരവുകളില്‍ ആരുടേയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തേണ്ടെന്ന് കമ്മീഷന്‍ തീരുമാനിച്ചത്.
ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പിഴവുകളെന്ന് വിമര്‍ശം
എന്‍ഡിഎ സഖ്യത്തിന് 365 സീറ്റ് വരെ ലഭിക്കാമെന്ന് പ്രവചിച്ച ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലത്തില്‍ പിഴവുകളെന്ന് വിമര്‍ശനം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടതോടെ ഇവരുടെ വെബ്‌സൈറ്റില്‍ നിന്ന് എക്‌സിറ്റ് പോള്‍ ഫലം പിന്‍വലിക്കുകയും പിഴവുകള്‍ തിരുത്തി വീണ്ടും ലഭ്യമാക്കുകയും ചെയ്തു. സ്ഥാനാര്‍ത്ഥികളുടെ മണ്ഡലത്തിലെ സാധ്യത അടിസ്ഥാനപ്പെടുത്തിയല്ല സര്‍വെയെന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. നടത്തിയ സര്‍വേകളില്‍ 95 ശതമാനം കൃത്യതയാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേക്കുള്ളത്. എന്നാല്‍ ഇത്തവണ നിരവധി പിഴവുകളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉദാഹരണത്തിന് […]
വിവിപാറ്റ് വിശ്വാസ്യത: പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. പരാതി നല്‍കുന്നതിന് മുന്നോടിയായി ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. പ്രതിപക്ഷ കക്ഷികള്‍ ജാഥയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പോകാനാണ് തീരുമാനിച്ചതെങ്കിലും സുരക്ഷാപ്രശ്‌നം കാരണം അത് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെത്തി പ്രതിപക്ഷനേതാക്കള്‍ പരാതി നല്‍കി.
സോഷ്യല്‍ മീഡിയയില്‍ താരമായി വ്യത്യസ്തനായൊരു ഡെലിവറി ബോയി
സ്വിഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണങ്ങളുമായി ഡെലിവറി എക്സിക്യുട്ടീവുകള്‍ വീടുകള്‍ തോറും കയറിയിറങ്ങുന്നത് ഇന്ന് അസാധാരണമായ ഒന്നല്ല. എന്നാല്‍ വളരെ വ്യത്യസ്തനായ ഒരു ഡെലിവറി എക്സിക്യുട്ടീവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്നത്. കൈ കൊണ്ട് നിയന്ത്രിക്കുന്ന മുച്ചക്ര വാഹനത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഭിന്നശേഷിക്കാരനായ യുവാവിന്‍റെ വീഡിയോ ആണ് ശ്രദ്ധയാകര്‍ഷിച്ചത്. സൊമാറ്റോ കമ്പനിയില്‍ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്ന രാമു എന്ന വ്യക്തിയാണ് നിശ്ചയദാര്‍ഡ്യത്തിന്റെ അടയാളമായി […]
തിരുവനന്തപുരം തീപിടുത്തം; ഒഴിവായത് വന്‍ ദുരന്തം
തിരുവനന്തപുരം എം ജി റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ചെല്ലം അംബ്രല്ലാ മാര്‍ട്ടില്‍ രാവിലെ തീപിടിത്തമുണ്ടായി. തൊഴിലാളികള്‍ ജോലിക്ക് എത്തും മുമ്പ് തീപിടുത്തമുണ്ടായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മറ്റ് കടകളിലേക്ക് തീ പടരാതിരുന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചു. 20 ലധികം ജീവനക്കാരാണ് ഇവിടെയുള്ളത്. വര്‍ഷങ്ങളായി തങ്ങള്‍ ജോലി ചെയ്ത സ്ഥാപനം നിമിഷങ്ങള്‍ക്കുള്ളില്‍ കത്തിയമര്‍ന്നതിന്‍റെ ഞെട്ടലിലാണ് ജീവനക്കാര്‍. തുണിക്കടകളും ലെതര്‍ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും ഗോഡൌണുകളും ഉള്ള പ്രദേശത്താണ് തീപിടുത്തമുണ്ടായത്. തീ മറ്റു കടകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍ ദുരന്തത്തിന്‍റെ വ്യാപ്തി […]
തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് പ്രണബ് മുഖർജി
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം വ്യാപക പരാതി ഉന്നയിക്കുന്നതിനിടെ, വത്യസ്ത നിലപാടുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ലോക്സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രണബ് മുഖർജി. രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നുണ്ട് എങ്കിൽ അത് രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നല്ല രീതിയിലുള്ള നടത്തിപ്പ് കാരണമാണ്. സുകുമാർ സെൻ മുതൽ ഇന്നത്തെ തെരഞ്ഞെടുപ്പ് കമ്മീഷണർ വരെ തെരഞ്ഞെടുപ്പ് ചുമതല കൃത്യമായി തന്നെ നിർവഹിച്ചു എന്നും പ്രണബ് വ്യക്തമാക്കി. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ജനങ്ങളും […]
കല്ലട ബസിലെ ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി
യാത്രക്കാരെ മര്‍ദ്ദിച്ച കല്ലട ബസിലെ ജീവനക്കാരുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നിരപരാധികളായ യാത്രക്കാരെ ആക്രമിച്ച കേസ് ഗൗരവമേറിയതാണ്. പ്രതികൾ പുറത്ത് നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് അപേക്ഷയില്‍ പറയുന്നു.
സ്ഥിരം ചായകളെ ഒന്നു മാറ്റിപ്പിടിക്കൂ..ഗുണമേറെയുള്ള ചെമ്പരത്തിച്ചായ കുടിക്കൂ
ലെമണ്‍ ടീ, ജിഞ്ചര്‍ ടീ, തന്തൂരി ചായ തുടങ്ങി വിവിധ തരം ചായകളിങ്ങനെ പല രുചികളായി കത്തിക്കയറുമ്പോഴാണ് ചുവപ്പന്‍ കളറില്‍ ചെമ്പരത്തിച്ചായയുടെ വരവ്. മലയാളിക്ക് അത്ര പരിചയമില്ലെങ്കിലും ചെമ്പരത്തി ചായ പതിയെ പതിയ ചായക്കപ്പുകളില്‍ ഇടം പിടിച്ചിട്ടുണ്ട്. കാണാനുള്ള ഭംഗി മാത്രമല്ല, ഗുണത്തിലും മുന്‍പനാണ് ചെമ്പരത്തിച്ചായ. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് ‘ചെമ്പരത്തി കട്ടന്‍’ ആയി ഉപയോഗിക്കാം. […]
രാഹുല്‍ കഠിനാധ്വാനി, പക്ഷെ പ്രതിപക്ഷ നേതാവായി തുടരുമെന്ന് ശിവസേന
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്തുവെന്നും പാർലമെന്റിൽ ശക്തമായ പ്രതിപക്ഷമാണെന്ന് തെളിയിച്ചുവെന്നും ശിവസേന. പൊതുതെരഞ്ഞെടുപ്പില്‍ മോദി തന്നെ അധികാരത്തില്‍ വരുമെന്നും മുഖപത്രമായ ‘സാമന’യില്‍ ശിവസേന പറഞ്ഞു. ജനങ്ങളുടെയും മഹാരാഷ്ട്രയുടെയും ട്രെന്ററിയാന്‍ എക്സിറ്റ് പോളിന് പിറകെ പോകേണ്ടതില്ല. 2019ല്‍ നരേന്ദ്ര മോഡി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന് പ്രവചിക്കാന്‍ ഒരു പുരോഹിതന്റെയും ആവശ്യമില്ലെന്നും ശിവസേന പറഞ്ഞു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭ തിരഞ്ഞെടുപ്പിൽ കഠിനാധ്വാനം ചെയ്തു. പാർലമെന്റിൽ ശക്തമായ പ്രതിപക്ഷം ആയിരിക്കും അവരെന്ന് തെളിയിച്ചിരിക്കുന്നു. […]












