കോണ്‍ഗ്രസ് അധ്യക്ഷ പദം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ രാജ്യവ്യാപക പ്രകടനം. പി.സി.സി, ഡി.സി.സി ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടത്തും. രാഹുല്‍ നിലപാട് മാറ്റുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍. ജൂണ്‍ ഒന്നിന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. നേതാക്കള്‍ മുന്നോട്ട് വക്കുന്ന നിര്‍ദേശങ്ങളിലൊന്നും രാഹുല്‍ മനസ് തുറന്നിട്ടില്ല. കൂടിക്കാഴ്ചക്കും തയ്യാറല്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിന്തിരിപ്പിക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും […]
Author: Tomy Thondamkuzhy
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് അധികാരമേൽക്കും. വിജയവാഡയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇ.എസ്.എൽ.നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായാണ്, വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ നാൽപ്പത്തിയാറുകാരൻ ജഗൻ അധികാരമേൽക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. മന്ത്രിസഭ വിപുലീകരണം ജൂൺ ഏഴിന് നടക്കാനാണ് സാധ്യത. 175 അംഗ നിയമസഭയിൽ 151 പേരുടെ പിന്തുണയോടെയാണ് വൈ.എസ്.ആർ […]
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനം
ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം.ബന്ധപ്പെട്ട ജില്ലകളിലെ കോടതികളിലാണ് കേസ് ഫയല്‍ ചെയ്യുന്നത്.ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കുന്ന ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 78000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി എന്നാല്‍ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കെന്ന് കോടതി വ്യക്തമാക്കിയിരുന്നില്ല. സര്‍ക്കാരിന് അവകാശമുണ്ടെങ്കില്‍ […]
പായൽ തദ്‌വിയുടെ ആത്മഹത്യ കൊലപാതകമെന്ന് അഭിഭാഷകൻ
ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അഭിഭാഷകൻ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശങ്ങളും പായൽ മരിച്ച സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ ഒരു കൊലപാതകമാകാനുള്ള സാധ്യതയാണ് കാണുന്നതെന്ന് പായലിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ പ്രസ്താവിച്ചു. ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പായലിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറിവിന്റെ അടയാളങ്ങളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മരണത്തിനുള്ള പ്രധാന കാരണങ്ങൾക്ക് താഴെ കഴുത്തിൽ മുറിവുകളുടെ അടയാളങ്ങളുടെ തെളിവുകൾ കണ്ടതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്ന് എൻ.ഡി. […]
നൈജീരിയയില്‍ മുഹമ്മദ് ബുഹാരി പ്രസിഡന്റായി വീണ്ടും അധികാരമേറ്റു
നൈജീരിയയില്‍ മുഹമ്മദു ബുഹാരി പ്രസിഡന്റായി വീണ്ടും അധികാരമേറ്റു. തലസ്ഥാനമായ അബുജയില്‍ വിവിധ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു സ്ഥാനമേല്‍ക്കല്‍. ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ വൈസ് പ്രസിഡന്റ് അറ്റിക്കു അബൂബക്കറിനെതിരെ 56 ശതമാനം വോട്ടുകള്‍ നേടിയാണ് മുഹമ്മദ് ബുഹാരി വീണ്ടും അധികാരത്തിലെത്തിയത്. അതേസമയം തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് അറ്റിക്കു അബൂബക്കര്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. സ്ഥാനാരോഹണത്തിന് ശേഷം തന്റെ നയപരിപാടികള്‍ വിശദീകരിക്കാന്‍ ബുഹാരി തയ്യാറായിട്ടില്ല. രാജ്യ സുരക്ഷ ഉറപ്പാക്കുക, തകര്‍ന്ന […]
ഇസ്രായേല്‍ വീണ്ടും പൊതു തെരഞ്ഞെടുപ്പിലേക്ക്
ഇസ്രായേല്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പിലേക്ക്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ കൃത്യമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കണം എന്നായിരുന്നു ലികുഡ് പാര്‍ട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ ബെഞ്ചമിൻ നെതന്യാഹുവിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടു. വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടുകള്‍ക്ക് ഇസ്രായേല്‍ പാര്‍ലമെന്റ് ആയ […]
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത്
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് സി.ബി.ഐ ഏറ്റെടുത്തു. കസ്റ്റംസ് ഉദ്യോഗസ്ഥരടക്കം പ്രതിയായതോടെയാണ് സി.ബി.ഐ കേസേറ്റെടുത്തത് . കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ബി.ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
100 കോടിയും കടന്ന് മധുരരാജ
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ 100 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് 45 ദിവസത്തിന് ശേഷമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. 100 കോടി നേട്ടത്തിലെത്തുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് മധുരരാജ. ചിത്രം 45 ദിവസം കൊണ്ട് 104 കോടി തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. മോഹൻലാൽ ചിത്രങ്ങൾ തുടരെത്തുടരെ നൂറുകോടി ഇരുന്നൂറുകോടി ക്ലബ്ബുകളിൽ സ്ഥാനം പിടിച്ചപ്പോഴും മമ്മൂട്ടി ചിത്രങ്ങൾക്ക് ഈ വിജയം കൈയ്യെത്തിപിടിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മമ്മൂട്ടി നായകനായ മധുരരാജ ഏറെ കാത്തിരിപ്പിനൊടുവിൽ […]
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്
യൂറോപ്പാ ലീഗ് ഫുട്ബോള്‍ കലാശപ്പോര് ഇന്ന്. ഇംഗ്ലീഷ് കരുത്തരായ ചെല്‍സിയും ആഴ്സണലും ഏറ്റുമുട്ടും. രണ്ടാം കിരീടമാണ് ചെല്‍സി ലക്ഷ്യം വെക്കുന്നത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനക്കാരായും ആഴ്സണല്‍ അഞ്ചാം സ്ഥാനക്കാരുമായാണ് ഫിനിഷ് ചെയ്തത്. ഈ സീസണ്‍ രണ്ട് ടീമിനും നിരാശ നല്‍കുന്നതായിരുന്നു. അതുകൊണ്ടു തന്നെ അസര്‍ബൈജാനിലെ ബാകു സ്റ്റേഡിയത്തില്‍ കിരീടം നേടുക തന്നെ വേണം രണ്ടുകൂട്ടര്‍ക്കും. ചെല്‍സി 2013 ല്‍ യൂറോപ്പാ ലീഗ് നേടിയിട്ടുണ്ട്. എന്നാല്‍ ആഴ്സണലിന് ഇതുവരെ ആ ഭാഗ്യമുണ്ടായിട്ടില്ല. പ്രീമിയര്‍ ലീഗില്‍ മൂന്നാം […]
സ്വകാര്യ ബസുകള്‍ക്ക് വാതില്‍ നിര്‍ബന്ധം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകൾ വാതിലുകളില്ലാതെ സർവീസ് നടത്തുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈകോടതിയുടെ നിർദേശം. എറണാകുളം ആർ.ടി.ഒ അനാവശ്യമായി ദ്രോഹിക്കുന്നെന്നാരോപിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം. എറണാകുളം ജില്ലയിലെ ബസ് ഉടമകളുടെ സംഘടനയിലെ രണ്ടു നേതാക്കളുടെ ബസുകൾക്ക് വാതിലുകൾ ഇല്ലെന്നും നിയമ വിരുദ്ധമായി ടേപ്പ് റെക്കോർഡർ സ്ഥാപിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതിനെ തുടർന്ന് നിയമപരമായി നടപടികൾ സ്വീകരിച്ചിരുന്നു. നിയമലംഘനത്തിനെതിരെ നടപടികൾ സ്വീകരിച്ചതിന് തനിക്കെതിരെ ഉടമകളുടെ സംഘടന ഹരജി നൽകിയതെന്ന് എറണാകുളം ആർ.ടി.ഒ […]












