പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ രണ്ട് നിര്‍മാണത്തൊഴിലാളികള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മുർഷിദാബാദ് സ്വദേശികളായ റിപ്പൺ ഷെയ്ഖ്, സുവോ ഷെയ്ഖ് എന്നിവരാണ് മരിച്ചത്. നില കെട്ടിയിരുന്ന പൈപ്പ് തെന്നി വീണ് താഴേക്ക് പതിച്ചതാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
Author: Tomy Thondamkuzhy
കൊല്ലം കടയ്ക്കലിൽ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം
കൊല്ലം കടയ്ക്കലിൽ പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. സി.ഐ അടക്കം രണ്ട് പൊലീസുകാർക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരുക്കേറ്റു. ആക്രമണത്തിന് നേതൃത്വം നൽകിയ മൂന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കടയ്ക്കൽ മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഓട്ടോയിൽ എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകര്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ജീപ്പില്‍ കയറ്റി. ജീപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘർഷമുണ്ടാവുകയായിരുന്നു. ചിതറ സ്വദേശികളായ ബിനോയ്, […]
പമ്പയിലെ വാഹന നിയന്ത്രണം നീക്കണമെന്ന് ദേവസ്വം ബോർഡ്
ശബരിമല തീർത്ഥാടന കാലത്ത് സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനാനുമതി നൽകണമെന്ന കാര്യം ദേവസ്വം ബോർഡ് സർക്കാരിനെ അറിയിക്കും. തീർത്ഥാടകരുടെ എണ്ണം കുറയാൻ കാരണം വാഹനങ്ങൾ കടത്തിവിടാത്തതാണെന്ന നിഗമനത്തിലാണ് ബോർഡ് ഇക്കാര്യം അറിയിക്കുക. എന്നാൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക പൊലീസും സർക്കാരുമായിരിക്കും. കഴിഞ്ഞ ദിവസം ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഈ നിലപാടിൽ ബോർഡ് എത്തിയത്. ബേസ് ക്യാമ്പ് നിലയ്ക്കലിൽ തന്നെ നിലനിർത്താനാണ് ദേവസ്വം ബോർഡ് സർക്കാരിനോടും പൊലീസിനൊടും ആവശ്യപ്പെടുക. തീർത്ഥാടകർ വരുന്ന വാഹനങ്ങൾ പമ്പയിലേക്ക് കടത്തി […]
കല്ലട സംഭവം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍
കല്ലട ബസില്‍ യാത്രക്കാര്‍ അക്രമിക്കപ്പെട്ട കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും പൊലീസും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇവരോട് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് യാത്രക്കാര്‍ ഇരയാകുന്നത് റെയില്‍വെ സംവിധാനം കാര്യക്ഷമമാകാത്തതു കൊണ്ടാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അംഗം പി മോഹനദാസ് പറഞ്ഞു.
സൂക്ഷിക്കുക… ഈ കാറ്റ് കരീബിയനില്‍ നിന്നാണ്…
കൂറ്റന്‍ അടികള്‍ പിറന്ന വെസ്റ്റ് ഇന്‍റീസ് – ന്യൂസിലാന്‍റ് സന്നാഹ മത്സരത്തില്‍ കരീബിയന്‍ പടക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍റീസ് 421 എന്ന കൂറ്റന്‍ സ്കോര്‍ കീവിപടക്ക് മുന്നില്‍ പടുത്തുയര്‍ത്തുകയായിരുന്നു. ക്രീസിലിറങ്ങിയ ഒട്ടുമിക്ക ബാറ്റ്സ്മാന്മാരും 20 റണ്‍സ് കടന്നതോടെ മികച്ച ഒരു ടീം വര്‍ക്ക് പുറത്ത് വരികയായിരുന്നു. ഷായ് ഹോപ്പ് സെഞ്ച്വറിയും റസല്‍, ഈവന്‍ ലൂയീസ് എന്നിവര്‍ അര്‍ദ്ദസെഞ്ച്വറിയും കുറിച്ചതോടെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. അവസാന ഓവറില്‍ റസലിന്‍റെ വെടിക്കെട്ടിന് ഐ.പി.എല്ലിന് ശേഷം ലോകകപ്പും സാക്ഷ്യം […]
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പി.ജെ ജോസഫാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്
കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി.ജെ ജോസഫാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ കത്ത് നല്‍കി. ഇതോടെ പി.ജെ ജോസഫ് വിഭാഗം പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷമാകും. ജോസ് കെ.മാണി വിഭാഗത്തോട് ആലോചിക്കാതെയാണ് ജോയ് എബ്രഹാമിന്റെ കത്ത്. ചെയര്‍മാന്‍ പദവിയുടെ തര്‍ക്കത്തെ ചൊല്ലിയുള്ള കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്നാണ് ജോസഫിന്റെ നിലപാട്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആരാകണമെന്ന തര്‍ക്കം തുടരുന്നതിനിടെയാണ് ജോയ് എബ്രഹാം തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. […]
ഇടതുപക്ഷത്തിന്റെ പരാജയം ഞെട്ടിച്ചു; ആര്‍.എസ്.എസിനെതിരെ വിനായകന്‍
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ആശങ്കപ്പെടുത്തുന്നതെന്ന് നടന്‍ വിനായകന്‍. ഇടതുപക്ഷത്തിന്റെ പരാജയം തന്നെ ഞെട്ടിച്ചു. എന്നാല്‍ ആര്‍.എസ്.എസിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും വിനായകന്‍ പറഞ്ഞു. മീഡിയവണിനനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായകന്‍. താനൊരു ഇടതുപക്ഷ സഹയാത്രികനാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലം തന്നെ ഞെട്ടിച്ചു. എന്താണ് സംഭവിച്ചതെന്ന് ജനം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ തകര്‍ച്ച ആശങ്കപ്പെടുത്തുന്നതാണ്. ബി.ജെ.പി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിനായകന്‍ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടെന്നും എന്നാല്‍ […]
സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ
സവർക്കറുടെ ജന്മദിന വാർഷികത്തിൽ വിദ്യാർത്ഥികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ. പത്തു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സിലുള്ള വിദ്യാർത്ഥികൾക്കാണ് കത്തികൾ വിതരണം ചെയ്തത് .1883 മെയ് 28 ന് മഹാരാഷ്ട്രയിലെ നാസിക്കിലാണ് സവർക്കർ ജനിച്ചത് . ഇന്നലെ സവർക്കറുടെ 139ാമത് ജന്മദിനമായിരുന്നു. രാഷ്ട്രീയത്തിന്റെ ഹിന്ദുത്വവത്കരണവും ഹിന്ദുക്കളുടെ സൈനികവൽക്കരണവുമായിരുന്നു സവര്‍ക്കറുടെ സ്വപ്നം. അതില്‍ ആദ്യത്തേത് വൻ വിജയത്തോടെ മോദി സാക്ഷാത്കരിച്ചെന്നും രണ്ടാമത്തെ ആഗ്രഹം നിറവേറ്റാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്തതെന്നും ഹിന്ദു മഹാസഭ വക്താവ് അശോക് പാണ്ഠേ […]
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ 150 ലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ച്’ സി.പി.എം
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ നൂറ്റി അൻപതിലേറെ ഓഫീസുകൾ ‘തിരിച്ചു പിടിച്ചു’ സി.പി.എം. 2011 ൽ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കി തൃണമൂൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയപ്പോൾ കയ്യേറിയ ഓഫീസുകളാണ് ഇപ്പോൾ തിരിച്ചു പിടിച്ചത് . ബങ്കുറ, പുരുലിയ ,കൂച്ച്ബീഹാർ, ബർധാമൻ, ഹൂഗ്ലി, നോർത്ത് 24 പർഗാനാസ്, ഹൗറ തുടങ്ങി പല സ്ഥലങ്ങളിലെയും ഓഫീസുകൾ തിരികെ പിടിച്ചെന്ന് മാത്രമല്ല പാർട്ടി ചിഹ്നങ്ങളും മറ്റും പെയിന്റ് ചെയ്യുകയും പാർട്ടി പതാക കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിക്കുകയും […]
സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ജൂൺ മൂന്നിന‌് തുറക്കും. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഒരു ദിവസമാണ് ആരംഭിക്കുന്നത്. ഈ വർഷത്തെ പ്രവേശനോത്സവം ആവേശകരമാക്കാനാണ് സർക്കാർ തീരുമാനം. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് തുടക്കമിടുന്ന അധ്യയന വർഷമാക്കി മാറ്റുന്ന തിരക്കിലാണ് വിദ്യാഭ്യാസ വകുപ്പ്. ആദ്യപടിയെന്ന നിലയിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് ഒരേ ദിവസം അധ്യയനം തുടങ്ങുകയാണ്. ജൂൺ മൂന്നിന് സ്കൂൾ ക്ലാസുകൾ തുടങ്ങുന്നതിനൊപ്പം പതിനൊന്നാം ക്ലാസ് തുടങ്ങുന്നതിനായ് ഹയർ സെക്കണ്ടറി പ്രവേശന […]












