കെവിൻ കേസിൽ സസ്പെൻഷനിലായ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം.എസ് ഷിബുവിനെ സർവീസിൽ തിരിച്ചെടുക്കുവാൻ തീരുമാനിച്ചു. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ ഐ.ജി വിജയ് സാക്കറെ ആണ് ഷിബുവിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഐജി ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതിനു നൽകിയ വിശദീകരണം തൃപ്തികരമായ സാഹചര്യത്തിലാണ് നടപടി. അതേസമയം ഷിബുവിനെ കോട്ടയം ജില്ലയിൽ നിയമിക്കരുത് എന്ന് കോട്ടയം എസ്.പി ഹരിശങ്കർ ഐ.ജിയോട് ആവശ്യപ്പെട്ടു. കെവിനെ കാണാതായ ദിവസം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു […]
Author: Tomy Thondamkuzhy
കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ അയവില്ല
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിൽക്കുന്നതോടെ കോൺഗ്രസിലുണ്ടായ പ്രതിസന്ധിയിൽ അയവില്ല. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്നലെയും ഫലം കണ്ടില്ല. ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവിന്റെ കാര്യത്തിലും അനിശ്ചിതത്വം ബാക്കിയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളൊരാളെ കണ്ടെത്തണം. ലോക്സഭയിലെ പാര്‍ട്ടിയുടെ കക്ഷി നേതാവ് സ്ഥാനവും പാർട്ടി പുനഃസംഘടനാ ചുമതലയും വഹിക്കാം എന്നാണ് രാഹുലിന്റെ നിലപാട്. അനുനയത്തിനായെത്തിയ അശോക് […]
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
രണ്ടാം എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നാളെ നടക്കും. ബിംസ്റ്റിക് രാഷ്ട്രത്തലവന്മാർ അടക്കം വിവിധ വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. അതിനിടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിൽ പുതിയ മന്ത്രിസഭാംഗങ്ങളെക്കുറിച്ച് ധാരണയായി. നാളെ വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് ചടങ്ങ്. ബിംസ്റ്റക് രാഷ്ട്രത്തലവന്മാർക്ക് പുറമേ കിർഗിസ്ഥാൻ പ്രസിഡണ്ടും മൗറീഷ്യസ് പ്രധാനമന്ത്രിയും നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. അതേസമയം പാകിസ്താന്‍ പ്രധാനമന്ത്രി ഇംമ്രാൻ ഖാന് ക്ഷണമില്ല. […]
ടി20 ശൈലിയില്‍ ഏകദിനം കളിച്ച് ഇംഗ്ലണ്ട്; തകര്‍പ്പന്‍ ജയം
ലോകകപ്പ് സന്നാഹ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട്. അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 161 എന്ന വിജയലക്ഷ്യം 17.3 ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്. ടി20 ശൈലിയിലായിരുന്നു ഇംഗ്ലണ്ടിന്റെ ബാറ്റിങ്. ഓപ്പണര്‍മാരായ ജേസണ്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്ന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ജേസണ്‍ റോയ് 46 പന്തില്‍ നിന്ന് നാല് സിക്‌സറുകളുടെയും പതിനൊന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെ അടിച്ചെടുത്തത് 89 റണ്‍സ്. ബെയര്‍സ്റ്റോ 22 പന്തില്‍ നിന്ന് നേടിയത് 39 […]
ജൂഡ് ആന്‍റണിയുടെ വ്യാജ അസിസ്റ്റന്‍റിനെ കയ്യോടെ പൊക്കി അപര്‍ണ ബാലമുരളി
നടനും സംവിധായകനുമായ ജൂഡ് ആന്‍റണിയുടെ അസിസ്റ്റന്‍റെന്ന പറഞ്ഞ് ഫേസ്ബുക്കില്‍ സന്ദേശമയച്ചയാളെ കയ്യോടെ പൊക്കി നടി അപര്‍ണ ബാലമുരളി. ജൂഡ് തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. അപര്‍ണക്ക് ലഭിച്ച വ്യാജ സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് ജൂഡിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. “എന്റെ അസിസ്റ്റന്‍റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന ഒരു കള്ളന്‍ ഇറങ്ങിയിട്ടുണ്ട്. എനിക്കിങ്ങനെ ഒരു സംവിധാന സഹായിയില്ല” ഇനി ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ തന്നെ നേരിട്ടറിയിക്കണമെന്നും ജൂഡ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. “എന്റെ അസിസ്റ്റന്റ് […]
കൊളംബോ ഭീകരാക്രമണകേസ് അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് അനുമതി
കൊളംബോ ഭീകരാക്രമണ കേസിലെ ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എ ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനുമതി . അന്വേഷണത്തിനായി എന്‍.ഐ.എ സംഘം കൊളംബോയിലേക്ക്പോകും. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ വൈ സി മോഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന്റെ ഭാഗമാകുക. കഴിഞ്ഞ മാസം 21 ന് 250 പേരുടെ ദാരുണ മരണത്തിനിടയാക്കിയ കൊളംബോയിലെ സ്ഫോടനപരമ്പരയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ എന്‍.ഐ.എക്ക് കേന്ദ്ര അഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. അന്വേഷണവുമായി സഹകരിക്കാന്‍ നേരത്തെ അനുമതി തേടുകയും കൊളംബോ അനുകൂല നിലപാട് സ്വീകരിക്കുകയും […]
മസാല ബോണ്ട് സംസ്ഥാനത്തെ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷം
മസാല ബോണ്ടില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് സര്‍ക്കാര്‍. ഉയര്‍ന്ന പലിശ നിരക്കാണെന്നും സി.ഡി.പി.ക്യുവിനായി സ്വകാര്യ ഇഷ്യു നടത്തിയെന്നുമുള്ള ആരോപണത്തെ ധനമന്ത്രി അടിയന്ത്ര പ്രമേയ ചര്‍ച്ചക്കിടെ തള്ളി. കിഫ്ബിക്ക് ലഭിക്കാന്‍ സാധ്യതയുള്ള മിതമായ നിരക്കിലാണ് ബോണ്ട് ഇറക്കിയത്. മസാല ബോണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷത്തെ കാണിക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ബോണ്ടില്‍ അവ്യക്തതയും നിഗൂഢതയുമുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കിഫ്ബിയുമായി ബന്ധപ്പെട്ട് നാല് നുണകള്‍ ധനമന്ത്രി പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. […]
മോദി ഭക്തരെ ഒരു നിമിഷം പോലും കോണ്‍ഗ്രസില്‍ വച്ചുപുലര്‍ത്തരുത്
നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി അംഗം എ.എം രോഹിത്. അബ്ദുള്ളക്കുട്ടിയെപ്പോലെയുള്ള മോദി ഭക്തരെ ഒരു നിമിഷം പോലും കോൺഗ്രസിൽ വച്ചുപുലർത്തരുതെന്നും എത്രയും പെട്ടെന്ന് പുറത്തുകളയണമെന്നും രോഹിത് ഫേസ്ബുക്കില്‍ കുറിച്ചു. ”തെരഞ്ഞെടുപ്പ് വിജയം മോദിയുടെ വികസന അജണ്ടക്കുള്ള അംഗീകാരമാണ് . ബി.ജെ.പിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് മോദിയുടേത് . മോദിയുടെ വിജയം എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകരും വിശകലനം ചെയ്യണം” എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം […]
ആബുലന്‍സ് നിഷേധിച്ചു,അമ്മ നടന്നത് കിലോമീറ്ററുകള്‍,വഴിമധ്യേ കുട്ടി മരിച്ചു
ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂരില്‍ അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതോടെ പനി ബാധിച്ച മകനെയും ചുമന്ന് അമ്മ നടന്നത് കിലോമീറ്ററുകള്‍. യാത്രമധ്യേ കുട്ടി മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് അഫ്റോസ് എന്ന കുട്ടിയെ ഷാജഹാന്‍ പൂരിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് . എന്നാല്‍ കുട്ടിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം. യാത്രക്കായി ആംബുലന്‍സ് ആവശ്യപ്പെട്ടു. മൂന്ന് ആംബലന്‍സുകള്‍ ആശുപത്രിയിലുണ്ടായിരുന്നിട്ടും ഒന്നുപോലും അനുവദിച്ചില്ലെന്ന് കുടുംബം പറയുന്നു. മറ്റു വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ കയ്യില്‍ പണമില്ലാത്തതിനാല്‍ കുട്ടിയെയും കൊണ്ട് […]
രമ്യ ഹരിദാസ് പരാതി നല്‍കിയിട്ടില്ലെന്ന് വനിതാ കമ്മീഷന്‍
എ.വിജയരാഘവന്റെ പരാമര്‍ശം രമ്യ ഹരിദാസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. വനിതാ കമ്മീഷന് രമ്യ ഇതുവരെ പരാതി നൽകിയിട്ടില്ല. രമ്യയ്ക്ക് എതിരെ പരാമർശം ഉയർന്നതിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തെന്നും എം.സി ജോസഫൈൻ പറഞ്ഞു. എ.വിജയരാഘവന്റെ മോശം പരാമര്‍ശത്തില്‍ പരാതി നല്‍കിയിട്ടും വനിതാ കമ്മീഷന്‍ പോലും ഇടപെട്ടില്ലെന്ന് രമ്യാ ഹരിദാസ് മീഡിയവണ്‍ വ്യൂ പോയിന്‍റില്‍ പറഞ്ഞിരുന്നു. വനിതാ കമ്മീഷനെങ്കിലും വിളിക്കുമെന്ന് വിചാരിച്ചു. പ്രസംഗത്തിനിടെയുണ്ടായ പരാമര്‍ശം എന്നുകരുതി ആദ്യം അവഗണിച്ചു. ആക്ഷേപം […]












