നടന്‍ മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച എല്ലാ അവസരവും ആഹ്ലാദകരമായിരുന്നുവെന്ന് പ്രമുഖ ഹിന്ദി താരം വിവേക് ഒബ്‌റോയി. നല്ല റോള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം ‘മീഡിയാ വണി’നോട് വ്യക്തമാക്കി. അബൂദബിയില്‍ ‘പി.എം നരേന്ദ്ര മോദി’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു വിവേക് ഒബ്‌റോയി. മുമ്പ് ‘കമ്പനി’ എന്ന സിനിമയിലും അടുത്തിടെ ‘ലൂസിഫര്‍’ ചിത്രത്തിലും അഭിനയിക്കാനെത്തിയ തനിക്ക് മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളതെന്ന് വിവേക് ഒബ്‌റോയി പറഞ്ഞു. മലയാള സംഭാഷണം […]
Author: Tomy Thondamkuzhy
മകന്റെ ടിസി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിയില്‍ നിന്നും ഈടാക്കിയത് ഒരു ലക്ഷം രൂപ
മകന്റെ ടി.സി ലഭിക്കാൻ സ്കൂളിലെ പാചകക്കാരിയിൽ നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി നിലമ്പൂരിലെ പാലുണ്ട ഗുഡ് ഷെപ്പേർഡ് സ്കൂൾ. സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത്, വിദ്യാർത്ഥി പത്താം ക്ലാസ് കഴിഞ്ഞ് സ്കൂൾ മാറാൻ ആവശ്യപ്പെട്ടപ്പോഴാണ് പലിശ സഹിതം തുക ഈടാക്കിയത്. കടം വാങ്ങി പണമടച്ച അമ്മ ഇപ്പോഴും കടം വീട്ടാനുള്ള നെട്ടോട്ടത്തിലാണ്. മകന് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ഈ അമ്മയുടെ സ്വപ്നം പക്ഷേ, കടക്കെണിയിലാണ് എത്തിച്ചത്. പാലുണ്ടയിലെ ഗുഡ്ഷെപ്പേർഡ് സ്കൂളിൽ പാചകതൊഴിലാളിയായി ചേർന്നപ്പോൾ, മകന് […]
എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍
കെവിന്‍ കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കെവിന്റെ അച്ഛന്‍ ജോസഫ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ജോസഫ് മീഡിയവണിനോട് പറഞ്ഞു. ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ജോസഫ് പറഞ്ഞു.
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം
കാസര്‍കോട് യുവാക്കള്‍ക്ക് നേരെ പേര് ചോദിച്ച് മര്‍ദനം. യാത്രക്കിടെ വഴിയില്‍ വാഹനം നിര്‍ത്തിയ യുവാക്കളെ രണ്ടംഗ സംഘം പേര് ചോദിച്ച് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട് പെട്രോള്‍ പമ്പില്‍ വെച്ച് മറ്റൊരാളും സമാനമായ രീതിയില്‍ അക്രമത്തിനിരയായി. ഗള്‍ഫില്‍ നിന്നെത്തുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ട് വരാനായി മംഗലാപുരം എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാഞ്ഞങ്ങാട് മരക്കാപ്പ് സ്വദേശികളായ ഫായിസിനും, സുഹൃത്ത് അനസിനുമാണ് മര്‍ദനമേറ്റത്. കാസര്‍കോട് കറന്തക്കാട് താളിപ്പടുപ്പ് മൈതാനത്തിന് സമീപം തിങ്കളാഴ്ച്ച പുലര്‍ച്ചെ 1 മണിക്കാണ് ആക്രമണമുണ്ടായത്. […]
ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയതായി വിലയിരുത്തല്‍
ആലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ പാര്‍ട്ടിക്ക് പിഴവ് പറ്റിയതായി കോണ്‍ഗ്രസില്‍ വിലയിരുത്തല്‍. തോല്‍വി പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കും. പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാനും കെ.പി.സി.സി നേതൃയോഗം തീരുമാനിച്ചു. മിന്നുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനിടെ ആലപ്പുഴയിലെ തോല്‍വിയെ പാര്‍ട്ടിയെ അമ്പരപ്പിച്ചു. വിജയം പ്രതീക്ഷിച്ചിടത്ത് തോല്‍വി ഉണ്ടായതിന് പിന്നില്‍ സംഘടനാപരമായ പിഴവുണ്ടായിട്ടുണ്ടെന്നാണ് വിവരം. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കും. ആലപ്പുഴയിലെ സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ഇന്നത്തെ നേതൃയോഗത്തിനെത്തിയിരുന്നില്ല. വൈകിട്ട് ചേര്‍ന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി പുനസംഘടനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. എം.പിമാരായ […]
സംവിധാനം പഠിക്കാന്‍ അനുപമ പരമേശ്വരന്‍; ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് കൂടുമാറിയ നടി ഇപ്പോള്‍ അവിടെ സൂപ്പര്‍ നായികയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് അനുപമ. പക്ഷേ ഇത്തവണത്തെ വരവ് നായിക വേഷത്തിലല്ല. സഹ സംവിധായികയുടെ കുപ്പായമണിഞ്ഞാണ് തെന്നിന്ത്യന്‍ നായിക സിനിമയിലേക്ക് എത്തിയത്. നായിക തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. ‘പുതിയൊരു തുടക്കമാണിത്. ദുല്‍ഖറിന്‍റെ പുതിയ നിര്‍മാണ […]
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സികുട്ടനെ തെരഞ്ഞെടുത്തു
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഒളിമ്പ്യന്‍ മേഴ്സികുട്ടനെ തെരഞ്ഞെടുത്തു. കായിക സംഘടനകളുടെ തലപ്പത്ത് കായിക താരം തന്നെ വരണമെന്ന നയത്തിന്റെ ഭാഗമായാണ് മേഴ്സികുട്ടനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വൈസ് പ്രസിഡിന്റിനെയും സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളെയും നേരത്തെ തെരഞ്ഞെടുത്തിരുന്നു. നിലവില്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ വൈസ് പ്രസിഡന്റായിരുന്നു മേഴ്സികുട്ടന്‍. ടി.പി ദാസനായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ കായിക നിയമത്തില്‍ ഭേദഗതി വരുത്തിയതു പ്രകാരമണ് കായികതാരമായ മേഴ്സികുട്ടനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. ഈ മാസം 14നാണ് കണ്ണൂരില്‍ നിന്നുള്ള ഒ.കെ […]
പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. നിർമ്മാണ സാമഗ്രി സാമ്പിൾ പരിശോധന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വിജിലന്‍സിന് ലഭിച്ചിരുന്നു. അതേസമയം ജൂൺ ആദ്യം തന്നെ പാലം ഗതാഗതത്തിനായി തുറന്ന് നൽകും. നിര്‍മാണ സാമഗ്രികളുടെ തിരുവനന്തപുരം റീജിയണൽ ലാബിലെ പരിശോധനാ ഫലം ലഭ്യമായതോടെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. ഇത് പഠനവിധേയമാക്കി അഴിമതി നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധന വിധേയമാക്കിയാണ് അന്വേഷണറിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ട് ഇന്ന് വിജിലൻസ് ഡയറക്ടർക്ക് കൈമാറിയേക്കും. ആസൂത്രണത്തില്‍ […]
കോട്ടയം മെഡിക്കല്‍ കോളേജില്‍ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ് നീക്കാന്‍ ശസ്ത്രക്രീയയ്ക്ക് വിധേയയാക്കിയെങ്കിലും കവിത മരിക്കുകയായിരുന്നു. ഇന്‍ക്വിസ്റ്റ് നടപടികള്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. സിസേറിയൻ ആവശ്യമായതിനാൽ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കവിതയെ പത്തനംതിട്ടയില്‍ നിന്നും മാറ്റുകയായിരുന്നു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് പ്രസവാനന്തര ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ കഴിയവെ കവിതയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. വിവരം […]
യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട്: കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച്
നഴ്‍സിങ് സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് എടുക്കണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. 2011 മുതലുള്ള സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശ. എന്നാല്‍ ക്രൈംബ്രാഞ്ച് തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതാണെന്നാണ് യു.എന്‍.എ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ വിശദീകരണം. യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഹാജരാകാന്‍ മൂന്ന് തവണ പ്രതിനിധികളോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ യു.എന്‍.എ ഭാരവാഹികള്‍ തയ്യാറായില്ല. സാമ്പത്തിക രേഖകള്‍ ഹാജരാക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കിയെങ്കിലും ഹൈക്കോടതിയില്‍ നടക്കുന്ന കേസിന് […]












